Search
  • Follow NativePlanet
Share
» »വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍

വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍

യാത്രകള്‍ ചെയ്യുവാന്‍ ഏറ്റവും പറ്റിയ സമയമേതാണ് എന്ന ചോദ്യത്തിന് പലര്‍ക്കും പലതായിരിക്കും ഉത്തരം. അവധിയും ആഘോഷങ്ങളും സീസണും ഒക്കെ നോക്കിയാണ് യാത്ര ചെയ്യുന്നതെങ്കിലും മഴക്കാലവും പച്ചപ്പുമുള്ള ഓഗസ്റ്റ് മാസമായിരിക്കും മിക്കവര്‍ക്കും പ്രിയപ്പെട്ടത്. മഴയും അതില്‍ ഒരുങ്ങിനില്‍ക്കുന്ന പ്രകൃതിയും മനോഹരമായ കാഴ്ചകളും ചേരുമ്പോള്‍ യാത്രികര്‍ക്ക് ഓഗസ്റ്റ് മാസം നല്കുന്നത് ഒരിക്കലും മറക്കാത്ത കാഴ്ചകളായിരിക്കും. കേരളത്തിലെ മഴക്കാലമാണെങ്കില്‍ ഇത്രയധികം സന്തോഷം നല്കുന്ന മറ്റൊരു കാഴ്ചയുണ്ടാവില്ല. വെള്ളച്ചാട്ടങ്ങളും കാടും ട്രക്കിങ്ങും മരങ്ങളും കായല്‍ കാഴ്ചകളുമെല്ലാം ഈ രസത്തിന്‍റെ ഭാഗമാണ്. ഇതാ ഈ ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍ നോക്കാം

പൂവാര്‍

പൂവാര്‍

കേരളത്തിന്‍റെ അങ്ങേയറ്റത്തുള്ള ഏറ്റവും മനോഹരമായ ഇ‌ടങ്ങളിലൊന്നാണ് പൂവാര്‍. മഴക്കാല യാത്രകളില്‍ ഒരു സംശയവം കൂടാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ പൂവാര്‍ കായലും കടലും സംഗമിക്കുന്ന ഇടമാണ്. അറബിക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഈ പ്രദേശം തീര്‍ത്തും തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മുക്തമായ പ്രദേശം കൂടിയാണ്. വിഴിഞ്ഞത്തോട് ചേര്‍ന്നു കിടക്കുന്ന പൂവാറിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത് കണ്ടല്‍ കാടുകളും തെങ്ങുകളും ഒക്കെ ചേരുന്നതാണ്. കേരളത്തിന്‍റെ അറ്റം എന്നു വിളിക്കപ്പെടുന്ന പൂവാര്‍ തിരക്കുകളില്‍ നിന്നെല്ലാം മാറി കുറച്ചു സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. സോളമന്‍ രാജാവിന്റെ ചരക്കുകപ്പലുകള്‍ അടുത്തിരുന്നുവെന്ന് പറയുന്ന ഓഫീര്‍ തുറമുഖം പൂവാറാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

തേവള്ളി കൊട്ടാരം

തേവള്ളി കൊട്ടാരം

കൊല്ലത്തിന്‍റെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒരി‌ടമാണ് തേവള്ളി കൊ‌ട്ടാരം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരം പഴമയിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഭവങ്ങളും നിര്‍മ്മിതികളുമാണ് ഇതിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ ബ്രട്ടീഷ്‌ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി 1811-1819 കാലഘട്ടത്തിലാണ്‌ തേവള്ളി കൊട്ടാരം നിര്‍മ്മിച്ചത്‌. ട്ടീഷ്‌, ഡച്ച്‌, പോര്‍ച്ചുഗീസ്‌ നിര്‍മ്മാണശൈലികളുടെ സംയോഗം കൊട്ടാരത്തിന്റെ നിര്‍മ്മാണ രീതിയില്‍ കാണാം. തിരുവിതാംകൂറിന്റെ രാജകീയ പ്രൗഢിയും ഈ കൊട്ടാരത്തില്‍ ദൃശ്യമാണ്‌.
PC:Thessentials

അന്ധകാരനാഴി ബീച്ച്

അന്ധകാരനാഴി ബീച്ച്

കേരളത്തിലെ സൂപ്പര്‍ ബീച്ചുകളില്‍ ഉള്‍പ്പെടുന്നതാണ് അന്ധകാരനാഴി ബീച്ച്. ചേര്‍ത്തല പട്ടണക്കാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് പുറമേ നിന്നുള്ളവര്‍ക്ക് അധികം പരിചിതമല്ലെങ്കിലും വേറെ ലെവല്‍ ബീച്ചുകളിലൊന്നാണിത്. എഴുപുന്നയ്ക്കടുത്തുള്ള ഈ ബീച്ചില്‍ പൊതുവേ കുറച്ചു തിരക്ക് മാത്രമേ അനുഭവപ്പെടാറുള്ളൂ. ആലപ്പുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. മണക്കോടം ലൈറ്റ് ഹൗസാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വാസ്കോഡ ഗാമ സ്ക്വയര്‍, തൈക്കല്‍ ബീച്ച് എന്നിവയാണിവി‌ടുത്തെ സമീപത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇല്ലിക്കല്‍ കല്ല്‌

ഇല്ലിക്കല്‍ കല്ല്‌

കോട്ടയത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ടു കയറിവന്ന ഇടമാണണ്‍് പാലാ ഈരാ‌ട്ടുപേട്ടയ്ക്ക് സമീപത്തുള്ള ഇല്ലിക്കല്‍ കല്ല്,
വലിയ ഭീമാകാരങ്ങളായ മൂന്നു പാറകളാണ് ഇവിടെയുള്ളത്. ഇല്ലിക്കല്‍ മലയിലാണ് ഈ മൂന്നു പാറകളുമുള്ളത്,
പകുതി അടർന്ന് മാറിയ നിലയിൽ മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന ‌പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി എന്ന സസ്യം ഇല്ലിക്കൽ മലയുടെ മുകളിൽ വളരുന്നുണ്ടെന്ന ഒരു വിശ്വാസം ആളുകളുടെ ഇടയിലുണ്ട്. ഇതിന്റെ പൂക്കൾ കൈവശം വച്ചാൽ ധാരാളം പണം വന്നു ചേരുമെന്നാണ് വിശ്വാസം.
കോട്ടയത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. തീകോയ് എന്ന സ്ഥലമാണ് ഇല്ലിക്കൽ കല്ലിന് സമീപത്തുള്ള ടൗൺ.
PC: Akhilan

അസുരന്‍കുണ്ട് അണക്കെ‌ട്ട്

അസുരന്‍കുണ്ട് അണക്കെ‌ട്ട്

തൃശൂരില്‍ വളരെ വ്യത്യസ്ത കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് അസുരന്‍കുണ്ട് അണക്കെട്ട്. കാടിനുള്ളിലൂടെയുള്ള യാത്രയും വളഞ്ഞുപുളഞ്ഞ ഒറ്റവഴികളും വന്യതയും ഒക്കെ കടന്നു വേണം ഇവിടെ എത്തുവാന്‍.
തൃശൂർ ജില്ലയിൽ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂർ ചേലക്കര റൂട്ടിൽ വാഴക്കോട് നിന്നും 3 കിലോമീറ്റർ അകലെയാണ് ആറ്റൂർ . ഇവിടെ നിന്നും 2. 5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ അസുരൻകുണ്ട് അണക്കെട്ടിലെത്താം. തൃശൂരിൽ നിന്നും അത്താണി-കൂരഞ്ചേരി വഴി വരുന്നതാണ് എളുപ്പം. 28.1 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

 കവ

കവ

പാലക്കാട് ജില്ലയിലെ അതിമനോഹരമായ ഇ‌ടമാണ് കവ. പ്രകൃതി സ്നേഹികള്‍ക്കിടയില്‍ വളരെ സ്വീകാര്യത കിട്ടിയ ഇവി‌ടം മലമ്പുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വെറുതേ കുറച്ച് സമയം ചിലവഴിക്കുവാന്‍ സാധിക്കുന്ന കവ അസ്തമയ കാഴ്ചകള്‍ക്കു പ്രസിദ്ധമാണ്. മണ്‍സൂണ്‍ കാലത്താണ് കവ കാഴ്ചയില്‍ ഏറ്റവും മനോഹരിയായി കാണപ്പെടുന്ന സമയം.

കോഴിക്കോട് ബീച്ച്‌

കോഴിക്കോട് ബീച്ച്‌

മഴക്കാലത്ത് കോഴിക്കോട് കാണുവാന്‍ കാഴ്ചകള്‍ നിരവധിയുണ്ടെങ്കിലും അതിലേറ്റവും പ്രധാനമാണ് കോഴിക്കോട് ബീച്ച്. മഴയില്‍ കുറച്ച് രൗദ്ര ഭാവമാണെങ്കിലും ബീച്ച് നല്കുന്ന സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. ഈ അടുത്ത കാലത്തു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ബീച്ചിനെ വീണ്ടും മനോഹരിയാക്കിട്ടുണ്ട്.
PC:Vengolis

 പെരുന്തേനരുവി

പെരുന്തേനരുവി

പത്തനംതിട്ടയിലെ വളര്‍ന്നുവരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് പെരുന്തേനരുവി. പത്തനംതിട്ടക്കാര്‍ക്ക് പരിചിതമാണെങ്കിലും പുറമേ നിന്നുള്ളവര്‍ക്ക് തീര്‍ത്തും അപരിചിതമാണ് ഇവിടം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയെത്തി 100 അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്. പ്രാദേശികമായി ധാരാളം സഞ്ചാരികള്‍ ഇവിടം എത്താറുണ്ട്.
PC: Prajaneeshp

വലിയപറമ്പ

വലിയപറമ്പ

കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളിലൊന്നാണ് കാസര്‍കോഡ് ജില്ലയിലെ വലിയപറമ്പ. ഫിഷിംങ് ഗ്രാമം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. കവ്വായി കായല്‍ കരയില്‍ നിന്നും വേര്‍തിരിക്കുന്ന ഈ ദ്വീപ് ചെറുവത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ്. കെട്ടുവള്ളത്തിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കാസര്‍കോഡ് നിന്നും 50 കിലോമീറ്ററും ബേക്കലില്‍ നിന്നും 30 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC: Ajaiprabha

പാലക്കയം തട്ട്

പാലക്കയം തട്ട്

കണ്ണൂരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പാലക്കയം തട്ട്. കണ്ണൂരിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് ഇവിടം. അറബിക്കടൽ മുതൽ മലയടിവാരം വരെ ഒരു കാൻവാസിലെന്നപോലെ ഇവിടെനിന്നു കാണാം എന്നതാണ് പാലക്കയം തട്ടിന്‍റെ പ്രത്യേകത. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് ഇവിടമുള്ളത്.
കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം.

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

Read more about: monsoon kerala beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X