Search
  • Follow NativePlanet
Share
» »ഇതൊക്കെ കാണണമെങ്കിൽ സിക്കിമിൽ പോകാം

ഇതൊക്കെ കാണണമെങ്കിൽ സിക്കിമിൽ പോകാം

സ‍ഞ്ചാരികൾക്ക് കൺനിറയെ കാണുവാനുള്ള ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്. സിക്കിമിലെ പ്രധാന ഇടങ്ങൾ പരിചയപ്പെടാം...

ഹിമാലയ കാഴ്ചകൾ കൊണ്ടും മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും വടക്കു കിഴക്കൻ ഇന്ത്യ സന്ദർശിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമായി സിക്കിം മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലമാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ കണ്ടാൽ അതിനൊപ്പം ഇവിടെ തന്നെ ജീവിച്ചേക്കാം എന്നാഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള അതിർത്തിയായി മാറിയിരിക്കുന്ന ഇവിടം സംസ്കാരം കൊണ്ടും ജീവിത രീതികൾകൊണ്ടുമൊക്കെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്മായ ഇടം കൂടിയാണ്.
ആർമിയുടെ കീഴിൽ കനത്ത സുരക്ഷയിൽ കഴിയുന്ന ഇവിടേക്ക് പ്രവേശിക്കുവാൻ അത്ര എളുപ്പമല്ല. എങ്കിലും സ‍ഞ്ചാരികൾക്ക് കൺനിറയെ കാണുവാനുള്ള ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്. സിക്കിമിലെ പ്രധാന ഇടങ്ങൾ പരിചയപ്പെടാം...

പെമായൻഗട്സേ ആശ്രമം

പെമായൻഗട്സേ ആശ്രമം

ബുദ്ധമതത്തിൽ വലിയ സ്വാധീനമുള്ള സിക്കിമിലെ പ്രധാനപ്പെട്ട ബുദ്ധാശ്രമങ്ങളിൽ ഒന്നാണ് പെമായൻഗട്സേ ആശ്രമം. ഗാംഗ്ടോക്കിൽ നിന്നും 110 കിലോമീറ്റർ അകലെ പെല്ലിങ്ങിനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ ഏറ്റവു പഴക്കം ചെന്ന ആശ്രമമായ ഇത് 1705 ലാണ് സ്ഥാപിക്കപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2085 മീറ്റർ ഉയരത്തിലുള്ള ഈ ആശ്രമത്തിന്റെ രണ്ടു ഭാഗത്തും മഞ്ഞുവീണ മലനിരകളാണുള്ളത്.

PC:Sayan Modak

കാഞ്ചൻജംഗ ദേശീയോദ്യാനം

കാഞ്ചൻജംഗ ദേശീയോദ്യാനം

ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമെന്ന നിലയിലാണ് ഇത് പ്രശസ്തമായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഒന്നുകൂടിയാണിത്. 849.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനത്തിന്റെ കിഴക്കു ഭാഗത്ത് കൂറ്റൻ മഞ്ഞുമലകളാണുള്ളത്.

PC:Abhishek532

നാതു ല പാസ്

നാതു ല പാസ്

ടിബറ്റിനെയും സിക്കിമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയിടുക്കാണ് സിക്കിമിനോട് ചേർന്നുള്ള നാതു ലാപാസ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഇന്ന് നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗം കൂടിയാണിത്.
ഗാംടോക്കിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് ഈ പാസ് സ്ഥിതി ചെയ്യുന്നത്.

PC:Vaishnav26

ത്സോഗ്മോ ലേക്ക്

ത്സോഗ്മോ ലേക്ക്

ഈസ്റ്റ് സിക്കിം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ത്സോഗ്മോ ലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. സീസണിനനുസരിച്ച് നിറം മാറുന്ന ഈ തടാകം സാഹസികരായ ആളുകളുടെ സഞ്ചാര മാർഗ്ഗങ്ങളിലെ ഒരു സ്ഥാനം കൂടിയാണ്. സിക്കിമിലെ ആളുകൾ വിശുദ്ധമായി കരുതുന്ന ഈ തടാകം ഇവിടുത്തെ ഗുപു പൂർണ്ണിമ ആഘോഷങ്ങളുടെ പ്രധാന വേദി കൂടിയാണ്.

PC:Indrajit Das

ഹിമാലയൻ സൂവോളജിക്കൽ പാർക്ക്

ഹിമാലയൻ സൂവോളജിക്കൽ പാർക്ക്

പശ്ചിമ ബംഗാളിലെ ഡാർജലിംഗിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സിക്കിമിൽ നിന്നും വെറും 50 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്നതിനാൽ സിക്കിമിന്റെ ഭാഗമായാണ് ഇത് അറിയപ്പെടുന്നത്. സിക്കിമിൽ എത്തുന്നവർ ഒരിക്കലും മിസ് ചെയ്യാതെ കാണെണ്ട ഇടം കൂടിയാണിത്. 1988 വാണ് ഇത് തുടങ്ങിയത്.

PC:Pramanick

റുംതേക് മൊണാസ്ട്രി

റുംതേക് മൊണാസ്ട്രി

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട അതിവിശുദ്ധമായ ബുദ്ധാശ്രമങ്ങളിൽ ഒന്നാണ് റുംതേക് മൊണാസ്ട്രി. ഗാംടോക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് ബുദ്ധ വിശ്വാസികളുടെയും ആചാര്യന്മാരുടെയും പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്.

PC:Sivakumar

നാംചി

നാംചി

സിക്കിമിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദ സഞ്ചാര നഗരങ്ങളിൽ ഒന്നാണ് നാംചി. വിവിധ ബുദ്ധമത ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്.

PC:Subhrajyoti07

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X