Search
  • Follow NativePlanet
Share
» »ഡിസ്കോ ബാജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പോകാം സോലാപ്പൂരിലേക്ക്

ഡിസ്കോ ബാജിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പോകാം സോലാപ്പൂരിലേക്ക്

ക്ഷേത്രങ്ങളും കോട്ടയും ഗവേഷണ സ്ഥാപനങ്ങളും ഒക്കെയുള്ള സോലാപൂരിന്റെ വിശേഷങ്ങൾ

വസ്ത്ര വ്യവസായം, പഞ്ചസാര വ്യവസായം, കരിമ്പ് കൃഷി, ബീഡി നിർമ്മാണം....ഒരു കാലത്ത് സോലാപ്പൂര‍് കൈവയ്ക്കാത്ത മേഖലകൾ ഒന്നും തന്നെ ഇല്ലായിരുന്നു... വ്യവസായങ്ങൾ പലതും ഇടക്കാലത്ത് തകർന്നടിഞ്ഞുവെങ്കിലും ഇന്ന് ഈ നാട് തിരിച്ചുവരവിൻറെ പാതയിലാണ്. പഴയ കാലത്തിന്റെ പ്രതാപത്തിലേക്ക് ആധുനികതയുടെ കൈപിടിച്ച് നടക്കുന്ന ഇവിടം സഞ്ചാരികൾക്കും പ്രിയപ്പെട്ട നാടാണ്. ക്ഷേത്രങ്ങളും കോട്ടയും ഗവേഷണ സ്ഥാപനങ്ങളും ഒക്കെയുള്ള സോലാപൂരിന്റെ വിശേഷങ്ങൾ

സോലാപ്പൂർ

സോലാപ്പൂർ

മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലൊന്നാണ് സോലാപ്പൂർ. മുംബൈ പൂനെ,ഹൈദരാബാദ് പാതയിൽ സ്ഥിതി ചെയ്യുന്ന ഇവിടം വ്യവസായങ്ങളുടെ ഒരു നാടാണ്. പ്രകൃതിയുടെയും കാഴ്ചകളുടെയും വൈവിധ്യം ഒന്നുകൊണ്ടുമാത്രം സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഈ നാടിനെക്കുറിച്ച് കൂടുതലറിയാം...

മഹാരാഷ്ട്രയുടെ പഞ്ചാരക്കിണ്ണം

മഹാരാഷ്ട്രയുടെ പഞ്ചാരക്കിണ്ണം

ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പഞ്ചസാര ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന നാട് കൂടിയാണിത്. ഇത്തരത്തിലുള്ള 33 ഫാക്ടറികളാണ് ഇവിടെയുള്ളത്. മഹാരാഷ്ട്രയുടെ പഞ്ചാരക്കിണ്ണം എന്നും സോലാപ്പൂരിനെ പലരും വിശേഷിപ്പിക്കാറുണ്ട്.

PC:wikimedia

തുണിവ്യവസായത്തിന്റെ നാട്

തുണിവ്യവസായത്തിന്റെ നാട്

ഇവിടുത്തെ വ്യവസായങ്ങളുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. ഒരു കാലത്ത് രാജ്യത്ത് തന്നെ ഏറ്റവും നല്ല രീതിയിൽ തുണി വ്യവസായം നടന്നു വന്നിരുന്ന ഇടമായിരുന്നു ഇവിടം. മനുഷ്യ ശേഷിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്രവും വലിയ തുണിമില്ലും ഇവിടെയായിരുന്നു. തുണികളിൽ നിറം ഡൈ ചെയ്യുന്നതിന് കൃത്യമായ അളവിലുള്ള മിനിറൽസും പിച്ച് മൂല്യവുമുള്ള വെള്ളം പ്രകൃതിദത്തമായി തന്നെ ഇവിടെ ലഭ്യമായിരുന്നു. തുണി വ്യവയായം ഇവിടെ പച്ചപിടിച്ച പ്രധാന കാരണവും അതുതന്നെയായിരുന്നു. എന്നാൽ പിന്നീട് ആധുനിക യന്ത്രങ്ങളുടെ വരവും ഈ രംഗത്തെ മത്സരവും യൂണിയൻ പ്രശ്നങ്ങളും ഇവിടുത്തെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും കാലക്രമേണ തകരുകയുമായിരുന്നു.

PC:Saniya motiwala

സോലാപൂരി ചദ്ദാർ

സോലാപൂരി ചദ്ദാർ

മഹാരാഷ്ട്രയിൽ നിന്നും ഭൗമ സൂചികയിൽ ഇടം നേടിയ ആദ്യ ഉത്പന്നമാണ് സോലാപൂരി ചദ്ദാർ. കൈത്തറിയിൽ നിർമ്മിക്കുന്ന ഈ കോട്ടൺ ബെഡ്ഷീറ്റ് അതിന്റെ ഡിസൈൻ കൊണ്ടും ഈടുനിൽപ്പുകൊണ്ടുമാണ് പ്രശസ്തമായിരിക്കുന്നത്. സോലാപ്പൂരി ബെഡ് ഷീറ്റ് എന്നും ഇതിനെ വിളിക്കുന്നു.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

അതി തീവ്രമായി ചൂട് അനുഭവപ്പെടുന്ന ഇടമായതിനാൽ കാലാവസ്ഥയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിട്ടു വേണം ഇവിടേക്ക് പുറപ്പെടുവാൻ. വരണ്ടു കിടക്കുന്ന ഈ നാട്ടിൽ ശരാശരിയിലും താഴെയാണ് മഴ ലഭിക്കുന്നത്. ചൂടുകാലങ്ങളില്‍ 42-43 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്.

PC:Dharmadhyaksha

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്സ്

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്സ്

ഏകദേശം അന്‍പത് വര്‍ഷങ്ങൾക്കു മുൻപേ മൾട്ടിപ്ലക്സ് എന്ന ആശയം കൊണ്ടുവന്നവരാണ് സോലാപ്പൂരുകാർ. ഭഗത് തിയേറ്റർ എന്നറിയപ്പെടുന്ന ഇത് അഞ്ച് സിനിമാ സ്ക്രീനുകളാണുള്ളത്. ഇതുകൂടാതെ വേറെയും സിനിമാ ഹാളുകൾ ഇവിടെയുണ്ട്.

PC:Dharmadhyaksha

 സിദ്ദേശ്വർ ക്ഷേത്രം

സിദ്ദേശ്വർ ക്ഷേത്രം

സോളാപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് സിദ്ദേശ്വർ ക്ഷേത്രം. ഒരു തടാകത്തിന്റെ മധ്യത്തിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം രൂപത്തിൽ ഈ നാട്ടിലെ മറ്റെല്ലാ ക്ഷേത്രങ്ങളെയും മാറ്റി നിര്‍ത്തും. ലിംഗായത്തിലെ ആചാര്യന്മാരിലൊരാളായി കണക്കാക്കുന്ന സിദ്ധേശ്വറിനെ ശിവന്റെയും വിഷ്ണുവിന്റെയും അവതാരമായും വിശേഷിപ്പിക്കുന്നു. മൂന്നു കവാടങ്ങൾ കടന്നു മാത്രം എത്താൻ സാധിക്കുന്ന ഈ ക്ഷേത്രത്തിൽ വിഠോഭ, ദേവി രുക്മണി എന്നിവരുടെ പ്രതിഷ്ഠയും കാണാം.

PC:Dharmadhyaksha

ഡിസ്കോ ബാജി

ഡിസ്കോ ബാജി

സോലാപ്പൂരിലെത്തുന്നവരെ ഏറ്റവും അധികം ആകർഷിക്കുന്ന വിഭവമാണ് ഇവിടുത്തെ ഡിസ്കോ ബാജി. പാനി പൂരിയുടെ മറ്റൊരു രൂപമെന്നും ഇതിനെ വിശേഷിപ്പിക്കാം.

ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!! പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

PC:Disco Bhaji

Read more about: maharashtra villages temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X