Search
  • Follow NativePlanet
Share
» »രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തേസ്പരിന്റെ വിശേഷങ്ങൾ

By Elizabath Joseph

പേരുകൾകൊണ്ടും ചരിത്രങ്ങള്‍ കൊണ്ടും അതിശയിപ്പിക്കുന്നവയാണ് ഇന്ത്യയിലെ പ്രത്യേകിച്ച് വടക്കു കിഴക്കൻ ഇന്ത്യയിലെ ഓരോ സ്ഥലങ്ങളും. ഇത്തരത്തിൽ പുരാണങ്ങളുമായി വരെ നീണ്ടു കിടക്കുന്ന കഥകളുള്ള, പ്രണയത്തിനായി യുദ്ധം പോലും നടത്തിയ കഥയാണ് ആസാമിലെ തേസ്പൂർ നഗരത്തിനു പറയുവാനുള്ളത്.
ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തേസ്പരിന്റെ വിശേഷങ്ങൾ അറിയാം...

തേസ്പൂർ എന്നാൽ

തേസ്പൂർ എന്നാൽ

ആസാമിൽ ബ്രഹ്മപുത്ര നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തേസ്പൂർ അസാമിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ്. സംസ്കാരത്തിന്റെ കാര്യമായാലും പൈതൃകത്തിന്റെ കാര്യമായാലും തേസ്പൂർ തന്നെയാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്.

PC:Dhruba Jyoti Baruah

പേരുവന്നവഴി

പേരുവന്നവഴി

തേസ്പൂരിന് ആ പേരു കിട്ടിയതിനു പിന്നിൽ മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. തേസ്പൂർ എന്നാൽ രക്തത്തിന്റെ നഗരം എന്നാണ് അർഥം. ശ്രീ കൃഷ്ണന്റെ കൊച്ചുമകനായ അനിരുദ്ധനും അസുരനായ ബാണാസുരന്റെ മകളും തമ്മിൽ പ്രണയത്തിലായിരുന്നുവത്രെ. ഇതറിഞ്ഞ ബാണാസുര മകളെ അതിൽ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബാണാുര അനിരുദ്ധനെ തടങ്കലിലാക്കി. ഇതറിഞ്ഞ ശ്രീ കൃഷ്ണൻ തന്റെ കൊച്ചുമകനെ രക്ഷിക്കുവാനായി ഇവിടെ വെച്ച് ബാണാസുരനുമായി യുദ്ധം നടത്തിയത്രെ. അങ്ഹനെ രക്തച്ചൊരിച്ചിലുണ്ടായ ഇടം എന്ന നിലയിലാണ് ഇവിടം തേസ്പൂർ എന്നറിയപ്പെടുന്നത്. തേസ് എന്നാൽ രക്തമെന്നാണ് അർഥം.

PC:wikipedia

അഗ്നിഘർ

അഗ്നിഘർ

ഹിന്ദു വിശ്വാസമനുസരിച്ച് ബാണാസുര തന്റെ മകളായ ഉഷയെ തടവിൽ പാർപ്പിച്ച ഇടമാണിതെന്നാണ് വിശ്വാസം. ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുനന് ഇവിടം ഇന്ന് പ്രശസ്തമായ ഒരു ടൂറിസ്റ്റേ കേന്ദ്രമാണ്. തേസ്പൂർ നഗരത്തെ മുഴുവനായി കാണാൻ സാധിക്കുന്ന ഒരിടം കൂടിയാണിത്.

PC:Anupom007bora

ദാ പർവ്വതീയ

ദാ പർവ്വതീയ

തേസ്പൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഗ്രാമമാണ് ദാ പർവ്വതീയ. ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഒരു ക്ഷേത്രത്തിന്റെ ബാക്കി പത്രമാണ് ഇവിടെ ഇന്നു കാണുന്നത്.
ഇവിടെ നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങളിൽ ആറാം നൂറ്റാണ്ടിലേത് എന്നു വിശ്വസിക്കപ്പെടുന്ന ഒരു കൽവാതിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഒട്ടേറെ കൊത്തുപണികളും മറ്റും നിറഞ്ഞ ഈ വാതില്‍ അക്കാലത്തെ സമ്പന്നമായ വാസ്തു വിദ്യയെയും കലയെയുമാണ് സൂചിപ്പിക്കുന്നത്.

PC:Jugal Bharali

ബാമുനി ഹിൽസ്

ബാമുനി ഹിൽസ്

വടക്കു കിഴക്കൻ ഇന്ത്യയിലെ പുരാതനമായ ഇടങ്ങളിലൊന്നാണ് ബാമുനി ഹിൽസ്. സോനിത്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം പഴയ കാലത്തിന്റെ അവശിഷ്ടങ്ങൾ ധാരാളം കാണപ്പെടുന്ന സ്ഥലമാണ്. കൊത്തുപണികൾ നിറ‍ഞ്ഞ രൂപങ്ങളും കല്ലിൽ ചെയ്ത കൊത്തുപണികളും ഒക്കെയായി ധാരാളം കാര്യങ്ങൾ കഴിഞ്ഞ കാലത്തിന്റെ ബാക്കി പത്രമായി ഇവിടെ കാണാം. ബ്രഹ്മപുത്ര നദിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്രത്തെ അന്വേഷിച്ചെത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

ഭൈരവി ക്ഷേത്രം

ഭൈരവി ക്ഷേത്രം

തേസ്പുരിന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൈരവി ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ്. ദുർഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ ഭൈരവിയെയാണ് ഇവിടെ ആരാധിക്കുന്നത്. ആസാമിലെ പ്രധാനപ്പെട്ട ശക്തിപീഠങ്ങളിലൊന്നുകൂടിയാണിത്. ബാണാസുരന്റെ പുത്രിയായിരുന്ന ഉഷ എല്ലാ ദിവസവും ഇവിടെ എത്തി പ്രാർഥിച്ചിരുന്നു എന്നൊരു വിശ്വാസമുണ്ട്.

ആര്‍ത്തവം ഉത്സവമാക്കുന്ന, ആണ്‍മൃഗങ്ങളെ ബലി നല്കുന്ന അപൂര്‍വ്വ ക്ഷേത്രംആര്‍ത്തവം ഉത്സവമാക്കുന്ന, ആണ്‍മൃഗങ്ങളെ ബലി നല്കുന്ന അപൂര്‍വ്വ ക്ഷേത്രം

PC:Bishnu Saikia

 മഹാഭൈരവ് ക്ഷേത്രം

മഹാഭൈരവ് ക്ഷേത്രം

ബാണാസുരൻ നിർമ്മിച്ച മഹാഭൈരവ് ക്ഷേത്രം ഇവിടുത്തെ ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ്. ജീവനുള്ള കല്ലുകൾ കൊണ്ടുണ്ടാക്കിയിരിക്കുന്നതാണ് ഇവിടുത്തെ ശിവലിംഗമെന്നാണ് വിശ്വാസം. അതിനാൽ ഓരോ വർഷം കഴിയുന്തോറും ഇവിടുത്തെ ശിവലിംഗവും വളരുമത്രെ. ഇവിട പ്രാർഥിച്ചിരുന്നതാണ് ബാണാസുരന്റെ അഭിവൃദ്ധിക്ക് പിന്നിലെ രഹസ്യമെന്ന് ഒട്ടേറെ ആളുകൾ വിശ്വസിക്കുന്നുണ്ട്.

PC:Bishnu Saikia

കോലിയ ബൊമോറ സേതു

കോലിയ ബൊമോറ സേതു

3015 മീറ്റർ നീളമുള്ള തോലിയ ബൊമോറ സേതു തേസ്പൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. വടക്കു കിഴക്കൻ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുന്ന എന്ന ലക്ഷ്യത്തിലാണ് 1987 ൽ ഈ പാലത്തിന്റെ നിർമ്മാണം പൂർത്തികരിക്കുന്നത്.

PC:Kangkan Hazarika

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് തേസ്പൂർ. എന്നാൽ ഇവിടെ വരുന്നതിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ മഴ മാറി നിൽക്കുന്ന നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ്.

PC:Koolzadityax

പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

Read more about: assam north east temples history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X