Search
  • Follow NativePlanet
Share
» »യാത്ര സ്വർഗ്ഗത്തിലേക്കാണോ? ഇതാ അവിടുത്തെ കാഴ്ചകൾ

യാത്ര സ്വർഗ്ഗത്തിലേക്കാണോ? ഇതാ അവിടുത്തെ കാഴ്ചകൾ

ഉത്തരാഖണ്ഡിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചറിയാം...

By Elizabath Joseph

തീർഥാടനോ പ്രകൃതി സ്നേഹിയോ സാഹസികനോ....നിങ്ങളുടെയുള്ളിലെ സഞ്ചാരി ഏതുതരത്തിലുള്ളയാളും ആയിക്കോട്ടെ...ഒരൊറ്റ യാത്രയിൽ തന്നെ ഇവരെയെല്ലാം തൃപ്തിപ്പെടുത്തുവാൻ പറ്റിയാലോ ?പ്രകൃതി സ്നേഹികൾക്ക് ആസ്വദിക്കുവാൻ പറ്റിയ വനങ്ങളും ട്രക്കിങ്ങുകളും സാഹസികർക്കായുള്ള മഞ്ഞിലൂടെയുള്ള അഭ്യാസങ്ങളും വിശ്വാസികൾക്കുള്ള തീർഥാടന കേന്ദ്രങ്ങളും ഒക്കെ നിറഞ്ഞ ഒട്ടേറെ സ്ഥലങ്ങൾ ഉത്തരാഖണ്ഡിന്റ മാത്രം പ്രത്യേകതയാണ്. ഉത്തരാഖണ്ഡിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചറിയാം...

ഡെറാഡൂൺ

ഡെറാഡൂൺ

ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഇടം. ഗംഗയ്ക്കും യമുനയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഹിമാലയത്തിന്റെ താഴ്വാരം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ കൂടിയായ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സമ്മർ ഡെസ്റ്റിനേഷൻ കൂടിയാണ്. മനോഹരമായ കെട്ടിടങ്ങളും മനോഹരമായ ഭൂപ്രകൃതിയും പുരാതനമായ നിർമ്മിതികളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Faizking321

നൈനിറ്റാൾ

നൈനിറ്റാൾ

ഇന്ത്യയിലെ തടാക നഗരം എന്നറിയപ്പെടുന്ന ഇടമാണ് നൈനിറ്റാൾ. നഗരത്തിനു ചുറ്റുമായി കാണപ്പെടുന്ന തടാകങ്ങളാണ് ഈ നഗരത്തിന്റെ പ്രത്യേകത. സമുദ്ര നിരപ്പിൽ നിന്നും 1938 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. ഇവിടെ കാണേണ്ട കാഴ്ചകളേക്കാളുപരി ഈ നഗരത്തിന്റെ മൊത്തത്തിലുള്ള ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രകൃതിയുടെ അത്ഭുതങ്ങൾ തേടുന്നവരാണെങ്കിൽ ഇവിടം തീര്‍ച്ചയായും സന്ദർശിക്കണം.

PC:Incorelabs

 മസൂറി

മസൂറി

ഉത്തരാഖണ്ഡിലെ വിസ്മയങ്ങൾ കാത്തുവെച്ചിരിക്കുന്ന മറ്റൊരിടമാണ് മസൂറി. മലകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന് ഹിമാലയൻ മലനിരകളുടെ ദൃശ്യത്തോടൊപ്പം പ്രസന്മായ കാലാവസ്ഥയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ബ്രിട്ടീഷ് ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ യങ് എന്നയാളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ആദ്യമായി ഇവിടമൊരു റസിഡൻഷ്യൻ ഏരിയയാക്കി മാറ്റിയത്. 1820 ൽ ബ്രിട്ടീഷുകാർ മനോഹരമാക്കിയെടുത്ത ഇവിടം ഇന്നു കാണുന്ന രീതിയിലായതിനു പിന്നിലും അവരുടെ കരങ്ങൾ തന്നെയാണ്.

PC:RajatVash

ഹരിദ്വാർ

ഹരിദ്വാർ

ഹിന്ദു മതവിശ്വാസികളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഹരിദ്വാർ ക്ഷേത്രങ്ങൾ കൊണ്ടും ആശ്രമങ്ങൾ കൊണ്ടും പ്രസിദ്ധമായ ഇടമാണ്. വിശുദ്ധ നഗരമായി കണക്കാക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിധിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെ ധാരാളം സന്ദർശകരെത്താറുണ്ട്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:wikimedia

കേദർനാഥ്

കേദർനാഥ്

തീർഥാടകരുടെ ഇടയിൽ പ്രസിദ്ധമായ മറ്റൊരിടമാണ് കേഥർനാഥ്. പ്രസിദ്ധ ചാർ ദാമുകളിലൊന്നായ ഇവിടം ഏറ്റവും വിശുദ്ധ ഭൂമിയാണ് വിശ്വാസികൾക്ക്. മ‍ഞ്ഞു മൂടിയ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കേഥർനാഥ് ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം

PC:Shaq774

ബദ്രിനാഥ്

ബദ്രിനാഥ്

നറിനും നാരായണയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബദ്രിനാഥും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 3133 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പർവ്വത നിരകൾക്കിടയിലാണുള്ളത്. അളക നന്ദയുടെ തീരത്തുള്ള ബദരിനാഥ് ക്ഷേത്രം ചാർ ദാമുകളിൽ ഒന്നാണ്. പ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ മാത്രമേ ഈ ക്ഷേത്രം തുറക്കാറുള്ളൂ. ഇവിടുത്തെ അതികഠിനമായ ശൈത്യമാണ് ഇതിനു കാരണം.

PC:Vijayakumarblathur

അൽമോറ

അൽമോറ

പ്രകൃതി സ്നേഹികളുടെ ഇഷ്ട സങ്കേതങ്ങളിലൊന്നാണ് അൽമോറ. ഇവിടെ നിന്നുമുള്ള ഹിമാലയൻ മലനിരകളുടെ കാഴ്ചയാണ് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നത്. വന്യജീവികൾക്കും കരകൗശല വസ്തുക്കൾക്കും വ്യത്യസ്തങ്ങളായ രുചികൾക്കും ഒക്കെ പേരുകേട്ട ഇടം കൂടിയാണിത്. കസർ ദേവി ക്ഷേത്രം, ബിൻസാർ വൈൽഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ

PC:Travelling Slacker

കൗസാനി

കൗസാനി

പ്രകൃതി മനുഷ്യരോട് എത്രമാത്രം ഉദാരമനസ്കയാണ് എന്നറിയണമെങ്കിൽ കണ്ടിരിക്കേണ്ട ഇടമാണ് കൗസാനി. സമുദ്ര നിരപ്പിൽ നിന്നും 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രസിദ്ധമായത് ഹിമാലയത്തിന്റെ കാഴ്ച തന്നെയാണ്. 350 കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഹിമാലയൻ മലനിരകളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത.

PC:Sujayadhar

റാണികേത്

റാണികേത്

റാണിയുടെ ഭൂമി എന്നറിയപ്പെടുന്ന റാണികേത് ഉത്തരാഖണ്ഡിലെ മറ്റൊരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനാണ്. ഹിമാലയത്തിൻറെ കാഴ്ചകൾ തന്നെയാണ് ഇവിടുത്തെയും പ്രത്യേകത.

PC:Mrneutrino

പിത്തോരാഗർഹ്

പിത്തോരാഗർഹ്

കാലുകുത്തുന്ന ഓരോ അടി ഭൂമിയും വിസ്മയിപ്പിക്കുന്ന ഒരിടമാണ് ഉത്തരാഖണ്ഡിലെ പിത്തോർഗാർഹ്. ട്രക്കിങ്ങിനും കാഴ്ചകൾക്കും പറ്റിയ ഇവിടെ സാഹസികരുടെ ഇഷ്ട ഇടമാണ്. കൈലാസ്-മാനസരോവർ യാത്ര നടത്തുന്നവരുടെ ഇടത്താവളം കൂടിയാണിത്.
PC:L. Shyamal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X