Search
  • Follow NativePlanet
Share
» »ശബരിമല മകരവിളക്ക് 2020 - ദർശിക്കുവാൻ ഈ ഇടങ്ങൾ

ശബരിമല മകരവിളക്ക് 2020 - ദർശിക്കുവാൻ ഈ ഇടങ്ങൾ

ലക്ഷക്കണക്കിന് വിശ്വാസികളുടെ തൊണ്ടപൊട്ടിയുളള ശരണം വിളിയിൽ അങ്ങകലെ പൊന്നമ്പല മേട്ടിൽ മിന്നിത്തെളിയുന്ന മകരവിളക്ക്... ഒരു ജന്മത്തിന്‍റെ സാക്ഷാത്കാരവുമായി മകരജ്യോതി കണ്ട് മലയിറങ്ങുന്ന വിശ്വാസികൾ. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടിൽ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവർക്ക് അവകാശപ്പെട്ട ദർശന പുണ്യം. ശബരിമലയിൽ പൊന്നമ്പലമേടിനു സമീപം തെളിയുന്ന മകരജ്യോതി കാണുവാൻ ലക്ഷങ്ങളാണ് ദിവസങ്ങൾക്കു മുൻപേ ശബരിമലയിൽ തമ്പടിക്കുക. തിക്കിലും തിരക്കിലും പെട്ട് കണ്‍നിറയെ കാണാൻ പറ്റാത്ത അവസരങ്ങളും വിശ്വാസികൾക്കുണ്ടായിട്ടുണ്ട്. ഇതാ ശബരിമലയിൽ എവിടെയൊക്കെ നിന്നാലാണ് മകരജ്യോതി ദർശിക്കുവാൻ സാധിക്കുക എന്നു നോക്കാം...

 മകരവിളക്ക്

മകരവിളക്ക്

ശബരിമലയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മകരം ഒന്നിന് നടക്കുന്ന മകര വിളക്ക്. ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ നടക്കുക.

പന്തളത്തു നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യപ്പനു ചാർത്തി ദീപാരാധന കഴിയുമ്പോഴേക്കും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും എന്നാണ് വിശ്വാസം.

ശബരിമലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്ന് മകരവിളക്ക് ദിവസമാണ്. ഇന്ത്യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് അന്നേ ദിവസം ശബരിമലയിലെത്തുക.

PC:Challiyan

മകവിളക്ക് കാണുവാന്‍

മകവിളക്ക് കാണുവാന്‍

ശബരിമല സന്നിധിയുടെയും പമ്പയുടെയും മറ്റും വിവിധ ഭാഗങ്ങളിലായാണ് ആളുകൾ മകരവിളക്കു കാണുവാൻ നിൽക്കുക. സന്നിധാനത്തു നിന്നുള്ള മകരവിളക്ക് ദര്‍ശനമാണ് ഏറ്റവും പുണ്യകരമെന്ന് വിശ്വസിക്കപ്പെടുന്നത്. ദീപാരാധനയിൽ സർവ്വാഭരണ വിഭൂഷിതനായി നിൽക്കുന്ന അയ്യപ്പനൊപ്പം തന്നെ മകരവിളക്കും കാണാം എന്നതാണ് സന്നിധാനത്തേക്ക് വിശ്വാസികൾ ഒഴുകിയെത്തുവാൻ കാരണം. ഇവിടെയല്ലാതെ വേറെയും ചില സ്ഥലങ്ങളിൽ നിന്നാൽ മകര വിളക്ക് കാണുവാൻ സാധിക്കും. മരങ്ങളിൽ കയറി നിന്നും മറ്റും വലിയ തിരക്കില്ലാതെ സമാധാനപൂർവ്വം മകരവിളക്ക് ദര്‍ശിക്കുന്നവരുമുണ്ട്.

പാണ്ടിത്താവളവും പുല്ലുമേടും

പാണ്ടിത്താവളവും പുല്ലുമേടും

സന്നിധാനം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകള്‍ മകരവിളക്ക് കാണുവാനായി എത്തുന്ന ഇടങ്ങളാണ് പുല്ലുമേടും പാണ്ടിത്താവളവും മരക്കൂട്ടവും. എത്ര ആളുകളുണ്ടെങ്കിലും വലിയ തിരക്കിൽപെടാതെ മകര ജ്യോതി കാണുവാനാകും എന്നതാണിവിടുത്തെ പ്രത്യേകത. മകരജ്യോതി തെളിയിക്കുന്ന പൊന്നമ്പല മേടിനോട് ചേർന്നു തന്നെയാണ് പുല്ലുമേടുമുള്ളത്. പാണ്ടിത്താവളത്ത് ദിവസങ്ങൾക്കു മുൻപേ തന്നെ വിശ്വാസികളെത്തിയിട്ടുണ്ടാവും. മകരവിളക്ക് ദിവസം അടുക്കുമ്പോഴേയ്ക്കും പോലീസ് ഇവിടെ പുതിയ ബാരിക്കേഡുകൾ വിന്യസിക്കുന്നതിനാലാണിത്.

പാതകൾ തമ്മിൽ കൂട്ടിമുട്ടുന്ന മരക്കൂട്ടവും മകരവിളക്ക് കാണുവാൻ യോജിച്ച പ്രദേശമാണ്. ആയിരക്കണക്കിന് ആളുകളെ അന്നിവിടെ കാണാം.

 മാളികപ്പുറവും ശരംകുത്തിയും

മാളികപ്പുറവും ശരംകുത്തിയും

മാളികപ്പുറം,ശരംകുത്തി,ശബരിപീഠം എന്നിവിടങ്ങളാണ് പിന്നെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ. പമ്പയിലെ ഹിൽടോപ് പാര്‍ക്കിങ് ഗ്രൗണ്ട്, ചാലക്കയം,അട്ടത്തോട്, ആങ്ങാമൂഴി, പുല്ലുമേട്, ഇലവുങ്കൽ, നീലിമല എന്നീ സ്ഥലങ്ങളിൽ നിന്നും മകരവിളക്ക് കാണുവാൻ സാധിക്കും. എരുമേലി-പമ്പ പാതയും മണ്ണാരക്കുളഞ്ഞി-പമ്പാ പാതയും സംഗമിക്കുന്ന ഇടമാണ് ഇലവുങ്കൽ.

ഇതു കൂടാതെ ശബരിമലയിൽ നിന്നും 70 കിലോമീറ്ററോളം അകലെയുള്ള പാഞ്ചാലിമേട്ടിലും അടുത്തുള്ള പരുന്തുംപാറയിലും നിന്നാലും മകരവിളക്ക് കാണാം. സന്നിധാനം വരെ എത്തുവാൻ സാധിക്കാത്ത വിശ്വാസികളാണ് സാധാരണയായി ഇവിടം തിരഞ്ഞെടുക്കുന്നത്.

ശരണം വിളികളോടെ ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

PC:Harhar2008

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X