Search
  • Follow NativePlanet
Share
» »മൂവായിരം രൂപ കയ്യിലുണ്ടോ? എങ്കിൽ പൊളിക്കാം ഈ യാത്രകൾ

മൂവായിരം രൂപ കയ്യിലുണ്ടോ? എങ്കിൽ പൊളിക്കാം ഈ യാത്രകൾ

ഒരു മൂവായിരം രൂപ കയ്യിലുണ്ടെങ്കിൽ ആഘോഷമായി പോയി ആസ്വദിച്ച് അടിച്ചു പൊളിച്ചു വരാൻ സാധിക്കുന്ന ഒത്തിരി ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

By Elizabath Joseph

യാത്രകൾക്ക് പോകാൻ നൂറു മനസ്സാണെങ്കിലും മിക്കവരെയും അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് പണം തന്നെയാണ്. ചിലപ്പോൾ പണം ഉണ്ടങ്കിലും പോകേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പവും യാത്രകളിൽ നിന്നും സഞ്ചാരികളെ പിന്നോട്ട് വലിക്കാറുണ്ട്. ഒരു മൂവായിരം രൂപ കയ്യിലുണ്ടെങ്കിൽ ആഘോഷമായി പോയി ആസ്വദിച്ച് അടിച്ചു പൊളിച്ചു വരാൻ സാധിക്കുന്ന ഒത്തിരി ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പണം ഇല്ല എന്ന കാരണം കൊണ്ട് യാത്ര ചെയ്യാത്തവർക്കും പണം ഉണ്ട് സ്ഥലം അറിയില്ല എന്നു പറഞ്ഞ് മാറി നിൽക്കുന്നവർക്കും യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ!!

ഹമ്പി

ഹമ്പി

ആനന്ദം എന്ന സിനിമ ഇറങ്ങിയതു മുതൽ മലയാളികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി മാറിയ ഇടമാണ് ഹമ്പി. വിജയ നഗര സാമ്രാജ്യത്തിന്റെ ചരിത്രാവിശിഷ്ടങ്ങൾ ഉറങ്ങിക്കിടക്കുന്ന ഇവിടം ചരിത്രത്തെ സ്നേഹിക്കുന്നവരുടെയും അല‍ഞ്ഞു തിരിഞ്ഞു നടക്കാൻ ആഗ്രഹിക്കുന്നവരുടെയും ഇഷ്ടസ്ഥലങ്ങളിലൊന്നാണ്. രണ്ടു ദിവസം മുതൽ രണ്ടു വർഷം വരെ എടുത്ത് ഹമ്പിയെ നടന്നും ഓടിയും കണ്ടു തീർക്കുന്നവർ ധാരാളമുണ്ട്. വിരൂപാക്ഷ ക്ഷേത്രം, വിറ്റാല ക്ഷേത്രം, മാതംഗ ഹിൽസ്,ഹേമകൂടാദ്രി,ശ്രീ കൃഷ്ണ ക്ഷേത്രം,ഉഗ്രനരസിംഹ മൂർത്തി,ബാഗവ ലിംഗം, ഭൂഗർഭ ശിവക്ഷേത്രം, എലിഫന്റ് സ്റ്റേബിൾ, രാമാ ഹസാരെ, ലോട്ടസ് മഹൽ, ഗരുഡ രഥം തുടങ്ങിയവയാണ ഇവിടെ കണ്ടു തീർക്കുവാനുള്ളത്.
കേരളത്തിൽ നിന്നുള്ളവർക്ക് മൈസൂരിലെത്തി അവിടെ നിന്നും ട്രെയിനിൽ ഹമ്പിയിലെത്തുന്നതാണ് ഏറ്റവും എളുപ്പം. വളരെ കുറഞ്ഞ ചിലവിൽ പോയി വരാൻ സാധിക്കുന്ന ഇടമായതിനാൽ എന്നും സഞ്ചാരികളുടെ തിരക്ക് ഇവിടെ പ്രതീക്ഷിക്കാം.

PC:ShivaRajvanshi

ബെംഗളുരു

ബെംഗളുരു

സഞ്ചാരപ്രിയരുടെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് ബെംഗളുരു. കാണാനായി അത്രമാത്രം കാഴ്ചകൾ ഒന്നും ഇവിടെ ഇല്ല എങ്കിലും രണ്ടു മൂന്നു ദിവസം ഇവിടെ താമസിച്ചാൽ കുറച്ച് ഇടങ്ങളിൽ പോയി വരാം. ടികെ ഫാൾസും നന്ദി ഹിൽസും വിധാൻ സൗധയും ബെംഗളുരു പാലസും ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയും നഗരത്തിലെ ഷോപ്പിങ്ങും ഒക്കെയായി പോകാൻ പറ്റിയ സ്ഥലമാണിത്.
യാത്രാ പ്രേമികളെക്കാളുപരി ഭക്ഷണ പ്രിയർക്കും ഷോപ്പിങ്ങിനും ഒക്കെ താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണിത്.

PC:Srichakra Pranav

ഇടുക്കി കറങ്ങാം

ഇടുക്കി കറങ്ങാം

മൂവായിരം രൂപ കയ്യിലുണ്ടെങ്കിൽ ഏറ്റവും അടിപൊളിയായി കറങ്ങി വരാൻ സാധിക്കുന്ന സ്ഥലം ഇടുക്കി തന്നെയാണ്. തൊടുപുഴയിൽ നിന്നും നേര്യമംഗലം-അടിമാലി -മാങ്കുളം-മൂന്നാർ-സൂര്യനെല്ലി-മറയൂർ- പിന്നെ തേക്കടി-കുമളി-ഇടുക്കി ഡാം- വൈശാലി ഗുഹ- കട്ടപ്പന-കല്ല്യാണത്തണ്ട്-അ‍ഞ്ചുരുളി- കുട്ടിക്കാനം- അമ്മച്ചിക്കൊട്ടാരവും ഒക്ക കണ്ട് വരാൻ ഒരു മൂന്നു ദിവസവും മൂവായിരം രൂപയും കയ്യിലുണ്ടായാൽ മതി. നാടൻ രുചികൾ കൊണ്ടും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുംപ്രകൃതി ഭംഗികൊണ്ടും ഒക്കെ മറ്റേതു സ്ഥലത്തെയുംകാൾ സമ്പന്നമായ ഇടുക്കി തന്നെയാവട്ടെ അടുത്ത യാത്രാ ലക്ഷ്യം.

PC:aphotoshooter

കൂർഗ്

കൂർഗ്

കൊടക് എന്ന പേരിൽ അറിയപ്പെടുന്ന കൂർഗ് മലയാളികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്. മൈസൂരും വയനാടും കണ്ണൂരും ഒക്കെ ചേർന്ന് അതിർത്തി തീർക്കുന്ന ഇവിടം കാപ്പി കൃഷിക്കും സ്നേഹ സമ്പന്നരും ആദ്യത്യ മര്യാദയുള്ളവരുമായ കൊടകൻമാർക്കും പേരുകേട്ട സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ ഊട്ടിയുടേതിനു സമാനമായ തണുപ്പു നിറഞ്ഞ കാലാവസ്ഥയാണുള്ളത്.
മ‍ഞ്ഞു കാലത്തും മഴക്കാലത്തും സൗന്ദര്യത്തിന്റെ വ്യത്യസ്ത പുതപ്പണിയുന്ന ഇവിടം കാശു ചിലവാക്കി മാത്രം സുഖിക്കാൻ കഴിയുന്ന സ്ഥലമാണ്. കാപ്പിയുടെയും ഓറഞ്ചിന്റെയും മിശ്ര ഗന്ധങ്ങൾ ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന ഒന്നാണ്.
മടിക്കേരി, മടിക്കേരി ഓംകാരേശ്വര ക്ഷേത്രം, കുശാൽ നഗർ, ബൈലക്കുപ്പെ, തടിയന്റമോൾ, മടിക്കേരി കോട്ട, സുവർണ്ണ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കുവാന്‌ സാധിക്കുന്ന സ്ഥലങ്ങൾ.

PC:Navaneeth KN

 മൈസൂർ

മൈസൂർ

കൊട്ടാരങ്ങളുടെ നഗരമായ മൈസൂരും സമീപ കാഴ്ചകളും കുറ‍ഞ്ഞ ചിലവിൽ കണ്ടു തീർക്കുവാൻ പറ്റിയ ഇടമാണ്. കർണ്ണാടകയുടെ സാസ്കാരിക തലസ്ഥാനമായ ഇവിടം ചരിത്രത്തിലും കലയിലും ഒക്കെ താല്പര്യമുള്ളവർക്ക് വരാൻ പറ്റിയ ഇടമാണ്. ഇന്ത്യയിലെ യോഗ നഗരമെന്നും അറിയപ്പെടുന്ന ഇവിടെ ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിദേശികളും സ്വദേശികളും സന്ദർശിക്കുന്ന ഇടം കൂടിയാണ്. ഹിഷാസുരനെ വധിക്കാനായി ചാമുണ്ഡിയുടെ രൂപമെടുത്ത ദേവിയാണ് മൈസൂരിന്റെ കുലദേവത. മൈസൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തായാണ് ദേവി കുടികൊള്ളുന്ന ചാമുണ്ഡിഹില്‍സ്. ഇവിടെ നിന്നും കാണുന്ന മൈസൂരിന്റെ ആകാശക്കാഴ്ച ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ശ്രീരംഗപട്ടണം, നഞ്ചന്‍ഗുഡ്, ശിവനസമുദ്രം വെള്ളച്ചാട്ടം, തലക്കാട്, സോമനാഥപുരം, മേല്‍ക്കോട്ടെ, ഹാലെബിഡ്, ബേലൂര്‍, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്, ശ്രാവണബലഗോള, കൂര്‍ഗ് തുടങ്ങിയവ ഇവിടെ നിന്നും എളുപ്പത്തിൽ സന്ദർശിക്കുവാൻ സാധിക്കുന്ന ഇടങ്ങളാണ്.

PC:Spiros Vathis

ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നൊക്കെ അറിയപ്പെടുന്ന ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. 253 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ശതാവരി നദിയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു ജലപാതങ്ങളാണ് ഇവിടെയുള്ളത്. 253 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ ഒരിടത്തും തട്ടാത്ത വിധത്തിലാണ് താഴേക്ക് വരുന്നത് എന്നുള്ളത് ഇതിൻരെ പ്രത്യേകതയാണ്.
ജോഗ് ഫാൾസിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിക്കുവാൻ പറ്റിയ നിരവധി വ്യൂ പോയിന്‍റുകൾ ഇവിടെയുണ്ട്. വാട്കിന്‍സ് പ്ലാറ്റ്‌ഫോമാണ് ഇതിൽ പ്രധാനപ്പെട്ടത്. . ഇവിടെ ആയിരത്തഞ്ഞൂറോളം പടികളിറങ്ങി ജലപാതത്തിന്റെ താഴെയെത്തിയാല്‍ ജോഗ് ഫാള്‍സിന്റെ വന്യത അടുത്തുകണ്ടാസ്വദിക്കാം. എന്നാല്‍ മഞ്ഞിന്റെ മറനീക്കി ജോഗിനെ അടുത്തുകാണാനുള്ള ഈ കുന്നിറക്കവും തിരിച്ചുകയറ്റവും തീരെ ആയാസരഹിതമല്ല.

PC:Shuba

മുതുമല വന്യജീവി സങ്കേതം

മുതുമല വന്യജീവി സങ്കേതം

കാടിനോട് പ്രത്യേക ഇഷ്ടവും ഫോട്ടോഗ്രാഫിയിൽ താല്പര്യവും ഉണ്ടെങ്കിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ് മുതുമല വന്യജീവി സങ്കേതം. തമിഴ്നാടിനും കർണ്ണാടകത്തിനും കേരളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം പ്രകൃതിയോട് ചേർന്നു കിടക്കുന്ന ഒന്നാണ്. ഗൂഡല്ലൂരിൽ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

PC:KARTY JazZ

 ഊട്ടി

ഊട്ടി

നൊസ്റ്റാൾജിക് സ്ഥലങ്ങളിൽ ഒന്നാണ് മലയാളികൾക്ക് എന്നും ഊട്ടി. തണുപ്പും കോടമഞ്ഞും മറ്റു കാഴ്ചകളും ഒക്കെയായി എന്നും സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണിത്. ഉദഗമണ്ഡലം എന്ന പേരുള്ള ഊട്ടി മലമ്പ്രദേശങ്ങളുടെ റാണി കൂടിയാണ്. ബോട്ടാണിക്കൽ ഗാർഡൻ , ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം, ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി , നീലഗിരി മൗണ്ടൻ റെയിൽവേ, . അപ്പർ ഭവാനി ലേക്ക് , ഷൂട്ടിങ്ങ് പോയന്റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്, റോസ് ഗാർഡൻ , . പൈക്കര ലേക്ക് തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാൻ പറ്റിയ ഇടങ്ങൾ.

കൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടംകൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടം

ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ

PC:Big Eyed Sol

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X