Search
  • Follow NativePlanet
Share
» »മൂന്നാറിലെ ഏറ്റവും പ്രശസ്തമായ 8 റിസോര്‍ട്ടുകള്‍

മൂന്നാറിലെ ഏറ്റവും പ്രശസ്തമായ 8 റിസോര്‍ട്ടുകള്‍

By Maneesh

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മൂന്നാര്‍. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി സഞ്ചാരികളാണ് ദിവസേ‌ന മൂന്നാറില്‍ എത്തിച്ചേരുന്നത്. മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളെ ലക്ഷ്യമാക്കി നൂറുകണക്കിന് ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്നാറിലേക്ക് നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തങ്ങാന്‍ പറ്റിയ മികച്ച 8 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം

01. ഗ്രീന്‍ സ്പെയ്സസ് റിസോര്‍ട്ട് (Green Spaces Resort)

01. ഗ്രീന്‍ സ്പെയ്സസ് റിസോര്‍ട്ട് (Green Spaces Resort)

പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന സുന്ദരമായ ഈ റിസോര്‍ട്ട് മൂന്നാര്‍ ടൗണില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായുള്ള പോത്തന്‍മേടിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മിച്ച രണ്ട് നിലകെട്ടിടത്തിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: greenspaces.com

02. മിസ്റ്റി മൗണ്ടൈന്‍ (Misty Mountain)

02. മിസ്റ്റി മൗണ്ടൈന്‍ (Misty Mountain)

കോടമഞ്ഞ് മൂടുന്ന മൂന്നാറിന്റെ മലഞ്ചെരുവിന്റെ സുന്ദരകാഴ്ചകള്‍ കാണാനുള്ള അവസ‌രം ഒരുക്കിക്കൊണ്ടാണ് മനോഹരവും അത്യാധുനിക രീതിയിലും ഈ റിസോ‌ര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ആഢംബരവും പ്രകൃതിഭംഗിയും ഒരു പോലെ ആഗ്രഹിക്കുന്നവര്‍‌ക്ക് പറ്റിയ റിസോര്‍ട്ട് ആണ് ഇത്.

Photo Courtesy: mistymountain.in

03. റിവുലെറ്റ് റിസോര്‍ട്ട് (Rivulet Resorts)

03. റിവുലെറ്റ് റിസോര്‍ട്ട് (Rivulet Resorts)

തി‌രക്കു‌ള്ള ജീവിതം നല്‍കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരല്‍പ്പം മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ റിസോര്‍ട്ട് ആണ് ഇത്. മൂന്നാറി‌ന്റെ സുന്ദരമാ‌യ കാഴ്ചകള്‍ കാണാനും കോട്ടേജുകളില്‍ താമസിക്കാനും തേയിലത്തോട്ടങ്ങളിലൂടെ പ്രഭാത സവാരി നടത്താനും ഇവിടെ അവസരം ഉണ്ട്.

Photo Courtesy: rivuletresort

04. ചാണ്ടീസ് വിന്‍ഡി വുഡ്സ് റിസോര്‍ട്ട്സ് (Chandys Windy Woods)

04. ചാണ്ടീസ് വിന്‍ഡി വുഡ്സ് റിസോര്‍ട്ട്സ് (Chandys Windy Woods)

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കാറ്റുകളില്‍ സദാ ഇളകിയാടുന്ന മരക്കൂട്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമാ‌യ ഒരു റിസോര്‍ട്ട് ആണ് ഇത്. സഞ്ചാരികളുടെ അഭിരുചിക്കും ബഡ്ജറ്റിനും അനുസരിച്ചുള്ള ഡീലക്സ് റൂമുകളും സൂപെര്‍ ഡീലക്സ് റൂമുകളും ഇവിടെ ലഭ്യമാണ്.

Photo Courtesy: Chandyswindywoods

05. ഫോറെസ്റ്റ് ഗ്ലേഡ് (Forest Glade)

05. ഫോറെസ്റ്റ് ഗ്ലേഡ് (Forest Glade)

നിങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ ന‌ല്‍കുന്ന ഒരു റിസോര്‍ട്ടാണ് ഫോറെസ്റ്റ് ഗ്ലേഡ്. ഒരു മൊട്ടകുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ തങ്ങാന്‍ ആരും ഒന്ന് കൊതിച്ചു പോകും.

Photo Courtesy: forestglade

06. ബെല്ല വിസ്ത റിസോര്‍ട്ട് (Bella Vista Resorts )

06. ബെല്ല വിസ്ത റിസോര്‍ട്ട് (Bella Vista Resorts )

മൂന്നാറിലെ ചിത്തിരപുരത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഒരുക്കിയ സുന്ദരമായ കാഴ്ചകള്‍ കണ്ട് ഈ റിസോര്‍ട്ടില്‍ ചെലവിടാന്‍ ആരും കൊതിച്ചു പോകും. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് ‌വിവിധ തരത്തിലുള്ള റൂമുകള്‍ ഇവിടെ ലഭ്യമാണ്.

Photo courtesy: bellavista

07. ടീ വാലി റിസോര്‍ട്ട് (Tea Valley Resorts)

07. ടീ വാലി റിസോര്‍ട്ട് (Tea Valley Resorts)

മൂന്നാറിലെ സുന്ദരമായ ഒരു തേയിലത്തോട്ടത്തിന് നടുവിലായാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മികച്ച താമസവും ഭക്ഷണവും എന്നതിനോടൊപ്പം നിരവധി അഡ്വഞ്ചര്‍ ആക്റ്റിവികളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Photo Courtesy: teavalleyresort

ആയുര്‍ കൗണ്ടി

ആയുര്‍ കൗണ്ടി

ആഢംബര പ്രിയര്‍ക്ക് തെരഞ്ഞെടുക്കാ പറ്റിയ ഒരു മികച്ച റിസോര്‍ട്ട് ആണ് ആയുര്‍ കൗണ്ടി ആഢംബര രീതിയിലുള്ള ഭക്ഷണത്തിനും താമസ സൗകര്യത്തിനും പുറമെ സ്വിമ്മിംഗ് പൂള്‍, ആയുര്‍വേദിക് സെന്റര്‍, കിഡ്സ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Photo Courtesy: ayurcounty

Read more about: munnar hotels summer resorts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X