Search
  • Follow NativePlanet
Share
» »കണ്ണൂരില്‍ നിന്നും പോകുവാന്‍ കിടിലന്‍ റൂട്ടുകള്‍

കണ്ണൂരില്‍ നിന്നും പോകുവാന്‍ കിടിലന്‍ റൂട്ടുകള്‍

ഇതാ കണ്ണൂരില്‍ നിന്നും പോകുവാന്‍ പറ്റിയ മികച്ച റോഡ്ട്രിപ്പ് റൂട്ടുകള്‍ പരിചയപ്പെടാം..

അടിച്ചുപൊളിച്ച് ഒരു റോഡ്ട്രിപ്പ് പോകുവാന്‍ ഇഷ്‌ടമില്ലാത്തവര്‍ കാണില്ല...ആഗ്രഹിച്ച സ്ഥലങ്ങളിലൂടെ, പുത്തന്‍ കാഴ്ചകള്‍ കണ്ട് പുതിയ ഇടങ്ങള്‍ തേടിയുള്ള യാത്രകള്‍ ആരെയാണ് കൊതിപ്പിക്കാത്തത്? തെയ്യത്തിന്‍റെയും കാവുകളുടെയും നാടായ കണ്ണൂരില്‍ നിന്നും ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എങ്ങോട്ടാണ് പോവേണ്ടത്? ചുറ്റോടു ചുറ്റും കണ്ടു തീര്‍ക്കുവാന്‍ നൂറുകണക്കിന് ഇടങ്ങളുള്ളപ്പോള്‍ തീരുമാനം ബുദ്ധിമുട്ടാവും എന്നതില്‍ സംശയം വേണ്ട. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാലക്കയം മുതല്‍ ചുരം കയറിയെത്തേണ്ട ബാംഗ്ലൂര്‍ വരെ ഈ പട്ടികയിലുണ്ട്. ഇതാ കണ്ണൂരില്‍ നിന്നും പോകുവാന്‍ പറ്റിയ മികച്ച റോഡ്ട്രിപ്പ് റൂട്ടുകള്‍ പരിചയപ്പെടാം..

കണ്ണൂര്‍-തലക്കാവേരി

കണ്ണൂര്‍-തലക്കാവേരി

കണ്ണൂരില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന യാത്രകളിലൊന്നാണ് തലക്കാവേരിയിലേക്കുള്ളത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് -കാഞ്ഞങ്ങാട്- പാണത്തൂര്‍ വഴി തലക്കാവേരിയിലെത്താം. വരണ്ടു കിടക്കുന്ന കാഴ്ചകളില്‍ നിന്നും മാറി പച്ചപ്പ് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളിലൂടെ, തിരക്കില്ലാത്ത ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ റൂട്ടാണിത്. ഇരു വശവും തിങ്ങി നില്‍ക്കുന്ന മരങ്ങളും പച്ചപ്പും യാത്രയ്ക്ക് മറ്റൊരു രസം നല്കും.
കര്‍ണ്ണാടകയുടെ ഭാഗമാണെങ്കിലും കാസര്‍കോഡ് നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണിത്. കാവേരി നദിയുടെ ഉത്ഭവ കേന്ദ്രമാണ് തലക്കാവേരി. നദിയുടെ ഉറവ തുടങ്ങുന്നിടത്തായി ഒരു ക്ഷേത്രവും കാണാം. വിശ്വാസികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇവിടം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.
കണ്ണൂരില്‍ നിന്നും തലക്കാവേരിക്ക് 132.2 കിലോമീറ്റര്‍ ദൂരമാണുള്ളത്.

PC:EanPaerKarthik

 കണ്ണൂര്‍-കൂര്‍ഗ്

കണ്ണൂര്‍-കൂര്‍ഗ്

കണ്ണൂരില്‍ നിന്നും എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന മറ്റൊരിടമാണ് കൂര്‍ഗ്. കര്‍ണ്ണാടകയുടെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇവിടേക്കുള്ല യാത്ര വറെ രസകരമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കര്‍ണ്ണാടകയിലേക്ക് കയറിയാലും ചുറ്റിലും കേരളം പോലെ തന്നെ തോന്നിപ്പിക്കുന്ന ഭൂപ്രകൃതിയാണ് കൂര്‍ഗിലേത്.
വെള്ളച്ചാട്ടങ്ങള്‍, കാപ്പി തേയില തോട്ടങ്ങള്‍, കൂര്‍ഗിലെ വ്യത്യസ്ത രുചികള്‍, ഹോം മെയ്ഡ് ചോക്ലേറ്റ്, രാജാ സീറ്റ് ഉള്‍പ്പെടെയുള്ള വ്യൂ പോയിന്റുകള്‍, ബുദ്ധ ആശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.
കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍- കൂര്‍ഗ് റോഡ് വഴി ഇവിടെയെത്താം. 115.2 കിലോമീറ്റര്‍ ദൂരമാണുള്ളത്.

കണ്ണൂര്‍- കോഴിക്കോട്

കണ്ണൂര്‍- കോഴിക്കോട്

കണ്ണൂരുകാര്‍ക്ക് കോഴിക്കോട് യാത്ര ഒട്ടും പുതുമയുള്ള ഒരു കാര്യമായിരിക്കില്ല. എന്നാല്‍ സ്ഥിരം യാത്രകളില്‍ നിന്നും വ്യത്യസ്തമായി കോഴിക്കോട് കാണുവാന്‍ മാത്രമായി പോയാലോ... മുഴപ്പിലങ്ങാട് ബീച്ചും തലശ്ശേരിയും മാഹിയും വടകരയും ഒക്കെ കഴിഞ്ഞൊരു യാത്രഒരു ഭക്ഷണ യാത്ര കൂടിയാക്കി മാറ്റാം. മലബാറിന്റെ തനത് രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഇടങ്ങളാണ് തലശ്ശേരിയും കോഴിക്കോടും. മാനാഞ്ചിറയും സരോവരവും ബീച്ചും എല്ലാം ഈ യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ മറക്കരുത്.

കണ്ണൂര്‍-വയനാ‌ട്

കണ്ണൂര്‍-വയനാ‌ട്

കണ്ണൂരില്‍ നിന്നും പോകുവാന്‍ പറ്റിയ ഏറ്റവും കിടിലന്‍ യാത്രകളിലൊന്നായിരിക്കും വയനാട്ടിലേക്കുള്ളത്. കോഴിക്കോട് വഴിയും ഇരിട്ടി വഴിയും കൂത്തുപറമ്പ വഴിയും വയനാട്ടിലേക്ക് കടക്കുവാന്‍ സാധിക്കും. ഓരോന്നും ഒന്നിനൊന്നു മെച്ചമാണെങ്കിലും കോഴിക്കോട് വഴിയുള്ള യാത്രയ്ക്ക് ദൂരം അധികമായിരിക്കും. കോടമഞ്ഞു വീഴുന്ന ചുരം കയറി തേയിലത്തോട്ടങ്ങളിലേക്കും വയനാടിന്റെ പച്ചപ്പിലേക്കും കാലെടുത്തു വയ്ക്കുന്ന യാത്ര എത്ര പോയാലും മതിവരില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരിക്കലെങ്കിലും ഈ വഴികളിലൂടെ പോകാത്ത കണ്ണൂരുകാര് കാണില്ല.
തലശ്ശേരി- ബാവെലി റോഡ് വഴി 122 കിലോമീറ്ററാണ് കണ്ണൂരില്‍ നിന്നുള്ള ദൂരം.

കണ്ണൂര്‍-കാഞ്ഞിരക്കൊല്ലി

കണ്ണൂര്‍-കാഞ്ഞിരക്കൊല്ലി

കണ്ണൂരില്‍ നിന്നും ചെറിയ റോഡ് ട്രിപ്പാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ സാഹികതയും ഓഫ് റോഡിങ്ങും ആഘോഷങ്ങളുമെല്ലാം ചേര്‍ന്ന പാക്കേജ് തരുന്ന കാഞ്ഞിരക്കൊല്ലി തിരഞ്ഞെടുക്കാം. കണ്ണൂരില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്ന ഇടങ്ങളില്‍ ഒന്നാണ് കാഞ്ഞിരക്കൊല്ലി. ഇരിട്ടി മണിക്കടവിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരക്കൊല്ലി ഇവിടുത്തെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് - ഇരിട്ടി - ഉളിക്കൽ വഴി കാഞ്ഞിരക്കൊല്ലിയില്‍ എത്താം. ഇക്കോ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഇവിടം ഏറെ പ്രസിദ്ധമാണ്. തൊട്ടടുത്തു തന്നെയുള്ള ശശിപ്പാറയും സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ്.

കണ്ണൂര്‍-പാലക്കയം തട്ട്

കണ്ണൂര്‍-പാലക്കയം തട്ട്

കണ്ണൂരില്‍ നിന്നും വളരെ എളുപ്പത്തില്‍ ഹരിതാഭയും പച്ചപ്പും തേടി പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് പാലക്കയം തട്ട്. തളിപ്പറമ്പില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് ഓഫ് റോഡിങ് യാത്രകള്‍ക്കും വൈകിട്ട് സൂര്യാസ്തമയ കാഴ്ചകള്‍ക്കും ഏറെ യോജിച്ച ഒരു പ്രദേശമാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കുവാന്‍ കഴിയുന്ന അന്തരീക്ഷം ഇവിടെയുണ്ട്. മൂവായിരത്തിയഞ്ഞൂറിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്നിരുന്ന പ്രദേശമായിരുന്നു. പിന്നീടാണ് ടൂറിസം വകുപ്പ് ഏറ്റെടുത്ത് ഇന്നു കാണുന്ന രീതിയിലേക്ക് പാലക്കയം തട്ടിനെ വളര്‍ത്തിയത്.
കണ്ണൂരില്‍ നിന്നും 48.3 കിലോമീറ്റര്‍ അകലെയാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്.

കണ്ണൂര്‍-ബാംഗ്ലൂര്‍

കണ്ണൂര്‍-ബാംഗ്ലൂര്‍

കണ്ണൂരില്‍ നിന്നും ഒരു അടിപൊളി ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബാംഗ്ലൂര്‍ തിരഞ്ഞെടുക്കാം. ചുരം കയറിയുള്ള യാത്രയും കോടമഞ്ഞും കാടും വിരാജ്പേട്ടയും മൈസൂരം ഒക്കെ കണ്ട് ഒരു രാവ് വെളുക്കുമ്പോഴേക്കും ബാംഗ്ലൂര്‍ പിടിക്കുവാന്‍ കഴിയുകയും ചെയ്യും. കണ്ണൂരില്‍ നിന്നും ഒന്നു ചില്‍ ആകുവാന്‍ യൂത്തന്മാര്‍ സ്ഥിരം തിരഞ്ഞെടുക്കുന്ന റൂട്ടുകളിലൊന്നാണ് ബാംഗ്ലൂരിലേക്കുള്ളത്. സ്വന്തമായി വണ്ടിയെടുത്തുള്ള യാത്രയാണെങ്കില്‍ ഇതിനേളം സുഖമുള്ള മറ്റൊരു യാത്ര കണ്ണൂരില്‍ നിന്നും പോകുവാനേയില്ല. ബാംഗ്ലൂരിലെത്തിയാല്‍ പിന്നെ പബ്ബും മാളും ഷോപ്പിങ്ങും നൈറ്റ് ലൈഫും ഒക്കെയായി ആസ്വദിക്കുവാന്‍ നിരവധി ഇടങ്ങള്
വേറെയുമുണ്ട്.

കണ്ണൂര്‍-കുടജാദ്രി

കണ്ണൂര്‍-കുടജാദ്രി

തീര്‍ത്ഥാ‌നവും സാഹസികതയും ഒരുമിച്ചുള്ള യാത്രയാണ് വേണ്ടതെങ്കില്‍ കുടജാദ്രിക്ക് പോകാം. ഇത്രത്തോളം ആസ്വദിച്ച് കാഴ്ചകള്‍ കണ്ട് വിവിധ രുചികള്‍ പരീക്ഷിച്ച് പോകുവാന്‍ കഴിയുന്ന യാത്രകള്‍ കണ്ണൂരില്‍ അധികം വേറെയില്ല. കാസര്‍കോഡ്-മംഗലാപും വഴിയാണ് കു‌ടജാദ്രിയില്‍ എത്തുക. ആദ്യം ചെല്ലുന്നത് കൊല്ലുരില്‍ ആയിരിക്കും. അവിടെ ക്ഷേത്ര ദര്‍ശനമെല്ലാം കഴിഞ്ഞ് മെല്ലെ കു‌ടജാദ്രിയ്ക്ക് പോകാം. ഓഫ് റോഡിങ്. ട്രക്കിങ്ങ്, വെള്ളച്ചാട്ടങ്ങള്‍, കോ‌ടമഞ്ഞ്, നട‌ത്തം, മഴ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Adityaprasad42

കണ്ണൂര്‍-വലിയപറമ്പ

കണ്ണൂര്‍-വലിയപറമ്പ

കണ്ണൂരില്‍ നിന്നും ആലപ്പുഴ വരെ പോകുന്നത് വലിയ യാത്രയാണ് അത് ഒഴിവാക്കി പകരം കാസര്‍കോട്ടെ ആലപ്പുഴയിലേക്ക് പോയാലോ? ആലപ്പുഴയേക്കാള്‍ കിടിലന്‍ ആംബിയന്‍സ് നല്കുന്ന ഇടമാണ് കാസര്‍കോഡ് നീലേശ്വരത്തിനു സമീപമുള്ള വലിയപറമ്പ. കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. തേജസ്വിനി നദിയുടെ തീരത്തുള്ള ഈ ഗ്രാമം സഞ്ചാരികള്‍ക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഹൗസ് ബോട്ടിലൂടെ ഓളം തല്ലുന്ന കായലിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം.
കണ്ണൂരില്‍ നിന്നും 47.8 കിലോമീറ്ററാണ് വലിയ പറമ്പയിലേക്കുള്ള ദൂരം.
PC:Ajaiprabha

കണ്ണൂര്‍-ശ്രാവണബലഗോള‌

കണ്ണൂര്‍-ശ്രാവണബലഗോള‌

ചരിത്രവും ഐതിഹ്യങ്ങളും കഥകളും കേട്ടൊരു യാത്ര മനസ്സിലുണ്ടെങ്കില്‍ നേരെ ശ്രാവണബലഗോള‌യിലേക്ക് പോകാം. കര്‍ണ്ണാടയിലെ മനോഹരമായ തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ശ്രാവണബലഗോള‌. ഹാസന്‍ ജില്ലയില്‍ ഇന്ദ്രഗിരി കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്.ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ബാഹുബലി അഥവാ ഗോമതേശ്വരന്റെ പ്രതിമയാണ് ഈ പ്രദേശത്തെ തീർഥാടകർക്കും വിശ്വാസികൾക്കും സഞ്ചാരികൾക്കുമൊത്തെ പ്രിയപ്പെട്ടതാക്കുന്നത്.
രണ്ടു കുന്നുകളും അതിനിടയിൽ നിൽക്കുന്ന ഒരു കുളവും ചേർന്നതാണ് ശ്രാവണബലഗോള. ചന്ദ്രഗിരി, വിന്ധ്യാഗിരി എന്നിങ്ങനെയാണ് ഈ കുന്നുകളുടെ പേര്. വിന്ധ്യാഗിരിയുടെ മുകളിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. അതിനിടയിലായാണ് കുളം സ്ഥിതി ചെയ്യുന്നത്.

യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!യഥാർഥ ബാഹുബലി ഇങ്ങനെയായിരുന്നുവത്രെ!!

വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾവഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ

Read more about: kannur road trip karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X