Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് കൂര്‍ഗിലേക്കുള്ള ചെലവ് കുറഞ്ഞ എളുപ്പവഴി! 10 ഇഷ്ട ഇടങ്ങളിലേക്കുള്ള എളുപ്പ വഴി

ബാംഗ്ലൂരില്‍ നിന്ന് കൂര്‍ഗിലേക്കുള്ള ചെലവ് കുറഞ്ഞ എളുപ്പവഴി! 10 ഇഷ്ട ഇടങ്ങളിലേക്കുള്ള എളുപ്പ വഴി

യാത്രയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ നല്കുന്ന സമയമാണ് റോഡ് ട്രിപ്പുകൾ. ഇന്ത്യയിൽ ഉറപ്പായും പോയിരിക്കേണ്ട റോഡ് ട്രിപ്പുകൾ പരിചയപ്പെടാം.

ഒരു അന്തവും കുന്തവുമില്ലാതെ നീണ്ടു കിടക്കുന്ന ഹൈവേയിലൂടെ ആസ്വദിച്ച് ഒരു ഡ്രൈവ്...കൂട്ടിന് പ്രിയപ്പെട്ട കൂട്ടുകാരും പിന്നെ കുറച്ച് പാട്ടുകളും...ആഹാ...എന്തുരസം.. ഏതൊരു യാത്രികനും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണെന്ന് ആഗ്രഹിക്കുന്ന കുറച്ച് റോഡ് ട്രിപ്പുകളുണ്ട്. ഇതുവരെ ഒരു യാത്രയിലും കാണാൻ സാധിക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഒക്കെ തേടിയുള്ള ഒരു യാത്ര. മരിക്കുന്നതിനു മുൻപ് ഒരിക്കലെങ്കിലും സുഹൃത്തുക്കളോടൊപ്പം പോയിരിക്കേണ്ട കുറച്ച് റോ‍ഡ് ട്രിപ്പുകൾ പരിചയപ്പെടാം.

വാൽപ്പാറ- മൈസൂർ

വാൽപ്പാറ- മൈസൂർ

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്...ചുറ്റും തേയിലത്തോട്ടങ്ങളും പിന്നെ മുന്നോട്ടു പോകുമ്പോൾ കാടുകളും. ആസ്വദിച്ച് യാത്ര ചെയ്യുവാനും നാടിന്റെ ഭംഗി ആസ്വദിക്കുവാനും പറ്റിയ റൂട്ടുകളിലൊന്നാണ് വാൽപ്പാറ-മൈസൂർ റൂട്ട്. പൊള്ളാച്ചി വഴിയുള്ള ഈ യാത്രക്ക് 307 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.

ബാംഗ്ലൂർ-കൂർഗ്

ബാംഗ്ലൂർ-കൂർഗ്

ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്നും രക്ഷപെട്ട് നടത്തുവാൻ പറ്റിയ മികച്ച റോഡ് ട്രിപ്പ് റൂട്ടുകളിൽ ഒന്നാണ് കൂർഗിലേക്കുള്ളത്. നഗരക്കാഴ്ചകൾ കണ്ടു മടുക്കുമ്പോഴേക്കും കൂർഗിന്റെ പച്ചപ്പ് തേടിയെത്തും. ഓറഞ്ച് തോട്ടങ്ങളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കൂർഗ് കിടലൻ അനുഭവം തന്നെയായിരിക്കും.
ബാംഗ്ലൂരിൽ നിന്നും കൂർഗിലേക്ക് 253 കിലോമീറ്ററാണ് ദൂരം.

PC:Abykurian274

മണാലി-ലേ

മണാലി-ലേ

യാത്ര സ്വപ്നം കാണുവാൻ തുടങ്ങിയ കാലം മുതൽ മിക്കവും മനസ്സിൽ ആഗ്രഹിക്കുന്ന റൂട്ടുകളിൽ ഒന്നാണ് മണാലിയിൽ നിന്നും ലേയിലേക്കുള്ള ഒരു റോഡ് ട്രിപ്പ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണിത്. ചുറ്റും ഉയർന്നു നിൽക്കുന്ന മലകളും അതിനെ ചുറ്റിയൊഴുകുന്ന നദികളും കൂടെക്കൂട്ടുന്ന വഴിയരുകിലെ സഞ്ചാരികളും ക്യാംപിങ്ങ് സൈറ്റുകളുമെല്ലാം ചേരുന്നതാണ് ഈ റൂട്ട്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാൻ പറ്റിയ സമയം.
490 കിലോമീറ്റർ ദൂരമാണ് മണാലിയിൽ നിന്നും ലേയിലേക്കുള്ളത്.

ഡാർജലിങ്ങ്-പെല്ലിങ്

ഡാർജലിങ്ങ്-പെല്ലിങ്

പശ്ചിമ ബംഗാളിലെ ഡാർജലിങ്ങില്‍ നിന്നും വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹര ഇടമായ പെല്ലിങ്ങിലേക്കുള്ള റോഡ് ട്രിപ്പ് ഒട്ടേറെ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഹിമാലയത്തിന്റെയും കാഞ്ചൻജംഗയുടെയു കാഴ്ചകളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് പറ്റിയത്. 73 കിലോമീറ്റർ ദൂരമാണ് ഡാർജലിങ്ങിൽ നിന്നും പെല്ലിങ്ങിലേക്കുള്ളത്.

അഹമ്മദാബാദ്-ദിയു

അഹമ്മദാബാദ്-ദിയു

സബർമതി ഒഴുകുന്ന തീരങ്ങളിലൂടെ ഗുജറാത്തിന്റെ കാഴ്ചകൾ കണ്ടു പോകുവാൻ പറ്റിയ മനോഹരമായ ഒരു ട്രിപ്പാണ് അഹമ്മദാബാദിൽ നിന്നും ദിയുവിലേക്കുള്ളത്. അഹിംസയുടെ ആചാര്യന്റെ വഴികൾ കണ്ടുകൊണ്ട് ദിയു എന്ന ചെറിയ ദ്വീപിലേക്കുള്ള യാത്ര നല്കുക ഒരിക്കലും മറക്കാനാവാത്ത ഗ്രാമീണ കാഴ്ചകളായിരിക്കും. കാംബേ ഉൾക്കടലിൽ വേരാവൽ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് ദിയു.
353 കിലോമീറ്ററാണ് അഹമമ്ദാബാദിൽ നിന്നും ദിയുവിലേക്കുള്ളത്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

ബാംഗ്ലൂർ-സക്ലേശ്പൂർ

ബാംഗ്ലൂർ-സക്ലേശ്പൂർ

ബാംഗ്ലൂരിൽ നിന്നു ഒരു രമ്ടു ദിവസത്തെ യാത്രയ്ക്ക് പോയി ഓടി വരുവാൻ പറ്റിയ ഇടമാണ് സക്ലേശ്പൂർ. തിരക്കുകളും ബഹളങ്ങളും ഒന്നും അറിയാതെ ഗ്രാമത്തിന്റെ നന്മയും തനി നാടൻ കാഴ്ചകളും ഒക്കെയായി ആളുകളെ കൈയ്യിലെടുക്കുന്ന ഇടമാണിത്. കാപ്പിത്തോട്ടങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇവിടെ ഇതിനു നടുവിൽ താമസിക്കുവാനും അവസരമുണ്ട്.
നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. ബെംഗളുരുവിൽ നിന്നും ഇവിടേക്ക് 222 കിലോമീറ്റർ ദൂരമുണ്ട്

ഡെൽഹി-ആഗ്രാ-ജെയ്പൂർ

ഡെൽഹി-ആഗ്രാ-ജെയ്പൂർ

ഡെൽഹിയിൽ നിന്നും ഒരു ട്രയാംഗിൾ യാത്രയ്ക്ക് പറ്റിയ റൂട്ടാണ് ഡെൽഹി-ആഗ്രാ-ജെയ്പൂർ. ഡെൽഹിക്കാഴ്ചകളും ആഗ്രയിലെ സ്മാരകങ്ങളും കണ്ട് രാജസ്ഥാനിലെത്തുവാൻ ഇതിലും മികചച് ഒരു റൂട്ടില്ല. ഡെൽഹിൽ കുറച്ചധികം ദിവസങ്ങള്‍ ചിലവഴിക്കുമ്പോൾ തീർച്ചയായും പോയിരിക്കേണ്ട റൂട്ടാണിത്. റോഡിന്റെ ഭംഗി തന്നെയാണ് ആ യാത്രയുടെ പ്രത്യേകത. ഈ ട്രയാംഗിൾ റോഡ് ട്രിപ്പിന് 433 കിലോമീറ്റർ ദൂരമാണ് സ‍ഞ്ചരിക്കേണ്ടത്.

ഗുവാഹത്തി- തവാങ്ങ്

ഗുവാഹത്തി- തവാങ്ങ്

വടക്കു കിഴക്കൻ ഇന്ത്യയുടെ ഭംഗി ഒറ്റയടിക്ക് മനസ്സിലാക്കുവാൻ ഒറ്റ വഴിയേയുള്ളു. അത് ഗുവാഹത്തിയിൽ നിന്നും തവാങ്ങിലേക്കുള്ള യാത്രയാണ്. അഞ്ഞൂറിലധികം കിലോമീറ്റർ നീളുന്ന ഈ യാത്രയിൽ അസാമിന്റെ മാത്രമല്ല, അരുണാചലിന്റെയും അധികം അറിയപ്പെടാത്ത ഒരുപാട് ഇടങ്ങളുടെയും കാഴ്തകൾ കാണാം. വളഞ്ഞു പുള‍ഞ്ഞു പോകുന്ന റോഡുകളും തരിശുഭൂമികളും മഞ്ഞും ഒക്കെയായി കണ്ണൊന്നടയ്ക്കുവാൻ പോലും സമയം കാണില്ലാത്ത ഒരു റോഡ് ട്രിപ്പാണിത്.

ജയ്പൂർ-രൺഥംഭോർ

ജയ്പൂർ-രൺഥംഭോർ

ജയ്പൂരിൽ നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച റോഡുകളിലൊന്നാണ് രൺഥംഭോറിലേക്കുള്ളത്. രാജസ്ഥാനിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദേശീയോദ്യാനങ്ങളിലൊന്നാണിത്. രാജസ്ഥാന്റെ സ്ഥിരം ഇമേജുകളിലൊന്നായ മരുഭൂമിയുടെ കാഴ്ചകൾ വിട്ട് പച്ചപ്പു നിറഞ്ഞ രാജസ്ഥാനെ കാണാൻ അവസരമൊരുക്കുന്ന യാത്ര കൂടിയായിരിക്കും ഇത്. 180 കിലോമീറ്ററാണ് ഈ യാത്രയുടെ ദൂരം.

 അഹമ്മദാബാദ്- കച്ച്

അഹമ്മദാബാദ്- കച്ച്

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഹബ്ബുകളിലൊന്നാണ് അഹമ്മദാബാദ്. മിക്ക സ്ഥലങ്ങളിലേക്കും കണക്ടിവിറ്റിയുള്ളതിനാൽ സ‍്ചാരികൾ ഏറ്റവും കൂടുതലായി യാത്രകൾക്ക് തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണിത്. അങ്ങനെ നോക്കുമ്പോൾ അഹ്മദാബാദിൽ നിന്നും പോകുവാൻ പറ്റിയ മനോഹരമായ റൂട്ടുകളിലൊന്നാണ് കച്ചിലേക്കുള്ളത്. വെളുത്ത നിറത്തിൽ ഉപ്പുപാടങ്ങൾ നിറ‍ഞ്ഞു കിടക്കുന്ന ഇവിടേക്കുള്ള യാത്ര സൂപ്പർ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

 ജയ്സാൽമീർ-ജയ്പൂർ

ജയ്സാൽമീർ-ജയ്പൂർ

റോഡിന്റെ കാര്യത്തിൽ അത്ര വലിയ ഉറപ്പൊന്നും പറയാൻ സാധിക്കില്ലെങ്കിലും കാണുന്ന കാഴ്ചകൾക്ക് ഡബിൾ ഗ്യാരൻഡിയുള്ള ഒരു റോഡ് ട്രിപ്പിനു പറ്റിയ റൂട്ടാണ് ജയ്സാൽമീറിൽ നിന്നും ജയ്പൂരിലേക്കുള്ളത്. 560 കിലോമീറ്റർ ദൂരം രാജസ്ഥാൻ കാഴ്ചകൾ കണ്ട് അന്തമില്ലാത്ത റോഡിലൂടെ വണ്ടിയോടിച്ച് പോകാം എന്ന കാരണത്താലാണ് സ‍ഞ്ചാരികൾ കൂടുതലായും ഈ വഴികൾ സ്വീകരിക്കുന്നത്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ റൂട്ടിലെ യാത്രയ്ക്ക് യോജിച്ചത്.

കൊൽക്കത്ത -ദിഗ

കൊൽക്കത്ത -ദിഗ

സ്വപ്നങ്ങളുടെ നഗരമായ കൊൽക്കത്തയിൽ നിന്നും എളുപ്പത്തിൽ പോയി വരുവാൻ പറ്റിയ ഒരു ഡെസ്റ്റിനേഷനാണ് ദിഗ.
പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ദിഗ. കടലിനു തീരത്തുള്ള റിസോർട്ട് ടൗണ്‍ എന്നാണ് ദിഗ സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. 186 കിലോമീറ്ററാണ് ഈ യാത്രയ്ക്കുള്ള ദൂരം.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് കൊൽക്കത്ത സന്ദർശിക്കുവാൻ പറ്റിയ സമയം.

 മുംബൈ-ഗോവ

മുംബൈ-ഗോവ

ജീവിതത്തിൽ ഒരിക്കെലങ്കിലും ചെയ്തിരിക്കേണ്ട റോഡ് ട്രിപ്പുകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള റോഡ് ട്രിപ്പ്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ റൂട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാഴ്ചകളുള്ള റൂട്ടാണ്. ഏകദേശം 600 കിലോമീറ്റരാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്ക് വേണ്ടത്. മികച്ച കാലാവസ്ഥയുള്ള നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് തിരഞ്ഞെടുക്കേണ്ടത്.

വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ വഴി ചോയ്ച്ചു ചോയ്ച്ചു പോകാം!!കേരളത്തിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പ് റൂട്ടുകൾ

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!! നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

l

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X