Search
  • Follow NativePlanet
Share
» »സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

ഓരോ റോഡ് യാത്രയും ഓരോ അനുഭവങ്ങളാണ്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത കുറേയേറെ ഓര്‍മ്മകളും കാണും ഓരോ റോഡ് ട്രിപ്പിനും കൂട്ടായി. മുന്‍പ് കണ്ടിട്ടില്ലാത്ത ഇ‌ടങ്ങളിലൂടെ പുതിയ കാഴ്ചകളും നിറങ്ങളും കണ്ട് സംഗീതവും ആഘോഷവും ഭക്ഷണവും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടു നില്‍ക്കുന്ന റോഡ് ട്രിപ്പുകള്‍ വല്ലപ്പോഴുമൊക്കെ നിര്‍ബന്ധമായും പരീക്ഷിക്കേണ്ട കാര്യമാണ്. നമ്മുടെ നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലുമായി ഇത്തരത്തില്‍ നല്ല യാത്ര നടത്തുവാന്
പറ്റിയ ചില റൂട്ടുകളെക്കുറിച്ച് വായിക്കാം

ഹൈദരാബാദില്‍ നിന്നും അരാകു വാലിയിലേക്ക്

ഹൈദരാബാദില്‍ നിന്നും അരാകു വാലിയിലേക്ക്

യാത്രകളിലെ സ്ഥിരം കാഴ്ചകളായ മലയുടെയും കുന്നിന്‍റെയും ബീച്ചിന്‍റെയും ഒക്കെ ഏറ്റവും മികച്ച കാഴ്ചകളാണ് ഹൈദരാബാദില്‍ നിന്നും അരാകു വാലിയിലേക്കുള്ള 732 കിലോമീറ്റര്‍ യാത്ര നല്കുന്നത്. ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തേയ്ക്കും വിസാഗില്‍ നിന്നു അരാകുവാലിയിലേക്കും നീളുന്ന യാത്ര ഇതുവരെ ന‌ടത്തിയ യാത്രകള്‍ പോലെയൊന്നുമാകില്ലെന്നുറപ്പ്. യാത്രയുടെ ആദ്യ പാതിയില്‍ മനോഹരമായ പച്ചപ്പും കാഴ്ചകളും കാടുമെലല്ലാം കണ്ട് ഉള്ളം കുളിര്‍പ്പിക്കാം. രണ്ടാം പാതിയില്‍ വിസാഗിലെത്തിയാല്‍ പൂര്‍വ്വഘട്ടവും ബംഗാള്‍ ഉള്‍ക്കടലും എല്ലാമായി കാഴ്ചകള്‍ മാറും. വീണ്ടും അരാഗിലേക്ക് തിരിയുമ്പോള്‍ എമ്പാടും പച്ചപ്പിന്റെ വിവിധ നിറങ്ങളായിരിക്കും കൂട്ടുണ്ടാവുക.

ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരി വഴി മൂന്നാറിലേക്ക്

ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരി വഴി മൂന്നാറിലേക്ക്

ചെന്നൈയുടെ ചൂടില്‍ നിന്നു കടല‍ക്കാറ്റേറ്റ് പച്ചപ്പിലേക്ക് കടന്നുള്ള യാത്രകള്‍ ഒരു സുഖം തന്നെയാണ്. ചൂടില്‍ നിന്നും രക്ഷപെട്ടു പോകുവാനാണ് ചെന്നൈയിലുള്ളവര്‍ മിക്കപ്പോഴും യാത്രകലെ ആശ്രയിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും മികച്ച പാക്കേജ് ചെന്നൈ-മൂന്നാര്‍ യാത്ര തന്നെയാണ്. മികച്ച റോഡും കടല്‍ക്കാഴ്ചകളും തേയിലത്തോട്ടങ്ങളും ചുരവും എല്ലാമായി രസിപ്പിക്കുന്ന യാത്ര തന്നെയാവും ഇതും. 883 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയില്‍ ഒരു ഭാഗത്തേയ്ക്ക് സഞ്ചരിക്കുവാനുള്ളത്.

ബാംഗ്ലൂരില്‍ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരില്‍ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരില്‍ നിന്നും റോഡ് ട്രിപ്പ് പോകുന്ന കാര്യം ഓര്‍ത്താല്‍ നൂറു കണക്കിനിടങ്ങളാണ് മനസ്സിലെത്തുക. എവിടെ പോകണം എന്നതിലുപരിയായി എവിടെ പോകാതിരിക്കും എന്നതായിരിക്കും ബാംഗ്ലൂര്‍ സഞ്ചാരികളെ കുഴപ്പിക്കുന്ന കാര്യം. എന്നാല്‍ എളുപ്പത്തില്‍ അടിച്ചുപൊളിച്ച് പോയി വരുവാന്‍ സാധിക്കുന്ന ഒരിടം ബാംഗ്ലൂരില്‍ നിന്നും പോകുവാനുണ്ട്. ഊട്ടി. ബാംഗ്ലൂരില്‍ നിന്നും രാംനഗര ശ്രീരംഗപട്ടണം വഴി മൈസൂരിലെത്തി അവിടുന്ന് നഞ്ചന്‍ഗോഡ് വന്ന് മുതുമലൈ ദേശീയോദ്യാനത്തിലൂടെ ഊട്ടിക്ക് പോകാം. തണുപ്പും കോടമഞ്ഞും രാത്രിക്കാഴ്ചകളും എല്ലാം ഒന്നിനൊന്ന് ചേര്‍ന്നു നില്‍ക്കുന്ന മികച്ച റോഡ് ട്രിപ്പുകളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ബാംഗ്ലൂരില്‍ നിന്നും വെറും 276 കിലോമീറ്റര്‍ ദൂരമാണ് ഊട്ടിയിലേക്കുള്ളത്.

 ഗോവയില്‍ നിന്നും കൂര്‍ഗിലേക്ക്

ഗോവയില്‍ നിന്നും കൂര്‍ഗിലേക്ക്

നിങ്ങളൊരു ബീച്ച് ലവര്‍ ആണെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട യാത്രകളില്‍ ഒന്നാണ് ഗോവയില്‍ നി്ന്നും കൂര്‍ഗിലേക്കുള്ളത്. അറബിക്കടലിന്റെയും പശ്ചിമഘട്ടത്തിന്‍റെയും കാഴ്ചകള്‍ ചേര്‍ന്ന് വിരുന്നൊരുക്കുന്ന പാതകളായിരിക്കും ഈ യാത്രയില്‍ നിങ്ങള്‍ക്ക് കൂട്ടായുണ്ടാവുക. യാത്രയിലുടനീളം ബീച്ചുകള്‍ ചേരുന്നതിനാല്‍ വിശ്രവവും ഭക്ഷണവും എല്ലാമായി യാത്രാ ആഘോഷമാക്കാം എന്ന കാര്യത്തില്‍ സംശയം ലവലേശം വേണ്ട. ബീച്ചും കടലും കഴിഞ്ഞാല്‍ നേരെ ചെന്നു കയറുന്നത് പച്ചപ്പിന്റെ കൂട്ടിലേക്കാണ്. യാത്രയ്കക്കിടയില്‍ ഗോകര്‍ണ്ണയില്‍ നിര്‍ത്തുവാന്‍ മറക്കരുത്. 501 കിലോമീറ്ററാണ് യാത്രയുടെ ആകെ ദൂരം.

 കൊച്ചിയില്‍ നിന്നും കന്യാകുമാരിയിലേക്ക്

കൊച്ചിയില്‍ നിന്നും കന്യാകുമാരിയിലേക്ക്

കടല്‍ക്കാഴ്ചകളും നമ്മുടെ നാടിന്റെ ഭംഗിയും ആസ്വദിക്കുവാന്‍ പറ്റിയ മറ്റൊരു റൂട്ടാണ് കൊച്ചിയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ പാസ് ചെയ്തു പോകുന്ന യാത്രയായതിനാല്‍ ബക്കറ്റ് ലിസ്റ്റിലെ പല കാഴ്ചകളും കാണുകയും ചെയ്യാം. കുന്നുകളും കായലും കടലും തുരുത്തും പിന്നിട്ടുള്ള യാത്രയായതിനാല്‍ പരമാവധി ആസ്വദിക്കുവാന്‍ കഴിയുന്ന ഒരു റോഡ് ട്രിപ്പ് കൂടിയായിരിക്കും ഇത്. 303 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ദൂരം.

കണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രംകണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രം

Read more about: road trip adventure south india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X