Search
  • Follow NativePlanet
Share
» »ചൂടുകൂടിയാലും പേടിക്കേണ്ട! വേനലിൽ പോകുവാൻ ഈ ബീച്ചുകൾ

ചൂടുകൂടിയാലും പേടിക്കേണ്ട! വേനലിൽ പോകുവാൻ ഈ ബീച്ചുകൾ

ബീച്ചുകളിലേക്ക് പോകുവാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാത്ത ആളുകളാണ് മവയാളികൾ. ഇനി കാലം വേനലാണെങ്കിൽ ഒന്നും പറയുകയും വേണ്ട. സമയം ചിലവഴിക്കുവാനും ചൂടിൽ നിന്നും രക്ഷപെടുവാനും ഒക്കെയായി ബീച്ചുകളിലും ബെസ്റ്റ് ഒരു ഓപ്ഷൻ നമുക്കില്ല. ഇതാ ഈ വേനൽക്കാലത്ത് നമ്മുടെ കേരളത്തിൽ പോകുവാൻ പറ്റിയ ബീച്ചുകൾ പരിചയപ്പെടാം...

കാപ്പിൽ ബീച്ച്

കാപ്പിൽ ബീച്ച്

കാസർകോഡ് ജില്ലയിലെ ബീച്ചുകളിൽ ആദ്യം മനസ്സിലെത്തുന്നത് ബേക്കൽ ബീച്ചാണെങ്കിലും വേനൽയാത്രയിൽ കുളിർപ്പിക്കുവാൻ നല്ലത് കാപ്പിൽ ബീച്ചാണ്. അധികം തിരക്കും ബഹളവും ആരവങ്ങളുമില്ലാതെ, ശാന്തമായി കിടക്കുന്ന ഇവിടെ എത്ര നേരം വേണമെങ്കിലും സമാധാനമായി സമയം ചിലവഴിക്കുവാൻ സാധിക്കും.ബേക്കൽ ബീച്ചിൽ നിന്നും വെറും ഏഴു കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ. വലിയ ആഴമില്ലാതേത കടൽത്തീരമായതു കൊണ്ട് കുട്ടികൾക്കും ഭയമില്ലാതെ ഇവിടം സമയം ചിലവഴിക്കാം.

PC:Kerala Tourism

മീൻകുന്ന് ബീച്ച്

മീൻകുന്ന് ബീച്ച്

പയ്യാമ്പലവും മുഴപ്പിലങ്ങാട് ബീച്ചും കണ്ണൂരിന്റെ കേന്ദ്ര ഇടങ്ങളായതു കൊണ്ടുതന്നെ നൂറുകണക്കിനാളുകളാണ് ദിവസേന ഇവിടെ എത്തുന്നത്. അതുകൊണ്ടു തന്നെ വേനലിൽ പോകുവാൻ ബെസ്റ്റ് തിരക്കിൽ നിന്നും മാറി കിടക്കുന്ന മീൻകുന്ന് ബീച്ചാണ്. കണ്ണൂർ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമത്തിലാണ് മീൻകുന്ന് ബീച്ച് സ്ഥിതി ചെയ്യുന്നത്. പയ്യാമ്പലം ബീച്ചിന്‍റെ ഒരു തുടർച്ച തന്നെയാണ് ഇവിടം.

PC:Abhijith919

ബേപ്പൂർ ബീച്ച്

ബേപ്പൂർ ബീച്ച്

കോഴിക്കോട് ബീച്ചുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. കാഴ്ചകളും രാത്രി ജീവിതവുമെല്ലാം വ്യത്യസ്മായ അനുഭവങ്ങൾ തരുന്ന ഇവിടെ പോകുവാൻ പറ്റിയ ഇടം ബേപ്പൂർ ബീച്ചാണ്. കോഴിക്കോട് നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്തെ പ്രമുഖ തുറമുഖമായിരുന്ന ഇവിടം ഉരു നിർമ്മാണത്തിനും പ്രസിദ്ധമാണ്. ഇവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

PC:Rajishev

പടിഞ്ഞാറേക്കര ബീച്ച്

പടിഞ്ഞാറേക്കര ബീച്ച്

മലപ്പുറംകാരുടെ കോവളമെന്നാണ് പടിഞ്ഞാറേക്കര ബീച്ച് അറിയപ്പെടുന്നത്. തിരൂരിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള ഇവിടം ചൂടുള്ള വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്. പൊന്നാനിയിലെ പുറത്തൂർ പഞ്ചായത്തില്‍ ടിപ്പു സുൽത്താൻ റോഡ് അവസാനിക്കുന്നിടത്തു ഭാരതപ്പുഴയും തിരൂർപ്പുഴയും അറബിക്കടലുമായി സംഗമിക്കുന്ന സ്ഥാനത്താണ്‌ പടിഞ്ഞാറേക്കര ബീച്ച് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ തന്നെ മികച്ച ബീച്ചുകളിലൊന്നായ ഇവിടെ നടപ്പാത, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് , അസ്തമയ മുനമ്പ് എന്നിവ കാണാം.

PC:keralatourism

ചാവക്കാട് ബീച്ച്

ചാവക്കാട് ബീച്ച്

കേരളത്തിലെ തന്നെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ച്. സ്വർണ്ണ നിറത്തിലുള്ള പഞ്ചാര മണൽത്തരികളാണ് ഇവിടെയുള്ളത്. തെങ്ങിൻ തോപ്പുകളും പനമരവും ഒക്കെ നിരന്നു നിൽക്കുന്ന ഇവിടുത്തെ കടൽത്തീരം വേനൽക്കാലത്തെ വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്.

PC:Chippu Abraham

 മാരാരിക്കുളം ബീച്ച്

മാരാരിക്കുളം ബീച്ച്

ഒരു കാലത്ത് ആലപ്പുഴ എന്നാൽ മാരാരിക്കുളം ബീച്ച് ആയിരുന്നു. ആലപ്പുഴയിലെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായ ഇവിടെ അധികമാരും എത്തിച്ചേരാത്തതു തന്നെയാണ് ഇന്നിതിന്റെ ഭംഗി. കേരളത്തിലെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് മാരാരിക്കുളം ബീച്ച്. പഞ്ചാരമണലില്‍ ഇരുന്ന് ശല്യങ്ങളേതുമില്ലാതെ സഞ്ചാരികള്‍ക്ക് ഇവിടെ അസ്തമയം ആസ്വദിയ്ക്കാം. ഏറ്റവും ശാന്തമായി സമയം ചിലവഴിക്കുവാൻ പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

PC:Mahendra M

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

കൊല്ലം ജില്ലയിലെ ഏറ്റവും മനോഹരമായ ബീച്ചാണ് മഹാത്മാ ഗാന്ധി ബീച്ച് എന്നറിയപ്പെടുന്ന കൊല്ലം ബീച്ച്. കേരളത്തിലെ ആദ്യത്തെ ബീച്ച് വെഡ്ഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് കൊല്ലം ബീച്ച്. കടൽപ്പാതയും ലൈറ്റ് ഹൗസും ഒക്കെയായി സമയം ചിലവഴിക്കുവാൻ ഒരുപാട് മാര്‍ഗ്ഗങ്ങൾ ഇവിടെയുണ്ട്.

ഹോളി മുതൽ ഹൊയ്സാല വരെ.... മാർച്ചിലെ ആഘോഷങ്ങളിതാ...

പിറന്നപടി കടലിലിറങ്ങാം ഈ ബീച്ചുകളിൽ

PC:Arunvrparavur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X