Search
  • Follow NativePlanet
Share
» »ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

By Elizabath Joseph

കട്ടന്‍ചായ, കടുംചായ, പാലൊഴിച്ച ചായ, മധുരം കുറഞ്ഞ് കടുപ്പത്തിൽ ചായ...ചായയുടെ വിവിധ രൂപങ്ങൾ വിവിധ നേരങ്ങളിൽ ആസ്വദിക്കുന്നവരാണ് നമ്മൾ. ചായയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കുക എന്നത് തന്നെ പ്രയാസം!എന്നാൽ ഈ ചായ എവിടെ നിന്നു വരുന്നുവെന്നോ എങ്ങനെ ലഭിക്കുന്നുവെന്നൊ അറിയുന്നവർ ചുരുക്കമായിരിക്കും. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ് ടീ ട്രയൽ യാത്രകൾ. പശ്ചിമ ബംഗാള്‍, ആസാം, തമിഴ്നാട്, കേരള, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും അധികം തേയിലത്തോട്ടങ്ങൾ കാണുവാൻ സാധിക്കുക.

തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ, കൊളുന്തു നുള്ളുന്ന പണിക്കാർക്കും ഇടവിട്ടു വരുന്ന മഞ്ഞിനും ഒപ്പം ഒരു ചൂടു ചായയും കുടിച്ചുള്ള യാത്ര എങ്ങനെ ഉണ്ടായിരിക്കും ? ഇന്ത്യയിലെ ഏറ്റവും മികച്ച ടീ പ്ലാന്റേഷൻ ട്രക്കിങ്ങ് ട്രയലുകളെപ്പറ്റി അറിയാം...

ഡാർജലിങ്- വെസ്റ്റ് ബംഗാൾ

ഡാർജലിങ്- വെസ്റ്റ് ബംഗാൾ

ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനും ടീ പ്ലാന്റേഷനും ഉള്ള ഇടമാണ് സമുദ്ര നിരപ്പിൽ നിന്നും 6700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡാർജലിംങ്. ഹിമാലയത്തിന്റെ താഴ്വരയിൽ കിടക്കുന്ന ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന തേയിലയാണ് ലോകത്തൽ തന്നെ ഇതുവരെ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച തേയില. ഇന്ത്യയുടെ ടീ ക്യാപ്പിറ്റൽ എന്നു വിളിക്കപ്പെടുന്ന ഇവിടെ നിന്നാണ് ഇന്ത്യയിലെ ആകെ തേയില ഉല്പാദനത്തിന്റെ 25 ശതമാനവും വരുന്നത്.

PC:Anilbharadwaj125

ഡാർജലിങ് ടീ ട്രയൽസ്

ഡാർജലിങ് ടീ ട്രയൽസ്

ഹാപ്പി വാലി ടീ എസ്റ്റേറ്റ്, ഗ്ലെൻബൻ ടീ എസ്റ്റേറ്റ്,മകായ്ബാരി ടീ എസ്റ്റേറ്റ് തുടങ്ങിയവയാണ് നല്ല നിലവാരത്തിലുള്ള ടീ ട്രയലുകൾ നല്കുന്ന ഇടങ്ങൾ. ഗൈഡിനൊപ്പമുള്ള ടീ ഫാക്ടറി ടൂറുകൾ നടത്തുവാനാണ് താല്പര്യമെങ്കിൽ ഹാപ്പി വാലി എസ്റ്റേറ്റ് തിരഞ്ഞെടുക്കാം.

PC:Anilbharadwaj125

ജോർഹട്ട്, ആസാം

ജോർഹട്ട്, ആസാം

ഇന്ത്യൻ ചായയുടെ ജന്മസ്ഥലമാണ് ആസാം. പ്രകൃതി ഭംഗിയോടൊപ്പം സൂപ്പർ ചായയ്ക്കും പേരുകേട്ട ഇടം. ഏകദേശം രണ്ടു ലക്ഷത്തിലധികം ഹെക്ടർ സ്ഥലത്തായി തേയില കൃഷി നടത്തുന്ന ഇവിടം ലോകത്തിന്റെ ചായ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം തേയില കൃഷി ചെയ്യുന്ന ഇവിടം ലോകത്തിലെ തന്നെ സമതലങ്ങളിൽ തേയില കൃഷി നടത്തുന്ന ഏക സ്ഥലം കൂടിയാണ്.

PC:Sachitha Obeysekara

ജോർഹട്ട് ടീ ട്രയൽസ്

ജോർഹട്ട് ടീ ട്രയൽസ്

ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിലും താഴ്വരകളിലുമായി 135ൽ അധികം വലുതും ചെറുതുമായ തേയിലത്തോട്ടങ്ങളുണ്ട്. ഗതൂങ്ങാ ടീ എസ്റ്റേറ്റ്, മാൻകോട്ട ടീ എസ്റ്റേറ്റ്,അഡ്ഡാബാരി ടീ എസ്റ്റേറ്റ്,ബോർഹത് ടീ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളാണ് ആസാമിലെ ഏറ്റവും മികച്ച തേയില ഉല്പാദിപ്പിക്കുന്ന ഇടങ്ങൾ. ടീ ടൂറിനു താല്പര്യമില്ലാത്തവർക്ക് എല്ലാ വർഷവും നവംബറിൽ ഇവിടെ നടക്കുന്ന ആസം ടീ ഫെസ്റ്റിവെലിൽ പങ്കെടുക്കുകയുമാകാം.

PC:FLASHPACKER TRAVELGUIDE

നീലഗിരി, തമിഴ്നാട്

നീലഗിരി, തമിഴ്നാട്

സമുദ്ര നിരപ്പിൽ നിന്നും 100 മീറ്റർ മുതൽ 2500 മീറ്റർ ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന നീലഗിരി മലനിരകൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ബ്ലൂ മൗണ്ടെയ്‍ൻ എന്ന് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന ഈ സ്ഥലം ഊട്ടിയും കൂനൂരും പോലെ തന്നെ അതിമനോഹരമായ ഇടമാണ്. കഴിഞ്ഞ നൂറു വർഷങ്ങളായി തേയില കൃഷി ചെയ്യുന്ന ഇവിടുത്തെ സ്ഥലങ്ങൾ കടുത്ത നിറത്തിലുള്ള ഇലയ്ക്കും സുഗന്ധമുള്ള തേയിലപ്പൊടിക്കുമാണ് നീലഗിരി പേരുകേട്ടിരിക്കുന്നത്. വർഷം മുഴുവനും ഇവിടെ തേയില ഉല്പാദിപ്പിക്കുവാൻ സാധിക്കും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടുത്തെ തേയിലയെ വേറിട്ടു നിർത്തുന്നത് തേയിലയുടെ വലുപ്പവും മണവുമാണ്.

PC:Suresh Rajashekara

 നീലഗിരി ടീ ട്രയൽസ്

നീലഗിരി ടീ ട്രയൽസ്

കോടനാട് എസ്റ്റേറ്റ്, ഹൈ ഫീൽഡ്l ടീ ഫാക്ടറി,ലോക്ഹാർട് ടീ എസ്റ്റേറ്റ്,ഗ്ലെൻഡെയ്ൽ ടീ എസ്റ്റേറ്റ് ടീ എസ്റ്റേറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടീ എസ്റ്റേറ്റുകൾ. കൂനൂരാണ് തമിഴ്നാട്ടിലെ ടീ ട്രയലിനു ഏറ്റവും മികച്ച സ്ഥലം.

PC:Akarsh Simha

മൂന്നാർ

മൂന്നാർ

തെക്കേ ഇന്ത്യയുടെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലമാണ് നമ്മുടെ മൂന്നാർ. കുന്നുകളും മലകളും കണ്ണെത്താദൂരത്തോളം ഉള്ള തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ഇവിടം അന്നും ഇന്നും ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ ആരംഭിച്ച തേയില കൃഷി ഇന്നും സജീവമായി ഇവിടെ പിന്തുടരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കുറേ തേയിലത്തോട്ടങ്ങൾ ഉള്ള സ്ഥലം കൂടിയാണിത്. 50 ൽ അധികം തേയിലത്തോട്ടങ്ങൾ മൂന്നാർ ഭാഗത്തു മാത്രമുണ്ട്. ഹാരിസൺ മലയാളം, പള്ളിവാസൽ ടീ എസ്റ്റേറ്റ്, ആനയിറങ്കൽ ടീ എസ്റ്റേറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തേയിലത്തോട്ടങ്ങൾ.

PC:GoDakshin

മൂന്നാർ ടീ ട്രയൽസ്

മൂന്നാർ ടീ ട്രയൽസ്

നല്ലതണ്ണി എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ടീ മ്യൂസിയം ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ്. ഇന്ത്യയിൽ ആദ്യത്തെ ടീ മ്യൂസിയം കൂടിയാണിത്.

PC:mertxe iturrioz

പാലംപൂർ, ഹിമാചൽ പ്രദേശ്

പാലംപൂർ, ഹിമാചൽ പ്രദേശ്

ബ്രിട്ടീഷുകാരുടെ കാലത്തെ പ്രധാനപ്പെട്ട സുഖവാസ കേന്ദ്രങ്ങളിലൊന്നായിരുന്ന പാലാംപൂർ ഹിമാചലിലെ പ്രശസ്തമായ തേയിലത്തോട്ടങ്ങളിലൊന്നാണ്. പച്ചപ്പിൽ നിറ‍ഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ മനോഹരമായ കാഴ്ച. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവിടെ ആദ്യമായി തേയിലകൃഷി തുടങ്ങുന്നത്. അന്നുമുതൽ ഇന്നു വരെ കാംഗ്രാ ടീ എന്ന പേരിൽ ലഭിക്കുന്ന ഇവിടുത്തെ തേയില ഏറെ പ്രചാരമുള്ളതാണ്.

PC:Jon Connell

പാലംപൂർ ടീ ട്രയൽ

പാലംപൂർ ടീ ട്രയൽ

തേയിലത്തോട്ടങ്ങളും തേയിലപ്പൊടി നിർമ്മാണവും വിശദമായി കണ്ടു മനസ്സിലാക്കുവാൻ പറ്റിയ ഇടമാണ് പാലംപൂർ. പാലംപൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എത്തിയാൽ തേയിലച്ചെടി നടുന്നതു മുതൽ വളർത്തുന്നതും കൊളുമ്പ് നുള്ളുന്നതും അത് സംസ്കരിച്ച് തേയിലപ്പൊടി ആക്കി മാറ്റുന്നതു വരെയുള്ള കാര്യങ്ങൾ കാണാം. വാ ടീ എസ്റ്റേറ്റ്,ഹോൾട്ട ടീ എസ്റ്റേറ്റ്,ബണ്ട്ലാ ടീ എസ്റ്റേറ്റ്,ദരാങ് ടീ എസ്റ്റേറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ സ്ഥലങ്ങൾ.

PC: pranav

വയനാട്

വയനാട്

കേരളത്തിൽ തേയിലകൃഷിക്കും പ്രകൃതിഭംഗിക്കും ഒരു പോലെ പേരുകേട്ട സ്ഥലമാണ് വയനാട്. മൂന്നാർ കഴിഞ്ഞാൽ േകരളത്തിൽ ഏറ്റവും അധികം തേയില കൃഷി നടക്കുന്ന സ്ഥലവും ഇതു തന്നെയാണ്. വൈത്തിരിയും മേപ്പാടിയുമാണ് തേയിലകൃഷിയിൽ മുന്നിൽ നിൽക്കുന്ന സ്ഥലങ്ങൾ.

1984 ൽസ്ഥാപിക്കപ്പെട്ട പ്രിയദർശിനി ടീ എസ്റ്റേറ്റാണ് ഇവിടുത്തെ പേരുകേട്ട തേയിലത്തോട്ടം. 1984 ലാണ് ഇത് സ്ഥാപിക്കുന്നത്.

PC:Sarath Kuchi

വാൽപ്പാറ, തമിഴ്നാട്

വാൽപ്പാറ, തമിഴ്നാട്

തമിഴ്നാട്ടിലെ അണ്ണാമലൈ മലമുകളില്‍ സ്ഥിതി ചെയ്യുന്ന വാൽപ്പാറ വിനോദജ സഞ്ചാര കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന നിരവധി തേയില, കാപ്പി തോട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. 1864 ലാണ് കാപ്പിത്തോട്ടങ്ങൾ മാറ്റി ഇവിടെ തേയിലകൃഷി ആരംഭിക്കുന്നത് .

PC:Thangaraj Kumaravel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more