Search
  • Follow NativePlanet
Share
» »പഞ്ചാരമണലും ഡോൾഫിനും തർക്കലിയിലെ കാഴ്ചകൾ

പഞ്ചാരമണലും ഡോൾഫിനും തർക്കലിയിലെ കാഴ്ചകൾ

ഒരിക്കലെത്തിയാൽ വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന തർക്കലിയുടെ വിശേഷങ്ങൾ

By Elizabath Joseph

അടിച്ചുപൊളിക്കുവാനും കടലിൽ കളിക്കുവാനും പറ്റിയ ഒരിടം. പഞ്ചാരമണലും കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളവും പവിഴപ്പുറ്റുകളുടെ സാന്നിധ്യവും ഒക്കെകൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് തർക്കലി. ഗോവയെപ്പോലെ അല്ല എങ്കിലും ഗോവയോടൊപ്പം നിർത്താൻ പറ്റിയ ഇവിടം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാൽ ഇവിടെ ആസ്വദിക്കുവാൻ ഇത് മാത്രമല്ല ഉള്ളത്... ഒരിക്കലെത്തിയാൽ വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന തർക്കലിയുടെ വിശേഷങ്ങൾ

പഞ്ചാരമണലും നീലവെള്ളവും

പഞ്ചാരമണലും നീലവെള്ളവും

ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഇടങ്ങളാണ് ബീച്ചുകൾ. അപ്പോൾ അവിടെ പഞ്ചാരമണലും നീലവെള്ളവും കൂടിയുണ്ടെങ്കിലോ...ഒന്നും പറയുവാനില്ല. ഏറ്റവും റൊമാന്റിക്കാകുവാൻ പറ്റിയ തർക്കലി ബീച്ച് എങ്ങനെയാണ് സഞ്ചാരികൾ ഇഷ്ടപ്പെടാതിരിക്കുക.

തർക്കലി ബീച്ച്

തർക്കലി ബീച്ച്

വളരെ നീളത്തിൽ നീണ്ടു കിടക്കുന്ന തർക്കലി ബീച്ച് കാർലി നദിയുടെയും അറബിക്കടലിന്റെയും സംഗമ തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി മാത്രമല്ല ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്, ഇവിടെ നിന്നുള്ള മനോഹരമായ കാഴ്ചകൾ കൂടിയാണ്. സാഘാരണക്കാരായ സഞ്ചാരികൾക്കൊപ്പം സാഹസിക പ്രിയരും ഇവിടെ എത്താറുണ്ട്. സ്കൂബാ ഡൈവിങ്ങിനും പവിഴപ്പുറ്റുകൾ തേടിയുള്ള യാത്രയ്ക്കും ഒക്കെ ഇവിടം പറ്റിയ ഇടമായാണ് സഞ്ചാരികൾ വിലയിരുത്തുന്നത്.

PC:Rohit Keluskar

സിന്ധുദുർഗ് കോട്ട

സിന്ധുദുർഗ് കോട്ട

കടലിനോട് ഏറെ ചേർന്നു സ്ഥിതി ചെയ്യുന്ന സിന്ധു ദുർഗ് കോട്ട മഹാരാഷ്ട്രയിലെ അതിശയിപ്പിക്കുന്ന നിർമ്മിതികളിലൊന്നാണ്. മറാത്ത ചക്രവർത്തിയായിരുന്ന ശിവജി മൂന്നു കൊല്ലമെടുത്താണ് ഇതു നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നത്. ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത് നൂറോളം വരുന്ന പോർച്ചുഗീസ് ആർക്കിടെക്റ്റുകളായിരുന്നു. കാഴചയിൽ ഏറെ അതിശയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ കോട്ടയ്ക്കുള്ളിൽ ക്ഷേത്രങ്ങളാണ് കൂടുതലും കാണുവാനുള്ളത്.

PC:wikipedia

സ്കൂബാ ഡൈവിങ്ങും ഡ്രൈവ് ഇൻ ബീച്ചും

സ്കൂബാ ഡൈവിങ്ങും ഡ്രൈവ് ഇൻ ബീച്ചും

സ്കൂബാ ഡൈവിങ്ങിനും ഡ്രൈവിങ്ങിനും യോജിച്ച ഒരിടം കൂടിയാണിത്. അടിത്തട്ടു വരെ തെളിഞ്ഞു കാണുവാൻ സാധിക്കുന്ന തരത്തിലുള്ള വെള്ളം കടലിന്റെ അടിയിലെ കാഴ്ചകളെ കൂടുതൽ സുതാര്യമാക്കുന്നു. കടലിനടയിലെ പവിഴപ്പുറ്റുകൾ തേടിയാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്. കേരളത്തിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് കഴിഞ്ഞാൽ പ്രശസ്ത്ം തർക്കലിയാണ്.
PC: Chris Hau

കോലാംബ് ബീച്ച്

കോലാംബ് ബീച്ച്

തർക്കലിയിലെത്തുന്നവർ കണ്ടിരിക്കേണ്ട അടുത്തുള്ള പ്രധാന സ്ഥലമാണ് കോലാംബ് ബീച്ച്. കടലിലെ വെള്ളത്തിനു മുകളിൽ അടിക്കടി ഡോൾഫിനുകൾ ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. ആ കാഴ്ച കാണാനായാണ് ഇവിടെ അധികം പേരുമെത്തുന്നത്. കൊങ്കൺ റീജിയണിൽ തീര്‍ച്ചയായും സന്ദർശിക്കേണ്ട ഇടം കൂടിയാണിതെനന് കാര്യത്തിൽ തർക്കമില്ല.

PC:Rohit Keluskar

ഗോവയ്ക്കു പോകുമ്പോൾ ഒന്നു തിരിയാം

ഗോവയ്ക്കു പോകുമ്പോൾ ഒന്നു തിരിയാം

ഇവിടെ എത്തുന്ന സഞ്ചാരികളിൽ അധികംപേരും ഗോവയിലേക്കുള്ള യാത്രയിലുള്ളവരാണ്. ഗോവൻ യാത്രയിലെ ഒരു സ്റ്റോപ് ഓവർ സ്ഥലമായി ഇതിനെ കാണുന്നവരും കുറവല്ല. ബീച്ച് ഡെസ്റ്റിനേഷനുകൾ തേടുന്നവർ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലം കൂടിയാണിത്.

ശ്രീ ശിവ്ഛത്രപതി ക്ഷേത്രം

ശ്രീ ശിവ്ഛത്രപതി ക്ഷേത്രം

തർക്കലി ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ആകർഷണമാണ് ശ്രീ ശിവ്ഛത്രപതി ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 1695 ൽ രാജാറാം എന്നയാളാണ് സ്ഥാപിക്കുന്നത്. കല്ലിൽ കൊത്തിയിരിക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഗോവയിൽ നിന്നു 100 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൂടൽ റെയിൽവേ സ്റ്റേഷനാണ്, തർക്കലിയില്‍ നിന്നും 45 കിലോമീറ്റർ അകലെയാണിതുള്ളത്. മാൽവാനിൽ നിന്നും ബസിനോ ഓട്ടോയ്ക്കോ വരാനുള്ള ദൂരമേ ഇവിടേക്കുള്ളൂ.

കാണാനുള്ള മറ്റിടങ്ങൾ

കാണാനുള്ള മറ്റിടങ്ങൾ

മഹാപുരുഷ് ക്ഷേത്രം, കൽച്ചാ മഹാപുരുഷ് ക്ഷേത്രം, വിത്താൽ ക്ഷേത്രംസ സ്കൂബാ ഡൈവിങ്ങ്, മാൽവാൻ മാർക്കറ്റി, റോക്ക് ജാർഡൻ, സംഗ്ം, ഗോൾഡൻ റോക്ക് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട മറ്റു കുറച്ചിടങ്ങൾ

PC:Rohit Keluskar

Read more about: beach maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X