Search
  • Follow NativePlanet
Share
» »ആയിരം വർഷത്തെ ചരിത്രമുറങ്ങുന്ന നീംറാണ

ആയിരം വർഷത്തെ ചരിത്രമുറങ്ങുന്ന നീംറാണ

രാജസ്ഥാനിലെ ഏറ്റവും പഴക്കമേറിയ നഗരമായ നീംറാണ ചരിത്രത്തിൻ ഇടംനേടിയ ഒരിടമാണ്.

By Elizabath Joseph

നീംറാണ... ഒരായിരം വർഷങ്ങൾ ഒറ്റയടിക്ക് പിന്നോട്ടെത്തിക്കുന്ന നഗരം. ചരിത്രത്തിനൊപ്പം ഐതിഹ്യങ്ങളും കഥകളും ഒക്കെ കൂടിച്ചേർന്ന് പെട്ടന്നൊന്നും വേർതിരിച്ചെടുക്കുവാൻ പറ്റാത്ത ഒരിടമാണിത്. കൺമുന്നിൽ വികസനവും കാര്യങ്ങളും ഇനിയും എത്തിയിട്ടില്ലാത്ത ഇവിടെ വന്നാൽ കാണുന്ന കാഴ്ചകളും ചരിത്രം തന്നെയാണ്. കോട്ടകളും ക്ഷേത്രങ്ങളും തടാകങ്ങളും അരുവികളും ഒക്കെയായി ഒരു സഞ്ചാരിയുടെ മനസ്സിനെ കീഴടക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.

ഗോൾഡൻ ട്രയാംഗിൾ

ഗോൾഡൻ ട്രയാംഗിൾ

ഗോൾഡൻ ട്രയാംഗിളിന്റെ ഹൃദയഭാഗം എന്നറിയപ്പെടുന്ന ഇടമാണ് നീംരാണ.
ജയ്പൂരിൽ നിന്നും ആഗ്രയിൽ നിന്നും ഡെൽഹിയിൽ നിന്നും ഇവിടേക്ക് ഒരേ ദൂരമാണുള്ളത്.

നീംറാണ ഫോർട്ട് പാലസ്

നീംറാണ ഫോർട്ട് പാലസ്

അകത്തും പുറത്തും ഒരുപോലെ ഭംഗിയിൽ നിർമ്മിച്ചിരിക്കുന്ന നീംറാണ പോർട്ട് പാലസാണ് ഇവിടെ എത്തിയാൽ ആദ്യം കാണേണ്ട ഇടം. സഞ്ചാരികൾക്ക് താമസിക്കുവാനും സൗകര്യങ്ങളുള്ള ഇവിടെ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണെന്നാണ് അനുഭവസ്ഥർക്കു പറയുവാനുള്ലത്. 1864 ൽ നിർമ്മിക്കപ്പെട്ട ഈ കോട്ട പൃഥ്വി രാജ് ചൗഹാന്റെ കാലത്താണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഇന്ത്യൻ വാസ്തുവിദ്യയുടെ ഇന്നു എടുത്തു കാണിക്കുവാൻ സാധിക്കുന്ന ഏറ്റവും മഹനീയമായ മാതൃക കൂടിയാണിതേ്. എന്നാൽ ഇന്ന് ഇതിന്റെ മിക്ക ഭാഗങ്ങളും ഒരു ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിക്കുകയാണ്.

PC:neemranahotels

ബാലാ ക്വിലാ

ബാലാ ക്വിലാ

അഞ്ച് കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ബാലാ ക്വിലാ രാജസ്ഥാനിലെ പ്രധാനപ്പെട്ട കോട്ടകളിലൊന്നാണ്. ഒരു വലിയ കുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ട നഗരത്തിന്റെ മുഴുവൻ സൗന്ദര്യവും കാണിച്ചു തരാൻ പറ്റിയ ഇടമാണ്. 74 ഗോപുരങ്ങളുള്ള ഈ കോട്ട കാണേണ്ട കാഴ്ച തന്നെയാണ്. ഒട്ടേറെ കഥകളുള്ള ഈ കോട്ടയ്ക്ക് മുഗൾ രാജാക്കൻമാരെ സംരക്ഷിച്ച ചരിത്രവും പറയുവാനുണ്ട്. പൗരാണിക ഇന്ത്യയുടെ വാസ്തുവിദ്യ എടുത്തുപറയുന്ന ഇടം കൂടിയാണിത്.

PC:Ashish kalra

സരിസ്കാ ദേശീയോദ്യാനം

സരിസ്കാ ദേശീയോദ്യാനം

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളിലൊന്നാണ് നീംറാനയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സരിസ്കാ ദേശീയോദ്യാനം. ഒരു കാലത്ത് രാജാക്കൻമാരുടെ വേട്ടയാടൽ കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടം പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആരവല്ലി മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം പരിസ്ഥിതി സ്നേഹികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണ്.

PC:A. J. T. Johnsingh

 ബാവോരി

ബാവോരി

ഒൻപത് നിലകളിലായി നിർമ്മിച്ചിരിക്കുന്ന പടവ് കിണറിന് സമാനമായ നിർമ്മിതിയാണ് ബാവോരി. താഴേക്കിറങ്ങി പോകും തോറു കൂടുതൽ കൂടുതൽ ദുർഘടമായി മാറുന്ന ഇതിന്റെ നിർമ്മാണ രീതി അതിശയിപ്പിക്കുന്ന ഒന്നാണ്. ഡെല്‍ഹിയ്ക്ക് സമീപത്തായതിനാൽ ഇവിടേക്ക് ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്.

PC:Sourav Das

വിനയ് വിലാസ് മഹൽ

വിനയ് വിലാസ് മഹൽ

സിറ്റി പാലസ് എന്ന പേരിൽ അറിയപ്പെടുന്ന വിനയ് വിലാസ് മഹൽ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ്. രാജസ്ഥാനി വാസ്തു വിദ്യയും മുഗൾ വാസ്തുവിദ്യയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ഇവിടം ചരിത്രത്തിൽ താല്പര്യമുള്ളവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാൺണ്. ചുവർ ചിത്രങ്ങളും പെയിന്റിംഗുകളും സിംഹാസനവും ഒക്കെയാണ് ഇവിടെ കാണേണ്ടത്.

PC:Shobhit Gosain -

Read more about: rajasthan palace forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X