Search
  • Follow NativePlanet
Share
» »ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ കുന്നുകളായാലും പോണ്ടിച്ചേരിയിലെ ബീച്ചുകളോ രാജസ്ഥാനിലെ മരുഭൂമിയോ എന്തുതന്നെയായാലും യാത്രയ്ക്കായി ഒരുങ്ങുമ്പോള്‍ ബാഗ് മാത്രം പായ്ക്ക് ചെയ്തു പോകുന്നത് പഴങ്കഥയാണ്. കാലവും യാത്ര രീതികളും ഒക്കെ മാറിയതോടെ കയ്യില്‍ കരുതേണ്ട കാര്യങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കൃത്യമായി പ്ലാന്‍ ചെയ്ത് അന്വേഷിച്ച് പോയില്ലെങ്കില്‍ പണി പാളുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. കൊവിഡിനു ശേഷമുള്ള യാത്രകളില്‍ ഇനി കയ്യില്‍ തീര്‍ച്ചയായും കരുതേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവയോടൊപ്പം തന്നെ ഇനിയുള്ള യാത്രകളില്‍ ഫോണില്‍ കുറച്ച് ആപ്പുകളും സൂക്ഷിക്കാം. ഇനിയുള്ള യാത്രകളില്‍ മറക്കാതെ കരുതേണ്ട ആപ്പുകള്‍ എന്തൊക്കയാണെന്നും അവയുടെ പ്രത്യേകതകളും നോക്കാം

ആരോഗ്യ സേതു ആപ്പ്

ആരോഗ്യ സേതു ആപ്പ്

നമുക്ക് ചുറ്റിലുമുള്ള കൊവിഡ് രോഗികളുടെയും കൊവിഡ് ബാധിത ഇടങ്ങളെയും അറിയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പാണ് ആരോഗ്യ സേതു ആപ്പ്. ബ്ലൂടൂത്ത് കോണ്‍ടാക്റ്റ് ട്രാക്കിംഗ് ആപ്പാണിത്. ഉപഭോക്താക്കളുടെ ലൊക്കേഷന്‍, ഡാറ്റ എന്നിവ ഉപയോഗിച്ച് ആ ലൊക്കാലിറ്റിയല്‍ കൊവിഡ് രോഗികളുണ്ടോയെന്നും നിരീക്ഷണത്തില്‍ ആളുകള്‍ കഴിയുന്നുണ്ടോയെന്നുമെല്ലാം കണ്ടെത്താം. ഇതോ‌ടൊപ്പം നമ്മള്‍ സുരക്ഷിത സ്ഥാനത്താണോ വസിക്കുന്നത് എന്നറിയുവാനും കോണ്ടാക്ടുകളില്‍ ആരെങ്കിലും രോഗബാധിതരായോ എന്നറിയുവാനുമെല്ലാം ഇത് സഹായിക്കും.
കൊവിഡിന് ശേഷമുള്ള യാത്രകളില്‍ ഒരു സ‍ഞ്ചാരിയുടെ പക്കല്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആപ്പുകളിലൊന്നാണ് ആരോഗ്യ സേതു. ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ പോകുന്നവരും യാത്ര ചെയ്യുന്നവരും ട്രെയിനില്‍ സഞ്ചരിക്കുന്നവരും അതിര്‍ത്തി കടന്നു പോകുന്നവരുമെല്ലാം ഈ ആപ്പ് ഉപയോഗിക്കണം എന്നത് നിര്‍ബന്ധമാണ്. മിക്ക സംസ്ഥാനങ്ങളും അവിടേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ആപ്പ് ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഇന്‍ക്രെഡിബിള്‍ ഇന്ത്യ

ഇന്‍ക്രെഡിബിള്‍ ഇന്ത്യ

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളെ അറിയുവാനുള്ള മാര്‍ഗ്ഗമാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ആപ്പ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ഈ ആപ്പ് രാജ്യത്തെ തീര്‍ത്തും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളെപ്പോലും പരിചയപ്പെടുത്തുന്ന ഒന്നാണ്. പ്രധാന ഇടങ്ങള്‍. അവിടുത്തെ ഹോട്ടലുകള്‍, താമസ സൗകര്യങ്ങള്‍, ഇവി‌‌ടെ പോകുവാന്‍ പറ്റിയ മറ്റി‌‌ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ആപ്പില്‍ ലഭിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളുടെ ചരിത്രങ്ങളും വസ്തുതകളും ഈ ആപ്പ് വഴി ലഭിക്കുകയും ചെയ്യും.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ട്രിപ് ഇറ്റ്

ട്രിപ് ഇറ്റ്

യാതൊരു പ്ലാനിങ്ങുമില്ലാതെ യാത്ര പോകുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ആപ്പുകളിലൊന്നാണ് ട്രിപ് ഇറ്റ്. അങ്ങനെയൊരാളാണെങ്കില്‍ ആകെ ചെയ്യേണ്ടത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക മാത്രമാണ്. പിന്നീട് ലോഗിന്‍ ചെയ്താല്‍ യാത്രയുടെ വിശദാംശങ്ങള്‍ ചോദിക്കും. പോകുന്ന ഇടം, യാത്രയുടെ സമയം, ബജറ്റ്തുടങ്ങിയവയെല്ലാം കൊടുക്കുന്നതോടെ നമ്മുടെ പണി കഴിഞ്ഞു. ഇനി ട്രിപ്പ് ഇറ്റ് ആപ്പ് നമുക്കു വേണ്ടി യാത്ര പ്ലാന്‍ ചെയ്യും. അതോടൊപ്പം ട്രെയിനിന്റെയും ബസിന്റെയും ക്യാബിന്‍റെയുമൊക്കെ വിശദാംശങ്ങള്‍ നല്കുകയും ചെയ്യും.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ്

വെറുതേയൊന്ന് പുറത്ത് നടക്കുവാനിറങ്ങിയാല്‍ പോലും വിശ്വസിച്ച് കരുതുവാന്‍ പറ്റിയ ആപ്പാണ് ഗൂഗിള്‍ മാപ്പ്. അപരിചിതമായ ഒരിടത്തേയ്ക്ക് പോകുന്ന ഒരാളെ സംബന്ധിച്ചെ‌‌ടുത്തോളം ഇതിലും ഉപകാരപ്രദമായ മറ്റൊരു ആപ്പ് ഇല്ല എന്നു തന്നെ പറയാം. സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും പോകേണ്ട യാത്രാ മാര്‍ഗ്ഗങ്ങളുമെല്ലാം കണ്ടെത്തി സഹായിക്കുവാന്‍ ഗൂഗിള്‍ മാപ്പ് കഴിഞ്ഞേ മറ്റൊരു ആപ്പ് ഉള്ളൂ. ഓരോ ഇടത്തേയ്ക്കുമുള്ല വ്യത്യസ്തമായ വഴികളും ട്രാഫികുമെല്ലാം ഇതില്‍ വ്യക്തമായി കാണാം.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്

ഊബര്‍, ഓല

ഊബര്‍, ഓല

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സര്‍വ്വീസുള്ള ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളാണ് ഊബറും ഓലയും. ഇരുചക്ര വാഹനം മുതല്‍ ഓ‌ട്ടോയും മിനി, സെഡാന്‍ കാറുകളുമെല്ലാം ഇവര്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം നല്കുന്നു. വലിയ ചിലവില്ലാതെ സുരക്ഷിതമായി എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാം എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഗൂഗിള്‍ ‌ട്രാന്‍സ്ലേറ്റ്

ഗൂഗിള്‍ ‌ട്രാന്‍സ്ലേറ്റ്

കേരളം കടന്നുള്ള മിക്ക യാത്രകളിലും ഇംഗ്ലീഷും ഹിന്ദിയും വശമുണ്ടെങ്കില്‍ രക്ഷപെട്ട് പോകാം. എന്നാല്‍ ചില ഇ‌ടങ്ങളില്‍ പ്രാദേശിക ഭാഷകള്‍ തന്നെ വേണ്ടി വരും. ഇങ്ങനെയുള്ള അവസരങ്ങളില്‍ വലിയ സഹായമാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പ്. വടക്കു കിഴക്കന്‍ ഇന്ത്യയിലൊക്കെ പോയി കയ്യിലുള്ല മുറി ഹിന്ദിവെച്ച് വഴി ചോദിക്കുവാനോ സഹായം ആവശ്യപ്പെടുകയോ ഒന്നും അത്ര പ്രായോഗികമായ കാര്യങ്ങളായിരിക്കില്ല. തീര്‍ത്തും അപരിചിതമായ ഇടമാണെങ്കില്‍ പറയുകയും വേണ്ട. ആ അവസരത്തിലെ സഹായിയാണ് ഗൂഗിള്‍ ‌ട്രാന്‍സ്ലേറ്റ്.നമുക്ക് അറിയേണ്ട കാര്യം നമ്മുടെ ഭാഷയിലെഴുതി ഏത് ഭാഷയിലാണോ വിവര്‍ത്തനം വേണ്ടത് അത് തിരഞ്ഞെടുത്താല്‍ മതി. വാക്കുകള്‍ മാത്രമല്ല, സംഭാഷണം, കയ്യെഴുത്ത് ചിത്രങ്ങള്‍ തുടങ്ങിയവയും ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന് വിവര്‍ത്തനം ചെയ്യാം.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഐആര്‍സിടിസി റെയില്‍ കണക്ട്

ഐആര്‍സിടിസി റെയില്‍ കണക്ട്

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍റെ ഔദ്യോഗിക റെയില്‍ വേ ആപ്പാണ് ഐആര്‍സിടിസി റെയില്‍ കണക്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിങ്, ട്രെയിന്‍ റൂട്ട്, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം ഇതുവഴി അറിയുവാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്കുവാന്‍ സാധിക്കുന്ന ആപ്പ് കൂടിയാണിത്.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

പാക്ക് പോയിന്‍റ്

പാക്ക് പോയിന്‍റ്

യാത്രകളിലെ ഏറ്റവും കഠിനമായ കാര്യം മിക്കവര്‍ക്കും ബാഗ് പാക്കിങ് തന്നെയായിരിക്കും. എന്തെക്കെ എടുക്കണമെന്നോ എന്തൊക്കെ വേണ്ട എന്നോ വലിയ ധാരണയില്ലാത കണ്ണില്‍ കണ്ടതെല്ലാം പാക്ക് ചെയ്തുള്ള യാത്രയാണെങ്കില്‍ പണി എപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി. അങ്ങനെയുള്ളവര്‍ക്ക് പറ്റിയ ആപ്പാണ് പാക്ക് പോയിന്‍റ്. സൗജന്യ ട്രാവല്‍ പാക്കിങ് ഓര്‍ഗനൈസര്‍ ആയ ഈ ആപ്പിനെ ഏതു തരത്തിലുള്ള യാത്രകള്‍ക്കും ആശ്രയിക്കുവാന്‍ സാധിക്കും. പോകേണ്ട യാത്രയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ചുള്ള പാക്കിങ് ലിസ്റ്റായിരിക്കും തരിക എന്നതിനാല്‍ പാക്ക് ചെയ്യേണ്ട കാര്യത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാവില്ല.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ട്രാവല്‍ സ്പെന്‍ഡ്

ട്രാവല്‍ സ്പെന്‍ഡ്

യാത്രയിലെ അനാവശ്യ പണച്ചിലവുകളെ ഒരു പരിധി വരെ തടയുന്ന ആപ്പാണ് ‌ട്രാവല്‍ സ്പെന്‍ഡ്. നിയന്ത്രിത ബജറ്റില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് വളരെ സഹായകരമാകുന്ന ആപ്പാണിത്. കൃത്യമായ ബജറ്റില്‍ യാത്ര പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാം.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X