Search
  • Follow NativePlanet
Share
» »ഫോട്ടോഗ്രഫി ദിനത്തില്‍ താരമാകാൻ പോകാം ഈ നാടുകളിലേക്ക്!

ഫോട്ടോഗ്രഫി ദിനത്തില്‍ താരമാകാൻ പോകാം ഈ നാടുകളിലേക്ക്!

കയ്യിൽ ഒരു ഡിഎസ്എൽആർ ഉള്ളവരെല്ലാം ഫോട്ടോഗ്രാഫർമാരാകുന്ന കാലമാണിത്. എവിടെ തിരിഞ്ഞാലും കിടിലൻ ഫ്രെയിമിനു വകുപ്പുള്ള ഇടമാണ് നമ്മുടെ നാടെന്നതുകൊണ്ട് കിട്ടുന്ന ഫോട്ടോകളും അടിപൊളിയായിരിക്കും എന്നതിൽ സംശയം വന്നില്ല. ഏതു തരത്തിലുള്ള ഇടമായാലും അതിശയിപ്പിക്കുന്ന ഫോട്ടോകൾ കൊണ്ട് ഞെട്ടിക്കുന്ന ഇടങ്ങൾ ഇവിടെ ഒരുപാടുണ്ട്.ലോക ഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19 ന് ഫോട്ടോ എടുത്ത് ലോകം ആഘോഷിക്കുമ്പോൾ നമുക്കും അറിയാം ഒരൊറ്റ ക്ലിക്കിൽ പ്രശസ്തമായ നമ്മുടെ നാട്ടിലെ ഇടങ്ങളെക്കുറിച്ച്...

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

എവിടെ നോക്കിയാലും പല നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂവുകൾ... കണ്ണെത്താ ദൂരത്തിൽ ഒരു പുക പോലെ മാത്രം കാണുന്ന പർവ്വതങ്ങൾ...അതിൽ ആകാശംമുട്ടി നിൽക്കുന്ന മഞ്ഞും..വെറുമൊരു സ്വപ്നമല്ല ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ‍ഞ്ചാരികൾ തേടിയെത്തുന്ന വാലി ഓഫ് ഫ്ളവേഴ്സ് എന്ന പൂക്കളുടെ താഴ്വര. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം വളരെ അപ്രതീക്ഷിതമായാണ് സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടുവാൻ തുടങ്ങിയത്. ആൽപൈൻ പൂക്കളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

വാരണാസി

വാരണാസി

ജീവന്റെയും മരണത്തിന്റെയും നഗരം എന്നറിയപ്പെടുന്ന വാരണാസി വിവിധ സംസ്കാരങ്ങളുടെ ഒരു സമ്മേളന കേന്ദ്രമാണ്. നിറങ്ങളുടെ ആ നഗരം ഇവിടെയത്തുന്നവർക്ക് കാണിച്ചു കൊടുക്കുക വളരെ വ്യത്യസ്തമായ കുറേ കാഴ്ചകളാണ്. കണ്ണിനു മുന്നിൽ തെളിയുന്ന പൂജകളും വിവിധ തരത്തിലുള്ല മനുഷ്യരും ഗംഗാ നദിയുടെ വിവിധ ഭാവങ്ങളും ഒക്കെ പകർത്തി തീരുവാൻ ചതന്നെ സമയമേറെയെടുക്കും.

PC: Mohit Gupta

സൻസ്കാർ വാലി

സൻസ്കാർ വാലി

വർഷത്തിൽ മിക്കപ്പോഴും പുറംലോകത്തു നിന്നും ഒറ്റപ്പെട്ടു കഴിയുകയാണെങ്കിലും ഇവിടെ എത്തിച്ചേർന്നാൽ കാത്തിരിക്കുന്നത് മറ്റൊരു ലോകമാണ്. മറ്റിടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഇവിടം ലഡാക്കിനെ സൻസ്കാറുമായി വേർതിരിക്കുന്ന ഇടം കൂടിയാണ്. സാഹസികരായ ആളുകൾക്ക് മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന സൻസ്കാറിൽ വ്യത്യസ്തമായ ഒരു സംസ്കാരം കാണാം. ആശ്രമങ്ങളും സാധാരണ ജീവിതങ്ങളും പർവ്വതങ്ങളുടെ കാഴ്ചകളും ഒക്കെയാണ് ഇവിടെയുള്ളത്.

PC:Ankur Arya

സ്പിതി വാലി

സ്പിതി വാലി

മഞ്ഞിന്റെ മരുഭൂമിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മണലിനു പകരം തണുത്തുറഞ്ഞ മ‍ഞ്ഞ് നിറഞ്ഞു കിടക്കുനന് മരുഭൂമി. അതാണ് സ്പിതി വാലി. ഹിമാലയൻ യാത്രയിൽ ആളുകൾ ഏറ്റവും അധികം കാണുവാൻ ആഗ്രഹിക്കുന്ന ഈ സ്ഥലം ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ മറ്റൊരു പ്രദേശം കൂടിയാണ് സ്പിതി വാലി. നൂറുകണക്കിന് വർഷം പഴക്കമുള്ള ആശ്രമങ്ങളും അതിനൊത്തു നിൽക്കുന്ന സംസ്കാരവും പിന്നെ സ്നേഹസമ്പന്നമാരായ നാട്ടുകാരുമാണ് ഇവിടെയുള്ളത്. വർഷത്തിൽ 265 ദിവസത്തിൽ മാത്രമാണ് ഇവിടെ സൂര്യനെത്തുന്നത്.

PC:Sayan Nath

മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

ഇന്ത്യയ്ക്കുള്ളിൽ മറ്റൊരു വ്യത്യസ്ത സംസ്കാരവുമായി ജീവിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്കടുത്തുള്ള മക്ലിയോഡ്ഗഞ്ച്. ലിറ്റിൽ ലാസയെന്നും ദലൈ ലാമയുടെ ഇരിപ്പിടം എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടെ കൂടുതലും ടിബറ്റൻ വംശജരും ബുദ്ധമത വിശ്വാസികളുമാണുള്ളത്. ബുദ്ധമതം പഠിക്കുവാനായി ഒട്ടേറെ വിദേശികളും ഇവിടെ എത്തുന്നു. ബുദ്ധമത സംസ്കാരത്തോട് അടുത്തു കിടക്കുന്ന കാഴ്ചകളാണ് ഇവിടെ നിന്നും പകർത്തുവാനുള്ളത്.

PC:sanyam sharma

ഖജുരാഹോ

ഖജുരാഹോ

ക്ഷേത്ര ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ച ക്ഷേത്രമെന്നാണ് ഖജുരാഹോ അറിയപ്പെടുന്നത്. കല്ലുകളിൽ സ്നേഹം കൊത്തിവെച്ച ഈ നാട് ഇന്ന് ലോകത്തിലെ ഏറ്റവും വിസ്മയം സൃഷ്ടിക്കുന്ന ഇടങ്ങളിലൊന്നു കൂടിയാണ്. ഭാരതീയർ പൊതുവേ എത്തുവാന്‍ മടി കാണിക്കുമെങ്കിലും വിദേശികൾക്ക് ഈ കല്ലിലെ കലകൾ അത്ഭുതമുളവാക്കുന്ന സംഗതിയാണ്. നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറ‍ഞ്ഞു കിടന്നിരുന്ന ഖജുരാഹോ ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് കഴിവ് തെളിയിക്കുവാൻ പറ്റിയ ഇടമാണ്.

ചങ്കിടിപ്പു പോലും മറക്കും...ഉത്തരാഖണ്ഡിലെ പാരാഗ്ലൈഡിങിനു പോകാം...

ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...

Read more about: celebrations photography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more