Search
  • Follow NativePlanet
Share
» »യാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും

യാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും

ഇതാ യാത്രകളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

തിരക്കുകളില്‍ നിന്നുമാറിയുള്ള യാത്രയെന്നും പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രയെന്നുമൊക്കെ പറയുമെങ്കിലും ഫോണും ഇന്‍റര്‍നെറ്റും ഒഴിവാക്കിയൊരു യാത്ര ആര്‍ക്കും ആലോചിക്കുവാന്‍ പോലും സാധിക്കില്ല. ഇനി മൊബൈല്‍ റേഞ്ച് ഇല്ലാത്ത ഇടമാണെങ്കില്‍ പറയുകയും വേണ്ട. ടെക്നോളജി അത്രമാത്രം മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എല്ലായ്പ്പോഴും ആളുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തിറങ്ങുവാന്‍ പറ്റാത്തവര്‍ക്കും ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുവാന്‍ സാധിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ ഫോണും ഇന്‍റര്‍നെറ്റും കിന്‍ഡിലും ഒഴിവാക്കിയുള്ള ഒരു യാത്ര ആരുടെയും സ്വപ്നങ്ങളില്‍ പോലും കാണില്ല. നീണ്ട യാത്രകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സമയം പോകുവാന്‍ ഫോണ്‍ തന്നെ ശരണം. ഇതാ യാത്രകളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

സ്മാര്‍ട് ഫോണ്‍

സ്മാര്‍ട് ഫോണ്‍

വസ്ത്രങ്ങളും വെള്ളവും ഒക്കെ ബാഗില്‍ കരുതുന്നതുപോലെ സര്‍വ്വ സാധാരണമായ ഒന്നാണ് ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍. കയ്യില്‍ ഫോണ്‍ ഇല്ലെങ്കില്‍ മിക്കവര്‍ക്കും ഒന്നും തിരിയാത്ത ഒരു അവസ്ഥയായിരിക്കും. സ്മാര്‍ട് ഫോണില്ലാതെയുള്ള യാത്രകള്‍ വേറെ ലെവല്‍ യാത്രകളായിരിക്കും എന്നതിലും യാത്രയുടെ മൊത്തം അനുഭവത്തെ മാറ്റിമറിക്കുകയും ചെയ്യും എന്നതില്‍ സംശയം വേണ്ട. ടാക്സി വിളിക്കുവാനും പുതിയ ഇടങ്ങളെക്കുറിച്ച് അറിയുവാനും തിരയുവാനും റൂം ബുക്ക് ചെയ്യുവാനുമെല്ലാം ഫോണ്‍ ഇന്ന് അവശ്യഘടകം തന്നെയാണ്. സിം കാര്‍ഡ് ഇല്ലെങ്കില്‍ പോലും വൈ ഫൈ വഴി അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കും.

ക്യാമറ

ക്യാമറ

യാത്രകളിലെ ഓര്‍മ്മകള്‍ ചിത്രങ്ങളായി സൂക്ഷിക്കുവാനുള്ള വഴിയാണ് ക്യാമറകള്‍. ഓരോ പ്രത്യേക നിമിഷങ്ങളെയും ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുമ്പോഴും അത് പിന്നീട് കാണുമ്പോഴും ലഭിക്കുന്ന സംതൃപ്തി വേറെ തന്നെയാണ്. എല്ലാവരും ചേരുന്ന സമയങ്ങളെ മാത്രമല്ല, യാത്രയില്‍ കാണുന്ന ഇടങ്ങളെയും അവിടുത്തെ പ്രത്യേകതകളെയും ക്യാമറയിലാക്കാം.
എന്നാല്‍ ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം യാത്രകള്‍ക്ക് ക്യാമറ നിര്‍ബന്ധമില്ല എന്നതാണ്. ഫോട്ടോഗ്രഫി ഒരു ഹരമായിട്ടുളളവര്‍ക്ക് ക്യാമറ ഉപകരിക്കും. താല്പര്യമില്ലാത്തവര്‍ക്ക് ചിത്രങ്ങള്‍ മികച്ച ഒരു സ്മാര്‍ട് ഫോണില്‍ എടുത്തു സൂക്ഷിക്കാം.

സ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി<br />സ്മാര്‍ട് ഫോണിലെ ലാന്‍ഡ്സ്കേപ്പ് ഫോട്ടോഗ്രഫി

ഇ-റീഡര്‍ അല്ലെങ്കില്‍ ടാബ്

ഇ-റീഡര്‍ അല്ലെങ്കില്‍ ടാബ്

ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയാണെങ്കില്‍ സഞ്ചാരികളെ സമയം പോകുവാന്‍ സഹായിക്കുന്ന നന്നാണ് ഇ-റീഡറുകള്‍. ഇത് കിന്‍ഡില്‍ ആയാലും ടാബ് ആയാലും ഫലം ഒന്നു തന്നെയാണ്. പുസ്തകങ്ങള്‍ ഇ രൂപത്തില്‍ വായിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. നേരത്തെ ഡൗണ്‍ലോഡ് ചെയ്താല്‍ കൂടുതല്‍ എളുപ്പമായിരിക്കും. വളരെ കുറച്ച് സ്പേസ് മാത്രം മതിയാവും ഇതില്‍ സൂക്ഷിക്കുവാന്‍. നീണ്ട യാത്രയ്ക്കിടിലും ഫ്ലൈറ്റിലായും ട്രെയിനിലായാലും ബസില്‍ ആയാലും റീഡറുകള്‍ വായിക്കുവാന്‍ സഹായിക്കും. യാത്രകളില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും മറ്റും സമയം ചിലവഴിക്കുവാന്‍ ഇത് മികച്ച ഉപാധിയാണ്.
വൈല്‍ഡ്, ഈറ്റ് പ്രേ ലവ്, ഓണ്‍ ദ റോഡ്, ഇന്‍ ടു ദ വൈല്‍ഡ് തുടങ്ങിയ യാത്ര പുസ്തകങ്ങള്‍ മികച്ച തിരഞ്ഞെടുക്കലുകളായിരിക്കും. മാത്രമല്ല, യാത്രകളില്‍ പുസ്തകങ്ങള്‍ പാക്ക് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുക‌ളും ഭാരവും ഒഴിവാക്കുകയും ചെയ്യാം.

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍

യാത്രകളില്‍ ഏറ്റവും അത്യാവശ്യം സൂക്ഷിക്കേണ്ട സാധനങ്ങളിലൊന്നാണ് പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ അഥവാ പവര്‍ ബാങ്കുകള്‍. ഫോണുകളിലും മറ്റും അപ്രതീക്ഷിതമായി ചാര്‍ജ് തീരുമ്പോഴും റൂമില്‍ പോയി ചാര്‍ജ് ച‌െയ്യുവാന്‍ പറ്റാത്ത അവസ്ഥയില്‍ ഏറ്റവും വലിയ സഹായിയായി വരിക പവര്‍ ബാങ്കുകളായിരിക്കും. മിക്ക പവര്‍ ബാങ്കുകള്‍ക്കും നല്ല രീതിയിലുള്ള സംഭരണ ശേഷി ഉള്ളതിനാല്‍ മൂന്നൂം നാലും തവണ അതിനനുസരിച്ച് ചാര്‍ജ് ചെയ്യാം.

ട്രാവല്‍ അഡാപ്റ്ററുകള്‍

ട്രാവല്‍ അഡാപ്റ്ററുകള്‍

യാത്രകളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ് ട്രാവല്‍ അഡാപ്റ്ററുകള്‍. യൂണിവേഴ്സല്‍ അഡാപ്റ്ററുകളെന്നും ഇതിനു പേരുണ്ട്. വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവാണെങ്കില്‍ മറക്കാതെ ഒരെണ്ണം കരുതാം. വിദേശ രാജ്യങ്ങളിലെയും മറ്റും പവ്വര്‍ സോക്കറ്റുകള്‍ക്ക് നമ്മുടെ പ്ലഗ്ഗുകളെ ഉപയോഗിക്കുവാന്‍ സാധിക്കുന്നവയായിരിക്കില്ല. ഇങ്ങനെയുള്ള പ്രതിസന്ധിയിലാണ് ട്രാവല്‍ അഡാപ്റ്ററുകള്‍ കൂടുതല്‍ സഹായകമാവുക.

ഫ്ലാഷ് ലൈറ്റ്

ഫ്ലാഷ് ലൈറ്റ്

ഹൈക്കിങ്ങോ ട്രക്കിങ്ങോ ആണെങ്കില്‍ തീര്‍ച്ചയായും ബാഗില്‍ കരുതിയിരിക്കേണ്ട ഒന്നാണ് ഫ്ലാഷ് ലൈറ്റുകള്‍. അറിയാത്ത വഴികളിലൂടെ പോകുമ്പോള്‍ കൂട്ടം തെറ്റിപ്പോയാലും രാത്രി അപരിചിതമായ ഇടത്ത് താമസിക്കേണ്ടി വന്നാലുമൊക്കെ ആദ്യം സഹായത്തിനെത്തുന്ന കാര്യങ്ങളിലൊന്നാണ് ഫ്ലാഷ് ലൈറ്റ്. അതുകൊണ്ടു തന്നെ യാത്രയില്‍ ഫ്ലാഷ് ലൈറ്റുകള്‍ നിര്‍ബന്ധമായും കരുതുക.

ലാപ്ടോപ്

ലാപ്ടോപ്

എല്ലാ യാാത്രകാര്‍ക്കും വേണ്ടെങ്കിലും ഫോട്ടോഗ്രഫി, ബ്ലോഗിങ്, വീഡിയോഗ്രഫി തുടങ്ങിയ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ബാഗില്‍ കരുതിയിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ലാപ്ടോപ്പ്. ഫോട്ടോയും വീഡിയോയുമെല്ലാം സമയാസമയം കോപ്പി ചെയ്ത് വയ്ക്കുവാനും അങ്ങനെ ക്യാമറയിലെ സ്ഥലം ലാഭിക്കുവാനുമെല്ലാം ഇത് സഹായിക്കും. യാത്രയില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് വീഡിയോ എഡിറ്റ് ചെയ്യുവാനും എയര്‍ ചെയ്യുവാനുമെല്ലാം ഇത് സഹായിക്കും.

യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംയാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

യാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളംയാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X