Search
  • Follow NativePlanet
Share
» »സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

സഞ്ചാരികളായ സുഹൃത്തുക്കളെ ഒന്നു സന്തോഷിപ്പിച്ചാലോ? ഈ സമ്മാനങ്ങളാവട്ടെ സന്തോഷം!!

ഇതാ സഞ്ചാരികളായ സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എന്തൊക്കെ കാര്യങ്ങള്‍ സമ്മാനങ്ങളായി നല്കാം എന്നും നോക്കാം...

യാത്രകളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുവാന്‍ എന്തൊക്കെ ചെയ്യാം? അവരുടെ കൂടെ യാത്രകള്‍ ചെയ്തും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയും യാത്രാ സിനിമകള്‍ ഒരുമിച്ച് കണ്ടുമെല്ലാം ഇഷ്ടംപോലെ വഴികളുണ്ട്. എന്നാല്‍ കുറച്ചുകൂടി വ്യത്യസ്തമായി ആലോചിച്ചാല്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമുണ്ട്. യാത്രകളില്‍ ഏറ്റവും ഉപകാരപ്പെടുന്ന സാധനങ്ങള്‍ സമ്മാനമായി നല്കുന്നത്. ഒരു പക്ഷേ, സാധാരണ സമ്മാനങ്ങള്‍ നല്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നത്. ഇതാ സഞ്ചാരികളായ സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എന്തൊക്കെ കാര്യങ്ങള്‍ സമ്മാനങ്ങളായി നല്കാം എന്നും നോക്കാം...

ബാക്ക് പാക്ക്‌

ബാക്ക് പാക്ക്‌

ഒരു യാത്രികനെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങളിലൊന്നാണ് ബാക്ക്പാക്ക്. ചെറിയ യാത്രയാണെങ്കിലും വലിയ യാത്രയാണെങ്കിലും എല്ലാം ഏറ്റവും അത്യാവശ്യം സാധനങ്ങളെല്ലാം വയ്ക്കുവാന്‍ കഴിയുന്ന ബാക്ക്പാക്ക് ഏറ്റവും സൗകര്യപ്രദമായി യാത്രകളില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ സുഹൃത്താണ്. 1500 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെ വിലയുള്ള ബാഗുകള്‍ മാര്‍ക്കറ്റിലുണ്ട്. ഓരോ തരത്തിലുള്ള യാത്രയ്ക്കും പറ്റിയ ബാക്ക്പാക്കുകളുണ്ട്. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഒക്കെ യോജിച്ച ബാഗുകള്‍ക്ക് വില നാലായിരത്തിനു മുകളിലോട്ടാണ്.

ട്രക്കിങ് പോള്‍

ട്രക്കിങ് പോള്‍


സ്ഥിരമായി ട്രക്കിങ്ങ് അല്ലെങ്കില്‍ ഹൈക്കിങ്ങിനു പോകുന്ന സുഹൃത്താണെങ്കില്‍ കൊടുക്കുവാന്‍ പറ്റിയ സമ്മാനമാണ് ട്രക്കിങ് പോള്‍. കുന്നുകളും മലകളും ഒക്കെ കഷ്‌ടപ്പെട്ട് കയറേണ്ടി വരുമ്പോള്‍ കയ്യില്‍ ഒരു ട്രക്കിങ് പോളുണ്ടെങ്കില്‍ യാത്ര വളരെ ആയാസ രഹിതമായിരിക്കും. മടക്കി ബാഗില്‍ വെക്കാനും ആവശ്യം വരുമ്പോള്‍ നിവര്‍ത്തി ഉപയോഗിക്കുവാനും സാധിക്കുമെന്നതിനാല്‍ സൂക്ഷിക്കുവാന്‍ കുറച്ചു സ്ഥലം മാത്രമേ വേണ്ടിവരുകയുള്ളൂ.

ഗ്ലോബ്

ഗ്ലോബ്

യാത്രകളെ സ്നേഹിക്കുന്ന ഒരള്‍ക്ക് കൊടുക്കുവാന്‍ പറ്റിയ മറ്റൊന്നാണ് ഗ്ലോബ്. വിവിധ ലോഹങ്ങളില്‍ വ്യത്യസ്ത ഡിസൈനുകളില്‍ നിര്‍മ്മിച്ച ഗ്ലോബുകള്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ്. ടേബിളിനു മുകളില്‍ വയ്ക്കുവാന്‍ തരത്തിലും ഷോകേസില്‍ വയ്ക്കുവാന്‍ യോജിച്ച രീതിയിലുമെല്ലാം ഇത് ലഭിക്കും.

സ്മാര്‍ട് ബാന്‍ഡ്

സ്മാര്‍ട് ബാന്‍ഡ്

ഫിറ്റ്നസ്സില്‍ ശ്രദ്ധിക്കുന്ന സഞ്ചാരികള്‍ക്ക് സ്നേഹത്തോടെ സ്മാര്‍ട് ബാന്‍ഡ് സമ്മാനമായി നല്കാം. ഫിറ്റ്നസ് മാത്രമല്ല, സ്റ്റൈലും ഒരുപേലെ ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ കാലത്തെ സ്മാര്‍ട് ബാന്‍ഡുകള്‍. എത്ര നേരം നടന്നു എന്നും വ്യായമം എങ്ങനെ ചെയ്തു എന്നുമെല്ലാം കാണിക്കുന്ന ബാന്‍ഡുകള്‍ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.

ടെന്‍റ്

ടെന്‍റ്


ഏതൊരു ദീര്‍ഘദൂര സഞ്ചാരിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും ഒരു ടെന്‍റ് സ്വന്തമാക്കണമെന്നത്. ഏതു കാലാവസ്ഥയെയും പ്രതിരോധിക്കുന്ന, ഏതു കുന്നിന്‍മുകളില്‍ വേണമെങ്കിലും സൗകര്യപ്രദവും സുരക്ഷിതവുമായി കിടക്കുവാന്‍ സഹായിക്കുന്ന ടെന്‍റുകള്‍ ഇന്ന് വിപണിയിലുണ്ട്. ഹിമാലയത്തിലേക്കും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ താനസ സൗകര്യങ്ങള്‍ എല്ലായ്പ്പോഴും ഹോട്ടലുകളില്‍ കണ്ടെത്തുവാന്‍ സാധിച്ചു എന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നവയാണ് ടെന്‍റുകള്‍. ദീര്‍ഘദൂര യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസായി ഒരു ടെന്‍റ് തന്നെ സമ്മാനമായി നല്കാം.

ട്രാവല്‍ ജേര്‍ണല്‍

ട്രാവല്‍ ജേര്‍ണല്‍


യാത്രകളെ വളരെയധികം സ്നേഹിക്കുന്നവര്‍ക്ക് സ്നേഹപൂര്‍വ്വം നല്കുവാന്‍ കഴിയുന്ന സമ്മാനങ്ങളിലൊന്നാണ് ട്രാവല്‍ ജേര്‍ണല്‍. യാത്രയിലെ അനുഭവങ്ങളും തോന്നലുകളുമെല്ലാം കുറിച്ചു വയ്ക്കുവാന്‍ സഹായിക്കുന്നവയാണ് ഇവ.

ട്രാവലിങ് മേക്കപ്പ് ബാഗ്

ട്രാവലിങ് മേക്കപ്പ് ബാഗ്

യാത്രകളിലും സൗന്ദര്യ സംരക്ഷണത്തിന് ഒട്ടും കുറവ് വരുത്താത്ത ആളുകള്‍ക്ക് സമ്മാനിക്കുവാന്‍ പറ്റിയതാണ് ട്രാവലിങ് മേക്കപ്പ് ബാഗ്. അത്യാവശ്യം വേണ്ടുന്ന മേക്കപ്പ് സാമഗ്രികള്‍ ത‌ട്ടലും പൊ‌ട്ടലും സംഭവിക്കാത്ത വിധത്തില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ചെറിയ ബാഗുകളാണിത്.

യാത്രാ വിവരണങ്ങള്‍

യാത്രാ വിവരണങ്ങള്‍

യാത്രകള്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് നല്കുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ് യാത്രാ വിവരണങ്ങള്‍. വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തത് ലഭ്യമാണ്. ഇത് കൂടാതെ നമ്മുടെ മലയാളത്തിലും ഒട്ടേറെ യാത്രാ വിവരണങ്ങളുണ്ട്.

സിനിമകള്‍

സിനിമകള്‍

യാത്രകളെ സ്നേഹിക്കുന്നവരെ പിന്നെയും പിന്നെയും യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന സിനിമകള്‍ നിരവധി ലോകഭാഷകളില്‍ ഇറങ്ങിയിട്ടുണ്ട്. കാണാനാടുകളെ കണ്‍മുന്നിലെത്തിക്കുന്ന സിനിമകള്‍ കണ്ടിരിക്കുക എന്നതു തന്നെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നായിരിക്കും. അതുകൊണ്ടു തന്നെ സിനിമകളുടെ ഡിവിഡികളാവട്ടെ പ്രിയപ്പെട്ട സഞ്ചാരികള്‍ക്കുള്ള സമ്മാനം.
ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ...
ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

ബക്കറ്റ് ലിസ്റ്റ് പോസ്റ്റര്‍

ബക്കറ്റ് ലിസ്റ്റ് പോസ്റ്റര്‍

സഞ്ചാരികള്‍ക്കെല്ലാം ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍ ഒരുപാ‌ടുണ്ട്. യാത്രകളില്‍ തീര്‍ച്ചയായും പോകണമെന്ന് ആഗ്രഹിച്ച് മറക്കാതെ കുറിച്ചു വച്ചിരിക്കുന്ന ഈ ഇടങ്ങള്‍ ഒരു ലിസ്റ്റിലോട്ട് മാറ്റിയാലോ? എങ്കില്‍
സഞ്ചാരികള്‍ക്ക് ഇത്രയും സന്തോഷത്തോടെ നല്കുവാന്‍ സാധിക്കുന്ന മറ്റൊരു കാര്യമുണ്ടാവില്ല, ബക്കറ്റ് ലിസ്റ്റ് പോസ്റ്ററാണ് ഈ താരം. ലോകത്തിലെ പ്രധാന ഇടങ്ങളെല്ലാം ആടയാളപ്പെടുത്തിയിരിക്കുന്ന ബക്കറ്റ് ലിസ്റ്റ് പോസ്റ്റര്‍ സഞ്ചാരികളെ അവര്‍ പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുവാന്‍ സഹായിക്കുന്നു.

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ<br />ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

യാത്രകളില്‍ സ്റ്റൈല്‍ ആകുവാന്‍ ഈ കാര്യങ്ങള്‍യാത്രകളില്‍ സ്റ്റൈല്‍ ആകുവാന്‍ ഈ കാര്യങ്ങള്‍

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാംപെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X