Search
  • Follow NativePlanet
Share
» »യാത്രകളിൽ ആരും പറഞ്ഞുതരാത്ത ടിപ്സുകൾ

യാത്രകളിൽ ആരും പറഞ്ഞുതരാത്ത ടിപ്സുകൾ

ഇതാ യാത്രകളിൽ ഉപയോഗിക്കുവാൻ പറ്റിയ ചില ട്രിക്കുകൾ പരിചയപ്പെടാം...

ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും എളുപ്പവഴി കണ്ടെത്തുവാൻ ശ്രമിക്കുന്നവരാണ് മിക്കവരും. സൗന്ദര്യത്തിനും ടെക്നോളജിക്കും ഫിറ്റ്നെസിനും ഒക്കെ ഓരോരോ എളുപ്പവഴികൾ കണ്ടെത്തുന്നവർ. എന്നാൽ പലപ്പോഴും ആളുകൾ വിട്ടുപോകുന്ന ഒന്നാണ് യാത്രയ്ക്കു തയ്യാറെടുക്കുമ്പോൾ ഉപയോഗിക്കുവാൻ പറ്റിയ എളുപ്പവഴികൾ. യാത്രയ്ക്കു പോകുന്ന കാര്യം ആലോചിക്കുമ്പോൾ സന്തോഷമായിരിക്കുമെങ്കിലും എന്തൊക്കെ പാക്ക് ചെയ്യണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും ഒക്കെ ആലോചിക്കുമ്പോൾ പകുതി സന്തോഷം പോകും. എന്നാൽ യാത്രകളിൽ ചില ട്രിക്കുകൾ ഉപയോഗിച്ചാൽ പാക്കിങ്ങ് മുതൽ സീറ്റ് ബുക്ക് ചെയ്യുന്നതു വരെയുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കാം. ഇതാ യാത്രകളിൽ ഉപയോഗിക്കുവാൻ പറ്റിയ ചില ട്രിക്കുകൾ പരിചയപ്പെടാം...

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഹിസ്റ്ററി കളയാം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഹിസ്റ്ററി കളയാം

ഒരു യാത്ര പുറപ്പെടുന്നതിനു മുൻപ് അത്യാവശ്യം ആ സ്ഥലത്തെക്കുറിച്ചും പോകേണ്ട രീതികളെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങും ഒക്കെ നെറ്റിൽ റിസർച്ച് ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഓൺലൈനിലും മറ്റും ടിക്കറ്റ് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്.
എന്തൊക്കെ നെറ്റിൽ നോക്കിയാലും അതിന്‍റെ അടയാളങ്ങൾ ബ്രൗസർ സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞ് ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യുകയോ അല്ലെങ്കില്‍ ഇൻകോഗ്നിറ്റോ മോഡിൽ ബ്രൗസ് ചെയ്യുകയോ ചെയ്യുക. സാധാരണയായി ബ്രൗസിങ് ഹിസ്റ്ററി അനുസരിച്ച് പിന്നീട് ഈ സൈറ്റുകൾ തിരയുമ്പോൾ മുന‍്‍പ് ബുക്ക് ചെയ്തതു നോക്കി കൂടുതൽ വില കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അതൊഴിവാകാക്കാനാണ് ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യുവാൻ ആവശ്യപ്പെടുന്നത്.
ബ്രൗസറിൽ ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്താൽ ബ്രൗസിങ് ഹിസ്റ്ററി ബ്രൗസര്‍ ഉപയോഗിച്ചതിനു ശേഷം ഹിസ്റ്ററിയും വെബ് കാഷയും ഒന്നും ബാക്കി വയ്ക്കാതെ സൂക്ഷിക്കുന്ന ബ്രൗസിംഗ് മോഡാണിത്.

ലഗേജുകളിൽ ഫ്രജൈൽ എന്നു മാർക്ക് ചെയ്യാം

ലഗേജുകളിൽ ഫ്രജൈൽ എന്നു മാർക്ക് ചെയ്യാം

ഫ്ലൈറ്റ് യാത്രകൾ സമയ ലാഭത്തിനുവേണ്ടിയാണ് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. എന്നാൽ യാത്രകളേക്കാൾ സമയം വിമാനത്താവളത്തിൽ ലജേഗുകൾക്കായി ചിലവഴിക്കേണ്ടി വരും. ലഗേജ് വരുന്നത് നോക്കി കാത്തിരിക്കുന്നതും അത് കണ്ടു പിടിക്കുന്നതും ഒക്കെ മിക്കപ്പോഴും ഒരു തലവേദന കൂടിയാണ്. എന്നാൽ എയർപോർട്ടുകളിൽ ലഗേജ് ആദ്യം തന്നെ കിട്ടാൻ ഒരെളുപ്പവഴിയുണ്ട്. ലഗേജുകളിൽ ഫ്രൈജൈൽ എന്ന് അടയാളപ്പെടുത്തിയാൽ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും മുന്നിലെത്തുകയും ചെയ്യും. കൺവേയർ ബെൽറ്റുകളിൽ ആദ്യം എത്തുക ഇങ്ങനെ അടയാളപ്പെടുത്തിയ ലഗേജുകളായിരിക്കും.

യാത്രയിലെ കളർ കോംബോ

യാത്രയിലെ കളർ കോംബോ

ബാഗ് പാക്ക് ചെയ്യുമ്പോൾ വെറുതേ കുറേയധികം വസ്ത്രങ്ങൾ എടുത്ത് ബാഗിലിടുന്നതാണ് പതിവ്. രണ്ട് മൂന്ന് ജീൻസും കുറച്ച് ബനിയനും ഒക്കെ എടുത്തിടുമ്പോൾ എങ്ങനെയെങ്കിലും ബാഗിന്റഖെ ഭാരം കുറച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നായിരിക്കും ആലോചന. എന്നാൽ പലപ്പോളും ആവശ്യത്തിന് വസ്ത്രങ്ങളില്ലാതെ, അല്ലെങ്കിൽ കളർ കോംബോ ശരിയാവാതെ ഈ ഐഡിയ പാളിപ്പോകുവാൻ ചാൻസ് ഉണ്ട്. അതൊഴിവാക്കുവാനാണ് കളർ കോംബോ അനുസരിച്ച് വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നത്. ജീന്‍സിന്റെ കളർ അനുസരിച്ച് അതിനു യോജിക്കുന്ന ബാക്കി വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയെടുത്താൽ യാത്രകളിൽ തിളങ്ങാം.

സീറ്റുകൾ റിസർവ്വ് ചെയ്യാം

സീറ്റുകൾ റിസർവ്വ് ചെയ്യാം

എവിടേക്കുള്ള യാത്രയാണെങ്കിലും സീറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യുന്നതായിരിക്കും നല്ലത്. വിൻഡോ സീറ്റ് ആയിരിക്കും മിക്കവരും തിരഞ്ഞെടുക്കുവാൻ താല്പര്യപ്പെടുന്നത്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ വീൻഡോ സീറ്റ് ലഭിക്കണമെന്നില്ല.

ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാം

ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാം

ഭാഷ പരിചയമില്ലാത്ത ഇടങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഏറ്റവും സഹായിക്കുക ഗൂഗിൾ ട്രാൻസ്ലേറ്ററായിരിക്കും. ഒരു ഹോട്ടലിൽ കയറി വേറെ ഭാഷയിലെ മെനു കിട്ടിയാൽ ഒന്നും നോക്കേണ്ട..ഗൂഗിൾ ട്രാൻസ്ലേറ്ററുണ്ട് സഹായിക്കുവാൻ. മെനുവിന്‍റെ ഫോട്ടോ എടുത്ത് അതിൽ അപ്ലോഡ് ചെയ്താൽ ഗൂഗിൾ ട്രാന്‍സ്ലേറ്റ് അത് നമ്മുടെ ഭാഷയിലാക്കിത്തരും.

നേരത്തേ എണീറ്റാൽ

നേരത്തേ എണീറ്റാൽ

കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും യാത്രകളിൽ നേരത്തെ എണീറ്റ് തുടങ്ങുന്നത് തിരക്കുകളിൽ നിന്നും ഒഴിവാകുന്നതിന് സഹായിക്കും.

യൂണിവേഴ്സൽ അഡാപ്റ്റർ കരുതാം

യൂണിവേഴ്സൽ അഡാപ്റ്റർ കരുതാം

ഹോട്ടലുകളിലും മറ്റും റൂം എടുക്കുമ്പോൾ ഏറ്റവും പ്രശ്നമാകുന്നത് പ്ലഗ് സോക്കറ്റുകളുടെ അഭാവമാണ്. ചിലപ്പോൾ നമ്മുടെ കയ്യിലുള്ള പിന്നിന് യോജിച്ച സോക്കറ്റ് ആയിരിക്കില്ല റൂമിലുണ്ടാവുന്നത്. അങ്ങനെയുള്ളപ്പോൾ യൂണിവേഴ്സൽ അഡാപ്റ്റർ കരുതാം.

ഡിജിറ്റൽ ഡോക്യുമെൻറുകൾ

ഡിജിറ്റൽ ഡോക്യുമെൻറുകൾ

തിരിച്ചറിയൽ രേഖകളും ടിക്കറ്റുകളും ഒക്കെ പ്രിന്റഡ് ഫോമിൽ സൂക്ഷിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റലായി സൂക്ഷിക്കുവാനും ശ്രമിക്കുക. ഫോട്ടോയെടുത്ത് സൂക്ഷിക്കുവാനും അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലാക്കി സൂക്ഷിക്കുവാനും സാധിക്കും. അതുകൊണ്ട് രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുക.

ഗൂഗിൾ മാപ്പിനെ ആശ്രയിക്കാം

ഗൂഗിൾ മാപ്പിനെ ആശ്രയിക്കാം

അപരിചിതങ്ങളായ ഇടങ്ങളിലേക്കുള്ള യാത്രയാണെങ്കിൽ പോകുന്ന സ്ഥലത്തിന്‍റെ ഒരു ഓഫ്ലൈൻ മാപ്പ് കൂടി ഫോണിൽ കരുതുക. എന്തെങ്കിലും കാരണത്താൽ ഇന്‍റർനെറ്റ് കിട്ടുന്നില്ലെങ്കിൽ ഇത് സഹായിക്കും.

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതിരാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

Read more about: travel ideas travel tips travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X