Search
  • Follow NativePlanet
Share
» »ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍

ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍

ഈ ലോക്ഡൗണ്‍ സമയത്ത് കാണുവാന്‍ പറ്റിയ ഏറ്റവും മികച്ച ട്രാവല്‍ സീരിസുകള്‍ പരിചയപ്പെടാം...

ലോക്ഡൗണ്‍ കാലത്തെ ആളുകളുടെ പ്രധാന വിനോദങ്ങളിലൊന്ന് ‌ടിവി ഷോകളും സീരിസുകളുമാണ്. എത്ര കണ്ടാലും തീരാത്ത തരത്തില്‍ മിസ്റ്ററി മുതല്‍ കുറ്റാന്വേഷണവും ചരിത്രകഥകളും പ്രേതകഥകളും സമയ സഞ്ചാരവും ഒക്കെയായി നൂറുകണക്കിന് ‌സീരിസുകള്‍ ഇന്ന് ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ ലോക്ഡൗണായി, പ്ലാന്‍ ചെയ്ത യാത്രകള്‍ ഒന്നും പോകുവാന്‍ പറ്റാതെ, സമയം പോകാതെ വീ‌ട്ടിലിരിക്കുമ്പോള്‍ കാണുവാന്‍ പറ്റിയവയാണ് ട്രാവല്‍ സീരിസുകള്‍. ഈ ലോക്ഡൗണ്‍ സമയത്ത് കാണുവാന്‍ പറ്റിയ ഏറ്റവും മികച്ച ട്രാവല്‍ സീരിസുകള്‍ പരിചയപ്പെടാം...

 സ്ട്രീറ്റ് ഫൂഡ്

സ്ട്രീറ്റ് ഫൂഡ്

യാത്രകളോ‌ടൊപ്പം എന്നും ചേര്‍ന്നു നില്‍ക്കുന്നവയാണ് ഭക്ഷണവും വ്യത്യസ്ത രുചികള്‍ തേടി യാത്ര ചെയ്യുന്ന നിരവധി സ‍ഞ്ചാരികള്‍ നമുക്കു ചുറ്റുമുണ്ട്. ഇവ രണ്ടും തമ്മിലുള്ള ബന്ധം കാണിച്ചു തരുന്ന ‌സീരിസാണിത്. കിഴക്കേ ഏഷ്യയിലെ ഒന്‍പത് വ്യത്യസ്ത നഗരങ്ങളിലെ ഓരോ തെരുവു ഭക്ഷണ വില്പനക്കാരെയാണ് ഇതില്‍ കാണിക്കുന്നത്. വെറും 30 മിനിട്ട് മാത്രം നീണ്ടു നില്‍ക്കുന്നവയാണ് ഓരോ എപ്പിസോഡും.

സംബഡി ഫീഡ് ഫില്‍

സംബഡി ഫീഡ് ഫില്‍

ഭക്ഷണം കഴിക്കുവാനും പുതിയ ആളുകളെയും പുതിയ സ്ഥലങ്ങളെയും പരിചയപ്പെടുവാനും ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണ് ഫില്‍. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും അനുഭവങ്ങളും ഒക്കെയായി കഥ പുരോഗമിക്കുന്നു.

ഔര്‍ പ്ലാനറ്റ്

ഔര്‍ പ്ലാനറ്റ്

നെറ്റ്ഫ്ലിക്സിന്‍റെ പ്ലാനെറ്റ് എര്‍ത് ഷോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോയാണ് ഔര്‍ പ്ലാനറ്റ്. ഡേവിഡ് ആറ്റന്‍ബറോയുടെ ശബ്ദത്തില്‍ ആഖ്യാനം നടത്തുന്ന ഈ ഷോ പ്രകൃതിയും ഭൂമിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. പ്രകൃതിയിലേക്കിറങ്ങി അത് നമുക്കായി ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ കണ്ടു വരുവാനായി ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന താണ് ഈ ഷോ എന്നതില്‍ തര്‍ക്കമില്ല. ലോകത്തെ പുതിയ ഇ‌ടങ്ങളെ തേടിയിറങ്ങുവാന്‍ ഈ ഷോയ്ക്ക് സാധിച്ചില്ലെങ്കില്‍ മറ്റൊന്നിനും സാധിക്കില്ല എന്നത് തീര്‍ച്ച

ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍

ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍

ഭക്ഷണത്തെയും യാത്രയേയും അധികരിച്ച് വരുന്ന മറ്റൊരു മനോരഹമായ ഷോയാണ് ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍. പ്രശസ്ത താരത്തിനൊപ്പം ലോകത്തിലെ രുചിവൈവിധ്യങ്ങളെ തേടിപോകുന്ന ചാങിന്റെ കഥയാണിത്.

നൈറ്റ് ഓണ്‍ എര്‍ത്ത്

നൈറ്റ് ഓണ്‍ എര്‍ത്ത്

നേച്ചര്‍ ഡോക്യുമെന്‍ററി സീരിസിലെ ട്രാവല്‍ ഡോക്യുമന്‍ററി സീരിസാണ് നൈറ്റ് ഓണ്‍ എര്‍ത്ത്. മനസ്സിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സഞ്ചാരിയെ പുറത്തെത്തിക്കുക എന്ന എന്നതാണ് ഈ ഷോയു‌ടെ ലക്ഷ്യം. ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും വ്യത്യസ്തമായ അവതരണ ശൈലിയും ഇതില്‍ കാണാം.

ലോങ് വേ റൗണ്ട്

ലോങ് വേ റൗണ്ട്

ഒരു കാലത്തിനും തടുക്കുവാന്‍ സാധിക്കാത്ത ക്ലാസിക് എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഷോയാണ് ലോഭ് വേ റൗണ്ട്. യൂറോപ്, റഷ്യ, മംഗോളിയ, കാനഡ, വഴി യഎസിലേക്ക് തങ്ങളു‌‌ടെ മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന ഇവാന്‍ മക് ഗ്രിഗോറിന്‍റെയും ചാര്‍ലി ബ്രൂമാന്‍റെയും കഥയാണ് ഇവി‌ടെ പറയുന്നത്.

ഡിപ്പാര്‍ചേഴ്സ്

ഡിപ്പാര്‍ചേഴ്സ്

വളരെ രസകരമായി മുന്നോട്ട് പോകുന്ന ഷോകളില്‍ ഒന്നാണ് ഡിപ്പാര്‍ചേഴ്സ്. ഒരു യാത്രയിലേക്ക് എങ്ങനെ ചെല്ലുന്നുവെന്നും എന്തൊക്കെ അതില്‍ നിന്നു ലഭിക്കുന്നുവെന്നുമെല്ലാം ഇതില്‍ കാണുവാന്‍ സാധിക്കു.

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നുഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X