Search
  • Follow NativePlanet
Share
» » യാത്ര കാട്ടിലേക്കാണെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിയണം

യാത്ര കാട്ടിലേക്കാണെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിയണം

ആന മുതൽ അണ്ണാൽ വരെയുള്ള കാട്ടിലേക്ക് യാത്രയ്ക്കിറങ്ങുവാൻ ആഗ്രഹമില്ലാത്തവർ കാണില്ല. എന്നാൽ വീട്ടിൽ നിന്നും നേരേ ഇറങ്ങി അങ്ങനയെങ്ങ് എളുപ്പത്തിൽ കാട്ടിൽകയറാം എന്നു കരുതിയാൽ തെറ്റി. കാട്ടിലേക്കുള്ള ഓരോ യാത്രകളും ഓരോ പാഠങ്ങളാണ് സഞ്ചാരികൾക്കു നല്കുന്നത്. അതുകൊണ്ടു തന്നെ ആവശ്യത്തിന് അറിഞ്ഞ്, പഠിക്കുവാനും ഉൾക്കൊള്ളുവാനുമുള്ള ഒരു മനസ്സോടെ വേണം കാടുകളിലേക്ക് കയറുവാൻ. ശ്രദ്ധിച്ചും ശരിയായ മുൻകരുതലുകളെടുത്തും ഒക്കെ പോയാൽ മാത്രമേ യാത്ര സുഖമായി അവസാനിക്കുകയുള്ളൂ. കാട്ടിലേക്കുള്ള യാത്രയിൽ വന്യമൃഗങ്ങളെ അടുത്തു കാണുവാൻ കിട്ടുന്നത് മിക്കപ്പോഴും ഒരു ഭാഗ്യം തന്നെയാണ്. എന്നാൽ കാട്ടിലേക്ക് കയറിച്ചെല്ലുന്നതിനു മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്...

മുൻകൂട്ടി തീരുമാനിക്കാം

മുൻകൂട്ടി തീരുമാനിക്കാം

കാട്ടിലേക്കൊരു യാത്ര പുറപ്പെടുന്നതിനു ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുവാനാണ്. എവിടെയാണ് പോകുന്നതെന്നും എന്താണ് അവിടെ കാണുവാനുള്ളതെന്നും കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ആ പ്രത്യേക സ്ഥലത്ത് എന്തൊക്കെ അറിഞ്ഞിരിക്കണമെന്നും ആദ്യം തന്നെ ശ്രദ്ധിക്കണം. അതിനുവേണ്ട മുന്‍കരുതലുകൾ ഒരുക്കി മാത്രമേ യാത്ര പ്ലാന്‍ ചെയ്യാവൂ.

ചെലവ് കുറയ്ക്കുവാൻ ഇങ്ങനെ

ചെലവ് കുറയ്ക്കുവാൻ ഇങ്ങനെ

മിക്കപ്പോഴും കാട്ടിലേക്കുള്ള യാത്രകളുടെ പ്രധാന ബുദ്ധിമുട്ട് ചിലവ് തന്നെയാണ്. ജംഗിൾ സഫാരിയും കാട്ടിലെ താമസവും ഒക്കെയായി കുറച്ചധികം പണം കയ്യിൽ നിന്നും പൊടിയും. എന്നാൽ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്ത് റൂമും മറ്റും ബുക്ക് ചെയ്ത് പോയാൽ ചിലവ് ഒരു പരിധി വരെയെങ്കിലും പിടിച്ച് നിര്‍ത്താം. പരിചയക്കാർ ഒരുമിച്ച് പോകുന്ന യാത്രയാണെങ്കിൽ താമസത്തിനായി ഡോർമിട്രി ബുക്ക് ചെയ്യാം.

ഇനി യാത്രയിലേക്ക്

ഇനി യാത്രയിലേക്ക്

ഇത്രയും പ്ലാൻ തെറ്റാടെ നടന്നാൽ യാത്ര തുടങ്ങാം. കാട്ടിലേക്കാണ് യാത്രയെന്ന് ഓർമ്മിച്ചു വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കുവാൻ. കാടിനുള്ളില യാത്രയിൽ ബഹളങ്ങളും കൂവലും വർത്തമാനവും ഒക്കെ കുറച്ച് ശാന്തരായി വേണം പോകുവാൻ.

കാഴ്ചകളനുസരിച്ച് സ്ഥലങ്ങൾ

കാഴ്ചകളനുസരിച്ച് സ്ഥലങ്ങൾ

കാണേണ്ട കാഴ്ചകളനുസരിച്ചാണ് കാടിന്റെ ഏത് ഭാഗത്തേയ്ക്ക് പോകണം എന്നു തീരുമാനിക്കേണ്ടത്. ചില പ്രത്യേക മൃഗങ്ങളെ ദിവസത്തിന്റെ പ്രത്യേക സമയത്ത് മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. അതിരാവിലെ മാത്രം പുറത്തിറങ്ങുന്ന മൃഗങ്ങളെ കാണുവാൻ വൈകിട്ട് എത്തിയിട്ട് കാര്യമുണ്ടാവില്ല. അതുകൊണ്ട് എന്താണ് യാത്രയിൽ കാണേണ്ടത് എന്നു തീരുമാനിച്ച് അതിനനുസരിച്ച് വേണം സ്ഥലം തിരഞ്ഞെടുക്കുവാൻ. ഇത് കൂടാതെ ജീവികൾ മാളത്തിന് അല്ലെങ്കിൽ അവയുടെ ആവാസ വ്യവസ്ഥയിൽ നിന്നും പുറത്തിറങ്ങുന്ന സമയം നോക്കി പോവുക. യാത്ര പോകുന്ന ഇടത്തെ ആളുകളോട് സംസാരിച്ചാൽ അവർ ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു തരും.

കാടിനുള്ളിൽ വേണം നിശബ്ദത

കാടിനുള്ളിൽ വേണം നിശബ്ദത

പുറമേ നടക്കുന്നതു പോലെ ബഹളങ്ങളുമായി കാടിനുള്ളിലേക്ക് കയറാതിരിക്കുക. ബഹളം വയ്ക്കാതെ നടക്കാൻ പറ്റാത്തവർ കാടിനുള്ളിലേക്ക് പോവാതിരിക്കുക. മനുഷ്യരുടെ ലോകമല്ല കാട്. അത് അവിടെ വസിക്കുന്നവരുടേതാണ് എന്ന ബോധ്യത്തോടെ, നമ്മൾ അവിടെ നടത്തുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് മനസ്സിലാക്കി വിവേക പൂർവ്വം പോകാം. മൊബൈൽ ഫോൺ ഓഫ് ചെയ്തു തന്നെ സൂക്ഷിക്കുക. ഫോട്ടോ എടുക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുക,

കാടിനു ചേർന്ന നിറങ്ങളണിയാം

കാടിനു ചേർന്ന നിറങ്ങളണിയാം

ഓറഞ്ച് ഫ്ലൂറസെന്റ് മുതലായ നിറങ്ങൾ കാടിനുള്ളിൽ ഉപയോഗിക്കാതിരിക്കുക. കാടിനോട് ചേർന്ന പച്ച നിറം വേണം ഉപയോഗിക്കുവാൻ. ചുവപ്പ്, റോസ് മുതലായ മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാം. കുത്തിക്കയറുന്ന തരത്തിലുള്ള ലോഷനുകളും പെർഫ്യൂമുകളും കഴിവതും കാട്ടിലേക്കുള്ള യാത്രയിൽ വേണ്ടന്നു വയ്ക്കാം.

 പാതകളിൽ തടസ്സമാവരുത്

പാതകളിൽ തടസ്സമാവരുത്

മൃഗങ്ങൾ സ്ഥിരമായ സഞ്ചരിക്കുന്ന പാതകളിലൂടെ കടന്നു പോകുന്നത് ഒഴിവാക്കുക. അവയുടെ സ്വൈര്യ സഞ്ചാരത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള വഴി വേണം തിരഞ്ഞെടുക്കുവാൻ. മാത്രമല്ല, കാടിനുള്ളിൽ വിശ്രമിക്കുമ്പോൾ മൃഗങ്ങൾക്ക് പെട്ടന്ന് എത്തിപ്പെടുവാൻ കഴിയാത്ത സ്ഥലം തിരഞ്ഞെടുക്കുക.

സ്ഥലം ഒന്നറിയാം

സ്ഥലം ഒന്നറിയാം

പോകുന്ന സ്ഥലത്തേക്കുറിച്ച് അറിയുന്നവരോട് ചോദിച്ച് മുൻകൂട്ടി മനസ്സിലാക്കുക.. പ്രദേശവാസികളെ പരിചയമുണ്ടെങ്കിൽ സ്ഥലത്തെക്കുറച്ചും അതിന്റെ ഘടനയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും മുന്‍കൂട്ടി ചോദിച്ച് മനസ്സിലാക്കുക. വഴി ഒക്കെ അറിഞ്ഞിരിക്കുന്നത് യാത്രയിൽ ഏറെ സഹായിക്കും.

 ലഘുഭക്ഷണം മുതൽ മാപ്പ് വരെ

ലഘുഭക്ഷണം മുതൽ മാപ്പ് വരെ

കാടിനുള്ളിലേക്ക് പോകുമ്പോൾ യാത്രയിൽ മറക്കാതെ കുറച്ച് സാധനങ്ങള്‍ കരുതണം. ലഘുഭക്ഷണവും വെള്ളവും ആവശ്യത്തിന് ആദ്യം തന്നെ ബാഗിനുള്ളിൽ വയ്ക്കുക. മാപ്പ്, കോംപസ്സ്, ജിപിഎസ് സൗകര്യമുള്ള ഫോണ്‍ ഒക്കെയും എടുക്കുവാൻ മറക്കരുത്. കൂടാതെ പവര്ഡ ബാങ്കുണ്ടെങ്കിൽ അതും ക്യാമറയും കൂടി കരുതാം.

കാടിന്‍റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്ര

വയനാടൻ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന കല്പറ്റ

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X