Search
  • Follow NativePlanet
Share
» »പർവ്വതങ്ങളുടെ വിളി കേൾക്കാൻ പറ്റിയ ട്രക്കിങ്ങ് റൂട്ടുകൾ

പർവ്വതങ്ങളുടെ വിളി കേൾക്കാൻ പറ്റിയ ട്രക്കിങ്ങ് റൂട്ടുകൾ

സഞ്ചാരികളുടെ സ്വർഗ്ഗമായ ഹിമാലയത്തിൽ നടത്തുവാൻ സാധിക്കുന്ന പ്രസിദ്ധമായ ട്രക്കിങ്ങുകളെക്കുറിച്ചറിയാം...

By Elizabath Joseph

ഹിമാലയം..ഒരിക്കലെങ്കിലും ആ വാക്ക് കൊതിപ്പിക്കാത്തവുണ്ടാവില്ല. ഹിമാലയത്തിന്റെ നിറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കണമെന്നും ആ സൗന്ദര്യം ആസ്വദിക്കണമെന്നുമുള്ളത് ട്രക്കിങ്ങ് ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ജീവിതാഗ്രഹമാണ്. ഹിമാലയത്തിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര പലപ്പോഴും പലരും നടക്കാത്ത സ്വപ്നമായാണ് കണക്കാക്കുന്നത്. എന്നാൽ അല്പമൊന്നു മനസ്സു വെച്ചാൽ ഹിമാലയത്തിൻറെ ആ വിളി കേൾക്കുന്നതിന് ഒന്നും ഒരു തടസ്സമല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
സഞ്ചാരികളുടെ സ്വർഗ്ഗമായ ഹിമാലയത്തിൽ നടത്തുവാൻ സാധിക്കുന്ന പ്രസിദ്ധമായ ട്രക്കിങ്ങുകളെക്കുറിച്ചറിയാം...

കേദർനാഥ് ട്രക്ക്, ഉത്തരാഖണ്ഡ്

കേദർനാഥ് ട്രക്ക്, ഉത്തരാഖണ്ഡ്

ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങ് സ്പോട്ടും ക്യാംപ് സൈറ്റുമെല്ലാം ചേർന്ന ഒരിടമാണ് കേഥർനാഥ്. പൈൻ മരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആ സ്ഥലത്തിന് അതിർത്തിയെന്ന്ത് മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളാണ്.
സാധാരണ ഹിമാലയൻ ട്രക്കിങ്ങുകളേക്കാളും സാഹസികത കുറഞ്ഞ ഇതിൽ പങ്കെടുക്കുവാൻ മറ്റുള്ളവയെ അപേക്ഷിച്ച് വലിയ മുൻകരുതലുകൾ ആവശ്യമില്ല. സമുദ്ര നിരപ്പിൽ നിന്നും 12,500 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സാധാരണയായി ഏഴു ദിവസമാണ് ഈ ട്രക്കിങ്ങിനെടുക്കുന്നത്.

PC:Simon Matzinger

 ഹർ കി ഡൂൺ ട്രക്ക്, ഉത്തരാഖണ്ഡ്

ഹർ കി ഡൂൺ ട്രക്ക്, ഉത്തരാഖണ്ഡ്

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്വരകളിലൊന്നാണ് ഹർ കി ഡൂൺ. മഞ്ഞു മൂടിക്കിടക്കുന്ന പുൽമേടുകളിലൂടെയും മഞ്ഞ് പാളികൾക്കിടയിലൂടെയും പൈൻ മരങ്ങള്‍ക്കും പുരാതന ഗ്രാമങ്ങൾക്കുമിടയിലൂടെ നടത്തുന്ന ഈ ട്രക്കിങ്ങ് വലിയ ഒരനുഭവമായിരിക്കും പകർന്നു തരിക. മഞ്ഞിന്റെ മാറ്റങ്ങളും ചലനങ്ങളുമ ഒരു ജനതയുടെ ജീവതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നും ഈ യാത്രയിലെ ഗ്രാമീണ ജീവിതങ്ങൾ പഠിപ്പിച്ചു തരും.
സമുദ്ര നിരപ്പിൽ നിന്നും 111.675 അടി ഉയരത്തിലൂടെയാണ് ഈ ട്രക്കിങ്ങ് കടന്നു പോകുന്നത്.ഏഴു മുതൽ എട്ടു ദിവസങ്ങള്‍ വരെ നീണ്ടു നിൽക്കുന്നതാണ് ഈ യാത്ര

PC:Sam Litvin

സാന്ദാക്ഫു ട്രക്ക്, പശ്ചിമ ബംഗാൾ

സാന്ദാക്ഫു ട്രക്ക്, പശ്ചിമ ബംഗാൾ

എവറസ്റ്റ്, കാഞ്ചൻജംഗ തുടങ്ങിയ കൊടുമുടികളുടെ മനോഹരമായ ദൃശ്യങ്ങൾ കാണിച്ചു തരുന്ന യാത്രയാണ് സ്കന്ദാഫു ട്രക്കിങ്ങ്. പശ്ചിമ ബംഗാളിലെ ഏറ്റവും ഉയരം കൂടിയ ട്രക്കിങ്ങ് സ്പോട്ട് കൂടിയാണിത്. ഫോട്ടോഗ്രഫിക്ക് ഏറെ യോജിച്ച പ്രദേശം കൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും 11,929 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ട്രക്കിങ്ങ് ഏഴു ദിവസമാണ് നീണ്ടു നിൽക്കുക.

PC:Sam Litvin

പ്രഷാർ ലേക്ക് ട്രക്ക്

പ്രഷാർ ലേക്ക് ട്രക്ക്

കുളു താഴ്വരയിലെ ദൗലാധാർ മലനിരകൾക്കിടയിലൂടെയുള്ള പ്രഷാർ ലേക്ക് ട്രക്ക് മനോഹരമായ കാഴ്ചകൾ കൊണ്ടാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്. ഹിമാലയത്തിലെ ഭീകര സൗന്ദര്യമുള്ള ഈ തടാകവും ഇവിടേക്കുള്ള യാത്രയും തണുപ്പു കാലത്താണ് അതിന്റെ മുഴുവൻ സൗന്ദര്യത്തിലെത്തുക.

PC:Great Himalaya Trails

 ഹംതാ പാസ് ട്രക്ക്, ഹിമാചൽ പ്രദേശ്

ഹംതാ പാസ് ട്രക്ക്, ഹിമാചൽ പ്രദേശ്

സമുദ്ര നിരപ്പിൽ നിന്നും 14,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹംതാ പാസ് ട്രക്ക് കൂടിയ ട്രക്കിങ്ങുകൾക്ക് പോകുന്നവർക്ക് പറ്റിയ ഒരു ട്രയൽ ട്രക്കായാണ് അറിയപ്പെടുന്നത്. വരണ്ടുണങ്ങി കിടക്കുന്ന തരിശു ഭൂമികളിലൂടെയും പച്ച പുതച്ച താഴ്വരകളിലൂടെയും ഒക്കെ മാറിമാറി പോകുന്ന ഈ യാത്ര മനോഹരമായ അനുഭവമാണ് പകർന്നു നല്കുന്നത്. സെപ്റ്റംബർ മുതൽ മേയ് വരെയുള്ള സമയമാണ് ഈ ട്രക്കിങ്ങിനു യോജിച്ച സമയം.

PC:Great Himalaya Trails

രൂപ്കുണ്ഡ് ട്രക്ക്, ഉത്തരാഖണ്ഡ്

രൂപ്കുണ്ഡ് ട്രക്ക്, ഉത്തരാഖണ്ഡ്

അസ്ഥികൂടങ്ങളുടെ തടാകം എന്നറിയപ്പെടുന്ന രൂപ്കുണ്ഡ് തടാകത്തിലേക്കുള്ള ട്രക്കിങ്ങ് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല. ഏറെ പേടിപ്പിക്കുന്ന കഥകളുള്ള ഇവിടേക്കുള്ള യാത്ര ഇത്തിരി സാഹസികം തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 16,500 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഏഴു മുതൽ 9 ദിവസം വരെയാണ് ഈ യാത്രയ്ക്കെടുക്കുന്ന സമയം.

PC:Abhijeet Rane

നാഗ്ടിബ്ബാ ട്രക്ക്

നാഗ്ടിബ്ബാ ട്രക്ക്

മഞ്ഞിലൂടെയുള്ള ട്രക്കിങ്ങിനു പകരം മരങ്ങൾക്കിടയിലൂടെ ഒരു യാത്രയായാലോ...സമുദ്ര നിരപ്പിൽ നിന്നും 10,006 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാഗ്ടിബ്ബയിലൂടെയുള്ള ട്രക്കിങ്ങിനെ വേണമെങ്കിൽ കാടിനെ കാണാനുള്ള യാത്രയെന്നും വിശേഷിപ്പിക്കാം. പതിനായിരം അടി മുകളിൽ നിന്നും കാടിനെ അറിയുന്ന അപൂർവ്വ നിമിഷങ്ങളാണ് ഈ യാത്ര നല്കുന്നത്.

PC:Ashish Gupta

റുപിൻ പാസ് ട്രക്ക്, ഉത്തരാഖണ്ഡ്

റുപിൻ പാസ് ട്രക്ക്, ഉത്തരാഖണ്ഡ്

മുന്നോട്ടുള്ള ഓരോ ചുവടുകളിലും അതിശയങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന യാത്രയാണ് റുപിൻപാസ് ട്രക്ക് എന്നു പറയാം. ഉത്തരാഖണ്ഡിലെ ഗർവാർ ഹിമാലയത്തിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്രകൾ ആരംഭിക്കുന്നത്. എന്നാൽ ഇത് ധീരൻമാർക്കു മാത്രം പറഞ്ഞിട്ടുള്ള ഒരു യാത്രയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..സമുദ്ര നിരപ്പില്‍ നിന്നും 15,256 അടി ഉയരത്തിലൂടെ, ഏഴു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഈ യാത്ര അത്യന്തം കഠിനമേറിയതു തന്നെയാണ്.

PC:Nlp2016

 ചാദാർ ട്രക്ക്, സൻസ്കാർ, കാശ്മീർ

ചാദാർ ട്രക്ക്, സൻസ്കാർ, കാശ്മീർ

ഹിമാലയത്തിലെ ഏറ്റവും അപകടകാരിയായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണ് സൻസ്കാർ. തണുത്തുറഞ്ഞു കിടക്കുന്ന ചാദാർ നദിയിലൂടെ ട്രക്ക് ചെയ്യുകയെന്ന ആഗ്രഹമില്ലാത്ത ഒരു ട്രക്കേഴ്സും കാണില്ല. ജീവൻ തന്നെ ആവശ്യപ്പെടുന്ന യാത്രയെന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം അത്രയധികം ബുദ്ധിമുട്ട് നിറഞ്ഞ യാത്രയാണിത്.
സമുദ്ര നിരപ്പിൽ നിന്നും 11,123 അടി ഉയരത്തിലൂടെയാണ് ഈ ട്രക്കിങ്ങ് കടന്നു പോകുന്നത്.

ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍ ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!! മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

PC:Goutam1962

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X