Search
  • Follow NativePlanet
Share
» » ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

ഹിമാചലിലെ മഞ്ഞില്‍ കുളിക്കാന്‍ ഒന്‍പതു റൂട്ടുകള്‍

മഞ്ഞില്‍ കുളിച്ച് ഹിമാലയന്‍ താഴ്‌വരകളിലൂടെയൊരു കിടിലന്‍ ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്കൊരു വഴികാട്ടി...!

By Elizabath

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുള്ളവര്‍ ഒരുപാടുകാണും. കാരണം ദുല്‍ഖര്‍ സല്‍മാന്റെ ആ ചോദ്യം ഏറ്റെടുത്ത് മീശപ്പുലിമലയും കൊളക്കുമലയും താണ്ടിയവര്‍ അത്രയധികമുണ്ട് ചുറ്റിലും.
എന്നാല്‍ മഞ്ഞിന്റെ നാട്ടില്‍ പോയി മഞ്ഞില്‍ കുളിച്ച് ട്രെക്കിങ് നടത്തിയവര്‍ കുറവായിരിക്കും. ഹിമാചല്‍ പ്രദേശിലെയും മറ്റു സ്ഥലങ്ങളിലെയും ട്രക്കിങ് റൂട്ടുകളിലൂടെയുള്ള പരിചയക്കുറവും കാലാവസ്ഥ സംബന്ധിയായ പ്രശ്‌നങ്ങളും ഉള്ളവര്‍ ഇത്തരമൊരു സാഹസത്തിന് മുതിരില്ല എന്നതു തന്നെ. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടു നീങ്ങിയാല്‍ മഞ്ഞില്‍ കുളിച്ച് ഹിമാലയന്‍ താഴ്‌വരകളിലൂടെയൊരു കിടിലന്‍ ട്രക്കിങ് നടത്താം.
ഹിമാചലിലെ പ്രശസ്തമായ കുറച്ച് ട്രക്കിങ് റൂട്ടുകള്‍ പരിചയപ്പെടാം.

ഇന്ദ്രഹാര്‍ പാസ് ട്രക്ക്

ഇന്ദ്രഹാര്‍ പാസ് ട്രക്ക്

കണ്ണെത്താ ദൂരത്ത് മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിലേക്ക് നടന്ന് കയറുന്നത് ആലോചിച്ച് നോക്കൂ. ഒന്‍പതു മുതല്‍ പത്തു ദിവസം വരെ നീളുന്ന ഇന്ദ്രഹാര്‍ പാസ് ട്രക്കിങ്ങിന്റെ യഥാര്‍ഥ ആവേശം ആകാശത്തെ മൂടുന്ന മരങ്ങളും കിനിഞ്ഞിറങ്ങുന്ന കോടമഞ്ഞും ഇല്ലത്ത വഴികളിലൂടെയുള്ള യാത്രയുമൊക്കെയാണ്. പാറക്കെട്ടുകളും കൊക്കകളും മലകളും താണ്ടി തിരിച്ചെത്തുന്ന യാത്ര ഒരു നിമിഷമെങ്കിലും നിങ്ങളെ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിരിക്കും എന്നതില്‍ സംശയമില്ല.
മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ഇന്ദ്രഹാര്‍ പാസ് ട്രക്കിനു യോജിച്ചത്.

PC:Ashish Gupta

 പിന്‍ പാര്‍വ്വതി ട്രക്ക്

പിന്‍ പാര്‍വ്വതി ട്രക്ക്

സ്പിതി വാലിയിലെ ട്രക്കിങ് റൂട്ടിനൊപ്പെ നില്‍ക്കുന്ന പിന്‍ പാര്‍വ്വതി ട്രക്ക് 1884 ല്‍ ആണ് പ്രചാരത്തില്‍ വരുന്നത്. ട്രക്കിങ്ങില്‍ തുടക്കാക്കാര്‍ ഒരിക്കലും പരീക്ഷിക്കാന്‍ പാടില്ലാത്ത റൂട്ടുകളില്‍ ഒന്നാണിത്. ഇന്ത്യയിലെ കഠുപ്പമേറിയ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. കുത്തനെയുള്ള ഇറക്കങ്ങളും വരണ്ട പര്‍വ്വതങ്ങളും മഞ്ഞു മൂടിയ മലനിരകളും നിറഞ്ഞ ഈ റൂട്ട് പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 11 ദിവസമാണ്. അതിനുള്ളില്‍ നടന്നെത്തേണ്ടത് 100 കിലോമീറ്റര്‍ ദൂരവും.

PC: sanjit_krish

കാംഗ്ര വാലി ട്രക്ക്

കാംഗ്ര വാലി ട്രക്ക്


ഹിമാചലിലെ യഥാര്‍ഥ ട്രക്കിങ് എന്ന വിശേഷണമാണ് കാംഗ്ര വാലി ട്രക്കിനുള്ളത്. ഹിമാചലിന്റെ തനതായ കാഴ്ചകള്‍ ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്കനുയോജ്യമാണിത്. ട്രക്കിങ്ങില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് പരിചയം നേടാന്‍ പറ്റിയൊരു റൂട്ടുകൂടിയാണിത്.
തടാകങ്ങളും ക്ഷേത്രങ്ങളും ഗ്രാമങ്ങളും കണ്ടുകൊണ്ട് മുന്നേറുന്ന ഈ യാത്ര നല്ലൊരനുഭവമായിരിക്കും.

PC:ChanduBandi

 ഖീര്‍ഗംഗ ട്രക്കിങ്

ഖീര്‍ഗംഗ ട്രക്കിങ്

ഹിമാചല്‍ എന്നു കേള്‍ക്കുമ്പോള്‍ എന്താണോ മനസ്സിലെത്തുന്നത് അത് കാണണമെന്നുള്ളവര്‍ ഉറപ്പായും ഖീര്‍ഗംഗ ട്രക്കിങിനു പോയിരിക്കണം. ഹിമാചലിന്റെ ഭംഗി അതേപോലെ തുറന്നിടുന്ന ഒരു ട്രക്കിങ്ങാണിത്. അമ്പരപ്പിക്കുന്ന പ്രകൃതി ഭംഗിയും ദൃശ്യങ്ങളും ഈ യാത്രയില്‍ കൂട്ടായെത്തും എന്നതില്‍ സംശയമില്ല.

PC: sanjit_krish

മലാനാ വില്ലേജ് ട്രക്കിങ്

മലാനാ വില്ലേജ് ട്രക്കിങ്

മലാനാ നദിയുടെ തീരത്തെ മനാലഗ്രാമത്തില്‍ നിന്ന് ചന്ദ്രഖനി കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരം കിട്ടിയാലോ.. പൈതൃകം കൊണ്ടും പ്രകൃിത കൊണ്ടും അനുഗൃഹീതമായ ഇവിടം കഞ്ചാവിനു പേരുകേട്ടയിടം കൂടിയാണ്. മണാലി-ലേ ഹൈവേയ്ക്ക് സമാന്തരമാണ് ഈ റൂട്ട് എന്നും പറയാം.

PC: Karan Bharti

ബാബാ പാസ് ട്രക്ക്

ബാബാ പാസ് ട്രക്ക്

ഹിമാചലിന്റെ സ്വര്‍ഗ്ഗീയ സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ തിരഞ്ഞെടുക്കുന്ന ട്രക്കിങ് പാതയാണ് ബാബാ പാസ്. ബുദ്ധ ആശ്രമങ്ങളും പ്രകൃതി സൗന്ദര്യവും പൂക്കളും തടാകങ്ങളും നിറഞ്ഞ ഇവിടം ശാന്തമായ ഒരു സ്ഥലമാണ്.

PC: Travelling Slacker

 ചന്ദര്‍ഖാനി പാസ്

ചന്ദര്‍ഖാനി പാസ്

പൈന്‍ മരങ്ങളും കാട്ടുചെറിയും ഗോള്‍ഡന്‍ ഓക്കും നിറഞ്ഞു നില്‍ക്കുന്ന കാട്ടിലൂടെ ഒരു ട്രക്കിങ്. ഹിമാചലിന്റെ വന്യമായ ഭംഗി താല്പര്യമുള്ളവര്‍ക്ക് ചന്ദര്‍ഖാനി പാസ് റൂട്ട് തിരഞ്ഞെടുക്കാം. പ്രകൃതി സ്‌നേഹികള്‍ക്കും ട്രക്കിങില്‍ ബാലപാഠം ആവശ്യമുള്ളവര്‍ക്കും ഈ റൂട്ട് സംശയമില്ലതെ തിരഞ്ഞെടുക്കാം.

PC: Dimitrios Pischinas

കനാമോ പീക്ക് ട്രക്ക്

കനാമോ പീക്ക് ട്രക്ക്

ആറായിരം മീറ്റര്‍ ഉയരത്തില്‍ കയറി ലോകത്തെ കാല്‍ക്കീഴിലാക്കാന്‍ താല്പര്യമുള്ളവര്‍ക്കുള്ളതാണ്
കനാമോ പീക്ക് ട്രക്ക്. മണാലിയില്‍ നിന്നും റോത്താങ് പാസ് വഴി ബാടലില്‍ എത്തും. തുടര്‍ന്ന് ചന്ദ്രതാല്‍ വഴിയാണ് ട്രക്ക് മുന്നേറുന്നത്. ആയാസമേറിയ ഒരു ട്രക്കിങായതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ പോകുന്നത് ആപത്താണ്.

PC: travel d'globe

കിനൗര്‍ കൈലാഷ് ട്രക്ക്

കിനൗര്‍ കൈലാഷ് ട്രക്ക്

ഹിന്ദുമത വിശ്വാസികളും ബുദ്ധ വിശ്വാസികളും ഒരുപോലെ പവിത്രമായി കരുതുന്ന ഇടമാണ് കിനൗര്‍ കൈലാഷ്. ഹേമന്ദകാലത്ത് ശിവഭഗവാന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നതാണിവിടം. മുന്‍കാലങ്ങളില്‍ 200 കിലോമീറ്ററോളം ദൂരമായിരുന്നു ട്രക്കിങ്ങിനുണ്ടായിരുന്നത്. ഇപ്പോള്‍ അത് കുറച്ച നിലയിലാണ്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടുത്തെ ട്രക്കിങ്ങിനനുയോജ്യം.

PC: Nick Irvine-Fortescue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X