Search
  • Follow NativePlanet
Share
» »സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

യാത്രയിലെ സ്ഥലങ്ങളോടൊപ്പം തന്നെ പ്രധാനപ്പെട്ട കാര്യമാണ് കൂടെ വരുന്ന ആളുകളും. ഇതാ യാത്രയില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ആരൊക്കെയാണ് എന്നു നോക്കാം....

യാത്രകള്‍ എപ്പോഴും സന്തോഷം നല്കുന്നവയാണ്. ഇഷ്‌ടമുള്ള കാഴ്ചകള്‍ കണ്ട് തോന്നുന്ന ഇടങ്ങളിലേക്ക് പോയി, ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ച് സന്തോഷം മാത്രം പകരുന്ന യാത്രകള്‍. എന്നാല്‍ യാത്രയില്‍ കൂടെയുള്ളയാള്‍ ഇതൊന്നും ആസ്വദിക്കാത്ത ഒരാളാണെങ്കിലോ? നമ്മള്‍ ആസ്വദിച്ച് ഡ്രൈവ് ചെയ്തു പോകുമ്പോള്‍ ഒപ്പമുള്ളയാള്‍ ഇതൊന്നും അറിയാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണെങ്കില്‍ ആ യാത്രയിലെ സന്തോഷം അവിടെ തീര്‍ന്നുവെന്ന് ഉറപ്പിക്കാം. ട്രക്കിങ്ങിനു പോകുമ്പോള്‍ മലകയറ്റവും നടത്തവും ഇഷ്ടമല്ലാത്ത ആള്‍ കൂടെ വരുന്നതും എല്ലാം യാത്രയിലെ രസംകൊല്ലികളായി മാറുമെന്നതില്‍ സംശയം വേണ്ട. യാത്രയിലെ സ്ഥലങ്ങളോടൊപ്പം തന്നെ പ്രധാനപ്പെട്ട കാര്യമാണ് കൂടെ വരുന്ന ആളുകളും. ഇതാ യാത്രയില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ആരൊക്കെയാണ് എന്നു നോക്കാം....

സ്ഥിരമായി ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നയാള്‍

സ്ഥിരമായി ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നയാള്‍

യാത്രകളില്‍ പങ്കാളിയായി കൂടെക്കൂട്ടുവാന്‍ പറ്റിയ ആള്‍ സ്ഥിരം യാത്ര ചെയ്യുന്ന ഒരാള്‍ തന്നെയാണ്. ഒരു സ്ഥിരം യാത്രികന് പോകുന്ന ഇടത്തെക്കുറിച്ചും അവിടുത്തെ കാഴ്ചകളെക്കുറിച്ചും എവിടെയൊക്കെ പോകണം എന്നതിനെക്കുറിച്ചും എല്ലാം കൃത്യമായ ധാരണകള്‍ ഉണ്ടായിരിക്കും. അടുത്തുള്ള കാഴ്ചകളില്‍ ഏതൊക്കെ കാണണം, എവിടെ താമസിക്കണം, എളുപ്പവഴികള്‍, ലോക്കല്‍ കോണ്ടാക്ടുകള്‍ എന്നിവയെല്ലാം സ്ഥിരം സഞ്ചാരികള്‍ക്കറിയാം.

ജീവിതം ആസ്വദിക്കുന്നവര്‍

ജീവിതം ആസ്വദിക്കുന്നവര്‍

ജീവിതം ഒരിക്കല്‍ മാത്രമേയുള്ളുവെന്നും അത് പരമാവധി ആസ്വദിച്ച് ഇഷ്ടംപോലെ ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരെ ധൈര്യമായി ഒപ്പം കൂട്ടാം. മുന്‍പിന്‍ നോക്കാതെ ജീവിതത്തിലെ സന്തോഷങ്ങള്‍ തേടി നടക്കുന്ന ഇവരോടൊപ്പമുള്ള യാത്ര ഒരിക്കലും മറക്കാത്ത അനുഭവമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യുവാനും യാത്രകളില്‍ സന്തോഷം കണ്ടെത്തുവാനും ഇവര്‍ സഹായിക്കും. ട്രക്കിങ്ങ് ആയാലും സ്കൂബാ ഡൈവിങ്ങ് ആയാലും എന്തുതന്നെയായാലും ത്രില്‍ ആയിരിക്കും ഇവരുടെ മെയിന്‍.

യാത്രാ പ്ലാനര്‍

യാത്രാ പ്ലാനര്‍

ഒരു സ്ഥലത്തേയ്ക്ക് യാത്ര പുറപ്പെടുന്നതിനു മുന്‍പായി ഒട്ടേറെ കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്. എങ്ങനെ പോകണം, എവിടെ താമസിക്കണം, എവിടെയൊക്െ കറങ്ങണ്‍ം, എന്തൊക്കെ സാധനങ്ങളാണ് പാക്ക് ചെയ്യേണ്ടത് തുടങ്ങി ബസ് ടിക്കറ്റ് വരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ ഒരു യാത്ര പകുതി വിജയിച്ചു എന്നു പറയാം. യാത്ര പ്ലാന്‍ ചെയ്യുന്ന ഒരാളാണ് കൂടെയുള്ളതെങ്കില്‍ ഇക്കാര്യങ്ങളെല്ലാം വലിയ ടെന്‍ഷനില്ലാതെ മുന്നോ‌ട്ട് പോകും. എല്ലാം ഏറ്റെടുത്ത് ചെയ്യുന്ന ആളുകളായിരിക്കും യാത്രയിലെ പ്ലാനേഴ്സ്. യാത്രയില്‍ ചെയ്യേണ്ട കാര്യങ്ങളും ബാഗില്‍ എന്തൊക്കെ ഉണ്ടായിരിക്കണെന്നും എല്ലാം ഇവര്‍ കൂടെയുള്ളവരെ ഓര്‍മ്മിപ്പിക്കും. യാത്ര ചെയ്യുവാന്‍ കൂടെ ഇത്തരത്തില്‍ ഒരാളുണ്ടെങ്കില്‍ അയാള്‍ തന്നെയായിരിക്കും യാത്രയിലെ ബെസ്റ്റ് കമ്പനി.

ഭക്ഷണപ്രിയര്‍

ഭക്ഷണപ്രിയര്‍

യാത്രകളിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിലൊന്ന് ഭക്ഷണമാണ്. പോകുന്ന ഇടങ്ങളിലെ പ്രാദേശിക രുചികള്‍ തേട‌ി കണ്ടുപിടിക്കുന്നതും അത് പരീക്ഷിക്കുന്നതും എല്ലാം രസകരമായ അനുഭവമായിരിക്കും. ഇഷ്‌ട രുചികള്‍ തേടി നാടുമുഴുവന്‍ അലയുന്നതും ഓരോ ഇ‌ടങ്ങളില്‍ നിന്നും രുചികള്‍ തേടുന്നതും യാത്രയിലെ മറത്താനാവാത്ത അനുഭവങ്ങളിലൊന്നാണ്. ഓരോ സ്ഥലത്തും പ്രസിദ്ധമായ വിഭവങ്ങള്‍ ഇവരില്‍ നിന്നും പഠിച്ചെടുക്കുകയും ചെയ്യാം.

എപ്പോഴും റെഡിയായ ആളുകള്‍

എപ്പോഴും റെഡിയായ ആളുകള്‍

എന്നാല്‍ നമുക്കൊരു യാത്ര പോയാലോ... ഈ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ബാഗും തൂക്കി യാത്രയ്ക്കിറങ്ങുന്നവരുണ്ട്. കൂടെ വരുന്നവര്‍ ആരാണെങ്കിലും യാത്ര എന്ന സ്വപ്നം മാത്രം കണ്ട് പോകുന്നവര്‍. രണ്ടാമതൊരു ചിന്തയില്ലാതെ എവിടേക്കാണെങ്കിലും പോകുവാന്‍ ഇവര്‍ റെഡിയായിരിക്കും. യാത്രകളില്‍ ഒരിക്കലും വിട്ടുകളയരുതാത്ത കൂട്ടൂകാരാണിവര്‍. ഏതു പാതിരാത്രിയിലും പോരുന്നോ എന്ന ഒറ്റ ചോദ്യത്തിന് വരുന്ന ഇവര്‍ യാത്രകളിലെ വലിയ കൂട്ട് തന്നെയായിരിക്കും. യാത്രകള്‍ പ്ലാന്‍ ചെയ്യാത്തവര്‍ കൂടിയായിരിക്കും ഇത്.

 ഷട്ടര്‍ബഗ്സ്

ഷട്ടര്‍ബഗ്സ്

യാത്രകളില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ ആളുകളാണ് ഫോട്ടോഗ്രാഫേഴ്സ്. യാത്രയിലെ ഏറ്റവും മികച്ച ഫോട്ടോകള്‍ എടുക്കുവാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ. ഓരോ പ്രദേശത്തെയും വ്യത്യസ്ത ആംഗിളുകളില്‍ ഫ്രെയിമിലാക്കുന്ന ഇവര്‍ കൂടെയുള്ളവരെയും ഫ്രെയിമിലാക്കുന്നിതിനാല്‍ അവിടെയും ലാഭം നമുക്കു തന്നെയാണ്. ഓരോ പ്രദേശത്തിന്റെയും ഒരുപാട് ഓര്‍മ്മകളുള്ള ചിത്രങ്ങള്‍ ഈ സുഹൃത്ത് വഴി ലഭിക്കുകയും ചെയ്യും.

സാമ്പത്തിക വിദഗ്ദന്‍

സാമ്പത്തിക വിദഗ്ദന്‍


യാത്രകള്‍ ഇഷ്‌ടപ്പെടുന്ന ഒരു ഫിനാന്‍ഷ്യര്‍ ഓരോ യാത്രയുടേയും ഐശ്വര്യം എന്നു പറയാം. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്നും ദൂരെ യാത്രയ്ക്ക് പോകുമ്പോള്‍ കയ്യില്‍ അധികം പൈസ കരുതുന്നത് സ്വാഭീവികമാണ്. എന്നാല്‍ ചില യാത്രകളില്‍ പണത്തിന് ബുദ്ധിമു‌ട്ടുണ്ടായാല്‍ ധൈര്യപൂര്‍വ്വം കാര്യങ്ങള്‍ ഈ സാമ്പത്തിക വിദഗ്ദനെ ഏല്‍പ്പിക്കാം. കയ്യിലുള്ല പണം എങ്ങനെ സൂക്ഷിച്ച് ചിലവഴിക്കണമെന്നും ഏതൊക്കെ ആവശ്യങ്ങളെ അനാവശ്യങ്ങളാക്കണമെന്നും ഇവര്‍ പറയും. ഓഫറില്‍ സാധനങ്ങള്‍ മേടിക്കുവാനും കണക്കുകൂട്ടുവാനും ഒക്കെ ഇവര്‍ തന്നെയായിരിക്കും ബെസ്റ്റ്.

വിലപേശലുകാര്‍

വിലപേശലുകാര്‍

യാത്രയിലെ പ്രധാന ആഹ്ളാദങ്ങളിലൊന്ന് ഷോപ്പിങ്ങാണ്. എന്നാല്‍ പരിചയമില്ലാത്ത നാട്ടില്‍ പോയി ഷോപ്പിങ്ങ് നടത്തുമ്പോള്‍ വില പേശുവാന്‍ അറിയില്ലെങ്കില്‍ കയ്യിലെ പണം എവിടെ പോയി എന്ന് പ്രത്യേകം അന്വേഷിക്കേണ്ടതില്ല. കുറഞ്ഞ ചിലവില്‍ റൂം എടുക്കുവാനും സാധനങ്ങള്‍ മേടിക്കുവാനും എല്ലാം ഇവരുടെ സൗകര്യങ്ങള്‍ നമുക്കു പ്രയോജനപ്പെടുത്താം.

ചരിത്ര സഞ്ചാരികള്‍

ചരിത്ര സഞ്ചാരികള്‍

ജീവിതം ആസ്വദിക്കുവാന്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തരയാ ആളുകളാണ് ചരിത്ര സഞ്ചാരികള്‍. പോകുന്ന ഓരോ നാട്ടിലെയും ചരിത്രം അറിഞ്ഞും തേടിയും യാത്ര ചെയ്യുന്ന ഇവര്‍ അധികമാരും പോകാത്ത കാഴ്ചകള്‍ കാണും. ചരിത്ര സ്മാരകങ്ങളും ദേവാലയങ്ങളും നഗരത്തിലെ പ്രധാന പരിപാടികളും എല്ലാം ഇവരുടെ യാത്രയില്‍ വന്നു ചേരും. ഇവരോടൊപ്പമാണ് യാത്രയെങ്കില്‍ ഓരോ നാടിന്‍റെയും ചരിത്രവും പൈതൃകവും സംസ്കാരവും അറിഞ്ഞുതന്നെ യാത്ര ചെയ്യാം.

ലൈറ്റ് പാക്കര്‍

ലൈറ്റ് പാക്കര്‍

മിക്കവരും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ആവശ്യമായ ഷൂവും ബാഗും പുതിയ വസ്ത്രങ്ങളുമെല്ലാം വാങ്ങും. എന്നാല്‍ ഇതില്‍ നിന്നും നേരെ വ്യത്യസ്തമാണ് ലൈറ്റ് പാക്കേഴ്സ്. വളരെ കുറച്ച്, അത്യാവശ്യത്തിനു മാത്രം സാധനങ്ങള്‍ പാക്ക് ചെയ്തു പോകുന്നവരാണ് ഇവര്‍. നാളെ എന്തു ധരിക്കും എന്നോ ഇന്ന് ഉപയോഗിച്ച ഷൂ തന്നെ നാളെയും ഉപയോഗിക്കേണ്ടി വരുമോ തുടങ്ങിയ ചിന്തകളൊന്നും ഇവരെ അലട്ടാറില്ല. കനമില്ലാത്ത ബാഗും ഉറച്ച കാലടികളുമായി മുന്നോട്ട് നീങ്ങുന്ന ഇവര്‍ യാത്ര മാത്രം സ്വപ്നം കാണുന്നവരാണ്.

അതിജീവിക്കുന്നയാള്‍

അതിജീവിക്കുന്നയാള്‍

ഏതു സാഹചര്യത്തിലും മുന്നേറുന്ന ആളുകളെയും യാത്രകളില്‍ ധൈര്യപൂര്‍വ്വം കൂടെക്കൂട്ടാം. കാട്ടില്‍ വഴിതെറ്റിപോലും ബാഗ് മോഷണം പോയാലും തിരികെ വരുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ പെട്ടുപോയാല്‍ പോലും അതിനെ അതിജീവിച്ച് വരുന്നവരാണ് ഇവര്‍. തടസ്സങ്ങളൊന്നും ഇവര്‍ക്ക് യാത്രയില്‍ ഒരു പ്രശ്നമായിരിക്കില്ല.

കൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാകൊച്ചി മുതല്‍ ഡല്‍ഹി വരെ... ഇന്ത്യന്‍ നഗരങ്ങളുടെ അപരന്മാരിതാ

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍30 വര്‍ഷത്തിനു ശേഷം അപൂര്‍വ്വ കാഴ്ച; സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്, ആഘോഷമാക്കി ജനങ്ങള്‍

ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X