Search
  • Follow NativePlanet
Share
» »സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

ഇതാ വീ‌ട്ടിലിരുന്നു തന്നെ കണ്ടു തീര്‍ക്കുവാന്‍ പറ്റിയ മികച്ച വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടാം....

ലോക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതോടെ എങ്ങനെയൊക്കെ സമയം ചിലവഴിക്കാം എന്ന ചിന്തയിലാണ് മിക്കവരും. എഴുതിയും സിനിമകള്‍ കണ്ടും പറമ്പിലിറങ്ങിയും പാചക പരീക്ഷണം നടത്തിയുമെല്ലാം കുറേ ദിവസങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് മറ്റൊരു കാര്യമുണ്ട്.
ലോക്ഡൗണ്‍ പണി തന്നത് ജോലിക്കും വീ‌ട്ടിലിരുപ്പിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര മ്യൂസിയങ്ങളുമൊക്കെ കാണുവാന്‍ ഒരു വഴിയുണ്ട്. വിര്‍ച്വല്‍ ‌‌ടൂര്‍. വീട്ടിലെ സോഫയിലിരുന്നു തന്നെ കാണേണ്ട ലോകം തിരിച്ചും മറിച്ചും എത്ര സമയമെ‌ടുത്തു വേണമെങ്കിലും കാണാം എന്നതാണ് വിര്‍ച്വല്‍ ‌‌‌ടൂറുകളു‌ടെ അല്ലെങ്കില്‍ വിര്‍ച്വല്‍ യാത്രകളുടെ പ്രധാന ഭാഗം. പ്ലാന്‍ ചെയ്ച യാത്രകള്‍ പോകുവാന്‍ പറ്റിയില്ലെങ്കിലെന്താ... വിര്‍ച്വല്‍ ടൂറുണ്ടല്ലോ.. ഇതാ വീ‌ട്ടിലിരുന്നു തന്നെ കണ്ടു തീര്‍ക്കുവാന്‍ പറ്റിയ മികച്ച വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടാം...

ലോക പ്രശസ്ത മ്യൂസിയങ്ങള്‍

ലോക പ്രശസ്ത മ്യൂസിയങ്ങള്‍

ഡാവിഞ്ചി വരച്ച മോണാലിസയോ വാന്‍ഗോഗിന്റെ പ്രശസ്ത ചിത്രങ്ങളോ ഒക്കെ നേരിട്ട് കാണമെങ്കിലും മിക്കവര്‍ക്കും അത് സാധിച്ചു എന്നുവരില്ല. ഈ ആഗ്രഹം സാധിക്കുവാനും ലോക് ഡൗണ്‍ ദിനങ്ങള്‍ അടിപൊളിയായി ചിലവഴിക്കുവാനും പറ്റി മാര്‍ഗ്ഗമാണ് വിര്‍ച്വല്‍ ടൂര്‍ വഴിയുള്ള മ്യൂസിയം സന്ദര്‍ശനം.
പാരീസിലെ ലൂവ്രേ മ്യൂസിയം, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, ആംസ്റ്റര്‍ഡാമിലെ റിജ്ക്സ് മ്യൂസിയം, വാന്‍ഗോഗ് മ്യൂസിയം, ലോസ് ആഞ്ചലസിലെ പോള്‍ ജെറ്റി മ്യൂസിയും തുടങ്ങിയവയെല്ലാം ഇപ്പോള്‍ സൗജന്യമായി വിര്‍ച്വല്‍ ടൂറുകള്‍ നടത്തുന്നു.
ലൂവ്രേ മ്യൂസിയത്തിലെ സ്ഥിരമായ പ്രദര്‍ശനങ്ങള്‍ ഓണ്‍ലൈന്‍വഴി കാണാം.

ഗൂഗിള്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ വഴി

ഗൂഗിള്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ വഴി

ഗൂഗിള്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ വഴി ലോകത്തിലെ പ്രസിദ്ധമായ മ്യൂസിയങ്ങള്‍ കാണുവാനുള്ള അവസരമുണ്ട്. ഗൂഗില്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ പേജിലെ മ്യൂസിയം വ്യൂ വഴി നൂറുകണക്കിന് മ്യൂസിയങ്ങള്‍ കാണാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്. 3470 ഡിജിറ്റല്‍ ടൂറുകളാണ് മ്യൂസിയം, ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍,പള്ളികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി കാണുവാനുള്ളത്.

പുതിയൊരു നഗരം കാണാം

പുതിയൊരു നഗരം കാണാം

ലോക്ഡൗണില്‍ കുടുങ്ങി കിടക്കുമ്പോള്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് പുതിയ നഗരത്തെ പരിചയപ്പെടുക എന്നത്. വീട്ടില്‍ കുടുങ്ങിപ്പോയ സഞ്ചാരികള്‍ക്ക് സമയം ചിലവഴിക്കുവാനും പുതിയ കാഴ്ചകള്‍ കാണുവാനും വിര്‍ച്വല്‍ ടൂറുകള്‍ പ്രയോജനപ്പെടുത്താം. ഈ സമയത്ത് ഏറ്റവും പ്രചാരമുള്ള കാര്യങ്ങളിലൊന്നാണ് വിര്‍ച്വല്‍ ടൂറുകള്‍. യൂ ട്യൂബിലെ വിആര്‍ ഗോറില്ലയില്‍360 ഡിഗ്രി വ്യൂവിലുള്ള ആയിരക്കണക്കിന് നഗരങ്ങളുടെ വിആര്‍ ടൂറുകള്‍ ലഭ്യമാണ്. ലണ്ടന്‍, റോം, ജപ്പാന്‍, തുടങ്ങിയ ഇടങ്ങളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം.

മൃഗശാലകള്‍

മൃഗശാലകള്‍

മനുഷ്യര്‍ ഇങ്ങനെ വീടുകളില്‍ ലോക്കായി ഇരിക്കുമ്പോള്‍ കാട്ടിലെയും മൃഗശാലകളിലെയും ഒക്കെ അവസ്ഥ എന്തായിരിക്കും? അവ എങ്ങനെയായിരിക്കും ജീവിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നറിയുവാന്‍ താല്പര്യം തോന്നുന്നില്ലേ? വിദേശ രാജ്യങ്ങളിലെ പ്രശശ്തമായ ചില മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും ലൈവായി ഇത്തരം കാഴ്ചകള്‍ പകര്‍ത്തുന്നുണ്ട്. കാലിഫോര്‍ണിയയിലെ മോണ്‍ടെറേ ബേ അക്വേറിയം, ബാള്‍ട്ടിമോറിയ നാഷണല്‍ അക്വേറിയം തുടങ്ങിയവയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഇത്തരം കാഴ്ചകള്‍ കാണുവാന്‍ സാധിക്കും.

ലോകപ്രശസ്ത ഇടങ്ങളിലേക്ക്

ലോകപ്രശസ്ത ഇടങ്ങളിലേക്ക്

ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സൈറ്റ് വഴി മ്യൂസിയങ്ങള്‍ മാത്രമല്ല, ലോക പ്രശസ്തമായ പല ഇടങ്ങളും നേരിട്ട് മുന്നില്‍ നില്‍ക്കുന്നതു പോലെ കാണാം. ലോക പൈതൃക സ്ഥാനങ്ങള്‍, പ്രശസ്തങ്ങളായ ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെയെല്ലാം കാഴ്ച ഇവിടെ ലഭിക്കും. സ്റ്റോനണ്‍ ഹെന്‍ചുകള്‍, പിരമിഡ്, താജ്മഹല്‍, തുടങ്ങിയവെല്ലാം ടിക്കറ്റും തിരക്കുമൊന്നുമില്ലാതെ സൗകര്യം പോലെ വീട്ടിലെ സോഫയിലിരുന്ന് ആസ്വദിക്കാം.

ഡിസ്നി വേള്‍ഡില്‍ പോകാം

ഡിസ്നി വേള്‍ഡില്‍ പോകാം

കുട്ടികള്‍ക്കൊപ്പം വീട്ടില്‍ കുടുങ്ങി പോയവര്‍ക്ക് പറ്റിയതാണ് ഡിസ്നി വേള്‍ഡിലേക്കുള്ള വിര്‍ച്വല്‍ ടൂര്‍. ബാക്ഗ്രൗണ്ടില്‍ ഏതെങ്കിലും ഡിസ്നി സോങ് കൂടി പ്ലേ ചെയ്ത് പോയാല്‍ സംഭവം അടിപൊളിയായിരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കുമില്ല.

ഭൂമിയില്‍ നിന്നും സ്പേസിലേക്ക് പോകാം

ഭൂമിയില്‍ നിന്നും സ്പേസിലേക്ക് പോകാം

ഭൂമിയിലെ ഏകദേശം എല്ലാ ഭൂഖണ്ഡങ്ങളും കോവിഡിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു. അതിനാല്‍ ഈ ഭൂമിയില്‍ നിന്നുതന്നെ രക്ഷപെട്ട് വേറെയെവിടെയെങ്കിലും പോകാമായിരുന്നു എന്നാഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. നടക്കാത്ത ആഗ്രഹമാണെങ്കിലും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസാ ചെറിയ രീതിയില്‍ ഇത് സാധിച്ചുതരും. ആസ്ട്രോനട്ട് ഗൈഡഡ് വീഡിയോകളുടെ സഹായത്താല്‍ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനുകളിലേക്കുള്ള യാത്രയാണ് ഇവി‌ടെയുള്ളത്.

യാത്രയിലെ സ്ഥിരം അബദ്ധങ്ങള്‍..ഇതിലൊന്നെങ്കിലും ചെയ്യാത്ത സഞ്ചാരികളുണ്ടാവില്ല!യാത്രയിലെ സ്ഥിരം അബദ്ധങ്ങള്‍..ഇതിലൊന്നെങ്കിലും ചെയ്യാത്ത സഞ്ചാരികളുണ്ടാവില്ല!

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X