Search
  • Follow NativePlanet
Share
» »യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ട്രെയിൻ യാത്രകളിൽ ലഗേജുകൾ സുരക്ഷിതമാക്കാം....

ട്രെയിന്‍ യാത്രകൾ എത്ര എളുപ്പമാണെന്നും സുഖകരമാണെന്നും പറഞ്ഞാലും ലഗേജുകളുടെ കാര്യം വരുമ്പോൾ കളിമാറും. എത്ര സുരക്ഷിതമാി വെച്ചാലും മോഷണം നടക്കുന്ന ഇടമാണ് ട്രെയിൻ. അതുകൊണ്ടു തന്നെ ട്രെയിൻ യാത്ര മിക്കവർക്കും മനസ്സമാധാനത്തോടെ പൂർത്തിയാക്കുവാൻ സാധിച്ചെന്നു വരില്ല. കയ്യിലെ ബാഗും ലഗേജും മോഷ്ടിക്കപ്പെടുമെന്നു കരുതി ഉറങ്ങാതെ ഇരിക്കുന്നതും യാത്രയിൽ മുഴുവൻ ടെയൻഷനടിക്കുന്നതും ട്രെയിൻ യാത്രക്കാർക്ക് പതിവു കാര്യം തന്നെയാണ്. എങ്ങനെ ലഗേജ് സൂക്ഷിക്കണം എന്നറിയാതെ ഇരിക്കുന്ന ഒരുപാട് ആളുകളെ ദിവസവും യാത്രയിൽ കാണുകയും ചെയ്യാം. എന്നാൽ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ട്രെയിൻ യാത്രകളിൽ ലഗേജുകൾ സുരക്ഷിതമാക്കാം...

ബർത്ത് തിരഞ്ഞെടുക്കുമ്പോള്‍

ബർത്ത് തിരഞ്ഞെടുക്കുമ്പോള്‍

കയ്യിലുള്ള ലഗേജ് സുരക്ഷിതമായി വയ്ക്കുവാൻ അത് എപ്പോഴും കൺമുന്നിൽ തന്നെ കാണണമെന്നില്ല. സുരക്ഷിതമായ ഒരിടത്ത് വെച്ചാലും മതി. അതിന് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കുന്ന ബർത്ത് ആണ്. വിലപ്പെട്ട ലഗേജമായാണ് യാത്ര ചെയ്യുന്നത്, അല്ലെങ്കിൽ ട്രെയിനിലെ മോഷ്ടാക്കളെ ഭയക്കുന്നുണ്ട് എങ്കിൽ യാത്രയിൽ അപ്പർ ബർത്ത് തന്നെ തിരഞ്ഞെടുക്കാം. സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും മോഷ്ടാക്കളുടെ കയ്യകലത്തിൽ നിന്നു മാറിനിൽക്കുവാനും ഏറ്റവും മികച്ചത് ട്രെയിനിലെ അപ്പർ ബർത്ത് തന്നെയാണ്. മുകളിലെ ബർത്തിൽ സൂക്ഷിച്ചിരിക്കുന്ന ലഗേഡ് അവരുടെ കയ്യിലെത്തണമെങ്കിൽ ചില്ലറ ബുദ്ധിമുട്ടൊന്നും ആയിരിക്കില്ല. അതുകൊണ്ടു തന്നെ അവിടെനിന്നും എടുക്കുവാൻ മോഷ്ടാക്കൾ ശ്രമിക്കുകയുമില്ല.

PC:Prateek Karandikar

https://commons.wikimedia.org/wiki/File:Indian_Railways,_upper_berth_in_AC_first_class_4-berth_cabin.JPG

ലാപ് ടോപ്പ് ബാഗ്

ലാപ് ടോപ്പ് ബാഗ്

ലാപ്ടോപ്പ് മുതലായ സാധനങ്ങൾ വയ്ക്കുന്ന ബാഗ് എപ്പോഴും കൈവശം തന്നെ സൂക്ഷിക്കുക. കിടക്കുവാൻ പോകുമ്പോൾ തൊട്ടടുത്തു തന്നെ വയ്ക്കുവാനും ശ്രമിക്കുക. ഇനി കയ്യിൽ പിടിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ കൂടെയുള്ല വലിയ ബാഗിനുള്ളിൽ സുരക്ഷിതമായി വയ്ക്കാം. ഓർമ്മിക്കുക, കയ്യിലുള്ള ചെറിയ ബാഗ് ആയിരിക്കും എപ്പോഴും കള്ളന്മാർ നോട്ടമിടുക.

ലോവർ ബർത്ത് ആണെങ്കിൽ

ലോവർ ബർത്ത് ആണെങ്കിൽ

യാത്രയിൽ ഇനി ലോവർ ബർത്ത് കിട്ടിയാലും വിഷമിക്കേണ്ട. ഏറ്റവും താഴെ സീറ്റിനടിയിൽ ലോക്കിട്ട് ബാഗ് സൂക്ഷിക്കാം. സീറ്റിൽ വയ്ക്കുവാൻ സാധിക്കാത്ത തരത്തിലുള്ള വലിയ ലഗേജുകളും ഇങ്ങനെ തന്നെ സൂക്ഷിക്കാം.

ട്രെയിൻ നിർത്തിയിടുമ്പോൾ

ട്രെയിൻ നിർത്തിയിടുമ്പോൾ

സ്റ്റേഷനിലും മറ്റും ട്രെയിൻ നിർത്തുന്ന സമയമാണ് യാത്രയിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മറ്റൊരു സമയം. നോട്ടമിട്ടിരിക്കുന്ന ബാഗുകളുമായി കള്ളന്മാർ കടന്നു കളയുന്ന സമയവും ഇതു തന്നെയാണ്. അത് കൂടാതെ , നിർത്തിയിടുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം നടക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ സമയങ്ങളിൽ കഴിവതും ശ്രദ്ധയോടെ ഇരിക്കുക.

ട്രെയിൻ എടുക്കുമ്പോൾ

ട്രെയിൻ എടുക്കുമ്പോൾ

മിക്കവരും ട്രെയിൻ യാത്രയിൽ ടോയ്ലറ്റിൽ പോകുവാൻ സമയം കണ്ടെത്തുക ട്രെയിൻ ഏറ്റവും കുറഞ്ഞ വേഗതയിൽ പോകുമ്പോൾ ആയിരിക്കും. എന്നാൽ കള്ളന്മാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഓർമ്മിക്കുക. മോഷ്ടിക്കുവാനും എല്ലെങ്കിൽ സാധനങ്ങൾ എടുത്തുകൊണ്ടു പോകുവാനും അവർ തിരഞ്ഞെടുക്കുന്ന സമയവും ഇതു തന്നെയാണ്. അതുകൊണ്ട് ബാഗ് സീറ്റിൽ വെച്ചിട്ട് ഈ സമയത്ത് ടോയ്ലറ്റിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. ട്രെയിൻ യാത്രയിൽ ടോയ്ലറ്റിൽ പോകുവാൻ യോജിച്ചത് ട്രെയിൻ ഏറ്റവും സ്പീഡിൽ പോകുന്ന സമയത്താണ്.

കണ്ണു തുറന്ന് നോക്കാം

കണ്ണു തുറന്ന് നോക്കാം

റെയിൽവേ സ്റ്റേഷനിലും ട്രെയിനിൽ കയറിയാലും യാത്ര ചെയ്യുമ്പോഴുമെല്ലാം മിക്കവരും മുഴുവൻ സമയവും ഫോണിൽ തന്നെയായിരിക്കും. എന്നാൽ മോഷ്ടാക്കൾ തങ്ങളെ ശ്രദ്ധിക്കുകയാണെന്ന കാര്യം ഇവർ അറിയുന്നേയില്ല. മൊബൈൽ ഫോണിൽ തലപൂഴ്ത്തിയിരിക്കുന്ന ആളുകളാണ് മോഷ്ടാക്കൾക്ക് ഏറെ പ്രിയപ്പെട്ടത്. അടുത്ത് നടക്കുന്ന കാര്യങ്ങളൊന്നും ഇത്തരക്കാർ ശ്രദ്ധിക്കുകയില്ലെന്നു മാത്രമല്ല, ഫോണിൽ തന്നെയായിരിക്കും ശ്രദ്ധ മുഴുവനും. അതുകൊണ്ട് തന്നെ യാത്രക്കാരാണ് തങ്ങളുടെ കാര്യം നോക്കേണ്ടത്. ട്രെയിൻ യാത്രകളിൽ ഇടയ്ക്കിടെ ചുറ്റുമുള്ള ആളുകളെയും നോക്കുക. ഫോണിൽ മാത്രമായി ശ്രദ്ധ കൊടുക്കാതിരിക്കുക.

അധികം അടുപ്പം വേണ്ട

അധികം അടുപ്പം വേണ്ട

ട്രെയിനിൽ ആദ്യമായി കാണുന്ന യാത്രക്കാരോട് സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും അമിതമായി ഇടപെടാതിരിക്കുക. വ്യക്തിപരമായ വിവരങ്ങളും കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്താരിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുവാൻ വിളിച്ചാൽ സ്നേഹപൂർവ്വം വേണ്ടന്നു വയ്ക്കുക.

തനിച്ചാണെങ്കിൽ

തനിച്ചാണെങ്കിൽ

ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ കുറച്ചുകൂടി ശ്രദ്ധിക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതുപോലെ അനുസരിക്കുക. നിശ്ചിത ഇടവേളകളിൽ ട്രെയിൻ എവിടെയത്തി എന്നും മറ്റും അടുപ്പമുള്ള ആരെയെങ്കിലും ഒരാളെ അറിയിക്കുക.
കുറച്ചാളുകൾ ഒരുമിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ ബഹളത്തിന്റെ സമയത്തും ഒരാളെങ്കിലും ലഗേജുകളുടെ കാര്യം ശ്രദ്ധിക്കുക. ഓരോരുത്തരും അത് മാറിമാണി ഏറ്റെടുക്കുക.

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾഅർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X