ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആസൂത്രിത നഗരങ്ങളിലൊന്നാണ് ഒഡീഷയിലെ റൂർകെല. ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളോടൊപ്പം പ്രകൃതി ഭംഗിയാർന്ന സ്ഥലങ്ങളും റൂർക്കേലയുടെ പ്രത്യേകതയാണ്. എന്നാൽ ഇവിടെ എത്തിയാൽ പിന്നെ എവിടെയാണ് പോകേണ്ടത് എന്ന് മിക്കവർക്കും കൺഫ്യൂഷനുണ്ടാക്കുന്ന കാര്യമാണ്. റൂർക്കെലയിൽ എത്തിയാൽ ഉറപ്പായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

ഹിരാക്കുഡ് അണക്കെട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഒഡീഷയിലെ മഹാനദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഹിരാക്കുഡ് അണക്കെട്ട്. 1957 ൽ നിർമ്മാണം പൂർത്തിയാക്കിയ ഇവിടെ ദിവസവും നൂറു കണക്കിനാളുകളാണ് കാണാനായി എത്തുന്നത്. ബോട്ടിങ്ങ്, ഫോട്ടോഗ്രഫി, കൃത്രിത തടാകത്തിന്റെ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ
റൂർക്കെലയിൽ നിന്നും 185 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC-Akkida

റാഞ്ചി
ഇന്ത്യയില്‍ ഇന്ന് വളരെ വേഗത്തിൽ വികസനം സാധ്യമായിക്കൊണ്ടിരിക്കുന്ന നാടാണ് ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി. വെള്ളച്ചാട്ടത്തിന്റെ നാട് എന്നറിയപ്പെടുന്ന, പചപ്പ് നിറഞ്ഞു നിൽക്കുന്ന ഇവിടേക്ക് റൂർക്കെലയിൽ നിന്നും ഒരു യാത്ര പോയില്ലെങ്കിൽ കനത്ത നഷ്ടമായിരിക്കും.
റൂർക്കെലയിൽ നിന്നും റാഞ്ചിയിലേക്ക് 170 കിലോമീറ്ററാണ് ദൂരം.

സിംലിപാൽ ദേശീയോദ്യാനം
ഒഡീഷയിലെ തന്നെ മയൂർബഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിംലിപാൽ ദേശീയോദ്യാനം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. പ്രകൃതിയുടെ കാഴ്ചകളെയും ഫോട്ടോഗ്രഫിയെയും ഒക്കെ ആസ്വദിക്കുവാനുള്ള ഒരു മനസ്സുണ്ടെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം. 1980 ൽ സ്ഥാപിതമായി 1750 സ്ക്വയർ കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ കടുവ, ആഫ്രിക്കൻ ആന, തുടങ്ങിയവയെ കാണാം. ബരേഹിപാനി എന്നു പേരായ ഒരു വെള്ളച്ചാട്ടവും ഇതിന്റെ ഉള്ളിലുണ്ട്.
റൂർക്കെലയിൽ നിന്നും 278 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം
PC-Byomakesh07

ചാന്ദിപൂർ
ഒളിച്ചു കളിക്കുന്ന ബീച്ച് എന്ന പേരിൽ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ ബീച്ചാണ് ചാന്ദിപ്പൂർ. ഒഡീഷയിലെ ബലേശ്വര്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ഹൈഡ് ആൻഡ് സീക്ക് ബീച്ച് എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണനിറത്തിൽ കാണുന്ന മണൽത്തരികളാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.
റൂർക്കെലയിൽ നിന്നും 360 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

ബുഭനേശ്വര്‍
ഒഡീഷയുടെ തലസ്ഥാനം എന്ന നിലയിൽ പ്രശസ്തമായ
ബുഭനേശ്വറാണ് ഇവിടെ സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലം. പുരാതനമായ ക്ഷേത്രങ്ങളാലും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാലും പ്രസിദ്ധമായ ഇവിടം. ലിംഗരാജാ ക്ഷേത്രം, ഉദയഗിരി, കന്ദാഗിരി ഗുഹകൾ, മുക്തേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
റൂർക്കെലയിൽ നിന്നും 330 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

ദിഗ
പശ്ചിമ ബംഗാളിൽ അധികം അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദിഗ. ബീച്ചിന്റെ കാഴ്ചകളിൽ താല്പര്യമുള്ളവർക്ക് പറ്റിയ ഇവിടെ ധാരാളം ക്ഷേത്രങ്ങളുമുണ്ട്. ദിഗാ ബീച്ച്, ജൻപുത് ബീച്ച്, ചാന്ദനീശ്വര് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
റൂർക്കെലയിൽ നിന്നും 398 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം
PC-Atudu

ജംഷേദ്പൂർ
ഇന്ത്യയിലെ മറ്റൊരു ആസൂത്രിത നഗരങ്ങളിലൊന്നാണ് ജാർഖണ്ഡിലെ ജംഷേദ്പൂർ. ദൽമാ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രകൃതി ഭംഗിയുള്ള കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്.
റൂർക്കെലയിൽ നിന്നും 250 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം