Search
  • Follow NativePlanet
Share
» »ഏറ്റവും മികച്ച കാട് അനുഭവങ്ങള്‍!! അതിനു രാജസ്ഥാന്‍ തന്നെ വേണം

ഏറ്റവും മികച്ച കാട് അനുഭവങ്ങള്‍!! അതിനു രാജസ്ഥാന്‍ തന്നെ വേണം

കാടിന്റെ കാഴ്ചകള്‍ കാണുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും പരിചയപ്പെടാം...

അതിമനോഹരമായ സംസ്കാരവും പാരമ്പര്യങ്ങളും മരുഭൂമി കാഴ്ചകളും മാറ്റി നിര്‍ത്തിയാലും വീണ്ടും രാജസ്ഥാന്‍ യാത്രാ ലിസ്റ്റില്‍ മുന്നില്‍ തന്നെ ഇടം നേടും. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളും നിര്‍മ്മിതികളും മാത്രമല്ല,
രാജ്യത്തെ ഏറ്റവും മികച്ച കാടനുഭവങ്ങളും യാത്രകളും കൂടിയാണ് രാജസ്ഥാനെ പ്രിയപ്പെട്ടതാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കാണുവാന്‍ സാധിക്കുന്ന ഇടമാണ് രാജസ്ഥാന്. പ്രകൃതിയുടെ വൈവിധ്യത്തെ ദൃശ്യമാക്കുന്ന ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. താല്പര്യങ്ങള്‍ക്കനുസരിച്ച് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്നവയാണ് ഇവയെല്ലാം. കാടിന്റെ കാഴ്ചകള്‍ കാണുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും പരിചയപ്പെടാം...

സരിസ്ക ദേശീയോദ്യാനം, അല്‍വാര്‍

സരിസ്ക ദേശീയോദ്യാനം, അല്‍വാര്‍

കാടിന്‍റെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും മനോഹരമായ കറേ സമയം നല്കുന്ന ഇടമാണ് ആരവല്ലി കുന്നുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സരിസ്ക ദേശീയോദ്യാനം. കനത്ത കാടും മലഞ്ചെരിവുകളും പാറക്കൂട്ടങ്ങളുമെല്ലാം ആയി ഉള്ളിലെ സാഹസികതയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ആല്‍വറിലെ മഹാരാജാക്കന്മാരുടെ വേട്ടസ്ഥലമായിരുന്ന ഇവിടം ഇന്ന് രജസ്ഥാനിലെ തന്നെ പേരുകേട്ട കടുവാ സങ്കേതം കൂടിയാണ്. ബംഗാള്‍ കടുവകളാണ് ഇവിടുത്തെ ആകര്‍ഷണം.
PC:Snehashish Chatterjee

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

സെലിബ്രിറ്റികളുടെ സന്ദര്‍ശനം മൂലം പ്രസിദ്ധമായ ഇടമാണ് രണ്‍ഥംഭോര്‍ ദേശീയോദ്യാനം. ജയ്പൂരിലെ രാജാക്കന്മാരുടെ വേട്ടസ്ഥലമായിരുന്ന ഇവിടം ഇന്ന് ലോകമറിയുന്ന ദേശീയോദ്യാനമാണ്. രണ്‍ഥംഭോര്‍ ദേശീയോദ്യാനം മാത്രം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്ത‍ൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. സവായ് മാൻസിംഗ് സങ്കേതത്തിന്റെ പ്രദേശം കൂടി ചേരുമ്പോള്‍ 1,334 ചതുരശ്ര കിലോമീറ്റര്‍ അഥവാ 515 ചതുരശ്ര മൈല്‍ ആയി ഇതിന്‍റെ വിസ്തൃതി മാറും. ആരവല്ലി പര്‍വ്വത നിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന രണ്‍ഥംഭോറിലേത് എടുത്ത പറയേണ്ട ജൈവവൈവിധ്യമാണ്. കാടിനുള്ളിലൂടെയുള്ള ജിപ്സി സവാരി. വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയോട് ചേര്‍ന്നു സന്ദര്‍ശിക്കാം എന്നതാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. രണ്‍ഥംഭോര്‍ കോട്ട, തടാകങ്ങള്‍, പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ഇതിനുള്ളില്‍ കാണാം.

PC: Priyanka.kn

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

സെലിബ്രിറ്റികളുടെ സന്ദര്‍ശനം മൂലം പ്രസിദ്ധമായ ഇടമാണ് രണ്‍ഥംഭോര്‍ ദേശീയോദ്യാനം. ജയ്പൂരിലെ രാജാക്കന്മാരുടെ വേട്ടസ്ഥലമായിരുന്ന ഇവിടം ഇന്ന് ലോകമറിയുന്ന ദേശീയോദ്യാനമാണ്. രണ്‍ഥംഭോര്‍ ദേശീയോദ്യാനം മാത്രം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്ത‍ൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. സവായ് മാൻസിംഗ് സങ്കേതത്തിന്റെ പ്രദേശം കൂടി ചേരുമ്പോള്‍ 1,334 ചതുരശ്ര കിലോമീറ്റര്‍ അഥവാ 515 ചതുരശ്ര മൈല്‍ ആയി ഇതിന്‍റെ വിസ്തൃതി മാറും. ആരവല്ലി പര്‍വ്വത നിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന രണ്‍ഥംഭോറിലേത് എടുത്ത പറയേണ്ട ജൈവവൈവിധ്യമാണ്. കാടിനുള്ളിലൂടെയുള്ള ജിപ്സി സവാരി. വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയോട് ചേര്‍ന്നു സന്ദര്‍ശിക്കാം എന്നതാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. രണ്‍ഥംഭോര്‍ കോട്ട, തടാകങ്ങള്‍, പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ഇതിനുള്ളില്‍ കാണാം.

PC: Priyanka.kn

കുംഭാല്‍ഗഡ് വന്യജീവി സങ്കേതം

കുംഭാല്‍ഗഡ് വന്യജീവി സങ്കേതം

578 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കുംഭാല്‍ഗഡ് വന്യജീവി സങ്കേതം ആരവല്ലി മലനിരകളോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന നിരവഝി ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ അധിവസിക്കുന്നു. 1971 ലാണ് കുംഭാല്‍ഗഡ് വന്യജീവി സങ്കേതമായി മാറുന്നത്.മുന്‍പു പറഞ്ഞ വന്യജീവി സങ്കേതങ്ങളെപ്പോലെ തന്നെ ഇതും രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു. വിവിധ തരത്തിലുള്ല ക്ഷേത്രങ്ങളും ഇതിനുള്ളിലുണ്ട്. രാജസ്ഥാനിസം വിവിദ ഘേത്രവിഭാഗക്കാര്‍ ഇന്നും ഈ വന്യദീവി സങ്കേതത്തിനുള്ളില്‍ വസിക്കുന്നു, ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ജംഗിള്‍ സഫാരിയാണ് ഇവിടുത്തെ ആകര്‍ഷണം.
PC:Ashvij Narayanan

കേവൽദേവ് ദേശീയോദ്യാനം, ഭരത്പൂര്‍

കേവൽദേവ് ദേശീയോദ്യാനം, ഭരത്പൂര്‍

പക്ഷിനിരീക്ഷണത്തിനു താല്പര്യമുള്ളവര്‍ക്ക് പോകവാന്‍ സാധിക്കുന്ന ഇടമാണ് കേവല്‍ദേവ് ദേശീയോദ്യാനം. ഒരു പക്ഷിസങ്കേതമായിരുന്ന ഈ പാര്‍ക്ക് ഭരത്പൂരിലെ രാജാക്കന്മാര്‍ വാത്തുകളെ വെടിവെച്ചിടാനുള്ള വിനോദ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്.1982ല്‍ ഭരത്പൂരിലെ ഈ പക്ഷിസങ്കേതം ഒരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് യുനെസ്‌കോ ഈ പാര്‍ക്കിനെ ലോക പൈതൃക ഇടമായി തിരഞ്ഞെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പക്ഷി ആവാസ കേന്ദ്രങ്ങളിലൊന്നാണ് കേവൽദേവ് ദേശീയോദ്യാനം. 366 ഇനം പക്ഷികൾ, 367 തരത്തിലുള്ള പൂക്കളുള്ള ചെടികൾ, 50 തരം മീനുകൾ, 13 ഇനത്തിലുള്ള പാമ്പുകൾ, പല്ലികൾ, ഉരഗ ജീവികൾ, തുടങ്ങിയവയവയെ ഇവിടെ കാണാം.
PC:Nikhilchandra81

ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക്, ജയ്സാല്‍മീര്‍

ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക്, ജയ്സാല്‍മീര്‍

രാജസ്ഥാനിലെ പ്രസിദ്ധമായ മറ്റൊരു ദേശീയോദ്യാനമാണ് ജയ്സാല്‍മീറിലെ ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നായ അത് 3162 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്. ഈ ദേശീയോദ്യാനത്തിന്റെ 20 ശതമാനത്തോളം ഭാഗം മരുഭൂമിയെല മണ്‍കൂനകളാണ്. മരുഭൂമിയിലെ ആവാവ വ്യവസ്ഥയ പരിചയപ്പെടുവാനും ഇവിടെ സാധിക്കും.
PC:Kanthi Kiran

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X