Search
  • Follow NativePlanet
Share
» »തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍

തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍

വിന്‍ററിൽ കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ നോക്കാം...

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകൾ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാൻ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്.
പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീർക്കുവാൻ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തിൽ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? വിന്‍ററിൽ കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ നോക്കാം...

ദേവികുളം

ദേവികുളം

മൂന്നാറിന്‍റെ കാഴ്ചകളിൽ നിന്നും കുറച്ചുകൂടി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ദേവികുളം തിരഞ്ഞെടുക്കാം. ഇവിടെ നിന്നും വെറും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദേവികുളം ഫോട്ടോഗ്രഫിക്കും ട്രക്കിങ്ങിനും കാഴ്ചകൾക്കും ഒക്കെ പറ്റിയ പ്രദേശമാണ്.
സീതാ ദേവി വന്നു കുളിച്ചു എന്നു വിശ്വസിക്കപ്പെടുന്ന തടാകം, ക്ഷേത്രം, കുണ്ടള ലേക്ക്, ആനയിറങ്കൽ തടാകം, പള്ളിവാസൽ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Vishnu1409

കോവളം

കോവളം

അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ കേരളത്തിൽ ഇന്നുള്ള ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ് കോവളം. കേരളത്തിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്ന ഇവിടെ നിന്നുള്ള കാഴ്ചകൾ മനസ്സിലാണ് പതിയുന്നത്. കേരളത്തിന്റെ ചില തനത് കാര്യങ്ങൾ തേടി ഇവിടെ എത്തുന്ന വിദേശികളാണ് ബീച്ചിൽ അധികവും. ആയുർവ്വേദ മസാജും സൺബാത്തും ഒക്കെയായി ഇനിടെ തമ്പടിച്ചിട്ടുള്ലഴർ ഒരുപാടുണ്ട്. തിരുവനന്തപുരത്തു നിന്നും 17 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. കടൽതീരത്തെ കോട്ടേജുകളിലെ താമസം കൂടിയായാലേ കോവളം സഞ്ചാരം പൂർണ്ണമാകൂ.

PC:mehul.antani

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

ഏതു സമയത്തു കേരളത്തിലെത്തിയാലും, എപ്പോൾ ഒരു ട്രിപ് പ്ലാൻ ചെയ്താലും ഒരു സംശയവും കൂടാതെ പോകുവാന്‍ പറ്റിയ സ്ഥമാണ് ഫോർട്ട് കൊച്ചി. കൊച്ചിയുടെ കാഴ്ചകൾ പൂർണ്ണമാകണമെങ്കിൽ ഫോർട്ട് കൊച്ചിയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. നിരന്നു കിടക്കുന്ന ചീനവലകളും പൗരാണിക കെട്ടിടങ്ങളും ഒക്കെയായി മറ്റൊരു കാലത്തേയ്ക്ക് എത്തിക്കുന്ന ഇടമാണ് ഫോർട്ട് കൊച്ചി. കൊളോണിയൻ കാലത്തെ നിർമ്മിതികളായ ഇവിടുത്തെ മിക്ക കെട്ടിടങ്ങളും വാസുവിദ്യയിൽ താല്പര്യമുള്ളവർക്ക് കാണാൻ പറ്റിയതാണ്.

കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

വാഗമൺ

വാഗമൺ

ആഗോള സഞ്ചാരികളുടെ ഇടയിൽ കേരളത്തിൽ നിന്നും ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് വാഗമൺ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയോട് ചേർന്നു നിൽക്കുന്ന ഇവിടം പല തവണയാണ് ഇന്ത്യയിൽ ഉറപ്പായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന മലനിരകളും കുതിച്ചുകുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കണ്ണെത്താത്ത താഴ്വരകളും ഒക്കെയായി വീണ്ടും വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന ഇടമാണിത്.
കുരിശു മലയും പൈൻ കാടുകളും വാഗമൺ ലേക്കു തേയിലത്തോട്ടങ്ങളും തങ്ങളുപാറയും മുരുകൻപാറയും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍.

PC:Bibin C.Alex

 പൂവാർ

പൂവാർ

തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാർ. ശാന്തമായ ഒരിടം തേടി എത്തുന്നവർക്ക് ചിലവഴിക്കുവാൻ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട്

PC:Bhanusi

കുമരകം

കുമരകം

തനിനാടൻ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ അറിയണമെങ്കിൽ കുമരകത്തിനു തിരിക്കാം. കായലും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും ജീവിതങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വേമ്പനാട് കായലാണ് കുമരകത്തിനു ഇത്രയും ഭംഗി നല്കുന്നത്.

ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?<br />ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?

അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര

PC:Rison Thumboor

Read more about: travel winter adventure lakes munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X