Search
  • Follow NativePlanet
Share
» »ഇതിലും ചിലവ് കുറച്ചൊരു വിന്‍റർ യാത്ര സ്വപ്നങ്ങളിൽ മാത്രം!

ഇതിലും ചിലവ് കുറച്ചൊരു വിന്‍റർ യാത്ര സ്വപ്നങ്ങളിൽ മാത്രം!

പരമാവധി കുറഞ്ഞ ചിലവിൽ കണ്ടു വരുവാൻ സാധിക്കുന്ന ഇന്ത്യയിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം...

യാത്രകൾ പോകുവാൻ താല്പര്യം എത്രയുണ്ടെങ്കിലും ആളുകളെ കുറച്ചെങ്കിലും അതിൽ നിന്നകറ്റുന്നത് പണമാണ്. അടിപൊളി യാത്രകൾക്ക് പണം കയ്യീന്ന് ഇറങ്ങുന്നത് കാണില്ലെന്നതാണ് സത്യം. എന്നാൽ സ്വപ്ന യാത്രകൾക്ക് പുറപ്പെടുവാൻ പണം എത്ര കഷ്ടപ്പെട്ടും തയ്യാറാക്കുന്നവരാണ് യഥാർഥ സഞ്ചാരികൾ. എന്നാൽ ഒന്നു മനസ്സുവെച്ചാൽ അല്പസ്വല്പം അഡ്ജസ്റ്റ് ചെയ്യുവാനും തയ്യാറാണെങ്കിൽ ചെലവുകൾ ഒരു പരിധി വരെ കുറയ്ക്കാം. അങ്ങനെ പരമാവധി കുറഞ്ഞ ചിലവിൽ കണ്ടു വരുവാൻ സാധിക്കുന്ന ഇന്ത്യയിലെ വിന്‍റര്‍ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം...

ഗോവ

ഗോവ

യാത്ര പോകുവാൻ ആഗ്രഹിക്കുമ്പോൾ മുതൽ ആദ്യം മനസ്സിൽ കയറുന്ന ഇടമാണ് ഗോവ. തണുപ്പു കാലത്തെ യാത്രയ്ക്കാണെങ്കിൽ പറയുകയും വേണ്ട. മനോഹരമായ ബീച്ചുകളും സൂപ്പർ രാത്രി ജീവിതങ്ങളും അടിപൊളി ഭക്ഷണവും വാട്ടർ സ്പോർട്സും ഒക്കെയായി എന്തുകൊണ്ടും അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ് ഗോവ. ഓഫ് സീസൺ സമയമായതിനാൽ ഹോട്ടലുകളിലെ റൂം ഉൾപ്പെടെയുള്ളവ കുറഞ്ഞ നിരക്കിൽ ലഭിക്കും.

ചിലവ് കുറയ്ക്കുവാൻ

ചിലവ് കുറയ്ക്കുവാൻ

ക്യാബ് വിളിക്കുന്നത് പോക്കറ്റ് കീറുമെന്നതിൽ സംശയമില്ല. പകരം സ്കൂട്ടർ വാടകയ്ക്കെടുക. കുറഞ്ഞ ചിലവിൽ ഗോവ മുഴുവൻ സ്വന്ത സൗകര്യമനുസരിച്ച് കറങ്ങുവാൻ ഇത് മതിയാവും.
താമസത്തിന് ചെറിയ ഹോട്ടലുകളോ ഹോസ്റ്റലുകളോ തിരഞ്ഞെടുക്കുന്നത് ചിലവ് പിന്നെയും കുറയ്ക്കും.

പോണ്ടിച്ചേരി

ഫ്രഞ്ച് സംസ്കാരത്തിന്റെ അടയാളവുമായി നിൽക്കുന്ന പോണ്ടിച്ചേരിയെ ഇഷ്ടപ്പെടാത്തവർ കാണില്ല. ബോഗെയ്ൻ വില്ലകൾ പൂത്തു നില്‍ക്കുന്ന പാതകളും ഫ്രഞ്ച് ശൈലിയിലുള്ള വീടുകളും കെട്ടിടങ്ങളും ഒക്കെയായി മറ്റൊരു കാലത്തേയ്ക്ക് കൊണ്ടു പോകുന്ന ഇടമാണ് പോണ്ടിച്ചേരി. കേന്ദ്രഭരണ പ്രദേശമായ ഇവിടം ചെന്നൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന കാലയളവിൽ സഞ്ചാരികൾ ഏറ്റവും അധികം എത്തുന്ന ഇടം കൂടിയാണിത്. ബീച്ചുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ചിലവ് കുറയ്ക്കുവാൻ

ഗസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും താരതമ്യേന കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഇടങ്ങളാണ്. അതും താങ്ങുവാൻ കവിയാത്തവർക്ക് ഇവിടുത്തെ ഓറോവില്ലിലെ താമസ സൗകര്യം പ്രയോജനപ്പെടുത്താം.
സൈക്കിൾ വാടകയ്ക്കെടുത്താൽ ഇവിടെ വേറെ ചിലവൊന്നുമില്ലാതെ കാണാൻ കഴിയും.

രാജസ്ഥാൻ

അപൂർവ്വ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കോട്ടകളും ഒക്കെയായി നിൽക്കുന്ന രാജസ്ഥാൻ സന്ദര്‍ശിക്കുവാൻ പറ്റിയ സമയം തണുപ്പു കാലമാണ്. വേനലിൽ മരുഭൂമിയുടെ ചൂടും കൂടി സഹിക്കേണ്ടി വരുമെന്നതിനാൽ ആളുകൾ വിന്‍ററ്‍ സീസമാണ് ഇവിടേക്കുള്ള യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്. ക്യാമൽ സഫാരി, മരുഭൂമിയിലൂടെയുള്ള യാത്രകൾ, കൊട്ടാരങ്ങളിലേക്കുള്ള സന്ദർശനം, രാജസ്ഥാനി ഭക്ഷണം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികൾക്കുള്ളത്.

ചിലവ് കുറയ്ക്കുവാൻ

രാജകീയ പ്രതാപങ്ങൾക്ക് ഇന്നും ഒരു മാറ്റവും സംഭവിക്കാത്ത ഇടമാണ് രാജസ്ഥാൻ. അതുകൊണ്ടുതന്നെ ഇവിടെ എത്തിയാൽ അതിൽ കുറച്ചെങ്കിലും അനുഭവിക്കണം. എങ്കിൽ മാത്രമേ രാജസ്ഥാൻ യാത്ര പൂർണ്ണമായി എന്നു കരുതുവാൻ സാധിക്കൂ. ഇവിടുത്തെ മിക്ക കൊട്ടാരങ്ങളും പൈതൃക ഹോട്ടലിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവിടെ പരമ്പരാഗത രാജസ്ഥാന്റെ മറ്റൊരു പരിച്ഛേദം കാണാൻ കഴിയും.
കോട്ടകളും മറ്റും കാണാൻ പോകുമ്പോൾ ഒരു ഗ്രൂപ്പിനൊപ്പം കയറിയാൽ ഗൈഡിന്‍റെ ചാർജ് ലാഭിക്കാം.

മണാലി

മ‍ഞ്ഞു പൊതിഞ്ഞ് കാണാൻ സാധിക്കാത്ത പർവ്വതങ്ങളും ചുറ്റുപാടുമാണ് മണാലിയിൽ തണുപ്പുകാലത്തെത്തിയാൽ കാണാൻ സാധിക്കുന്ന കാഴ്ചകൾ. നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ വിന്റർ ഡെസ്റ്റിനേഷൻ കൂടിയാണ് ഇവിടം. മഞ്ഞു കാലത്ത് ഇവിടെ എത്തിയാൽ വാക്കുകൾക്ക് വർണ്ണിക്കുവാൻ കഴിയുന്നതിലും അധികം ഭംഗിയാണ് ഇവിടെ കാണാൻ കഴിയുക.

ചിലവ് കുറയ്ക്കുവാൻ

പ്രൈവറ്റ് ടാക്സികൾ വാടകയ്ക്ക് എടുക്കുന്നതിനു പകരം ഹിമാചൽ പ്രദേശ് സർക്കാരിന്റെ പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുക. തണുപ്പുകാലത്ത് ഇവിടെ ധാരാളം ആളുകൾ എത്തുന്നതിനാൽ എല്ലാത്തിനും പൊള്ളുന്ന വിലയായിരിക്കും. അതുകൊണ്ടുതന്നെ റൂം ഉൾപ്പെടെയുള്ളവ മൂൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കുക.
ഓൾഡ് മണാലിയിൽ ഭക്ഷണവും താമസവും ശരിയാക്കിയാൽ അവിടെയും ഒരു തുക ലാഭിക്കാം,

ധർമ്മശാല

ആകാശത്തോളം ഉയരമുള്ള പർവ്വതങ്ങൾ, ഒന്നുകൂടി ചെറുപ്പമാക്കുന്ന ചുറ്റുപാട്, അതിമനോഹരമായ ഭൂപ്രകൃതി, ബുദ്ധമന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷം...അങ്ങനെയങ്ങനെ ആരെയും ആകർഷിക്കുന്ന കാര്യങ്ങളാണ് ധർമ്മശാലയുടെയും സമീപത്തെ മക്ലിയോഡ് ഗ‍ഞ്ചിൻറെയും പ്രത്യേകത.

ചിലവ് കുറയ്ക്കുവാൻ

ഇവിടേക്കുള്ള യാത്രയുടെ ചിലവ് കുറയ്ക്കുവാൻ ഏറ്റവും ഉത്തമം യാത്ര ട്രെയിനിലാക്കുന്നതാണ്. ഇവിടെ നാടിനുള്ളിലൂടെയുള്ള ചുറ്റിക്കറങ്ങളുകൾക്ക് ഇവിടുത്തെ ബസ് സർവ്വീസുകൾ പരമാവധി ഉപയോഗപ്പെടുത്തുക.

മൂന്നാർ

മഞ്ഞുകാലത്ത് കേരളത്തിൽ നിന്നുള്ളവർ ഏറ്റവും അധികം പോകുവാൻ ആഗ്രഹിക്കുന്ന ഇടമാണ് മൂന്നാർ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെ ഇവിടെ കാണാം

ചിലവ് കുറയ്ക്കുവാൻ

മുൻകൂട്ടി യാത്ര പ്ലാൻ ചെയ്ത് റൂം ബുക്ക് ചെയ്താൽ വലിയ രീതിയിൽ തന്നെ പണം ലാഭിക്കാം. സര്‍ക്കാർ ബസുകളും പ്രൈവറ്റ് ബസുകളും ഒരുപോലെയാണെങ്കിലും പ്രൈവറ്റ് ടാക്സികളേക്കാൾ ലാഭകരം ബസുകളെ ആശ്രയിക്കുന്നതായിരിക്കും.

ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ് ദ്വീപിനുള്ളിലെ പ്രതിമ മുതൽ കടലിലേക്കിറങ്ങി നിൽക്കുന്ന കോട്ട വരെ..അതിശയിപ്പിക്കുന്ന നിർമ്മിതികൾ ഇതാണ്

നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ് നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ്

Read more about: winter munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X