Search
  • Follow NativePlanet
Share
» »പകല്‍ സ്വസ്ഥം ശാന്തം...രാത്രിയില്‍ തിളങ്ങും...ഗോവയിലെ ബീച്ച് വിശേഷങ്ങള്‍

പകല്‍ സ്വസ്ഥം ശാന്തം...രാത്രിയില്‍ തിളങ്ങും...ഗോവയിലെ ബീച്ച് വിശേഷങ്ങള്‍

എത്ര ഓഫ് സീസണ്‍ ആണെങ്കില്‍ പോലും ഗോവയു‌ടെ ഗുമ്മിന് ഒരു കുറവും കാണില്ല. ഏതു കാലാവസ്ഥയാണെങ്കിലും സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനും അടിച്ചുപൊളിക്കുവാനും വേണ്ടതെല്ലാം ഇവിടെയുണ്ട്.. ആകെ വേണ്ടത് മടുക്കാതെ കണ്ടുനടക്കുവാനുള്ള മനസ്സും സമയവും മാത്രം...പലപ്പോഴും യുവാക്കളുടെ യാത്രാ കേന്ദ്രമായാണ് ഗോവയെ പലരും അടയാളപ്പെടുത്തിയിരിക്കുന്നത്. എമന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെറിയ കുഞ്ഞുങ്ങള്‍കകു മുതല്‍ പ്രായമായവര്‍ക്കു വരെ ഇഷ്ടം പോലെ കാഴ്ചകളാണ് ഗോവയിലുള്ളത്.

ബീച്ചുകളും അവിടുത്തെ രാത്രി ജീവിതവും പാര്‍ട്ടികളും ഷാക്കിലെ താമസവും തന്നെയാണ് എന്നും ഗോവയിലെ ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇന്നും സഞ്ചാരികള്‍ക്ക് പരിചിതമല്ലാത്ത ഒരുപാട് ഇടങ്ങള്‍ ഗോവയിലുണ്ട്. അത്തരത്തിലൊന്നാണ് ഇരുട്ടില്‍ തിളങ്ങുന്ന ബീച്ച്. ഗോവയിലെ രാത്രിയില്‍ തിളങ്ങുന്ന ബീറ്റില്‍ബാറ്റിം ബീച്ചിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സുഖം ശാന്തം സുന്ദരം

സുഖം ശാന്തം സുന്ദരം

സുഖം ശാന്തം സുന്ദരം.... തെളിഞ്ഞ വെള്ളത്തില്‍ സ്വര്‍ണ്ണ മണല്‍ത്തരികളുമായി കിടക്കുന്ന ബീറ്റല്‍ബാറ്റിം ബീച്ചിനെ ഏറ്റവും കുറഞ്ഞ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം,. വളരെ കുറച്ച് ഷാക്കുകള്‍ മാത്രം ഉള്ള ഇവിടെ തേടിയെത്തുന്ന വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഒട്ടും തിരക്കില്ലാതെ, വളരെ ശാന്തമായി സമയം ചിലവഴിക്കാം എന്നതാണ് ഇവിടെ വരുന്നതിന്റെ പ്രധാന കാര്യം. ആധികാരിക കൊങ്കണി ഭക്ഷണപാനീയങ്ങളുമായി ഗോവയിൽ സമാധാനപരവും ശാന്തവുമായ സമയം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടം തന്നെയാണ് ഏറ്റവും ബെസ്റ്റ്.

സണ്‍സെറ്റ് ബീച്ച്

സണ്‍സെറ്റ് ബീച്ച്


മനോഹരമായ സൂര്യാസ്തമയ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചക്രവാളത്തിലേക്ക് സൂര്യനിറങ്ങി മറയുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുവാന്‍ ഗോവയില്‍ ഇതിലും മനോഹരമായ ബീച്ചില്ല. ഗോവയിലെ സണ്‍സെറ്റ് ബീച്ച് എന്നാണ് ബീറ്റില്‍ബാറ്റിം ബീച്ചിനെ സഞ്ചാരികള്‍ വിളിക്കുന്നത്.

രാത്രിയില്‍ തിളങ്ങുന്ന ബീച്ച്

രാത്രിയില്‍ തിളങ്ങുന്ന ബീച്ച്

രാത്രി കാലങ്ങളില്‍ തിളങ്ങി നില്‍ക്കും എന്നതാണ് ബീറ്റില്‍ബാറ്റിം ബീച്ചിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത്. രാത്രിയില്‍ നീല നിറത്തില്‍ തിളങ്ങുന്ന ഈ ബിച്ച് കാണാനായി മാത്രം കേട്ടറിഞ്ഞ് എത്തുന്നവരുമുണ്ട്. ഇവിടുത്തെ ജലത്തില്‍ ബയോലൂമിനസെൻസ് ആല്‍ഗകളുടെ സാന്നിധ്യമാണ് ഈ തിളക്കത്തിനു കാരണമാകുന്നത്. ചുരുക്കം കുറച്ചു നേരം മാത്രമേ ഇത് കാണുവാന്‍ കഴിയൂ. ബീച്ചിന് തൊട്ടടുത്തുള്ള വെള്ളത്തിൽ ബയോലുമിനെസെന്റ് ഫൈറ്റോപ്ലാങ്ക്ടണുകൾ ഉണ്ട്. ജലത്തിന്റെ വേലിയേറ്റത്തിൽ വസിക്കുന്ന ജീവികളാണിത്. വേലിയേറ്റം കരയിൽ എത്തുമ്പോൾ അവയുടെ ഒഴുക്ക് അസ്വസ്ഥമാവുകയും പ്രകാശം പുറപ്പെടുവിക്കുന്ന പിഗ്മെന്റ് വഴി നീലനിറം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്ര വിശദീകരണം.

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങള്‍

ശാന്തമായ കാഴ്ചകള്‍ക്കൊപ്പം ജലത്തിലെ സാഹസിക വിനോദങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. പാരാസെയ്ലിങ്ങാണ് ഇവി‌ടെ ഏറ്റവും പ്രസിദ്ധം. വേറെയും വിനോദങ്ങള്‍ ഇവിടെയുണ്ട്. ഡോള്‍ഫിനുകളുടെ കാഴ്ചയും ഇവിടെ കാണാം.

 പറ്റിയ സമയം

പറ്റിയ സമയം


നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടെ കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ പ്രവേശന വിലക്കുകള്‍ ഇവിടെ നിലനില്‍ക്കുന്നു

Read more about: beach goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X