Search
  • Follow NativePlanet
Share
» »കാശ്മീരിലുമുണ്ട് ഒരു മിനി കാശ്മീർ!!

കാശ്മീരിലുമുണ്ട് ഒരു മിനി കാശ്മീർ!!

കാഴ്ചകളിലെ അത്ഭുതങ്ങളുമായി കാത്തിരിക്കുന്ന ബദേർവാഹിനെക്കുറിച്ചറിയാം...

കാശ്മീരിലെ ഒരുവിധം സ്ഥലങ്ങളെല്ലാം സ‍ഞ്ചാരികൾക്ക് പരിചിതമാണെങ്കിലും ഇനിയും തീരെ പിടികിട്ടാത്ത കുറച്ചിടങ്ങളുണ്ട്. അതിലൊന്നാണ് മിനി കാശ്മീർ എന്നറിയപ്പെടന്ന ബദേർവാഹ്. ഹിമാലയത്തിന്റെ താഴ്വരയിൽ പുൽമേടുകളും അരുവികളും കാടും ഒക്കെയായി കിടക്കുന്ന ബദേർവാഹ് നഗരത്തിന്റെ എല്ലാ തിരക്കുകളിലും നിന്ന് മാറിക്കിടക്കുന്ന നാടാണ്. സാഹസിക സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ബദേർവാഹ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നാട് തന്നെയാണ്. കാഴ്ചകളിലെ അത്ഭുതങ്ങളുമായി കാത്തിരിക്കുന്ന ബദേർവാഹിനെക്കുറിച്ചറിയാം...

നാഗങ്ങളുടെ ഭൂമിയെന്ന മിനി കാശ്മീർ

നാഗങ്ങളുടെ ഭൂമിയെന്ന മിനി കാശ്മീർ

കാശ്മീരിലെ അത്ഭുതങ്ങളിലൊന്നായ നഗരമാണ് ബദേർവാഹ്. ഡോഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബന്ദേർവാഹ് ഹിമാലയൻ പർവ്വത നിരകളുടെ താഴ്വാരത്തിലാണുള്ളത്. ഈ നാടിന് നാഗങ്ങളുടെ നാട് എന്നൊരു പേരുകൂടിയുണ്ട്. നാഗ് കീ ഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടെ വ്യത്യസ്ത തരത്തിലുള്ള പാമ്പുകളെ കാണാൻ സാധിക്കുമത്രെ...

PC:The Chenab Times

സാഹസികർക്ക് സ്വാഗതം

സാഹസികർക്ക് സ്വാഗതം

കാശ്മീരിൽ സാഹസിക കാര്യങ്ങൾക്ക് പേരുകേട്ടിരിക്കുന്ന ഇവിടെ ഇതിനു മാത്രമായും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. എന്നാൽ ജമ്മു സിറ്റിയിൽ നിന്നും 205 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറവാണ്.

PC:Sap Thakur

കുതിരക സവാരിയും സ്കീയിങ്ങും

കുതിരക സവാരിയും സ്കീയിങ്ങും

എപ്പോൾ ഇവിടെ എത്തിയാലും ആസ്വദിക്കുവാനുള്ള കാര്യങ്ങൾ ഒരുപാടുണ്ട്. മഞ്ഞുകാലത്ത് എത്തിയാൽ താഴ്വരകളിലൂടെ അടിപൊളി സ്കീയിങ്ങാണ് ആകർഷണം. ഇനി യാത്ര വേനലിലായാലും വിഷമിക്കേണ്ട. ആ സമയത്ത് പാരാഗ്ലൈഡിങ്ങാണ് താരം. ഇതിലൊന്നും താല്പര്യമില്ലാത്തവർക്ക് കുതിര സവാരിയ്ക്കും അവസരമുണ്ട്. റോക്ക് ക്ലൈംബിങ്, ട്രക്കിങ്ങ്, ഹൈക്കങ്ങ് തുടങ്ങിയ കാര്യങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.

PC:KaranKapoor1314

പ്രകൃതി സൗന്ദര്യത്തിന്റെ പര്യായം

പ്രകൃതി സൗന്ദര്യത്തിന്റെ പര്യായം

ഇവിടുത്തെ മനംമയക്കുന്ന ഭൂപ്രകൃതിയും കാഴ്ചകളും ഒക്കെക്കൊണ്ട് പ്രകൃതി സൗന്ദര്യത്തിന്റെ പര്യായമായാണ് ആളുകൾ ഈ നാടിനെ കാണുന്നത്. കാശ്മീർ യാത്രയിൽ സമയവും സൗകര്യവും അനുവദിക്കുകയാണെങ്കിൽ ഇവിടെ തീർച്ചയായും പോയിരിക്കണം.

 ചിൻതാ വാലി

ചിൻതാ വാലി

ചെനാബ് നദിയുടെ ഒഴുക്കിൽ രൂപപ്പെട്ടിരിക്കുന്ന ചിന്‍ടാ വാലിയാണ് ഇവിടെ ബദേർവാഹിൽ എത്തിയാൽ കണ്ടിരിക്കേണ്ട കാഴ്ച. സമുദ്ര നിരപ്പിൽ നിന്നും 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങൾ,കുതിര സവാരിയ്ക്കുള്ള ഇടങ്ങൾ, വ്യൂ പോയിന്റുകൾ തുടങ്ങിയവ ഇവിടെയുണ്ട്.

പാഡ്രി

പാഡ്രി

ബദേർവാഹിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാഡ്രിയാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റൊരിടം. സമുദ്ര നിരപ്പിൽ നിന്നും 10500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ട സ്ഥലമാണ്. ജൂൺ പകുതിയാകുമ്പോഴേയ്ക്കും 5 മീറ്റർ ഉയരത്തിലൊക്കെ മഞ്ഞു വീണു കിടക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. സ്കീയിങ്ങിനും പാരാഗ്ലൈഡിങ്ങിനും പാഡ്രി പ്രശസ്തമാണ്. ജൂലൈയിൽ നടക്കുന്ന മണി മഹേഷ് തീർഥാടന യാത്ര കടന്നു പോകുന്ന ഇടമെന്ന നിലയിലും ഇവിടം പ്രശസ്തമാണ്

ജയ് വാലി

ജയ് വാലി

റോക്ക് ക്ലൈംബിങ്ങ്, വെള്ളച്ചാട്ടം തുടങ്ങി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ജയ് വാലി. അവധി ദിവസങ്ങൾ ചിലവഴിക്കവാൻ ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തിച്ചേരുന്നവരിൽ അധികവും.

 ബദേർവാഹ് കോട്ട

ബദേർവാഹ് കോട്ട

ചംബ രാജാക്കന്മാരുടെയും ബദേർവാഹ് രാജാക്കന്മാരുടെയും ഇന്നും നിലനിൽക്കുന്ന അടയാളമാണ് ഇവിടുത്തെ ബദേർവാഹ് കോട്ട. 1733 ൽ നിർമ്മിക്കപ്പെട്ട ഇത് 1919 ൽ ഒരു ജയിലാക്കി മാറ്റുകയായിരുന്നു.

മോഡി കേദർനാഥിലെ ഈ ഗുഹ തന്നെ തിരഞ്ഞെടുക്കുവാൻ ഒരു പ്രത്യേക കാരണമുണ്ട്...എന്താണന്നല്ലേ!!മോഡി കേദർനാഥിലെ ഈ ഗുഹ തന്നെ തിരഞ്ഞെടുക്കുവാൻ ഒരു പ്രത്യേക കാരണമുണ്ട്...എന്താണന്നല്ലേ!!

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്! ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X