Search
  • Follow NativePlanet
Share
» »ഭാഗൽപൂരിലൂടെ ഒരു യാത്ര

ഭാഗൽപൂരിലൂടെ ഒരു യാത്ര

ലോക പ്രശസ്ത സിൽക്കിന്റെ നാട് എന്ന നിലയിൽ പ്രസിദ്ധമായിരിക്കുന്ന ഭാഗൽപൂരിന്റെ വിശേഷങ്ങളിലേക്ക്!

പോച്ചാംപള്ളിയും കാഞ്ചീപുരവും ഒക്കെയാണ് നമുക്ക് കേട്ടുപഴകിയ പട്ടിന്റെ നഗരങ്ങള്‍. എന്നാൽ സ്ഥലം അറിയില്ലെങ്കിലും ടസർ സിൽക്ക് എന്നു കേട്ടാൽ ഷോപ്പിങ് പ്രിയർക്കെങ്കിലും ഇവിടം അറിയാതിരിക്കില്ല...ഇന്ത്യയുടെ മറ്റൊരു സിൽക്ക് നഗരമായ ഭാഗൽപൂരാണ് കഥയിലെ താരം. ലോക പ്രശസ്ത സിൽക്കിന്റെ നാട് എന്ന നിലയിൽ പ്രസിദ്ധമായിരിക്കുന്ന ഭാഗൽപൂരിന്റെ വിശേഷങ്ങളിലേക്ക്!

ഇന്ത്യയുടെ സിൽക്ക് നഗരം

ഇന്ത്യയുടെ സിൽക്ക് നഗരം

ഇന്ത്യയുടെ സിൽക്ക് നഗരം എന്നാണ് ഭാഗൽപൂർ അറിയപ്പെടുന്നത്. ചരിത്രത്തിലും സംസ്കാരത്തിലും വ്യക്തമായ സ്വാധീനമുള്ള ഈ നഗരം അന്നും ഇന്നും സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും ഏറെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഭാഗ്യമുള്ള നഗരം എന്ന പേരിന്റെ അർഥം സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ഇവിടവും.

PC:555prembhai420

തുറമുഖ നഗരം

തുറമുഖ നഗരം

ഒരു കാലത്ത് തുറമുഖ നഗരമായിരുന്നതിന്റെ എല്ലാ അടയാളങ്ങളും ഇന്ന് ഇവിടെ കാണുവാനുണ്ട്. പഴയ കാല്തെ ബോട്ടുകളും നാണയങ്ങളും മറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഒക്കെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കണ്ടെത്താൻ കഴിയും. ഈ നഗരം ഏഴാം നൂറ്റാണ്ടുമുതല്‍ ചരിത്രത്തില്‍ വ്യതിരിക്തമായ മുദ്ര പതിപ്പിച്ച സ്ഥലമാണ്.

PC:555prembhai420

വിക്രംശില ഗാംഗ്ജെറ്റിക് ഡോള്‍ഫിൻ സാങ്ച്വറി

വിക്രംശില ഗാംഗ്ജെറ്റിക് ഡോള്‍ഫിൻ സാങ്ച്വറി

ഗാംഗ്ജെറ്റിക് ഡോള്‍ഫിനുകളം സംരക്ഷിക്കുന്ന വിക്രംശില ഗാംഗ്ജെറ്റിക് ഡോള്‍ഫിൻ സാങ്ച്വറി ഇവിടുത്തെ പ്രധാന ആകർഷണമാണ്.വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രത്യേക ഇനം ഡോൾഫിനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ലോകത്താകമാനം ഇത്തരത്തിലുള്ള 1500 ഡോൾഫിനുകൾ മാത്രമേ ഉള്ളു എന്നാണ് കണക്കുകൾ പറയുന്നത്. അതിൽ പകുതിയോളം ഈ സാങ്ച്വറിയിലാണുള്ളത്.

PC:NASA

ഗരുഡാ സാങ്ച്വറി

ഗരുഡാ സാങ്ച്വറി

ഗരുഡന്മാരെ സംരക്ഷിക്കുവാനുള്ള അപൂർവ്വമായ ഒരു സംരക്ഷണ കേന്ദ്രമാണ് ഭഗൽപൂരിലെ ഗരുഡാ സാങ്ച്വറി. ലോകത്താകമാനം 12--1300 എണ്ണം ഗരുഡന്മാർ മാത്രമാണുള്ളത്. കൂടാതെ അവയെ സംരക്ഷിക്കുവാൻ മൂന്നൂ സ്ഥലങ്ങളേ ലോകത്തുള്ളൂ. അതിലൊന്ന് കംബോഡിയയും ബാക്കി ഇടങ്ങൾ അസാമും ഭഗൽപൂരുമാണ്.

PC:ChanduBandi

മന്ദർ ഹിൽ

മന്ദർ ഹിൽ

ഭഗൽപൂരിലെ തീർഥാടന പ്രാധാന്യമുള്ള മറ്റൊരിടമാണ് മന്ദർ ഹിൽ. 700 അടി ഉയരത്തിലുള്ള ഈ പർവ്വതം ഹിന്ദു ബുദ്ധ വിശ്വാസികളുടെ പ്രധാന കേന്ദ്രമാണ്. പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോൾ അതിന് ഉപയോഗിച്ച പർവ്വതമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭഗൽപൂരിൽ നിന്നും 30 മൈൽ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ജൈന മതക്കാരുടെ വിശ്വാസം അനുസരിച്ച് അവരുടെ 12-ാം തീർഥങ്കരൻ ഇവിടെ വെച്ചാണ് നിർവ്വാണം സ്വീകരിച്ചത് എന്നാണ് വിശ്വാസം.
ലജ്പത് പാര്‍ക്ക്, ബുധനാഥിലെ ശിവക്ഷേത്രം, ചമ്പാ നഗറിലെ ജൈന ക്ഷേത്രം, ഗന്ധ ഘര്‍, ഖുറാന്‍ ബാബയുടെ ദര്‍ഗ്ഗ, രബീന്ദ്രനാഥ ഭവന്‍, തേജ് ബഹാദൂര്‍ ഗുരുദ്വാര, കാളി, ദുര്‍ഗ്ഗ എന്നിവരുടെ ക്ഷേത്രങ്ങള്‍, രാജ്മഹല്‍ ഫോസില്‍ സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് സന്ദര്‍ശന കേന്ദ്രങ്ങൾ.

PC: Raja ravi varma

ഭാഗല്‍പൂർ സില്‍ക്ക്

ഭാഗല്‍പൂർ സില്‍ക്ക്

ഭാഗല്‍പൂരിലെ മുന്‍ തലമുറകള്‍ സില്‍ക്ക് നിര്‍മ്മാണം തൊഴിലാക്കിയവരായിരുന്നു. സില്‍ക്ക് നെയ്ത്തില്‍ പരിശീലനം നല്കാനായി സംസ്ഥാന സര്‍ക്കാര്‍ നഗരത്തില്‍ പലയിടങ്ങളിലായി സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലും, സില്‍ക്ക് നിര്‍മ്മാണത്തിലും ഏകദേശം 200 ഓളം വര്‍ഷത്തെ പാരമ്പര്യം ഭാഗല്‍പൂരിനുണ്ട്. തുസ്സാ അഥവാ ടസ്സാര്‍ സില്‍ക്ക് എന്നാണ് ഭാഗല്‍പൂര്‍ സില്‍ക്ക് അറിയപ്പെടുന്നത്.

വെള്ളിയെ കരിങ്കല്ലിനടിയിലാക്കിയ ഈ നാട് അറിയുമോ? വെള്ളിയെ കരിങ്കല്ലിനടിയിലാക്കിയ ഈ നാട് അറിയുമോ?

ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!! ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!

Read more about: odisha history ഒഡീഷ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X