Search
  • Follow NativePlanet
Share
» »ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

നഗരത്തിന്‍റെ തിരക്കുകളും പ്രകൃതിയു‌ടെ ഭംഗിയും ഒരേ പോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന അപൂര്‍വ്വം നാടാണ് മഹാരാഷ്ട്ര. ഉറങ്ങുവാന്‍ പോലും സമയമില്ലാത്ത നഗരങ്ങളാണ് ഒരുവശത്തെങ്കില്‍ മറുവശം പച്ചപ്പിന്റെയും ഗ്രാമീണതയുടെയും നന്മകളാല്‍ സമൃദ്ധമാണ്. ഇങ്ങനെ പച്ചപ്പിനാല്‍ അനുഗ്രഹീതമായ ഇടങ്ങള്‍ നിരവധി ഇവിടെ കണ്ടെത്തുവാന്‍ സാധിക്കുമെങ്കിലും പ്രകൃതി സ്നേഹികളും സഞ്ചാരികളും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് ഭണ്ഡാർദാര. സഹ്യാദ്രിയുടെ റാണി എന്നു വിളിക്കപ്പെടുന്ന ഇവിടം എന്തുകൊണ്ടും സന്ദര്‍ശന യോഗ്യമാണ്. ഭണ്ഡാര്‍ദാരയുടെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

മഹാരാഷ്ട്രയിലെ സഹ്യാദ്രി

മഹാരാഷ്ട്രയിലെ സഹ്യാദ്രി

മഹാരാഷ്ട്രയിലെ സഹ്യാദ്രി പർവതനിരകൾക്കിടയിൽ മനോഹരമായി സ്ഥിതി ചെയ്യുന്ന ഭണ്ഡാർദാര പ്രകൃതിസ്‌നേഹികൾക്ക് അതിമനോഹരമായ ഒരു ഹിൽസ്റ്റേഷനാണ്. പച്ചനിറത്തിലുള്ള പ്രകൃതിദൃശ്യങ്ങൾക്കായി ഇതിനെ രാജ്ഞി എന്നാണ് സഹ്യാദ്രി ശ്രേണികൾ എന്ന് വിളിക്കുന്നത്.

നിധികളുടെ താഴ്വര

നിധികളുടെ താഴ്വര

ഭണ്ഡാർദാര എന്ന പേരിന്‍റെ അര്‍ത്ഥം നിധികളുടെ താഴ്വര എന്നാണ്. ഈ സ്ഥലത്തിന്റെ പ്രകൃതിഭംഗി തീർച്ചയായും പേരിനെ ന്യായീകരിക്കുന്നുവെന്ന് പറയുന്നതിൽ സംശയമില്ല. കളങ്കമില്ലാത്ത പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളെയും ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ ഈ കാഴ്ച അതിശയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഭണ്ഡാർദാര സ്ഥിതി ചെയ്യുന്നത്.

PC: AkkiDa

കല്‍സുബായ് പര്‍വ്വതം

കല്‍സുബായ് പര്‍വ്വതം

മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന കല്‍സുബായ് ഭണ്ഡാർദാര സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങളില്‍ ഒന്നാണ്.

സമുദ്രനിരപ്പില്‍ നിന്നും 5400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രസിദ്ധമായ ട്രക്കിങ്, ഹൈക്കിങ് റൂട്ട് കൂടിയാണ്. അല്പം ബുദ്ധിമുട്ടുള്ള ട്രക്കിങ് റൂട്ട് ആയതിനാല്‍ ഇതിലെ തുടക്കക്കാരെ സംബന്ധിച്ച് യാത്ര അല്പം പ്രയാസമായിരിക്കും. അപകടം പതിവായതിനാല്‍ സുരക്ഷാ മുന്‍കരുതലുകളും ഇവിടെ കാണാം. മലയുടെ മുകളില് ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ബാരി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് കല്‍സുബായ് ട്രക്കിങ് ആരംഭിക്കുന്നത്. ഭണ്ഡാര്‍ദാരയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ബാരി ഗ്രാമത്തിലേയ്ക്ക്.

PC:Mvkulkarni23

ഹരിശ്ചന്ദ്രഗഡ് കോട്ട

ഹരിശ്ചന്ദ്രഗഡ് കോട്ട

ഭണ്ഡാര്‍ദാരയിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്ന് ഹരിശ്ചന്ദ്രഗഡ് കോട്ടയുടേതാണ്. താനെ, പൂനെ അഹ്മദ്നഗർ എന്നീ മൂന്നു ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഹരിശ്ചന്ദ്രഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1424 മീറ്ററ്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ആറാം നൂറ്റാണ്ടില്‍ കാലാചുരി സാമ്രാജ്യത്തിന്‍റെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. കോട്ട മാത്രമല്ല,ക്ഷേത്രവും ഗുഹയുമെല്ലാം ഇവിടെ കാണുവാന്‍ സാധിക്കും. കോട്ടയിലേക്കുള്ള യാത്ര മികച്ച ട്രക്കിങ് ആയതിനാല്‍ ചരിത്ര പ്രേമികള്‍ മാത്രമല്ല, സാഹസിക സഞ്ചാരികളും ഇവിടെ ധാരാളമായി എത്തുന്നു. അപൂര്‍വ്വ വിശ്വാസങ്ങളുള്ല കേദാരേശ്വര്‍ ഗുഹയും ഇവിടെ കാണാം.

മുംബൈ > കല്യാൺ >ഖുബി ഫട്ട > ഖിരേശ്വർ വഴിയും മുംബൈ > കല്യാൺ > സവർണെ > ബേ‌ല്പാഡ വഴിയും ഇവിടെ എത്തിച്ചേരാം.

PC: Cj.samson

വില്‍സണ്‍ ഡാം

വില്‍സണ്‍ ഡാം

മഹാരാഷ്ട്രയിലെ പ്രധാന അണക്കെട്ടുകളില്‍ ഒന്നായ വില്‍സണ്‍ ഡാം സ്ഥിതി ചെയ്യുന്നത് ഭണ്ഡാര്‍ദാരയിലാണ്. പ്രവര നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ല ഡാമുകളില്‍ ഒന്നായ ഇത് 1910 ൽ ആണ് നിര്‍മ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ ഉയരത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്.

PC:www.win7wallpapers.com

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

അംബ്രല്ലാ വെള്ളച്ചാട്ടം

അംബ്രല്ലാ വെള്ളച്ചാട്ടം

വില്‍സണ്‍ ഡാമിലെ വെള്ളത്തില്‍ നിന്നും രൂപപ്പെടുന്ന അംബ്രല്ല വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം സജീനമാകുന്നത്. മുകളില്‍ നിന്നും താഴേക്ക് കട്ടിയില്‍ പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചാനുഭവം നല്കുന്നു.

PC:Desktopwallpapers

ആര്‍തര്‍ ലേക്ക്

ആര്‍തര്‍ ലേക്ക്

സഹ്യാദ്രിമലനിരകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ആര്‍തര്‍ ലേക്കാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കാടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രശാന്തമായ തടാകം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥാനമാണ്. പ്രവാര നദിയിൽ നിന്നാണ് തടാകത്തിന് വെള്ളം ലഭിക്കുന്നത്.

PC:www.win7wallpapers.com

രത്തന്‍ഗഡ്

രത്തന്‍ഗഡ്

ഭണ്ഡാര്‍ദാരയില്‍ നിന്നും ലഭിക്കുന്ന കാഴ്ചകളില്‍ പ്രധാനപ്പെ‌ട്ട മറ്റൊന്നാണ് രത്തന്‍ഗഡിന്‍റേത്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ല രത്തന്‍ഗഡ് കോട്ട സമുദ്രനിരപ്പിൽ നിന്ന് 1142 മീറ്റർ ഉയരത്തിലാണ്

സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള കയറ്റങ്ങളും കോണിപ്പണികളും എല്ലാം കയറി എത്തിച്ചേരുന്ന രത്തന്‍ഗഡ് കോട്ട വ്യത്യസ്തമായ ഒരു സാഹസിക അനുഭവമായിരിക്കും നല്കുക. മുഗള്‍ ഭരണകാലത്താണ് കോട്ട സ്ഥാപിക്കപ്പെട്ടതെന്നാണ് കരുതുന്നത്. പിന്നീടത് ശിവാജി കീഴടക്കുകയായിരുന്നു. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക് എന്നിങ്ങനെ നാല് കവാടങ്ങള്‍ കോട്ടയ്ക്കുണ്ട്.

മുംബൈ > കാസര > ഇഗ്തപുരി > ഭണ്ഡാർധാര > രത്തൻവാഡി വഴി ഇവിടേക്ക് എത്തിച്ചേരാം.

PC: Sriharsha.totakura

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പശ്ചിമഘട്ടത്തിലെ ഇഗത്പുരിക്ക് സമീപമുള്ള ഒരു ഹോളിഡേ റിസോർട്ട് ഗ്രാമമായ ഭണ്ഡാർദാര. അഹമ്മദ്‌നഗർ ജില്ലയിലെ അകോലെ തെഹ്‌സിലിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 185 കിലോമീറ്ററും അഹമ്മദ്‌നഗറിൽ നിന്ന് 155 കിലോമീറ്ററുമാണ് ഭണ്ഡാര്‍ദാരയിലേക്കുള്ള ദൂരം. പൂനെയില്‍ നിന്നും വരുമ്പോള്‍ 191 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 90 കിലോമീറ്ററ്‍ അകലെയള്ള നാസികും റെയില്‍വേ സ്റ്റേഷന്‍ 25 കിലോമീറ്റര്‍ അകലെയുള്ള ഇഗത്പുരിയുമാണ്.

മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X