Search
  • Follow NativePlanet
Share
» »ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.. ചെങ്കോ‌ട്ടയിലെ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാം

ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.. ചെങ്കോ‌ട്ടയിലെ സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാം

ചരിത്ര സമ്പന്നതയു‌ടെ കാര്യത്തിലും അത് വേണ്ടവിധം സഞ്ചാരികളിലേക്ക് എത്തിക്കുന്ന കാര്യത്തിലും ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ എന്നും വ്യത്യസ്തമാണ്. ഇവിടെ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാ‌ടികളും ആഘോഷങ്ങളും ആയിരക്കണക്കിന് സ‍ഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

Red Fort

ഇപ്പോഴിതാ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണാർത്ഥം സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ചെങ്കോട്ടയില്‍ പത്ത് ദിവസത്തെ സാംസ്കാരകോത്സവം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പൈതൃകം, കല, സംസ്കാരം, പാചകരീതികൾ തു‌ടങ്ങിയവയിലെ വൈവിധ്യം ലോകത്തിനു മുന്നില്‍ തുറക്കുക എന്ന ഉദ്ദേശത്തിലാണിത് സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ മൂന്ന് വരെ ഭാരത് ഭാഗ്യ വിധാത എന്ന പേരിലുള്ള ഈ പരിപാ‌‌ടി നീണ്ടു നില്‍ക്കും. ഈ ദിവസങ്ങളില്‍ രാവിലെ 11 മുതൽ രാത്രി 10 വരെ ഫെസ്റ്റിവലിൽ പങ്കെടുക്കാം.

കസോള്‍ മുതല്‍ വര്‍ക്കല വരെ... സമ്മറിലെ സോളോ യാത്രകള്‍...കസോള്‍ മുതല്‍ വര്‍ക്കല വരെ... സമ്മറിലെ സോളോ യാത്രകള്‍...

പാപോൺ, ഷാൻ, നിസാമി ബ്രദേഴ്‌സ്, രഘു ദീക്ഷിത് എന്നിവരുൾപ്പെടെ പ്രശസ്ത ഗായകർ പരിപാടിയില്‍ ആതിഥേയത്വം വഹിക്കും, കിഡ്‌സ് സോൺ, കരകൗശല വസ്തുക്കളുടെയും കലയുടെയും പ്രദർശനം, തെരുവ് ഭക്ഷണ സ്റ്റാളുകൾ എന്നിവ പരിപാടിയുടെ ആകര്‍ഷണമാണ്,

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ സന്ദർശകർക്ക് സമ്പന്നമായ സാംസ്കാരിക പെരുമകള്‍ അനുഭവിച്ചറിയാം.

മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍

Read more about: delhi festivals monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X