Search
  • Follow NativePlanet
Share
» »കൊറോണയെ പിടി‌ച്ചുകെ‌‌ട്ടിയ ഭിൽവാര മോഡലിലെ ഭിൽവാര

കൊറോണയെ പിടി‌ച്ചുകെ‌‌ട്ടിയ ഭിൽവാര മോഡലിലെ ഭിൽവാര

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് ഭിൽവാര. ‌വസ്ത്ര വ്യവസായ രംഗത്ത് ഏറെ പേരുകേ‌‌ട്ടിരിക്കുന്ന ഈ നഗരം ഇന്നറിയപ്പെടുന്നത് രാജസ്ഥാൻ സർക്കാരിന്‍റെ കോവിഡ് നിയന്ത്രണ പദ്ധതിയായ ഭിൽവാര മോഡലിന്‍റെ പേരിലാണ്. രാജസ്ഥാനിൽ കാലങ്ങളോളം ഏറെയൊന്നും അറിയപ്പെടാതെ കിടന്നിരുന്ന ഭിൽവാരയ്ക്ക് പറയുവാൻ ഒട്ടേറെ കഥകളുണ്ട്. രാജസ്ഥാനിലെ മേളകള്‍ക്കും ആഘോഷങ്ങൾക്കും പേരുകേ‌ട്ട ഭിൽവാരയുടെ വിശേഷങ്ങളിലേക്ക്!!

 ഭിൽവാര

ഭിൽവാര

രാജസ്ഥാനിലെ മേവാർ റീജിയണിന്റെ ഭാഗമായി കിടക്കുന്ന ഭില്‍വാര സന്ദർശകർക്കിടയിൽ അത്രയധികം പ്രസിദ്ധമായ ഒരിടമല്ല. എങ്കിലും പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ശിലായുഗത്തോളം പഴക്കമുള്ള പലതും ഇവിടെ കാണുവാനും അറിയുവാനും സാധിക്കും. സഞ്ചാരികൾ എത്തിച്ചേരുന്നത് വിരളമാണെങ്കിലും വ്യാപാരികൾക്ക് ഏറെ താല്പര്യമുള്ള പ്രദേശമാണിത്.

തുണിവ്യവസായ നഗരം‌

തുണിവ്യവസായ നഗരം‌

രാജസ്ഥാനിൽ ഏറ്റവുമധികം തുണിവ്യവസായം നടക്കുന്ന ഇടമാണ് ഭിൽവാര. ഏകദേശം 850ൽ അധികം വസ്ത്ര നിർമ്മാണ യൂണിറ്റുകള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മേവാർ ടെക്റ്റയിൽ മിൽസ് എന്ന പേരിൽ ഇവിടെ ആരംഭിച്ച കമ്പനിയാണ് ഇന്നത്തെ വ്യവസായങ്ങളുടെ തുടക്ക കേന്ദ്രം.

ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാട്

രാജസ്ഥാൻ എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക ഇവിടുത്തെ ആഘോഷങ്ങളും മേളകളും തന്നെയാണല്ലോ. അതിൽ നിന്നും യാതൊരു മാറ്റവും ഭിൽവാരയ്ക്കുമില്ല. ആഘോഷങ്ങൾ തന്നെയാണ് ഈ നാടിന്റെയും മുഖമുദ്ര. ചെറിയ സന്തോഷങ്ങൾ വരെ ആഘോഷപൂർവ്വം കൊണ്ടാടുന്ന ആളുകളെ നമുക്ക് ഇവിടെ കാണാം.

ക്ഷേത്രങ്ങളുടെ നാ‌‌ട്

ക്ഷേത്രങ്ങളുടെ നാ‌‌ട്

ആഘോഷങ്ങളും വ്യവസായങ്ങളും മാറ്റി നിർത്തിയാൽ ഭിൽവാര അറിയപ്പെടുന്നത് ഇവി‌ടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ്. മുഗൾ രാജാക്കന്മാര്‍ ചിറ്റോർഗഡ് ആക്രമിക്കുവാൻ വന്ന സമയത്ത് തമ്പടിച്ചിരുന്ന ഇടം ഇന്ന് ഒരു ക്ഷേത്രത്തിന്റെ രൂപത്തിലേക്ക് മാറിയിട്ടുണ്ട്. ദേവീ ക്ഷേത്രമാണ് ഇവിടെയുള്ളത്. ഇത് കൂടാതെ വേറെയും ക്ഷേത്രങ്ങൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രത്തിലേക്ക് നോക്കുമ്പോൾ

ചരിത്രത്തിലേക്ക് നോക്കുമ്പോൾ

ഭിൽവാരയുടെ ചരിത്രം ഏറെ രസകരവും അതേ സമയം കൗതുകമുണർത്തുന്നതുമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയൊരു കമ്മ‌‌ട്ടം ഉണ്ടായിരുന്നുവത്രെ. പ്രദേശത്തെ ആവശ്യങ്ങൾക്കു വേണ്ടി സ്ഥാപിച്ചിരുന്ന ഈ കമ്മട്ടത്തിൽ അടിച്ചിരുന്ന നാണയങ്ങൾ ഭിലാദി എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇതില്‍ നിന്നുമാണ് ഭിൽവാര എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്

അക്ബറും ഭിൽവാരയും

അക്ബറും ഭിൽവാരയും

ഈ പ്രദേശത്തെ താമസക്കാരായിരുന്ന ഭീൽ വംശജരായ ഗോത്രവർഗ്ഗക്കാർക്കും ചില കഥകളുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ അക്രമണത്തിൽ നിന്നും രക്ഷപെടുവാനായി മഹാറാണ പ്രതാപ് ഭീൽ വര്‍ഗ്ഗക്കാരുടെ സഹായം തേ‌ടിയിരുന്നുവത്രെ. അങ്ങനെ പിന്നീട് ഇവിടം ഭീൽ വംശജരുടെ സ്ഥലം എന്ന നിലയിൽ ഭീൽവാഡ ആയും ശേഷം ഭിൽവാരയായും മാറിയതായി ചരിത്രം പറയുന്നു.

 ഭിൽവാര മോഡൽ

ഭിൽവാര മോഡൽ

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി രാജ്യമൊ‌‌ട്ടാകെ ചർച്ച ചെയ്യുന്ന ഒന്നാണ് ഭിൽവാര മോഡൽ. കോവിഡ് പ്രതിരോധത്തിനായി ഭിൽവാര സ്വീകരിച്ച മാതൃകയാണ് ബിൽവാര മോഡൽ എന്നറിയപ്പെടുന്നത്. രാജസ്ഥാനിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച ഇടമാണ് ഭിൽവാര. രോഗ വ്യാപനം തടയുന്നതിനായി ഭില്‍വാര ജില്ല അടച്ചി‌ടുകയാണ് സർക്കാർ ആദ്യം ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച ഇവിടെ ആദ്യ ഘ‌ട്ടത്തിൽ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുകയും അടുത്ത ഘട്ടത്തിൽ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയും ചെയ്തു. വഴികളും റെയിൽവേയുമെല്ലാം പൂർണ്ണമായും അടച്ചിരുന്നു. ഒപ്പം സ്വകാര്യ വാഹനങ്ങളു‌ടെ ഗതാഗതം തടഞ്ഞും രോഗികളുടെ റൂട്ട് മാപ്പ് പരസ്യപ്പെടുത്തിയും കൂടുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തി,. ശക്തമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ കൊറോണയെ പി‌ടിച്ചുകെട്ടാനായി എന്നാണ് വിദഗ്ദർ അവകാശപ്പെടുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

രാജസ്ഥാനിലെ മേവാറിന്‍റെ ഭാഗമാണ് ഭിൽവാര. അജ്മീർ, ജയ്പൂർ, ജോധ്പൂർ തുടങ്ങിയ നഗരങ്ങളുമായെല്ലാം റോഡ് മാര്‍ഗ്ഗം ഭില്‍വാര ബന്ധപ്പെട്ടു കിടക്കുന്നു. 130 കിലോമീറ്റർ അകലെയുള്ള അജ്മീരാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 65 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ഉദയ്പൂർ സ്ഥിതി ചെയ്യുന്നത്.

ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more