Search
  • Follow NativePlanet
Share
» »ഭീമൻ നിർമ്മിച്ച തടാകവും തടാകക്കരയിലെ കാഴ്ചകളും

ഭീമൻ നിർമ്മിച്ച തടാകവും തടാകക്കരയിലെ കാഴ്ചകളും

വിനോദ സഞ്ചാര ഭൂപടത്തിൽ ഇനിയും ഇടം നേടിയിട്ടില്ലാത്ത ഭീംതാലിന്റെ വിശേഷങ്ങളും ഇവിടുത്തെ പ്രത്യേകതകളും കാഴ്ചകളും ഒക്കെ വായിക്കാം....

കഥകളുറങ്ങുന്ന ഒരു തടാകം...അതിനു ചുറ്റും കഥകൾകൊണ്ടു തന്നെ ജന്മമെടുത്ത ഒരു നഗരം....ഉതത്രാഖണ്ഡിന്റെ കിരീടത്തെ അലങ്കരിക്കുന്ന മറ്റൊരു രത്നമായ ഭീംതാൽ നീലാകാശത്തിനും ഭൂമിയിലെ തടാകത്തിനും ഇടയിലായി കൊതിപ്പിക്കുന്ന ഒരു നഗരമാണ്.
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീമനിൽ നിന്നും പേരുവന്ന ഈ നഗരം കാഴ്ചകൾ കാണാനായി ഉത്തരാഖണ്ഡിൽ അലയുവാനെത്തുന്ന സഞ്ചാരികളുടെ ഇഷ്ടനാട് കൂടിയാണ്. അധികമൊന്നും ആളുകൾ എത്തിച്ചേർന്നിട്ടില്ലാത്ത, വിനോദ സഞ്ചാര ഭൂപടത്തിൽ ഇനിയും ഇടം നേടിയിട്ടില്ലാത്ത ഭീംതാലിന്റെ വിശേഷങ്ങളും ഇവിടുത്തെ പ്രത്യേകതകളും കാഴ്ചകളും ഒക്കെ വായിക്കാം....

ഭീംതാൽ

സമുദ്ര നിരപ്പിൽ നിന്നും 1370 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീംതാൽ ഉത്തരാഖണ്ഡിൽ കുമയൂൺ റീജിയണിൽ നൈനിറ്റാൾ റീജിയണിലാണ് സ്ഥിതി ചെയ്യുന്നത്. പകരം വയ്ക്കുവാനില്ലാത്ത സൗന്ദര്യമാണ് ഈ നാടിന്റെ പ്രത്യേകത. നൈനിറ്റാളിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തുന്നവർ ഭീംതാൽ കൂടി സന്ദർശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.

ഭീമനിൽ നിന്നും കടമെടുത്ത പേര്

പേരു കേൾക്കുമ്പോൾ തന്നെ ഭീമനുമായി ഒരു ബന്ധം തോന്നിയാലും തെറ്റില്ല. മഹാഭാരതത്തിലെ ഇിഹാസ കഥാപാത്രമായ ഭീമനിൽ നിന്നുമാണ് ഭീംതാലിന് ഈ പേരു ലഭിച്ചത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുടെ ഉത്ഭവ സ്ഥാനം കൂടിയാണ് ഇവിടം.

ഭീംതാൽ തടാകം

ഭീംതാല്‍ നാടിന് ആ പേരു ലഭിച്ചത് ഇവിടുത്തെ തടാകത്തിൽ നിന്നാണല്ലോ.. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും കാഴ്ചയും ഈ തടാകം തന്നെയാണ്. നൈനിറ്റാളിലെ ഏറ്റവും വലിയ പ്രകൃതി ദത്ത താടകമായ ഭാംതാൽ സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ തടാകത്തിൽ കറങ്ങുക എന്നതാണ് ഇവിടുത്തെ പ്രധാന പരിപാടി. കൂടാതെ തടാകത്തിന്റെ ഒത്ത നടുവിൽ ഒരു ചെറിയ ദ്വീപ് കാണാം. ബോട്ടിൽ ഇവിടേക്ക് എത്തിയാൽ വിവധ രാജ്യങ്ങളിലെ അപൂർവ്വങ്ങളായ മത്സ്യങ്ങളുള്ള ഒരു അക്വേറിയം കാണാം. കരയിൽ നിന്നും 91 മീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

 ഭീമേശ്വർ ക്ഷേത്രം

ഭീമേശ്വർ ക്ഷേത്രം

ഭീംതാൽ തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ചെന്ന ക്ഷേത്രമാണ് ഭീമേശ്വർ ക്ഷേത്രം. 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം ശിവനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പിന്നീട് ഇവിടം ഭീമന്റെ സ്ഥലം എന്ന പേരിൽ ഭീമേശ്വര ക്ഷേത്രമായി മാറുകയായിരുന്നു. കുമയൂണിലെ രാജാവായിരുന്ന ബാസ് ബഹാദൂറാണ് ഇത് പണികഴിപ്പിച്ചത് എന്നാണ് കരുതുന്നത്. വ്യത്യസ്തമായ നിർമ്മാണ രീതികളിൽ പൂർത്തിയാക്കിയിരിക്കുന്ന ഈ ക്ഷേത്രം കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.

PC:Roshani Yadav

വിക്ടോറിയ അണക്കെട്ട്

ഭീംതാൽ തടാകത്തിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വിക്ടോറിയ അണക്കെട്ട്. ഇതിനോട് ചേർന്നാണ് ഭീമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീംതാൽ തടാകത്തിൻരെ ഏറ്റവും അവസാന ഭാഗത്തായാണ് വിക്ടോറിയ തടാകമുള്ളത്. ഡാമിന്റെ ഇരു വശങ്ങളിലും പൂച്ചെടികൾ നിറഞ്ഞ പൂന്തോട്ടത്തിന്റെ കാഴ്ച മനോഹരമാണ്.

കാർതോടക നാഗ ക്ഷേത്രം

കാർതോടക നാഗ ക്ഷേത്രം

ഭീംതാലിന് സമീപത്തെ മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമാണ് കാർതോടക നാഗ ക്ഷേത്രം. കാർതോടക മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നാഗരാജാവായ കാർതോടകനെയാണ് ആരാധിക്കുന്നത്. ഇവിടുത്ത വിശേഷ ദിവസമായ ഋഷി പഞ്ചമിയിൽ ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്.

PC:Shadow Ayush

ഫോക് കൾച്ചർ മ്യൂസിയം

ഫോക് കൾച്ചർ മ്യൂസിയം

സംസ്കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച പോക് കൾച്ചർ മ്യൂസിയമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം . ലോക് സൻസ്കൃതി സൻഗൃഹാലയ എന്ന പേരും ഈ മ്യൂസിയത്തിനുണ്ട്.
ഉത്തരാഖണ്ഡിന്‍റെ ചരിത്രം അറിയുവാൻ താല്പര്യമുള്ളവർ ഒഴിവാക്കരുതാത്ത ഇടമാണിത്.
പുരാവസ്തുക്കളും കലാരൂപങ്ങളും കൂടാതെ ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകൾ, പെയിന്‍റിംഗുകൾ, നാടൻ കലാരൂപങ്ങളുടെ ചിത്രങ്ങൾ തുടങ്ങി ഒട്ടെറെ കാര്യങ്ങള്‍ ഇവിടെ കാണാനുണ്ട്.

PC:wikimedia

ഹിഡിംബ പർവ്വത്

ഭീംതാലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഹിഡിംബ പർവ്വത്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മലയാണ് ഇത്. ഭീമൻരെ പത്നിയായിരുന്ന ഹിഡിംബയിൽ നിന്നുമാണ് ഇതിന് പേരു ലഭിക്കുന്നത്.

ബട്ടർഫ്ലൈ റിസർച്ച് സെന്റർ

ബട്ടർഫ്ലൈ റിസർച്ച് സെന്റർ

ഭീംതാലിലെ മറ്റൊരു ആകർഷണമാണ് ബട്ടർഫ്ലൈ റിസർച്ച് സെന്റർ. ഭീംതാൽ തടാകത്തിനു തൊട്ടടുത്തുള്ള ഒരു കുന്നിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഇതുവരെ ആകെ കണ്ടെത്തിയിട്ടുള്ള 1300 തരത്തിലധികം ചിത്രശലഭങ്ങളുടെ ഇനങ്ങളിൽ 240 തരത്തെ ഇവിടെ തന്നെ കാണാൻ കഴിയും.

ഭീംതാലിലെത്തിയാൽ

മുകളില്‍ പറഞ്ഞ സ്ഥലങ്ങളിൽ പോവുന്നത് കൂടാതെ ഇവിടെ എത്തിയാൽ ചെയ്യാൻ കുറേയധികം കാര്യങ്ങളുണ്ട്.
തടാകത്തിലെ ബോട്ടിങ്ങും മീൻപിടുത്തവും, ട്രക്കിങ്ങ്, കയാക്കിങ്ങ്, പാരാഗ്ലൈഡിങ്ങ്, മൗണ്ടെയ്ൻ ബൈക്കിങ്ങ്, സൈക്ലിങ്ങ് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാൻ സാധിക്കും.

പാരാഗ്ലൈഡിങ്ങ്

ഉത്തരാഖണ്ഡിൽ പാരാഗ്ലൈഡിങ്ങിനായി ആളുകൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഭീംതാൽ. ആദ്യമായി പാരാഗ്ലൈഡിങ്ങ് ചെയ്യുന്നവർക്കു പോലും ഒരു ബുദ്ധിമുട്ടുമില്ലാതെ പൂർത്തിയാക്കുവാൻ പറ്റിയ ഇവിടം ധാരാളം ആളുകൾ തിരഞ്ഞെടുക്കുവാറുണ്ട്. അംഗീകൃത ഏജൻസികളിൽ നിന്നും ഇവിടെ പാരാഗ്ലൈഡിങ്ങ് നടത്താം.

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

അടുത്തുള്ള മറ്റിടങ്ങൾ
വേനൽക്കാലവും മഞ്ഞു കാലവുമാണ് ഭീംതാൽ സന്ദർശിക്കുവാൻ പറ്റിയ സമയം. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്ത് ഇവിടെ 1- ഡിഗ്രി മുതൽ 27 ഡിഗ്രി വരെയാണ് ചൂട് അനുഭവപ്പെടുക. കറങ്ങി നടന്ന് സ്ഥലങ്ങൾ കാണുവാനാണ് ആഗ്രഹമെങ്കിൽ വേനൽക്കാലം തിരഞ്ഞെടുക്കാം.
ജൂലൈ മുതൽ സെപ്റ്റംബർ പകുതി വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ മഴക്കാലം. ഈ സമത്തെ യാത്ര ഒഴിവാക്കാം.
സെപ്റ്റംബർ, മുതൽ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. കൂടിപ്പോയാൽ മൈനസ് മൂന്ന് ഡിഗ്രി വരെയാണ് ഇവിടെ തണുപ്പ് ഉണ്ടാവുക. എന്നിരുന്നാലും ഇവിടം സന്ദർശിക്കുന്നതിന് പ്രത്യേക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.

ഓഫ് സീസണിൽ പോകാം

സീസൺ സമയത്ത് ഇവിടം സന്ദർശിക്കുക എന്നത് വളരെ ചിലവേറിയ കാര്യമാണ്. അതുകൊണ്ട് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ഓഫ് സീസണിൽ ഇവിടം സന്ദർശിക്കുന്നതായിരിക്കും നല്ലത്. ഏപ്രിൽ ,മേയ്, ഡിസംബർ, ജനുവരി തുടങ്ങിയ മാസങ്ങൾ ഒഴികെയുള്ള സമയത്ത് ഇവിടം സന്ദർശിക്കാം..

നൈനിറ്റാളിൽ നിന്നും

നൈനിറ്റാളിൽ നിന്നും

നൈനിറ്റാളിൽ നിന്നും ഭീംതാലിലേക്ക് 20 കിലോമീറ്റർ മാത്രമാണ് ദൂരം. അതുകൊണ്ടുതന്നെ ഒരിക്കലും നൈനിറ്റാള്‍ സന്ദർശിക്കുമ്പോൾ ഇവിടം മറക്കാതെ സന്ദർശിക്കുക.

എത്തിച്ചേരുവാൻ

ഭീംതാലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം 58 കിലോമീറ്റര്‍ അകലെയുള്ള പാന്ത്നഗറാണ്. ഇവിടെ നിന്നും ഭീംതാലിലേക്ക് വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പോകാം. കാത്ഗോഡം റെയിൽവേ സ്റ്റേഷനാണ് ഭീംതാലിനോട് ചേർന്നു കിടക്കുന്ന റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷനുള്ളത്.
റോഡ് മാർഗ്ഗമാണ് യാത്രയെങ്കിൽ വളരെ എളുപ്പമാണ്. ഉത്തരാഖണ്ഡിലെ എല്ലാ നഗരങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകളുണ്ട്.

നാളുകളോളം സൂര്യപ്രകാശം പോലും കടന്നുവരാത്ത ഇവിടം നാട്ടുകാർ ഉപേക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!!നാളുകളോളം സൂര്യപ്രകാശം പോലും കടന്നുവരാത്ത ഇവിടം നാട്ടുകാർ ഉപേക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!!

അന്യഗ്രഹ ജീവികളും പറക്കും തളികകളും വന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന്റെ അവിശ്വസനീയമായ വിശേഷങ്ങള്‍!!അന്യഗ്രഹ ജീവികളും പറക്കും തളികകളും വന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന്റെ അവിശ്വസനീയമായ വിശേഷങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X