Search
  • Follow NativePlanet
Share
» »അപൂര്‍ണ്ണത പൂര്‍ണ്ണതയാക്കിയ പണിതീരാ ക്ഷേത്രം!!

അപൂര്‍ണ്ണത പൂര്‍ണ്ണതയാക്കിയ പണിതീരാ ക്ഷേത്രം!!

ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാത്ത ഈ അപൂര്‍വ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം...

By Elizabath

ക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ മുഖമുദ്രയാണ്. ഭക്തിയുടെ പാരമ്യതയില്‍ ഭക്തര്‍ സ്വയം സമര്‍പ്പിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു. വ്യത്യസ്തങ്ങളായ ഒട്ടേറ ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍. നിര്‍മ്മാണത്തിലെ വൈവിധ്യം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഒക്കെ മറ്റുള്ളവയില്‍ നിന്നും മാറി നില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാത്ത ഈ അപൂര്‍വ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം...

പണിപൂര്‍ത്തിയാക്കാത്ത ക്ഷേത്രം

പണിപൂര്‍ത്തിയാക്കാത്ത ക്ഷേത്രം

ഐതിഹ്യങ്ങളും കണക്കുകളും അനുസരിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭോജേശ്വര ക്ഷേത്രത്തിന്റെ പണി ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

PC: shivanjan choudhury

പൂര്‍ണ്ണതയെന്നാല്‍ അപൂര്‍ണ്ണത

പൂര്‍ണ്ണതയെന്നാല്‍ അപൂര്‍ണ്ണത

നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയെങ്കിലും ആ അപൂര്‍ണ്ണതയാണ് ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയായി കണക്കാക്കുന്നത്.

PC: G41rn8

പേരു വന്ന കഥ

പേരു വന്ന കഥ

മധ്യപ്രദേശിലെ ഭോജ്പ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം ഭരിച്ചിരുന്ന ഭോജ് രാജാവിന്റ കാലത്ത് നിര്‍മ്മിച്ചതിനാലാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്.

PC: Bernard Gagnon

ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം

ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം

ക്ഷേത്രനിര്‍മ്മാണം പാതിവഴിയിലാണെങ്കിലും ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്. 18 അടി ഉയരവും 7.5 അടി വിസ്തൃതിയുമുള്ള ഈ ശിവലിംഗം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Zippymarmalade

വാസ്തുകലയുടെ അത്ഭുതം

വാസ്തുകലയുടെ അത്ഭുതം

നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിര്‍മ്മിച്ച അത്രയും ഭാഗങ്ങള്‍ ഇപ്പോഴും ഒരു വിസ്മയമായിട്ടണ് നിലകൊള്ളുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളിലൊന്നായി മാറിയേനെ എന്ന് നിസംശയം പറയാം.

PC: Yann

കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയം

കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയം

നിര്‍മ്മിച്ചയത്രയും ഭാഗങ്ങള്‍ കരിങ്കല്ലിലാണ് ഇവിടെ തീര്‍ത്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ വാസ്തു വിദ്യയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ശില്പികള്‍ക്കുണ്ടായിരുന്ന കഴിവ് വെളിപ്പെടുത്തുന്ന ഒന്നാണിത്. കൂടാതെ ക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളും കാണാന്‍ സാധിക്കും.

PC: G41rn8

മകുടം വരെ ചെരിഞ്ഞ ക്ഷേത്രം

മകുടം വരെ ചെരിഞ്ഞ ക്ഷേത്രം

മുന്‍പ് സൂചിപ്പിച്ചതുപോലെ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇന്ത്യന്‍ വാസ്തുവിദ്യയുടെ അടയാളമായി മാറേണ്ടിയിരുന്ന ഈ ക്ഷേത്രത്തിന്റെ മകുടത്തിന്റെ അവിടെ വരെ ചെരിഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Bernard Gagnon

പുറംഭിത്തിയില്ലാത്ത ക്ഷേത്രം

പുറംഭിത്തിയില്ലാത്ത ക്ഷേത്രം

ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളമുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് പുറംഭിത്തിയുടെ അഭാവം. ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുറംഭിത്തിയില്ലാതെയാണ്.

PC: Zippymarmalade

കിഴക്കിന്റെ സോമനാഥ്

കിഴക്കിന്റെ സോമനാഥ്

നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും കൂറ്റന്‍ ശിവലിംഗത്തിന്റെ സാന്നിധ്യം കൊണ്ടും കിഴക്കിന്റെ സോമനാഥ് എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

PC: Amit Solanki

11-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ

11-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ

11-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള വാസ്തുവിദ്യയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

PC: Yann

കൊത്തുപണികള്‍

കൊത്തുപണികള്‍

നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇവിടുത്തെ കൊട്ടുപണികള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കൊത്തുപണി ചെയ്ത മകുടവും ശില്പങ്ങളും വാതിലും ശ്രീകോവിലുമൊക്കെ ഏറെ ആകര്‍ഷകമായ കാഴ്ചകളാണ്.

PC:Bernard Gagnon

ക്വാറികളിലെ കല്‍ക്കെട്ടുകള്‍

ക്വാറികളിലെ കല്‍ക്കെട്ടുകള്‍

ക്ഷേത്രനിര്‍മ്മാണത്തിനായി കല്ലുകളെടുത്തിരുന്ന പാറമടകള്‍ ഇന്നും ഭോജേശ്വറില്‍ കാണാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഘടനയും ആകൃതിയും രൂപങ്ങളും വിശദീകരിക്കുന്ന ധാരാളം കൊത്തുപണികളും അടയാളങ്ങളും ഇന്നും ഇവിടുത്തെ കല്ലുകളില്‍ കാണാം.

PC:Zippymarmalade

പാര്‍വ്വതിയുടെ ഗുഹ

പാര്‍വ്വതിയുടെ ഗുഹ

ഭോജേശ്വര ക്ഷേത്രത്തിന്റെ എതിര്‍വശത്തായി പാര്‍വ്വതിയുടെ ഗുഹ എന്ന പേരില്‍ ഒരു ഗുഹ കാണാന്‍ സാധിക്കും. കല്ലുകൊണ്ടുണ്ടാക്കിയ ഈ ഗുഹയുടെ ഉള്ളില്‍ 11-ാം നൂറ്റാണ്ടിലെ ശില്പങ്ങള്‍ കാണാന്‍ സാധിക്കും.

PC: GZippymarmalade

ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 2006 മുതല്‍ ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.

PC: Amit Solanki

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഈ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സില്‍ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് എന്ന്. നിരവധി ശാസ്ത്രകാരന്‍മാര്‍ ഇതിന് ഉത്തരം നല്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവോ ആണ് ഇതിന് കാരണമെന്നാണ് നിഗമനം.

PC:Zippymarmalade

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഭോജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X