ക്ഷേത്രങ്ങള് zwj; ഭാരതത്തിന്റെ മുഖമുദ്രയാണ്. ഭക്തിയുടെ പാരമ്യതയില് zwj; ഭക്തര് zwj; സ്വയം സമര് zwj;പ്പിക്കുന്ന ആരാധനാ കേന്ദ്രങ്ങള് zwj; ഇല്ലായിരുന്നുവെങ്കില് zwj; നമ്മുടെ രാജ്യത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു. വ്യത്യസ്തങ്ങളായ ഒട്ടേറ ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില് zwj;. നിര് zwj;മ്മാണത്തിലെ വൈവിധ്യം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ആചാരങ്ങള് zwj; കൊണ്ടും ഒക്കെ മറ്റുള്ളവയില് zwj; നിന്നും മാറി നില് zwj;ക്കുന്ന ക്ഷേത്രങ്ങളില് zwj; പ്രധാനപ്പെട്ടതാണ് മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ആയിരം വര് zwj;ഷങ്ങള് zwj;ക്കു മുന് zwj;പ് നിര് zwj;മ്മാണം തുടങ്ങിയെങ്കിലും പൂര് zwj;ത്തിയാക്കാത്ത ഈ അപൂര് zwj;വ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങള് zwj; അറിയാം... ഐതിഹ്യങ്ങളും കണക്കുകളും അനുസരിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭോജേശ്വര ക്ഷേത്രത്തിന്റെ പണി ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.PC: shivanjan choudhury നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയെങ്കിലും ആ അപൂര്‍ണ്ണതയാണ് ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയായി കണക്കാക്കുന്നത്.PC: G41rn8 മധ്യപ്രദേശിലെ ഭോജ്പ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം ഭരിച്ചിരുന്ന ഭോജ് രാജാവിന്റ കാലത്ത് നിര്‍മ്മിച്ചതിനാലാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്.PC: Bernard Gagnon ക്ഷേത്രനിര്‍മ്മാണം പാതിവഴിയിലാണെങ്കിലും ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്. 18 അടി ഉയരവും 7.5 അടി വിസ്തൃതിയുമുള്ള ഈ ശിവലിംഗം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.PC:Zippymarmalade നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിര്‍മ്മിച്ച അത്രയും ഭാഗങ്ങള്‍ ഇപ്പോഴും ഒരു വിസ്മയമായിട്ടണ് നിലകൊള്ളുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളിലൊന്നായി മാറിയേനെ എന്ന് നിസംശയം പറയാം.PC: Yann നിര്‍മ്മിച്ചയത്രയും ഭാഗങ്ങള്‍ കരിങ്കല്ലിലാണ് ഇവിടെ തീര്‍ത്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ വാസ്തു വിദ്യയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ശില്പികള്‍ക്കുണ്ടായിരുന്ന കഴിവ് വെളിപ്പെടുത്തുന്ന ഒന്നാണിത്. കൂടാതെ ക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളും കാണാന്‍ സാധിക്കും.PC: G41rn8 മുന്‍പ് സൂചിപ്പിച്ചതുപോലെ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇന്ത്യന്‍ വാസ്തുവിദ്യയുടെ അടയാളമായി മാറേണ്ടിയിരുന്ന ഈ ക്ഷേത്രത്തിന്റെ മകുടത്തിന്റെ അവിടെ വരെ ചെരിഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.PC: Bernard Gagnon ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളമുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് പുറംഭിത്തിയുടെ അഭാവം. ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുറംഭിത്തിയില്ലാതെയാണ്.PC: Zippymarmalade നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും കൂറ്റന്‍ ശിവലിംഗത്തിന്റെ സാന്നിധ്യം കൊണ്ടും കിഴക്കിന്റെ സോമനാഥ് എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.PC: Amit Solanki 11-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള വാസ്തുവിദ്യയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.PC: Yann നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇവിടുത്തെ കൊട്ടുപണികള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കൊത്തുപണി ചെയ്ത മകുടവും ശില്പങ്ങളും വാതിലും ശ്രീകോവിലുമൊക്കെ ഏറെ ആകര്‍ഷകമായ കാഴ്ചകളാണ്.PC:Bernard Gagnon ക്ഷേത്രനിര്‍മ്മാണത്തിനായി കല്ലുകളെടുത്തിരുന്ന പാറമടകള്‍ ഇന്നും ഭോജേശ്വറില്‍ കാണാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഘടനയും ആകൃതിയും രൂപങ്ങളും വിശദീകരിക്കുന്ന ധാരാളം കൊത്തുപണികളും അടയാളങ്ങളും ഇന്നും ഇവിടുത്തെ കല്ലുകളില്‍ കാണാം.PC:Zippymarmalade ഭോജേശ്വര ക്ഷേത്രത്തിന്റെ എതിര്‍വശത്തായി പാര്‍വ്വതിയുടെ ഗുഹ എന്ന പേരില്‍ ഒരു ഗുഹ കാണാന്‍ സാധിക്കും. കല്ലുകൊണ്ടുണ്ടാക്കിയ ഈ ഗുഹയുടെ ഉള്ളില്‍ 11-ാം നൂറ്റാണ്ടിലെ ശില്പങ്ങള്‍ കാണാന്‍ സാധിക്കും.PC: GZippymarmalade ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 2006 മുതല്‍ ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.PC: Amit Solanki ഈ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സില്‍ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് എന്ന്. നിരവധി ശാസ്ത്രകാരന്‍മാര്‍ ഇതിന് ഉത്തരം നല്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവോ ആണ് ഇതിന് കാരണമെന്നാണ് നിഗമനം.PC:Zippymarmalade മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഭോജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.