Search
  • Follow NativePlanet
Share
» »ഭൂമിദോഷങ്ങളകലുവാന്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാം

ഭൂമിദോഷങ്ങളകലുവാന്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാം

വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അത്തരത്തിലൊന്നാണ് കര്‍ണ്ണാടകയിലെ ഭൂവരാഹ സ്വാമി ക്ഷേത്രം. ഭൂമി ദേവിയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മൈസൂരിന് സമീപം കല്ലഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. ഹേമാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഭൂവരാഹ സ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

ഭൂമിദേവിയെ ആരാധിക്കുന്ന ക്ഷേത്രം

ഭൂമിദേവിയെ ആരാധിക്കുന്ന ക്ഷേത്രം

നമ്മുടെ നാട്ടില്‍ ഏറെ അപൂര്‍വ്വമാണ് ഭൂമി ദേവിയെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍. അത്തരത്തിലൊന്നാണ് മൈസൂരിന് സമീപം കല്ലഹള്ളിയിലെ ഭൂവരാഹ സ്വാമി ക്ഷേത്രം. വിഷ്ണുവിന്റെ മൂന്നാമത്ത അവതാരമായ വരാഹത്തിനൊപ്പം.

ഭൂമി ദോഷങ്ങള്‍ അകലുവാന്‍

ഭൂമി ദോഷങ്ങള്‍ അകലുവാന്‍

ഇവിടെയെത്തി വിശ്വാസത്തോട‌െ പ്രാര്‍ഥിച്ചാല്‍ ഭൂമിസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതും വിചാരിക്കാത്ത വേഗത്തില്‍ വളരെ എളുപ്പത്തില്‍ പ്രശ്നങ്ങള്‍ മാറുമെന്നാണ് വിശ്വാസികള്‍ പറയുന്നത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

വഹാരസ്വാമിയെ ആരാധിക്കുന്ന ഇവിടെ സ്വാമിയോട് ചേര്‍ന്ന് ലക്ഷ്മി ദേവിയേയും ആരാധിക്കുന്നു. ചാരനിറത്തിലുള്ള വിഗ്രഹത്തിന് 18 അടി ഉയരമുണ്ട്. ഇരിക്കുന്ന രൂപത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മടിയില്‍ ലക്ഷ്മി ദേവി ഇരിക്കുന്ന രൂപമാണ് ഇവിടെയുള്ളത്. ഭൂദേവിയുടെ വിഗ്രഹത്തിന് 3.5 അടി ഉയരമുണ്ട്. ഇതിനോട് ചേര്‍ന്നു തന്നെ ഹനുമാന്‍റെ വിഗ്രഹവും തൊട്ടുതാഴെ കാണാം. ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് ഒട്ടേറെ അത്ഭുത സിദ്ധികള്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

2500ല്‍ അധികം

2500ല്‍ അധികം

രണ്ടായിരത്തിയഞ്ഞൂറിലധികം വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗൗതമ മുനി ഇവിടെയെത്തി തപസ്സ് നടത്തിയിട്ടുണ്ട് എന്നാണ് വിശ്വാസം.
ഹൊയ്സാല രാജാവായിരുന്ന വീര ബല്ലാല മൂന്നാമന്‍ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഒരിക്കല്‍ വേട്ടയാടാനെത്തിയ രാജാവ് കൂട്ടംതെറ്റി തനിച്ചായി പോയി. ഒരു മരത്തിന്റെ ചുവട്ടില്‍ തനിയെ ഇരിക്കുമ്പോള്‍ രാജാവ് വിചിത്രമായ കാഴ്ച കണ്ടു. ഒരു നായ ഒരു മുയലിനെ ഓടിക്കുന്നു. ഓടി ഒരു പ്രത്യേക ഇടത്തിലെത്തിയപ്പോള്‍ മുയല്‍ തിരികെ നായയെ ഓടിക്കുവാന്‍ തുടങ്ങി. ഇതില്‍ അത്ഭുതം തോന്നിയ രാജാവ് ഈ ഇടം പിന്നീട് കുഴിച്ച് നോക്കിയപ്പോള്‍ അവിടെ വരാഹസ്വാമിയുടെ ഒരു വിഗ്രഹം കണ്ടെത്തി. പിന്നീട് അവിടെ ക്ഷേത്രം സ്ഥാപിക്കുകയും ആരാധന തുടങ്ങുകയും ചെയ്കുവെന്നാണ് വിശ്വാസം.

വെള്ളപ്പൊക്കത്തിലും തകരില്ല

വെള്ളപ്പൊക്കത്തിലും തകരില്ല

എത്ര വലിയ മഴയായാലും വെള്ളപ്പൊക്കമായാലും അതിനെയെല്ലാം അതിജീവിച്ച് നില്‍ക്കുന്ന ക്ഷേത്രമാണിത്. സമീപത്തുള്ള ഹേമാവതി നദി നിറയുമ്പോള്‍ ക്ഷേത്രത്തിനുള്ളിലടക്കം വെള്ളം കയറുന്നത് എല്ലാ വര്‍ഷവും പതിവാണ്. ആ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ കല്‍ഹള്ളി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡുപുര എന്ന സ്ഥലത്തു നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിനടത്തുള്ള ബസ് സ്റ്റാന്‍ഡ് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ബീദര്‍ ജരണി നരസിംഹ സ്വാമി ക്ഷേത്രം

ബീദര്‍ ജരണി നരസിംഹ സ്വാമി ക്ഷേത്രം

കര്‍ണ്ണാടകയിലെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് ബിദാറില്‍ സ്ഥിതി ചെയ്യുന്ന ജരണി നരസിംഹ സ്വാമി ക്ഷേത്രം. വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.
നാലടി മുതല്‍ അഞ്ച് അടി വരെ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന തുരങ്കത്തിലൂടെ വേണം ഗുഹയ്ക്കുള്ളിലെ ക്ഷേത്രത്തിലെത്തുവാന്‍. ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. വെള്ളം നിറഞ്ഞ തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ നിറയെ വാവലുകളെയും നരിച്ചീറുകളെയും കാണാ. എന്നാല്‍ നാളിതുവരെ ഇവയൊന്നും ഒരു മനുഷ്യനെയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ ബിദാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 690 കിലോമീറ്ററും ബിദാറില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

രണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രംരണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

Read more about: temple karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X