Search
  • Follow NativePlanet
Share
» »ബംഗാളുകാരുടെ ഹാലോവീന്‍! ഇതല്പം സ്പെഷ്യലാണ്!!

ബംഗാളുകാരുടെ ഹാലോവീന്‍! ഇതല്പം സ്പെഷ്യലാണ്!!

ശ്ചിമ ബംഗാളില്‍ ആഘോഷിക്കുന്ന ഭൂത് ചതുര്‍ദശി, ബംഗാളികളുടെ ഹാലോവീന്‍ എന്നാണിതിനെ വിളിക്കുന്നത് തന്നെ

ഇന്ത്യയില്‍ അത്ര പ്രചാരത്തിലുള്ള ആഘോഷമല്ല ഹാലോവീന്‍. പൂര്‍ണ്ണമായും പാശ്ചാത്യ സംസ്കാരത്തിന്‍റെ അടയാളങ്ങളുമായി ആഘോഷിക്കുന്ന ഹാലോവീന് ആരാധകര്‍ തീരെയില്ല നമ്മുടെ രാജ്യത്ത്. എന്നാല്‍ ഹാലോവിയനാണോ എന്നു തോന്നിപ്പോകുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ ഇവിടെ കാണുകയും ചെയ്യാം. അത്തരത്തിലൊന്നാണ് പശ്ചിമ ബംഗാളില്‍ ആഘോഷിക്കുന്ന ഭൂത് ചതുര്‍ദശി. ബംഗാളികളുടെ ഹാലോവീന്‍ എന്നാണിതിനെ വിളിക്കുന്നത് തന്നെ. ഭൂത് ചതുര്‍ദശിയുടട പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഭൂത് ചതുര്‍ദശി

ഭൂത് ചതുര്‍ദശി

ബംഗാളികളുടെ ഹാലോവീന്‍ എന്നാണ് ഭൂത് ചതുര്‍ദശി അറിയപ്പെടുന്നത്. ചോട്ടി ദീപാവലി എന്നും നരക ചതുര്‍ദശ എന്നുമിതിനു പേരുണ്ട്. ഹാലോവീന്‍ ആശയം പോലെ തന്നെ ദുഷ്‌ടാത്മാക്കളെയും ദുഷ്ട ശക്തികളെയും തുരത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യങ്ങളിലൊന്ന്.

 14-ാം നാളില്‍

14-ാം നാളില്‍

സാകാ കാലത്തിലെ കണക്കനുസരിച്ച് കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ 14-ാം ദിവസമാണ് .ഭൂത് ചതുര്‍ദശി ആചരിക്കുന്നത്. അതേ സമയം വടക്കേ ഇന്ത്യയില്‍ ഈ ആഘോഷം ദീപാവലിയായിരിക്കും. ഇന്നേ ദിവസത്തെ ആചാരത്തില്‍ 14 പൂര്‍വ്വ പിതാക്കന്മാരെ വിളിച്ചു വരുത്തുകയും പിന്നീട് അവരെ ഒഴിപ്പിക്കുകയും ചെയ്യുന്നു.

മരിച്ചുപോയ പൂര്‍വ്വ പിതാക്കന്മാര്‍ക്കായി

മരിച്ചുപോയ പൂര്‍വ്വ പിതാക്കന്മാര്‍ക്കായി

മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ലോകത്തിന്റെ വിടവ് ഏറ്റവും നേര്‍ത്തതാകുന്ന ദിനമാണ് ഹാലോവീന്‍. അന്ന് മരിച്ചവരുടെ ലോകത്തു നിന്നും ആത്മാക്കള്‍ക്ക് ജീവനുള്ളവരുടെ ലോകത്തേക്ക് കടന്നുവരുവാന്‍ സാധിക്കുന്നു. ഇവിടെയാണ് ഭൂത് ചതുര്‍ദശിയും ഹാലോവീനും തമ്മിലുള്ള ബന്ധം. രണ്ടും പൂര്‍വ്വപിതാക്കന്മാര്‍ക്കും തങ്ങളു‌ടെ മറ്റു മരിച്ചവര്‍ക്കും വേണ്ടിയുള്ള ആഘോഷമാണ്. ബംഗാളില്‍ അന്ന് ചതുര്‍ദശി ആഘോഷിക്കുന്നവര്‍ ഒരു വടിയില്‍ വെട്ടം തെളിയിച്ച് അത് ആകാശത്തിനു നേരെ നീട്ടി പ്രാര്‍ത്ഥിക്കും. ഇരുട്ടത്ത് വന്ന് പ്രകാശത്തില്‍ പോകുവാനാണ് പ്രാര്‍ത്ഥന.

ചാമുണ്ഡി വരുന്നു

ചാമുണ്ഡി വരുന്നു

കാളിയുടെ ഭയാനകമായ രൂപംമായ ചാമുണ്ഡിയു‌‌ടട കൂടെ മറ്റ് പതിനാല് പ്രേതരൂപങ്ങളും വീട്ടിൽ നിന്ന് ദുരാത്മാക്കളെ അകറ്റുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഇതേ കാരണത്താൽ, മുറികളുടെ വിവിധ പ്രവേശന കവാടങ്ങളിലും ഇരുണ്ട കോണുകളിലും പതിന്നാലു മൺപാത്രങ്ങൾ കത്തിച്ചു വയ്ക്കുകയും ചെയ്യുന്നു.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

എന്തുകൊണ്ട് ഭൂത് ചതുര്‍ദശി ആഘോഷിക്കുന്നു എന്നതിന് പല കാരണങ്ങളുമുണ്ട്. കാളിവൂജ നടക്കുന്ന അന്നു രാത്രിയാണ് ഭൂത് ചതുര്‍ദശിയും ആഘോഷിക്കുന്നത്. അന്നേ ദിവസം രാത്രിയില്‍ ദുഷ്‌ടാത്മാക്കള്‍ ശക്തരാകും എന്ന വിശ്വാസത്തിലാണിത്. ഇത് ഒഴിവാക്കാനായി പല കാര്യങ്ങളും ബംഗാളികള്‍ പിന്തുടരുന്നു. 14 വ്യത്യസ്ത ഇലകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക വിഭവം അന്നേ ദിവസം എല്ലാവരും ഒരുമിച്ച് കഴിക്കുന്നു.
ബ്ലാക് മാജിക്കിന്റെ ചരിത്രമുള്ള നാടാണ് പശ്ചിമ ബംഗാള്‍. അതിനാല്‍ അതില്‍ നിന്നു തങ്ങളെയും കു‌ടുബത്തെയും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് കാളി പൂജയും ഭൂത് ചതുര്‍ദശിയും ഇവര്‍ ആഘോഷിക്കുന്നത്.

ഭൂത് ചതുര്‍ദശി മുതല്‍ ബലി വരെ.. ഹാലോവീന്‍റെ ഇന്ത്യന്‍ രൂപങ്ങള്‍ഭൂത് ചതുര്‍ദശി മുതല്‍ ബലി വരെ.. ഹാലോവീന്‍റെ ഇന്ത്യന്‍ രൂപങ്ങള്‍

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

ആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെ

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

Read more about: celebrations west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X