Search
  • Follow NativePlanet
Share
» »ഭോപ്പാലിൽ നിന്ന് പെഞ്ച് നാഷണൽ പാർക്കിലേക്ക് – വശീകരിക്കുന്ന വാരാന്ത്യ കവാടം

ഭോപ്പാലിൽ നിന്ന് പെഞ്ച് നാഷണൽ പാർക്കിലേക്ക് – വശീകരിക്കുന്ന വാരാന്ത്യ കവാടം

പെഞ്ച് നാഷണൽ പാർക്കിന്റെ മനോഹരമായ വനാന്തരീക്ഷത്തിലൂടെ ഒരു വാരാന്ത്യ യാത്രയ്ക്കൊരുങ്ങാം. നൂറുകണക്കിന് കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന സ്വർഗീയ സമ്പന്നമായ ഭൂപ്രകൃതിയെ കണ്ടു മടങ്ങാം

നിങ്ങളുടെ വാരാന്ത്യങ്ങളെ മനോഹരമാക്കുകയും എന്നും ഓർമ്മിക്കപ്പെടുന്നതായി സൂക്ഷിക്കാനും കഴിയുന്ന നിരവധി ലക്ഷ്യസ്ഥാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിലൊന്നാണ് ഭോപ്പാൽ നഗരത്തിനടുത്തുള്ള പെഞ്ച് നാഷണൽ പാർക്ക്. ഇങ്ങോട്ടേക്കുള്ള 8 മണിക്കൂർ നീണ്ട യാത്രയിൽ നിങ്ങൾക്ക് മധ്യപ്രദേശിലെ അതിമനോഹരമായതും പ്രകൃതി ദൃശ്യങ്ങൾക്ക് പേരുകേട്ട നാടുകളിലൂടെയൊക്കെ കടന്നുപോകാം. ഇടതിങ്ങിയ വനപ്രദേശങ്ങളും, അപൂർവ്വങ്ങളായ വന്യജീവികളും, സമ്പന്നമായ പുൽമേടുകളും ഒക്കെ തീർച്ചയായും പെഞ്ച് നാഷണൽ പാർക്കിനെ പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു

ഫോട്ടോഗ്രാഫർമാരും പ്രകൃതി സ്നേഹികളുമൊക്കെയടങ്ങുന്ന എണ്ണമറ്റ വിനോദസഞ്ചാരികളാണ് വർഷാവർഷം ഇങ്ങോട്ടേക്ക് വന്നെത്തുന്നത്... എങ്കിൽ പിന്നെ ഈ സീസണിൽ നമ്മുടെ യാത്ര പെഞ്ച് നാഷണൽ പാർക്കിലേക്ക് ആക്കിയാലോ? വേനൽക്കാലങ്ങളിലെ ഇവിടെ പ്രത്യക്ഷമാകുന്ന മനോഹരമായ ഭൂപ്രകൃതിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വേനൽക്കാല വാരാന്ത്യ ദിനങ്ങൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഇതെന്ന് ഉറപ്പിക്കാം

പെഞ്ച് നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

പെഞ്ച് നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

വേനൽക്കാലത്തിൽ ഈ സ്ഥലം മുഴുവനും തണുപ്പുള്ള ഇളം കാറ്റ് വീശികൊണ്ടിരിക്കുന്നതിനാൽ പെഞ്ച് നാഷണൽ പാർക്കിന്റെ പരിസരങ്ങളിൽ നിങ്ങൾക്ക് സുഖകരമായി വിശ്രമിക്കാൻ കഴിയുന്നതാണ്. വർഷത്തിലുടനീളം ഒരുപോലെ സന്ദർശനം അനുയോജ്യമായ ഇവിടെ നിങ്ങൾക്ക് അപൂർവമായ ഇനത്തിൽപ്പെട്ട പക്ഷിമൃഗാദികളെ കാണാനാവും. പരിപൂർണ്ണമായതും സമ്പന്നമായതുമായ വനപ്രദേശങ്ങളുടെ നടുവിൽ നിന്നുകൊണ്ട് വന്യജീവികളുടെ ജീവിതശൈലിയെ വീക്ഷിക്കണമെങ്കിൽ തീർച്ചയായും വേനൽക്കാലത്ത് തന്നെ ഇവിടേക്ക് യാത്ര ചെയ്യണം. ഇനി അതല്ല, പച്ചപ്പ് നിറഞ്ഞ വനാന്തരീക്ഷവും പൂത്തു തളിർത്തു നിൽക്കുന്ന സസ്യ വൃക്ഷാധികളുടെ മാസ്മരിക ദൃശ്യവുമാണ് നിങ്ങളുടെ ആഹ്ലാദിപ്പിക്കുന്നതെങ്കിൽ ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള നാളുകളിൽ നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം

PC- Sushant

ഭോപ്പാലിൽ നിന്ന് പെഞ്ച് ദേശീയ ഉദ്യാനത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

ഭോപ്പാലിൽ നിന്ന് പെഞ്ച് ദേശീയ ഉദ്യാനത്തിലേക്ക് എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം: നാഗ്പൂരിനടുത്തുള്ള വിമാനത്താവളം 120 കിലോമീറ്ററിലാണ് സ്ഥിതിചെയ്യുന്നത്. എയർപോർട്ടിൽ നിന്ന് നിങ്ങൾക്ക് വേണമെങ്കിൽ പെഞ്ച് നാഷണൽ പാർക്കിനിലേക്ക് ടാക്സിയിൽ സഞ്ചരിക്കാം. ഏകദേശം 3 മണിക്കൂർ സമയം മതിയാവും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനായി

റെയിൽ മാർഗ്ഗം : ഭോപ്പാലിൽ എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് നാഗ്പൂർ ജംഗ്ഷനിലേക്ക് ട്രെയിൻ ലഭിക്കും. ഇവിടെനിന്ന് എളുപ്പത്തിൽ ടാക്സി ലഭ്യമാക്കുകയും ചെയ്യും

റോഡു മാർഗ്ഗം : ഭോപ്പാലിൽ നിന്ന് ഏതാണ്ട് 400 കിലോമീറ്റർ അകലെയുള്ള പെഞ്ച് നാഷണൽ പാർക്ക് എല്ലാ പ്രധാന നഗരങ്ങളിലേ റോഡുകളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ റോഡുമാർഗ്ഗം അനായാസം എത്തിച്ചേരാവുന്ന ഒരു സ്ഥലമാണിത്.

റൂട്ട് 1: ഭോപ്പാൽ - ഗദരേശ്വര - പെഞ്ച് നാഷണൽ പാർക്ക്

റൂട്ട് 2 : ഭോപ്പാൽ - ബേറ്റുൽ - പെഞ്ച് നാഷണൽ പാർക്ക്

രണ്ടു യാത്രാ വീഥികളും താരതമ്യപ്പെടുത്തി നോക്കുമ്പോൾ സുഗമമേറിയതും ഏറ്റവും വേഗത്തിൽ ചെന്നെത്താൻ കഴിയുന്നതും റൂട്ട് 1 മാർഗ്ഗമായതിനാൽ വേണമെങ്കിൽ നിങ്ങൾക്ക് ഈ റൂട്ട് തിരഞ്ഞെടുക്കാം. ഇതുവഴിയാണ് യാത്രയെങ്കിൽ യാത്രാ സമയം അരമണിക്കൂർ കുറവു മതിയാവും. ഏകദേശം എട്ടു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് അവിടെ എത്തിച്ചേരാനാകും. ഭോപ്പാലിൽ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാമധ്യേ ഗദ്ദർവാരയെത്തുമ്പോൾ വിശ്രമത്തിനായി സമയം ചെലവിടാം. ഭോപ്പാലിൽ നിന്ന് 175 കിലോമീറ്റർ ദൂരവും പെഞ്ച് നാഷനൽ പാർക്കിൽ നിന്ന് 230 കിലോമീറ്ററും അകലത്തിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഗദര്വാര

ഗദര്വാര

മധ്യപ്രദേശിലെ ഏറ്റവും പഴക്കം ചെന്ന നാടുകളിൽ ഒന്നാണ് ഗദര്വാര. നരസിംഹപൂർ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലം മുതലേ തന്നെ ഈ സ്ഥലം സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് വന്നുപോയ രാജവംശ പരമ്പരകളായ സാത്തവാഹാന മുതൽ ഗോണ്ട് രാജവംശം വരെ ഈ നാടിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞിട്ടുണ്ട്. മുഗൾ ഭരണാധികാരികളുടെ ജീവിത ശൈലി മുതൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ അനന്തരഫലങ്ങളും ഒക്കെ തന്നെ നമുക്കിവിടെ ഈ നാടിൻറെ മടിയിലിരുന്ന് അനുഭവിക്കാനാവും
ഈ നഗര പരിസരങ്ങളിലെ എണ്ണമറ്റ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ഗദര്വാര നഗരത്തെ ചിലപ്പോഴൊക്കെ ഒരു ക്ഷേത്രനഗരിയെന്ന് വിളിക്കാറുണ്ട്. ഇവിടുത്തെ ദംരു ഗഡീ ക്ഷേത്രം പ്രാദേശികരുടെയും സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഈ ദേശത്തെ തന്നെ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഈ ക്ഷേത്രത്തിനുള്ളിൽ നിലകൊള്ളുന്നത്. ബദി മാതാ ക്ഷേത്രം, ജൈൻ ക്ഷേത്രം, മാർഹായ് മാത ക്ഷേത്രം, എന്നിവയെല്ലാം തന്നെ ഇവിടെ ഗദര്വാരയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളാണ്. ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് നിങ്ങളുടെ യാത്രയ്ക്കിടെ ഒരു ഇടവേള എടുക്കാനായി ആത്മീയതയുടെ ഈ ക്ഷേത്രനഗരം തിരഞ്ഞെടുത്തു കൂടാ...?

PC- Vinaykant

അന്തിമ ലക്ഷ്യസ്ഥാനം - പെഞ്ച് നാഷണൽ പാർക്ക്

അന്തിമ ലക്ഷ്യസ്ഥാനം - പെഞ്ച് നാഷണൽ പാർക്ക്

ഇടതൂർന്ന രീതിയിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന ജൈവാന്മകമായ വനാന്തരീക്ഷത്താലും വൈവിധ്യമാർന്ന വന്യജീവികളുടെ സജീവ സാന്നിധ്യത്തിനാലും പെഞ്ച് നാഷണൽ പാർക്കിന്റെ ഓരോ മുക്കും മൂലയും ഒരോ യാത്രീകനും ഉറപ്പായും പര്യവേഷണം ചെയ്യേണ്ടവയാണ്. അപകടകാരികളായ വന്യ മൃഗങ്ങളിൽ തുടങ്ങി അപൂർവ്വ ഇനങ്ങളിൽപ്പെട്ട സസ്യവൃക്ഷാധികൾ വരേ ഇവിടുത്തെ മനം മയക്കുന്ന മനോഹരമായ കാഴ്ചകളാണ്. ദശാബ്ദങ്ങളായി വിവിധയിനം വന്യജീവികളുടെ സ്വഗൃഹമായി നിലകൊണ്ടുകൊണ്ടിരിക്കുന്ന ഈ ദേശീയ ഉദ്യാനത്തിന്റെ പ്രകൃതിദത്തമായ സൗന്ദര്യത്തെക്കുറിച്ച് കൂടുതൽ അറിയാനായി തുടർന്നു വായിക്കുക .

PC- Tanmay Haldar

പെഞ്ച് നാഷണൽ പാർക്കിലെ വന്യജീവികൾ

പെഞ്ച് നാഷണൽ പാർക്കിലെ വന്യജീവികൾ

മധ്യപ്രദേശിലെ സിയോനി, ഛണ്ഡിര എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പെഞ്ച് നാഷണൽ പാർക്ക് രാജ്യത്തെ ഏറ്റവും മനോഹരമായ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. നൂറുകണക്കിന് ഇനത്തിൽ പെട്ട പക്ഷി മൃഗാതികളും, സസ്യവൃക്ഷാതികളും, ഉരഗജന്തുക്കളുമൊക്കെ ഇവിടെയുണ്ട്. വളരെ നന്നായി പരിപാലിക്കപ്പെടുന്ന ഇവിടുത്തെ കടുവാ സങ്കേതമാണ് ഇവടുത്തെ ഏറ്റവും പ്രധാന ആകർഷണം. ഇതിന്റെ പരിസരങ്ങളിലായി അലഞ്ഞു തിരിയുന്ന ഒരുപാട് കടുവക്കൂട്ടങ്ങളെ നിങ്ങൾക്ക് പാർക്കിനുളളിൽ കാണാൻ കഴിയും.

കാട്ടു പന്നി, മാൻ, കരടി, കഴുതപ്പുലി, പുള്ളിപ്പുലി, വരയൻ പുലി എന്നിയൊക്കെയാണ് ഇവിടെ പ്രധാനമായും കണ്ടു വരുന്ന മറ്റ് വന്യജീവികൾ. വാലാട്ടിക്കിളി, ഇന്ത്യൻ റോളർ, ഷോവെല്ലർ, നീല പൊന്മാൻ, വർണ്ണങ്ങളുടെ വിദ്വാന്മാരായ മയിലുകൾ, തുടങ്ങിയ പക്ഷിജാലങ്ങളേയും നിങ്ങൾക്കിവിടെ പെഞ്ച് നാഷണൽ പാർക്കിനുളളിൽ കാണാനാവും. കൂടാതെ ഇവിടുത്തെ കാടുകളിൽ നിങ്ങൾക്ക് തേക്ക് മരങ്ങളുടെ സജീവ സാന്നിദ്ധ്യം ദർശ്ശിക്കാനാവും. അതുകൂടാതെ കണിക്കൊന്ന മരങ്ങൾ ഇവിടെ ധാരളമായുള്ളതിനാൽ എവിടെയും പൂത്തു നിൽക്കുന്ന കൊന്നപ്പൂക്കളെ കാണാനാവും. സാജ, ആൽമരം, മുള തുടങ്ങിയവയാണ് ഈ പാർക്കിലെ മറ്റു സസ്യവൃക്ഷാധികൾ.

PC- DevendraLilhore

പെഞ്ച് നാഷണൽ പാർക്കിൻറെ പ്രത്യേകതകൾ

പെഞ്ച് നാഷണൽ പാർക്കിൻറെ പ്രത്യേകതകൾ

വൈവിധ്യമാർന്ന വന്യജീവികളുടെ സാമിപ്യത്താൽ ഈ സങ്കേതം എപ്പോഴും സന്തോഷമുകരിതമാണ്. പെഞ്ച് നാഷണൽ പാർക്കിന്റെ പ്രകൃതിദത്തമായ സൗന്ദര്യ പ്രഭ ഓരോർത്തർക്കും ഇവിടെ പ്രകൃതിദത്തമായ ചിത്രങ്ങൾ പകർത്തിയെടുക്കാനും മനസ്സുനിറഞ്ഞു കൊണ്ട് ഈ സ്ഥലത്തിന്റെ സൗന്ദര്യത്തെ മുഴുവൻ ആസ്വദിക്കാനുമെക്കെ പ്രചോദനം നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വിപുലമായ വന്യജീവി വൈഭവങ്ങൾ നിലകൊള്ളുന്നതും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു ലക്ഷ്യസ്ഥാനമാണ് പെഞ്ച് നാഷണൽ പാർക്ക്. റുഡ്യാർഡ് കിപ്ലിങിൻറെ വിശ്വ വിഖ്യാത കൃതിയും കുട്ടിക്കാലത്തെ നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട നോവലുകളിൽ ഒന്നുമായ "ദ ജംഗിൾ ബുക്കിന്റെ " ചിന്തകൾക്ക് ആധാരമായി എടുത്തിരിക്കുന്നത് പെഞ്ച് നാഷണൽ പാർക്കിന്റെ മനോഹരമായ ചുറ്റുപാടുകളും പരിസ്ഥിതിയുമാണെന്ന കാര്യം നിങ്ങൾക്കറിയാമോ.

പ്രകൃതിയുടെ സ്വർഗ്ഗീയ മാതൃകയിലുള്ള ഈ അന്തരീക്ഷ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് നിരവധി കഥാകൃത്തുകളും സിനിമാ പ്രവർത്തകരുമൊക്കെ ഈ സ്ഥലത്തെ ആവിഷ്കരിച്ചെടുത്തിട്ടുണ്ട്. പെഞ്ച് നദിയുടെ സാന്നിദ്ധ്യവും അത് വനന്തങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദ്ധ മാറ്റൊലികളുമൊക്കെ പച്ചപ്പ് നിറഞ്ഞ പെഞ്ച് നാഷണൽ പാർക്കിന്റെ ചുറ്റുപാടിൻറ അവിസ്മരണിയമാക്കുന്നു. നമുക്കോരോരുത്തർക്കും എളുപ്പത്തിൽ ചെന്നെത്താൻ കഴിയുന്ന മധ്യപ്രദേശിലെ ഒരു ചെറിയ പറുദീസയായാണ് പെഞ്ച് നാഷനൽ പാർക്ക്. അപ്പോൾ പിന്നെ എന്തു പറയുന്നു.... നമ്മുടെ മൗഗ്ലിയും ബഗീരയുമൊക്കെ ആർത്തുല്ലസിച്ച് ഓടി നടന്ന വനാന്തരീക്ഷത്തിലുടെ നമുക്കും അലഞ്ഞു തിരിയണ്ടേ?

PC- Mayurisamudre

പെഞ്ച് നാഷണൽ പാർക്കിന്റെ അരികിലുള്ള മറ്റ് ആകർഷണങ്ങൾ

പെഞ്ച് നാഷണൽ പാർക്കിന്റെ അരികിലുള്ള മറ്റ് ആകർഷണങ്ങൾ

മനോഹരമായ പെഞ്ച് നാഷണൽ പാർക്കിന്റെ അതിരുകൾക്കപ്പുറം യാത്ര ചെയ്തു കൊണ്ട് നിങ്ങൾക്ക് സപ്തപുര നാഷണൽ പാർക്കിലേയ്ക്കും ഡോങ്കാർഗർ ഖര റിസർവ് ഫോറസ്റ്റിലേക്കും ചെന്നെത്താനാവും. അതുപോലെതന്നെ നാഗ്പൂർ, ബാലഘട്ട് തുടങ്ങിയ സ്ഥലങ്ങളൊക്കെ പ്രകൃതിഭംഗി കൊണ്ട് ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ചവയാണ് .

PC- Vinayras

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X