Search
  • Follow NativePlanet
Share
» »ഭോരംദേവ് ക്ഷേത്രം അഥവാ ചത്തിസ്ഢിലെ ഖജുരാവോ

ഭോരംദേവ് ക്ഷേത്രം അഥവാ ചത്തിസ്ഢിലെ ഖജുരാവോ

ഖജുരാവോയെപ്പോലെ തന്നെ പ്രശസ്തമാണ് ചത്തിസ്ഢിലെ ഭോരംദേവ് ക്ഷേത്രവും. എന്തിനധികം പറയണം ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതുതന്നെ...

കല്ലുകളില്‍ കാമസൂത്ര കൊത്തിവെച്ച് പ്രശസ്തമായക്ഷേത്രമാണ് മധ്യപ്രദേശിലെ ഖജുരാവോ ക്ഷേത്രസമുച്ചയം. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ചുവരുകളില്‍ കൊത്തിവെച്ചിരിക്കുന്ന കാമകേളികള്‍ സഞ്ചാരികളേയും ചരിത്രപ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
ഖജുരാവോയെപ്പോലെ തന്നെ പ്രശസ്തമാണ് ചത്തിസ്ഢിലെ ഭോരംദേവ് ക്ഷേത്രവും. എന്തിനധികം പറയണം ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതുതന്നെ...

സഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾസഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾ

നാലുക്ഷേത്രങ്ങള്‍

നാലുക്ഷേത്രങ്ങള്‍

നാലുക്ഷേത്രങ്ങള്‍ ചേര്‍ന്നുള്ള ഒരു സമുച്ചയമാണ് ഇവിടെയുള്ളത്. ഭോരംദേവ് ക്ഷേത്രമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

PC:Pankaj Oudhia

രതി ശില്പങ്ങള്‍

രതി ശില്പങ്ങള്‍

നിര്‍മ്മാണവൈവിധ്യത്തോടൊപ്പം രതിശില്പങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

PC:Uditvd

 ചത്തിസ്ഢിലെ ഖജുരാവോ

ചത്തിസ്ഢിലെ ഖജുരാവോ

ഇവിടുത്തെ അനേകം രതിശില്പങ്ങളുടെ സാന്നിധ്യം കൊണ്ട് ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഭോരംദേവ് ക്ഷേത്രം അറിയപ്പെടുന്നത്.

PC: Liji Jinaraj

ചരിത്രത്തില്‍

ചരിത്രത്തില്‍

വാസ്തുവിദ്യയുമായും ചരിത്രവുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ക്ഷേത്രത്തിനുണ്ട്. കലാചുരി കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതായാത് പത്താം നൂറ്റാണ്ടിനും 120-ാം നൂറ്റാണ്ടിനും ഇടയിലുള്ള സമയത്ത്,

PC:Ratnesh1948

ഖജുരാവോയിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍

ഖജുരാവോയിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍

ചരിത്രം പരിശോധിച്ചാല്‍ ഖജുരാവോയിലും പഴക്കമുള്ളതാണ് ഇവിടുത്തെ ക്ഷേത്രസമുച്ചയങ്ങളെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതിമനോഹരമായ നിര്‍മ്മിതിയായാണ് ഈ ക്ഷേത്രത്തെ വിദഗ്ദര്‍ പരിഗണിച്ചിരിക്കുന്നത്. ഗുരൂര്‍ രീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

PC:Ratnesh1948

കാമസൂത്രയിലെ ശില്പങ്ങള്‍

കാമസൂത്രയിലെ ശില്പങ്ങള്‍

ക്ഷേത്രത്തിന്റെ പുറംചുവരുകളിലടക്കം കാണപ്പെടുന്ന രതിശില്പങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കാമസൂത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നിര്‍മ്മിതികള്‍.

PC: Liji Jinaraj

 ഓപ്പണ്‍ എയര്‍ മ്യൂസിയം

ഓപ്പണ്‍ എയര്‍ മ്യൂസിയം

പുരാവസ്തു പ്രാധാന്യമുള്ള ധാരാളം കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഓപ്പണ്‍ എയര്‍ മ്യൂസിയം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യു്‌നതെന്നതാണ് പ്രധാന ആകര്‍ഷണം.

PC:Ratnesh1948

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഛത്തീസ്ഗഡ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. ട്രെയിനിനു വരുന്നവരാണെങ്കില്‍ റായ്പൂരിലോ ബിലാസ്പൂരിലോ ഇറങ്ങുന്നതാണ് ഉത്തമം.

മാധ്‌വാ മഹല്‍

മാധ്‌വാ മഹല്‍

ഭോരംദേവ് ക്ഷേത്ത്രതില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മാധ്‌വാ മഹല്‍. പ്രാദേശിക ഭാഷയില്‍ കല്യാണ മണ്ഡപം എന്നറിയപ്പെടുന്ന ഇവിടം ദല്ലാദിയോ എന്ന പേരിലും അറിയപ്പെടുന്നു. 1349 ല്‍ നാഗവന്‍ഷി രാജഭരണകാലത്ത് രാംചന്ദ്രദേവ് എന്ന രാജാവാണ് ഇത് നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍ 16 തൂണുകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഒരു ശിവലിംഗവും കാണാന്‍ സാധിക്കും.

PC:Roshan Jha

ഇസ്താലിക് ക്ഷേത്രം

ഇസ്താലിക് ക്ഷേത്രം

കളിമണ്ണില്‍ ചുട്ടെടുത്ത ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇസ്താലിക് ക്ഷേത്രം. ഇത് ഭോരംദേവ് ക്ഷേത്രത്തിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. പൗരാണികതയിലേക്ക് വെളിച്ചം വീശുന്ന ഇഷ്ടംപോലെ നിര്‍മ്മിതികളും കൊത്തുപണികളുമൊക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC:Roshan Jha

ചെര്‍കി മഹല്‍

ചെര്‍കി മഹല്‍

ഭോരംദേവ് ക്ഷേത്രത്തിലെ ഏറ്റവും അവസാനത്തെ നിര്‍മ്മിതികളിലൊന്നാണ് ചെര്‍കി മഹല്‍. കനത്ത കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെക്കാലത്തിനു ശേഷമാണ് സന്ദര്‍ശകരുടെയും പുരാവസ്തു ഗവേഷകരുടെയും കണ്ണില്‍ പെട്ടത്. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേല്‍ക്കൂര ഇവിടെ താമരയുടെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

pc:Ratnesh1948

പര്‍വ്വതങ്ങളിലെ ക്ഷേത്രം പോലെ

പര്‍വ്വതങ്ങളിലെ ക്ഷേത്രം പോലെ

ചരിത്രകാരന്‍മാരെയും കലാപ്രേമികളേയും ഏറെ ആകര്‍ഷിക്കുന്ന ഈ ക്ഷേത്രം സാധാരണ അവിടുത്തെ പ്രദേശങ്ങളില്‍ കാണുന്ന ക്ഷേത്രത്തിന്റെ മാതൃകകളില്‍ നിന്നും വ്യത്യസ്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശികമായ വാസ്തുവിദ്യയോടൊപ്പം പര്‍വ്വതങ്ങളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്കു സമാനമായ ഷിക്കാരകളും ഇവിടെ കാണാന്‍ സാധിക്കും.

pc:Roshan Jha

താന്ത്രിക പാരമ്പര്യം

താന്ത്രിക പാരമ്പര്യം

ഭാരതത്തില്‍ നിലനിന്നിരുന്ന താന്ത്രിക ക്ഷേത്രങ്ങളുടെ പാരമ്പര്യവും ഇവിടെ കാണാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ പുറത്തുള്ള ഭിത്തികളില്‍ കാണപ്പെടുന്ന ഏകദേശം54 ഓളം കാമകേളികളുടെ ചിത്രങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. നാഗാശ്വനി രാജാക്കന്‍മാര്‍ താന്ത്രിക വിദ്യ പിന്തുടര്‍ന്നിരുന്നവരാണ് എന്നാിത് കാണിക്കുന്നത്.

pc:Ratnesh1948

132 കിലോമീറ്റര്‍ അകലെ

132 കിലോമീറ്റര്‍ അകലെ

റായ്പൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 132 കിലോമീറ്ററോളം അകലെയാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇവിടെ എത്തിപ്പെടുക ഏറെ എളുപ്പവുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X