» »ഭോരംദേവ് ക്ഷേത്രം അഥവാ ചത്തിസ്ഢിലെ ഖജുരാവോ

ഭോരംദേവ് ക്ഷേത്രം അഥവാ ചത്തിസ്ഢിലെ ഖജുരാവോ

Written By: Elizabath

കല്ലുകളില്‍ കാമസൂത്ര കൊത്തിവെച്ച് പ്രശസ്തമായക്ഷേത്രമാണ് മധ്യപ്രദേശിലെ ഖജുരാവോ ക്ഷേത്രസമുച്ചയം. ഇവിടുത്തെ ക്ഷേത്രങ്ങളുടെ ചുവരുകളില്‍ കൊത്തിവെച്ചിരിക്കുന്ന കാമകേളികള്‍ സഞ്ചാരികളേയും ചരിത്രപ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
ഖജുരാവോയെപ്പോലെ തന്നെ പ്രശസ്തമാണ് ചത്തിസ്ഢിലെ ഭോരംദേവ് ക്ഷേത്രവും. എന്തിനധികം പറയണം ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതുതന്നെ...

സഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾ

നാലുക്ഷേത്രങ്ങള്‍

നാലുക്ഷേത്രങ്ങള്‍

നാലുക്ഷേത്രങ്ങള്‍ ചേര്‍ന്നുള്ള ഒരു സമുച്ചയമാണ് ഇവിടെയുള്ളത്. ഭോരംദേവ് ക്ഷേത്രമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

PC:Pankaj Oudhia

രതി ശില്പങ്ങള്‍

രതി ശില്പങ്ങള്‍

നിര്‍മ്മാണവൈവിധ്യത്തോടൊപ്പം രതിശില്പങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

PC:Uditvd

 ചത്തിസ്ഢിലെ ഖജുരാവോ

ചത്തിസ്ഢിലെ ഖജുരാവോ

ഇവിടുത്തെ അനേകം രതിശില്പങ്ങളുടെ സാന്നിധ്യം കൊണ്ട് ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഭോരംദേവ് ക്ഷേത്രം അറിയപ്പെടുന്നത്.

PC: Liji Jinaraj

ചരിത്രത്തില്‍

ചരിത്രത്തില്‍

വാസ്തുവിദ്യയുമായും ചരിത്രവുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ക്ഷേത്രത്തിനുണ്ട്. കലാചുരി കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതായാത് പത്താം നൂറ്റാണ്ടിനും 120-ാം നൂറ്റാണ്ടിനും ഇടയിലുള്ള സമയത്ത്,

PC:Ratnesh1948

ഖജുരാവോയിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍

ഖജുരാവോയിലും പഴക്കമുള്ള ക്ഷേത്രങ്ങള്‍

ചരിത്രം പരിശോധിച്ചാല്‍ ഖജുരാവോയിലും പഴക്കമുള്ളതാണ് ഇവിടുത്തെ ക്ഷേത്രസമുച്ചയങ്ങളെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതിമനോഹരമായ നിര്‍മ്മിതിയായാണ് ഈ ക്ഷേത്രത്തെ വിദഗ്ദര്‍ പരിഗണിച്ചിരിക്കുന്നത്. ഗുരൂര്‍ രീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

PC:Ratnesh1948

കാമസൂത്രയിലെ ശില്പങ്ങള്‍

കാമസൂത്രയിലെ ശില്പങ്ങള്‍

ക്ഷേത്രത്തിന്റെ പുറംചുവരുകളിലടക്കം കാണപ്പെടുന്ന രതിശില്പങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കാമസൂത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നിര്‍മ്മിതികള്‍.

PC: Liji Jinaraj

 ഓപ്പണ്‍ എയര്‍ മ്യൂസിയം

ഓപ്പണ്‍ എയര്‍ മ്യൂസിയം

പുരാവസ്തു പ്രാധാന്യമുള്ള ധാരാളം കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഓപ്പണ്‍ എയര്‍ മ്യൂസിയം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യു്‌നതെന്നതാണ് പ്രധാന ആകര്‍ഷണം.

PC:Ratnesh1948

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഛത്തീസ്ഗഡ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. ട്രെയിനിനു വരുന്നവരാണെങ്കില്‍ റായ്പൂരിലോ ബിലാസ്പൂരിലോ ഇറങ്ങുന്നതാണ് ഉത്തമം.

Please Wait while comments are loading...