ഐതിഹ്യങ്ങളും കഥകളും ഉറങ്ങിക്കിടക്കുന്ന പുണ്യഭൂമിയിലേക്കൊരു യാത്ര... ഭാരതീയ വിശ്വാസങ്ങളിലെ മുനിവര്യന്മാരിലൊരാളാ ബ്രിഗു മഹര്‍ഷി ദീര്‍ഘ തപസനുഷ്ഠിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ഭ്രിഗു തടാകത്തിലേക്കുള്ള ട്രക്കിങ് വ്യത്യസ്തമായ കാഴ്ചകള്‍ കണ്ടിറങ്ങിയുള്ള ഒരു യാത്രയാണ്. പുല്‍മേടുകള്‍ കയറിയും ജീവിത്തില്‍ ഒരിക്കലും കാണുമെന്ന് കരുതിയിട്ടാല്ലാത്ത ഭൂപ്രകൃതിയും ഈ യാത്രയെ നിങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്ന കാരണങ്ങളാണ്.
ചില ഹിമാലയ യാത്രകളിലും ട്രക്കിങ്ങുകളിലും പര്‍വ്വതത്തിന്റെ കാഴ്ചകളിലേക്കും പുല്‍മേടുകളിലേക്കും കടക്കുവാന്‍ കുറഞ്ഞത് മൂന്നോ നാലോ ദിവസമെടുക്കും. കഠിനമായ പല യാത്രകളിലും മിക്ക ആൽപൈൻ പുൽമേടുകളും ട്രീലൈനിൽ നിന്ന് ഏകദേശം 11,000 അടി ഉയരത്തിലാണ് തുടങ്ങുന്നത്. എന്നാല്‍ ബ്രുഗു യാത്രയില്‍ ആദ്യത്തെ പത്ത് മിനിറ്റില്‍ തന്നെ നിങ്ങള്‍ ഹിമാലയ പുല്‍മേടുകളിലെത്തുകയാണ്. ഹിമാലയ കാഴ്ചകളിലേക്ക് എളുപ്പത്തില്‍ ഒരു ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ബ്രിഗു ലേക്ക് ട്രക്കിങ്ങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ബ്രിഗു ലേക്ക് ട്രക്ക്
മണാലിയിലെ യാത്രകളില്‍ ഏറ്റവും സാഹസികമായി ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്നാണ് ബ്രിഗു ലേക്കിലേക്കുള്ള ട്രക്കിങ്. ഹ്രസ്വ ട്രക്കിങ്ങുകളില്‍ ഒന്നായതിനാല്‍ കുറഞ്ഞ ദിവസത്തെ യാത്രയ്ക്കായി മണാലിയിലെത്തുന്നവര്‍ക്കും ഇതില്‍ പങ്കുചേരാം. സമുദ്രനിരപ്പില്‍ നിന്നും 14,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൃഗു തടാകം ഒരു ഹിമപാളി തടാകമാണ്. ആൽപൈൻ തടാക കാഴ്ചകള്‍ , പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍...

നാല് ദിവസവും 26 കിലോമീറ്ററും
വളരെ എളുപ്പത്തിലുള്ള യാത്രയില്‍ നിന്നും മെല്ലെ കുന്നുകള്‍ മാത്രം കയറിക്കൊണ്ട് അധികം ബുദ്ധിമുട്ടില്ലാത്ത യാത്രയുടെ ലെവലിലെത്തുന്നതാണ് ബ്രിഗു ലേക്ക് ട്രക്ക്. സാധാരണ ഗതിയില്‍ ഓള്‍ഡ് മണാലിയില്‍ നിന്നും ആരംഭിക്കുന്ന ട്രക്കിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തുവാന്‍ നാല് ദിവസം വേണ്ടി വരും. ആകെ 26 കിലോമീറ്റര്‍ ദൂരമാണ് യാത്രയ്ക്കെടുക്കുന്ന ദൂരം. സെവന്‍ സിസ്റ്റര്‍ പീക്ക്സ്, ദിയോ ടിബ്ബ, ഇന്ദ്രസൻ, ഹനുമാൻ ടിബ്ബ, നീണ്ടുകിടക്കുന്ന പിർ പഞ്ചൽ ശ്രേണികൾ തുടങ്ങിയ കാഴ്ചകളാണ് യാത്രയിലുടനീളം കാത്തിരിക്കുന്നത്.
PC:Maximilian Manavi-Huber

തുടക്കം മണാലിയില്‍ നിന്നും
ട്രക്കിങ്ങിന് തിരഞ്ഞെടുക്കുന്ന ഗ്രൂപ്പും പാക്കേജും അനുസരിച്ച് തുടക്കസ്ഥലം മാറുവാന്‍ സാധ്യതയുണ്ടെങ്കിലും ഇവിടുത്തെ മിക്ക ട്രക്കിങ്ങുകളും ആരംഭിക്കുന്നത് ഓള്‍ഡ് മണാലിയില്‍ നിന്നാണ്. മാൾ റോഡിൽ നിന്ന് ഓൾഡ് മണാലിയിലെത്താൻ ബസുകളും സ്വകാര്യ ക്യാബുകളും ലഭ്യമാണ്.

ഒന്നാം ദിവസം
ഒന്നാം ദിവസം മണാലിയിലെ ബേസ് ക്യാംപിലെത്തുക എന്നതാണ്. പാക്കേജുകള്‍ അനുസരിച്ച് ആദ്യ ദിവസം തന്നെ ട്രക്കിങ് ആരംഭിക്കുന്നവരും രാത്രി മണാലിയില്‍ ചിലവഴിച്ചതിനു ശേഷം പിറ്റേന്ന് പുലര്‍ച്ചെ യാത്ര ആരംഭിക്കുന്ന ടീമുകളുമുണ്ട്. ഈ ലേഖനത്തില്‍ രണ്ടാമത്തെ ദിവസം പുലര്‍ച്ചെ ട്രക്കിങ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ആദ്യ ദിവസം വൈകുന്നേരം ഓള്‍ഡ് മണാലിയെ പരിചയപ്പെടുവാനായി മാറ്റിവയ്ക്കാം. രാത്രി നദീതീരത്തെ ക്യാംപില്‍ താമസിക്കാം
PC:Raimond Klavins

രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് ഭൃഗു തടാക ട്രെക്കിന് തയ്യാറെടുക്കുക. മണാലിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കുലാങ് ആണ് ആദ്യമെത്തിച്ചേരുന്ന ഇടം. ഇവിടമാണ് ഭ്രിഗു ലേക്ക് ട്രക്കിങ്ങിന്റെ ആരംഭസ്ഥലം. ഇനി യാത്ര ആരംഭിക്കുകയാണ്. കാടും കുന്നുകളും കയറി നദികള്‍ മുറിച്ചുകടന്നുള്ള യാത്രയാണ് ആദ്യ ദിവസത്തേത്. ചോർ നല്ല, കോഹ്ലി നല്ല എന്നീ നദികളാണ് കടന്നുപോകുന്നത്. ഇതു കഴിയുന്നതോടെ കയറ്റം തുടങ്ങുകയായി. ക്ഷീണിക്കുവാന്‍ അനുവദിക്കാതിരിക്കുവാന്‍ കുറച്ചുസമതല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. വൈകിട്ടത്തോടെ ക്യാംപ്സൈറ്റില്‍ എത്തിച്ചേരും
നക്ഷത്രങ്ങള്‍ കണ്ടുള്ള രാത്രിയുറക്കവും ക്യാംപ് സ്റ്റേയുമാണ് മൊറിദുഗിലെ രാത്രി താമസം നല്കുന്നത്.
PC:Preeti

മൂന്നാം ദിവസം
യാത്രയുടെ മൂന്നാം ദിവസമാണ് നമ്മള്‍ ഭ്രിഗു ലേക്കിലേക്ക് പോകുന്നത്. സാഹസികമായ ഒരു ചെറു യാത്രയ്ക്ക് തയ്യാറായി വേണം ഇറങ്ങുവാന്‍. ഉച്ചഭക്ഷണം കരുതിയാണ് യാത്ര തുടങ്ങുന്നത്. യാത്രയുടെ ആദ്യ രണ്ട് മണിക്കൂര്‍ ഇടതൂർന്ന സിൽവർ ഓക്ക് വനത്തിലൂടെയാണ് പോകുന്നത്. 10,000 അടി ഉയരത്തിൽ എത്തുമ്പോൾ വനം അവസാനിക്കുകയും പുൽമേടുകൾ ആരംഭിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നിങ്ങള്‍ കാണുന്ന ഏറ്റവും മികച്ച പച്ചപ്പിന്‍റെ കാഴ്ചകളിലൊന്നായിരിക്കും ഇത്. ഇതിന്റെ ഇടയിലായുള്ള തടാക കാഴ്ച നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും. ഫോട്ടോയെടുത്തും ചുറ്റിക്കറങ്ങിയിയും സമയം ചിലവഴിച്ച ശേഷം ഉച്ചഭക്ഷണം കഴിച്ച് ക്യാമ്പ് സൈറ്റിലേക്കുള്ള ഇറക്കം ആരംഭിക്കുക.
ക്യാമ്പിൽ എത്തിയ ശേഷം, ബാക്കിയുള്ള ദിവസം നിങ്ങൾക്ക് ടെന്റുകളിൽ വിശ്രമിക്കാനോ സ്വന്തമായി പര്യവേക്ഷണം ചെയ്യാനോ ആണ്. അന്ന് രാത്രി ടെന്‍റില്‍ താമസം.

നാലാം ദിവസം
നാലാമത്തെ ദിവസം രാവിലെ തിരിച്ചുള്ള യാത്രയാണ്. കുലാങ് ഗ്രാമത്തിലാണ് ആദ്യം എത്തിച്ചേരുക. അവിടെ നിന്നും മണാലിയിലേക്ക് മടങ്ങാം.
PC:Vishal Bhutani

ഭ്രിഗു ട്രക്കിങ്ങിന് പറ്റിയ സമയം
ഭൃഗു തടാകം ഉയർന്ന ഉയരത്തിലുള്ള ഒരു ട്രെക്കിംഗ് ആണ്, ഇത് വർഷത്തിൽ ഏകദേശം നാല് മാസത്തോളം നടത്താം. ഏറ്റവും നല്ല സമയം ജൂൺ മുതൽ സെപ്തംബർ വരെ ആയിരിക്കും. കാലാവസ്ഥ കുറച്ചുകൂടി അനുകൂലമാണെങ്കില്‍ നിങ്ങൾക്ക് ഇത് ഒക്ടോബർ അവസാനം വരെ നീട്ടാം.
മെയ് മാസത്തിൽ ഭൃഗു തടാകത്തിലേക്കുള്ള നിങ്ങളുടെ കയറ്റത്തിൽ ധാരാളം മഞ്ഞ് കാണാം. ഇത് തടാകത്തിലെത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കും പ്രത്യേകിച്ച് തുടക്കക്കാരായ ആളുകള്‍ക്ക്. അതിനാൽ, ജൂൺ മുതൽ സെപ്തംബർ വരെ ഭൃഗു തടാകത്തിലേക്ക് ട്രെക്കിംഗ് നടത്തുന്നത് നല്ലതാണ്.
PC:Lê Tân
പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍
ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും