Search
  • Follow NativePlanet
Share
» »അതിര്‍ത്തി തുറന്ന് ഭൂട്ടാന്‍, സുസ്ഥിര വികസന ഫീസ് മുതല്‍ പ്രവേശനാനുമതി വരെ, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

അതിര്‍ത്തി തുറന്ന് ഭൂട്ടാന്‍, സുസ്ഥിര വികസന ഫീസ് മുതല്‍ പ്രവേശനാനുമതി വരെ, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

ഇതിനു മുന്‍പുണ്ടായിരുന്ന പല കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഭൂട്ടാന്‍ ഇപ്പോള്‍ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് ഇനി യാത്രക്കാര്‍ക്കു ചെന്നിറങ്ങാം!!കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന അതിര്‍ത്തികള്‍ അന്താരാഷ്‌ട്ര യാത്രകള്‍ക്കായി ഭൂട്ടാന്‍ തുറന്നു. ഇതോടെ യാത്രക്കാര്‍ക്ക് ഏറ്റവും മനോഹര രാജ്യങ്ങളിലൊന്നും സന്തോഷത്തിന്റെ നാടുമായ ഭൂട്ടാനെ വീണ്ടും യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഏതൊക്കെ രാജ്യങ്ങളില്‍ പോയെന്നു പറഞ്ഞാലും ലഭിക്കാത്ത പ്രത്യേകതരം സംതൃപ്തിയും സന്തോഷവുമാണ് ഭൂട്ടാന്‍ യാത്ര സഞ്ചാരികള്‍ക്ക് നല്കുന്നത്. ഹിമാലയന്‍ താഴ്വരയില്‍, നമ്മുടെ രാജ്യത്തോട് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാന്‍ കാര്‍ബണ്‍ നെഗറ്റീനും ഗ്രോസ് നാഷണല്‍ ഹാപ്പിനസും ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ലോകമാതൃക കൂടിയാണ്.

ഇതിനു മുന്‍പുണ്ടായിരുന്ന പല കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഭൂട്ടാന്‍ ഇപ്പോള്‍ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്. സുസ്ഥിര വികസന ഫീസ് എന്ന പേരില്‍ അവതരിപ്പിച്ചിരുന്ന പ്രത്യേക ഫീസ് ഭൂട്ടാന്‍ യാത്രകളുടെ ചിലവ് വലിയ രീതിയില്‍ വര്‍ധിപ്പിക്കുവാന്‍ പോന്നതാണ്. ഇതാ, ഇനിയുള്ള ഭൂട്ടാന്‍ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാറ്റങ്ങളും എന്തൊക്കെയാണെന്ന് വിശദമായി വായിക്കാം...

ശ്രദ്ധിക്കാം രാജ്യത്തിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍

ശ്രദ്ധിക്കാം രാജ്യത്തിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍

കൊവിഡിന് ശേഷം ആദ്യമായാണ് ഭൂട്ടാന്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതെങ്കിലും രാജ്യം നിലവില്‍ പ്രത്യേക നിബന്ധനകള്‍ ഒന്നും പ്രവേശനത്തിന് മുന്നോട്ട് വെച്ചി‌ട്ടില്ല. കൊവിഡിനെതിരെയുള്ള വാക്സിനേഷന്‍ രാജ്യം പ്രോത്സാഹിപ്പിക്കുമ്പോഴും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് വാക്സിനേഷന്‍ ന‌ടത്തിയിരിക്കണം എന്നു പറഞ്ഞിട്ടില്ല. ക്വാറന്‍റൈനും ആവശ്യമില്ല. യാത്രക്കായി ആകെ ആവശ്യപ്പെടുന്നത് ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഒരു സത്യവാങ്മൂലമാണ്. രാജ്യത്ത് പ്രവേശിക്കുന്ന 12 വയസ്സില്‍ മേലേയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റാന്‍ഡം ആര്‍‌ടി-പിസിആര്‍ ടെസ്റ്റ് നടത്തുവാന്‍ സാധ്യതയുണ്ട്. ‌ടെസ്റ്റിന് പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുന്നത് വരെ സ്വന്തം ചെലവിൽ ആര്‍ടിപിസിആര്‍ ടെസ്റ്റുകളും ഹോട്ടലിൽ ക്വാറന്റൈനും ചെയ്യേണ്ടി വരും. ക്വാറന്റൈൻ സമയത്ത് സുസ്ഥിര വികസന ഫീസ് രാജ്യം ആവശ്യപ്പെടില്ല.

PC:Prateek Katyal

സുസ്ഥിര വികസന ഫീസ്

സുസ്ഥിര വികസന ഫീസ്

ഭൂട്ടാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്കുള്ള ഏറ്റവും വലിയ തിരച്ചി‌ടിയാണ് രാജ്യം ഏര്‍പ്പെടുത്തിയ സുസ്ഥിര വികസന ഫീസ് അഥവാ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്‍റ് ഫീസ് (എസ്ഡിഎഫ്). വിദേശ സഞ്ചാരികള്‍ രാജ്യത്തു ചിലവഴിക്കുന്ന ഓരോ ദിവസത്തിനും നല്കേണ്ടുന്ന പ്രത്യേക നിരക്കാണിത്. ഇതില്‍ മറ്റൊരു ചിലവും ഉള്‍പ്പെടില്ല. 200 യുഎസ് ഡോളര്‍ (16,000 രൂപ )വീതമാണ് ഓരോ സഞ്ചാരിയും ഇതിനായി മാത്രം ഒരു ദിവസം ചിലവഴിക്കേണ്ടി വരിക. ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഈ ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഒരു ദിവസത്തെ എസ്എസ്ഡി ആയി 15 യുഎസ് ഡോളര്‍
ആണ് നല്കേണ്ടത്. ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളെല്ലാം 200 ഡോളര്‍ വിതം ദിവസം നല്കണം,

ആസാം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നു പകല്‍ യാത്രയ്ക്കായി വരുന്നവകര്‍ക്ക് നിശ്ചിത പരിധി വരെ പ്രവേശിക്കുന്നതിന് ഈ ഫീസ് ഈടാക്കുന്നതായിരിക്കില്ല.

PC:Prateek Katyal

ഇന്ത്യയില്‍ നിന്നും ഭൂട്ടാനില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള വിസയും അനുമതിയും

ഇന്ത്യയില്‍ നിന്നും ഭൂട്ടാനില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള വിസയും അനുമതിയും

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഭൂട്ടാനില്‍ പ്രവേശിക്കുന്നതിന് പല ഇളവുകളും ഉണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയുടെ ആവശ്യം വരുന്നില്ല എന്നതാണ്. എന്നിരുന്നാലും പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി വേണം. നിലവിലെ സ്ഥിതിയില്‍ ഭൂട്ടാനിലെത്തിയ ശേഷം അനുമതി എടുക്കുവാന്‍ സാധിക്കുമെങ്കിലും ഏറ്റവും എളുപ്പം യാത്ര പുറപ്പെടുന്നതിനു മുന്‍പായി തന്നെ അനുമതിക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുക എന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുമ്പോള്‍ പാസ്‌പോർട്ടിന്റെയോ വോട്ടർ ഐഡിയുടെയോ സോഫ്റ്റ് കോപ്പിയും നേരിട്ട് അപേക്ഷിക്കുമ്പോള്‍ പകര്‍പ്പും ആവശ്യമാണ്. പാസ്പോര്‍ട്ട് കാലാവധി കുറഞ്ഞത് ആറുമാസത്തേയ്ക്ക് ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. സന്ദര്‍ശനം നീണ്ടു നില്‍ക്കുന്നയത്രയും കാലത്തേക്കുള്ള യാത്രാ ഇന്‍ഷുറന്‍സും രാജ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

PC:Aaron Santelices

ചിലവേറുന്ന ഭൂ‌ട്ടാന്‍ യാത്ര, ആനുകൂല്യങ്ങള്‍ ഇനിയില്ല...തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതംചിലവേറുന്ന ഭൂ‌ട്ടാന്‍ യാത്ര, ആനുകൂല്യങ്ങള്‍ ഇനിയില്ല...തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതം

ഭൂട്ടാനിലേക്ക് കടക്കുമ്പോള്‍

ഭൂട്ടാനിലേക്ക് കടക്കുമ്പോള്‍

ഇന്ത്യയിലെ ബാഗ്‌ഡോഗ്ര, ഗുവാഹത്തി, കൊൽക്കത്ത, ന്യൂഡൽഹി എന്നിവിടങ്ങളില്‍ നിന്നും ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ പാരോയിലേക്ക് സര്‍വീസുകളുണ്ട്. സാംത്സെ, ഫ്യൂൻഷോലിംഗ്, ഗെലെഫു, സംദ്രുപ് ജോങ്ഖർ എന്നീ നാല് ചെക്ക് പോസ്റ്റുകള്‍ കടന്നുവേണം ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് റോഡ് മാര്‍ഗം ഭൂട്ടാനില്‍ പ്രവേശിക്കുവാന്‍. ഭൂ‌ട്ടാനില്‍ നിങ്ങള്‍ക്ക് കാറുകള്‍ മാത്രമായി വാടകയ്ക്ക് എടുക്കുവാന്‍ സാധിക്കില്ല എന്നതും കൂടി ഓര്‍മ്മിക്കാം.

PC:Raimond Klavins

പണം ഉപയോഗിക്കുമ്പോള്‍

പണം ഉപയോഗിക്കുമ്പോള്‍

ഭൂട്ടാന്‍ കറന്‍സിയായ Ngulrtum നമ്മുടെ ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ മൂല്യമുള്ള കറന്‍സിയാണ്. നമ്മുടെ രൂപ ഇവിടെ വ്യാപകമായി ഉപയോഗിക്കുവാന്‍ സാധിക്കും, വലിയ നോട്ടുകള്‍ കരുതുന്നതിനേക്കാള്‍ കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ കരുതുന്നത് പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കും. യുഎസ് ഡോളറും ഇടപാടിനായി ഉപയോഗിക്കാം. ഇവിടുത്തെ എടിഎമ്മുകളും ബാങ്കുകളും വിസയും മാസ്റ്റർകാർഡും സ്വീകരിക്കുന്നു.

ഭീം യുപിഐ ആപ്പ് വഴിയുള്ള പണമിടപാടുകളും ഭൂട്ടാനില്‍ ചെയ്യാം. . ഭീം വഴിയുള്ള പണമിടപാട് ആരംഭിച്ച ആദ്യ അയല്‍രാജ്യമാണിത്

PC:Passang Tobgay

ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്യാഷ്ലെസ് യാത്ര: യുപിഐ പണമിടപാടും റൂപേ കാര്‍ഡും സ്വീകരിക്കുന്ന രാജ്യങ്ങള്‍

റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാറീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ

Read more about: travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X