Search
  • Follow NativePlanet
Share
» »വീരപ്പന്‍റെ കാട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കഥ

വീരപ്പന്‍റെ കാട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കഥ

അനുദിനം വളരുന്ന വിനോദ സഞ്ചാത്തിനൊപ്പം മുന്നേറുന്ന ബിആര്‍ ഹില്‍സ് എന്ന ബിലിഗിരിരംഗൻ ഹിൽസിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും സംഗമിക്കുന്ന ഇടത്തിലെ ബിആര്‍ ഹില്‍സ് എന്നും സഞ്ചാരികള്‍ക്ക് എന്നും കൗതുകം മാത്രം സമ്മാനിക്കുന്ന ഇടമാണ്. അതിരില്ലാത്ത കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാനായി മാത്രമാണ് ഇവിടേക്ക് എന്നും പ്രകൃതി സ്നേഹികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്നത്. ഒരു കാലത്ത് വീരപ്പന്റെ സങ്കേതം എന്ന നിലയില്‍ പ്രസിദ്ധമായ ഇവിടം ഇന്ന് പക്ഷേ, അറിയപ്പെടുന്നത് ഇതിന്റെ ഭംഗി കൊണ്ടു മാത്രമാണ്. അനുദിനം വളരുന്ന വിനോദ സഞ്ചാത്തിനൊപ്പം മുന്നേറുന്ന ബിആര്‍ ഹില്‍സ് എന്ന ബിലിഗിരിരംഗൻ ഹിൽസിനെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

ബിആര്‍ ഹില്‍സ്

ബിആര്‍ ഹില്‍സ്

ബാംഗ്ലൂരിൽ നിന്ന് 175 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബിആര്‍ ഹില്‍സ് പ്രകൃതി മനോഹരമായ കാഴ്ചകളുടെ ഒരു നീണ്ട നിരയാണ്. ബാംഗ്ലൂരില്‍ നിന്നും യാത്ര ചെയ്യാവുന്ന ഏറ്റവും മനോഹരമായ കുറേയധികം കാഴ്ചകള്‍ ചേരുന്ന ഇവിടം റോഡ് ട്രിപ്പിനും ഏറെ പ്രസിദ്ധമാണ്. ബില്ലിഗിരി രംഗസ്വാമി ക്ഷേത്രത്തിന്റെയും ബിആർടി വന്യജീവി സങ്കേതത്തിന്റെയും കേന്ദ്രമായ ഇവിടം സാഹസികതയ്ക്കും കായിക വിനോദങ്ങൾക്കും ധാരാളം അവസരങ്ങൾ നല്കുന്നു.
PC:Shyamal

ബിആർടി വന്യജീവി സങ്കേതം

ബിആർടി വന്യജീവി സങ്കേതം

ബിആർടി വന്യജീവി സങ്കേതമാണ് ബിആര്‍ ഹില്‍സിലെ ഏറ്റവും മനോഹര കാഴ്ചകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കാവേരിക്കും തുംഗഭദ്ര നദികൾക്കുമിടയിൽ 540 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടം ബിആർ കുന്നുകൾക്ക് പ്രസിദ്ധമാണ്.
വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയാണ് ഇവിടെ ഏറ്റവും പ്രസിദ്ധം. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവിവർഗ്ഗങ്ങൾക്കൊപ്പം ഒരു വലിയ പക്ഷിമൃഗാദികളും ഇവിടെ വസിക്കുന്നു. ജീപ്പ് സഫാരികളിലൂടെയും ആന സവാരികളിലൂടെയും ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാം,
PC:Shyamal

ബിലിഗിരി രംഗസ്വാമി ക്ഷേത്രം

ബിലിഗിരി രംഗസ്വാമി ക്ഷേത്രം

ബിആർ ഹിൽസിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലാണ് പ്രസിദ്ധമായ ബിലിഗിരി രംഗസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നില്‍ക്കുന്ന രൂപത്തിലുള്ള രംഗനാഥ സ്വാമിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്. ഏപ്രിൽ മാസത്തിൽ 'വൈശാഖ' നക്ഷത്രത്തില്‍ നടക്കുന്ന ഇവിടുത്തെ കാര്‍ ഫെസ്റ്റിവല്‍ ഏറെ പ്രസിദ്ധമാണ്. ബിലിഗിരിരംഗ മലയിലാണ് രഥോത്സവം ആഘോഷിക്കുന്നത്. വർഷത്തിലൊരിക്കൽ നാടൻ ഗോത്രവർഗ്ഗക്കാർ 1 അടി (0.30 മീറ്റർ), 9 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ജോടി ചെരിപ്പുകൾ രംഗനാഥസ്വാമിക്ക് സമർപ്പിക്കുന്ന ഒരു പാരമ്പര്യവുമുണ്ട്.
PC:Haritsa8

 ദൊഡ്ഡ സംപിഗെ മാര

ദൊഡ്ഡ സംപിഗെ മാര

ദൊഡ്ഡ സംപിഗെ മാര .ന്നാല്‍ വലിയ ചെമ്പക മരം എന്നാണ് അര്‍ത്ഥം. ഇവിടുത്തെ ആ മരത്തിന് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 34 മീറ്റർ ഉയരവും 20 മീറ്റർ വീതിയുമുണ്ട് ഇതിന്. പ്രാദേശിക ഗോത്രങ്ങൾ ആരാധിക്കുന്ന ഒരു പുണ്യ വൃക്ഷമാണിത്.
PC:Shyamal

സോളിഗ ഗോത്രം

സോളിഗ ഗോത്രം

ബിലിഗിരിരംഗൻ മലനിരകളിലെ പുരാതന താമസക്കാരിൽ ഒരു വിഭാഗമാണ് സോളിഗ ഗോത്രം. കടുവ, പുള്ളിപ്പുലി, മടിയൻ കരടി തുടങ്ങിയ മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണിവിടം.
PC:Vasantha34

ട്രക്കിങ്

ട്രക്കിങ്

ബിലിഗിരിരംഗന ബേട്ടയിലെ ഏറ്റവും പേരുകേട്ട ആക്റ്റിവിറ്റികളില്‍ ഒന്നാണ് ഇവിടുത്തെ ട്രക്കിങ്. വനം പര്യവേക്ഷണം ചെയ്യാനും വന്യജീവികളെ കാണാനും ഈ വന്യജീവി സങ്കേതം മികച്ച അവസരങ്ങൾ നൽകുന്നു.
PC:Anup Hela -

ക്യാമ്പിംഗ്

ക്യാമ്പിംഗ്

കാട്ടിലൂടെയുള്ള യാത്രകള്‍ക്ക് താല്പര്യമില്ലെങ്കില്‍ കാടിന്റെ സമീപത്ത് ട്രക്കിങ് നടക്കാം. കെ. ഗുഡി വൈൽഡർനെസ് ക്യാമ്പിൽ ക്യാമ്പ് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. നൂറുകണക്കിന് ഇനം പക്ഷികളെയും വലിയ മൃഗങ്ങളെയും കാണും.
PC:Prashanthns

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം


ബിആർ ഹിൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്,. പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഈ സമയത്താണ് ഇവിടെയുണ്ടാവുക. വർഷത്തിലെ ഈ സമയത്ത് നിങ്ങൾക്ക് നിരവധി സാഹസിക പ്രവർത്തനങ്ങൾ ആസ്വദിക്കാനും കഴിയും. ചൂ‌ട് അധികം ഉണ്ടായിരിക്കില്ല എന്നതാണ് ഈ സമയതേതിന്റെ ആകര്‍ഷണം.
PC:T. R. Shankar Raman

മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X