Search
  • Follow NativePlanet
Share
» »ഹനുമാന്റെ കാലടികൾ പതിഞ്ഞ, ദേവിയുടെ രക്തത്തുള്ളികൾ വീണ പുണ്യ ക്ഷേത്രം!!

ഹനുമാന്റെ കാലടികൾ പതിഞ്ഞ, ദേവിയുടെ രക്തത്തുള്ളികൾ വീണ പുണ്യ ക്ഷേത്രം!!

വിശ്വാസവുമായും ചരിത്രവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടെ കാണുവാനും അറിയുവാനും ഒത്തിരി കാര്യങ്ങളുണ്ട്.

എത്ര പറഞ്ഞാലും വിവരിച്ചാലും ഒരു അന്ത്യവുമില്ലാതെ തുടരുന്ന കഥകലാണ് ഭാരതത്തിലെ ക്ഷേത്രങ്ങളുടേത്. മിത്തും യാഥാർഥ്യവും തമ്മിൽ തിരിച്ചറിയാനാവാതെ കിടക്കുന്ന പല കഥകളും ഭാരതത്തിന്‍റെ പൗരാണികതയിലേക്കാണ് വിരൽചൂണ്ടുന്നത്. അത്തരത്തിൽ പുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങളുള്ള ഒരു നാടാണ് ഝാര്‍ഖണ്ഡ്. വിശ്വാസവുമായും ചരിത്രവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടെ കാണുവാനും അറിയുവാനും ഒത്തിരി കാര്യങ്ങളുണ്ട്...

 ബിന്ദുധാം

ബിന്ദുധാം

സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണെങ്കിലും സാധാരണക്കാർക്ക് തീർത്തും അപരിചിതമായ ഇടമാണ് ബിന്ദുധാം. ഝാർഖണ്ഡിൽ സാഹിബ്ഗംഗ് ജില്ലയിൽ ബർഹർവ എന്ന സ്ഥലത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബിന്ദുധാം അവിടുത്തുകാർക്കിടയിൽ ഏറെ പ്രശസ്തമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC:Wasim Raja

ശക്തിപീഠങ്ങളിലൊന്ന്

ശക്തിപീഠങ്ങളിലൊന്ന്

ഹൈന്ദവ വിശ്വാസനമുസരിച്ച് സതീ ദേവിയുടെ ശരീരഭാഗങ്ങൾ വീണ 51 സ്ഥലങ്ങളെയാണല്ലോ ശക്തിപീഠങ്ങളെന്നു പറയുന്നത്. അതിൽ ഝാർഖണ്ഡിലെ ഏറ്റവും പ്രശസ്തമായ ശക്തിപീഠങ്ങളിലൊന്നും ഇവിടെത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ബിന്ദുധാം ക്ഷേത്രം ലക്ഷ്മിക്കും ദുർഗ്ഗയ്ക്കും സരസ്വതിയ്ക്കും ആണ് സമർപ്പിച്ചിരിക്കുന്നത്. ബിന്ദുവാസ്നി മലനിരകളുടെ ഉച്ചിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബിന്ദുവാസ്നി ക്ഷേത്രം എന്നും അറിയപ്പെടുന്നു.

PC-Nawintechno

മൂന്നു രക്തത്തുള്ളികൾ വീണയിടം

മൂന്നു രക്തത്തുള്ളികൾ വീണയിടം

മഹാവിഷ്ണു സതീദേവിയുെ മൃതശരീരത്തെ കഷ്ണങ്ങളാക്കിയപ്പോൾ അതിൽ നിന്നും മൂന്നു തുള്ളി രക്തമാണത്രെ ഇവിടെ വീണത്. തുള്ളി അഥവാ ബിന്ദു ആയി പതിച്ചതിനാലാണ് ഈ സ്ഥലത്തിന് അങ്ങനെയൊരു പേരു കിട്ടിയത് എന്നും കഥയുണ്ട്. എന്തുതന്നെയായാലും എല്ലാ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

PC: Unknown

ഹനുമാൻറെ യഥാർഥ കാലടികൾ

ഹനുമാൻറെ യഥാർഥ കാലടികൾ

സതീ ദേവിയുടെ ശക്തിപീഠം എന്നതു കൂടാതെ വിശ്വാസികളെ ഇവിടെ എത്തുവാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ഹനുമാന്റെ പ്രതിമ. 35 അടിയോളം ഉയരത്തിൽ ഭീമാകാരമായി നിർമ്മിച്ചിരിക്കുന്ന ഈ പ്രതിമയിൽ ഹനുമാന്റെ യഥാർഥ കാലടികളാണത്രെ ഉള്ളത്.

PC:Nawintechno

വിശ്വാസം മാത്രമല്ല. ചരിത്രവും

വിശ്വാസം മാത്രമല്ല. ചരിത്രവും

ബിന്ദുധാമിൽ പോയാൽ ക്ഷേത്രങ്ങൾ മാത്രമല്ല കാണുവാനുള്ളത്. ചരിത്രത്തോട് ചേർന്നു നിൽക്കുന്ന ഒട്ടേറെ കാഴ്ചകളും ഈ നാടിന്റെ പ്രത്യേകതയാണ്. പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുവാനും അറിയുവാനും താല്പര്യമുള്ള സ‍ഞ്ചാരികളെ ആകർഷിക്കുന്ന ഈ നാട് ഝാർഖണ്ഡിന്റെ മറ്റൊരു സൗന്ദര്യമാണ് കാണിച്ചുതരുന്നത്. സഞ്ചാരികൾക്കിടയിൽ അത്ര പ്രശസ്തമല്ലെങ്കിലും ഇവിടെ വന്നാൽ കാഴ്ചകൾ അത്ഭുതപ്പെടുത്തും എന്നതിൽ സംശയമില്ല.

PC-Nawintechno

രാജ്മഹൽ ഹിൽസ്

രാജ്മഹൽ ഹിൽസ്

ബിന്ദുവാസ്നി മലനിരകളുടെ യഥാർഥ ഭാഗം എന്നു പറയുന്നത് രാജ്മഹൽ ഹിൽസാണ്. ഏകദേശം 2600 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഒരു കുന്നിൽ പ്രദേശമാണിത്. അതിപുരാതനങ്ങളായ സസ്യങ്ങളുടെ അവശിഷ്ടങ്ങൾ ധാരാളം ലഭിച്ചിട്ടുള്ള ഇവിടം പ്രത്യേകതകൾ ധാരാളമുള്ള ഇടമാണ്. ജുറാസിക് കാലഘട്ടത്തിൽ രൂപം കൊണ്ട സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്.

PC:Prashant mandal

പ്രധാന ആഘോഷങ്ങൾ

പ്രധാന ആഘോഷങ്ങൾ

ബിന്ദുധാം ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം എന്നു പറയുന്നച് നവരാത്രി ആഘോഷമാണ്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന മഹായജ്ഞങ്ങളും പൂജകളും ഇക്കാലയളവിൽ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

ക്ഷേത്രം സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

ക്ഷേത്രം സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

ബിന്ദുധാം സന്ദർശിക്കുവാനുള്ള ഒരുക്കങ്ങളിലാണെങ്കിൽ അതിനു പറ്റിയ സമയം അടുത്തുവരുകയാണ്. നവംബർ മുതൽ ഫെബ്രുവരി അവസാനം വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. വേൽക്കാലങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ആ സമയങ്ങളിൽ സന്ദർശനം മാറ്റി വയ്ക്കുകയാവും നല്ലത്. ക്ഷേത്രം മാത്രം സന്ദർശിക്കുവാൻ താല്പര്യമുള്ളവർക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്താം.

PC-Nawintechno

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

റോഡുവഴി എത്തിച്ചേരുവാൻ മികച്ച കണക്ടിവിറ്റിയാണ് ഝാർഖണ്ഡിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്കുള്ളത്. സാഹിബ്ഗൻജ് ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായതിനാൽ ബസ് സർവ്വീസുകൾ ധാരാളം ലഭ്യമാണ്. ബിന്ദുധാമിനു തൊട്ടടുത്ത് രണ്ട് കിലോമീറ്റർ അകലെയായാണ് ബർഹർവാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 280 കിലോമീറ്റർ അകലെയുള്ള ബാഗ്ഡോഗ്ര എയർപോര്‍ട്ടാണ് സമീപത്തെ വിമാനത്താവളം.

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!! ചെളിയിലെ ദേവി വിഗ്രഹം മുതൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം വരെ...പാലക്കാട്ടെ ക്ഷേത്രങ്ങൾ ഇതാണ്!!

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

PC-Anupamenosh12345

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X