Search
  • Follow NativePlanet
Share
» »കവര് കാണാൻ കുമ്പളങ്ങിയിലേക്ക് ഇപ്പോൾ പോകേണ്ട

കവര് കാണാൻ കുമ്പളങ്ങിയിലേക്ക് ഇപ്പോൾ പോകേണ്ട

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുവാനാണ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൊച്ചിയും കുമ്പളങ്ങളിയും സഞ്ചാരികളാൽ നിറഞ്ഞു നിൽക്കുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കായലിലെ നീലവെളിച്ചം കാണുവാനായി എത്തുന്ന സഞ്ചാരികളായിരുന്നു ഇവിടെയെങ്ങും. ചിത്രത്തിനൊപ്പം തന്നെ സൂപ്പർ ഹിറ്റായ കവര് പൂക്കുന്ന കാഴ്ച കാണുവാനായി നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നത്. കൊറോണ വൈറസ് ബാധയുടെ മുന്നറിയിപ്പ് അവഗണിച്ചു പോലും ആളുകൾ ഇവിടെ വരുവാൻ തുടങ്ങിയ സ്ഥിതിയിൽ ഇവിടെ നിയന്ത്രണവുമായി പോലീസ് എത്തിയിരിക്കുകയാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുവാനാണ് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

 Bioluminescence In Kumbalangi

കരവ് പൂക്കുന്ന രാത്രികള്‍
മാർച്ച് മുതൽ മേയ് വരെയുള്ള സമയമാണ് കുമ്പളങ്ങിയിൽ കവര് പൂക്കുന്നത്. കായലിന്റെ പ്രത്യേക ഭാഗങ്ങളിൽ കാണുവാൻ സാധിക്കുമെങ്കിലും ഓളം തട്ടിയാൽ മാത്രമേ കവരിന്റെ യഥാർഥ കാഴ്ച ആസ്വദിക്കുവാൻ സാധിക്കൂ. ഒറ്റപ്പ‌െ‌ട്ടു കിടക്കുന്ന കായലിലെ ഭാഗങ്ങളിൽ ഇളക്കം തട്ടുമ്പോളാണ് കവര് കൂടുതൽ വ്യക്തമായി കാണുവാൻ സാധിക്കുക. ഇവി‌ടെയെത്തുന്ന ആളുകൾ കായലിലേക്കിറങ്ങി നിന്ന് കാലുകൊണ്ട് ഓളം ത‌‌‌ട്ടിയാണ് കവര് കാണുന്നത്. ചൂടു കൂടുതലുള്ള സമയങ്ങളിൽ കായലിലെ വെള്ളത്തിനു കട്ടി കൂടുന്നതും ഉപ്പിന്റെ അംശം വർദ്ധിക്കുന്നതുമാണ് ഈ പ്രതിഭാസത്തിനു കാരണം. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖല, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ്, തു‌ടങ്ങിയ ഇ‌‌ടങ്ങളിലാണ് കവര് കാണുവാൻ സാധിക്കുക.

സഞ്ചാരികളെ സിക്കിം വിളിക്കുമ്പോൾസഞ്ചാരികളെ സിക്കിം വിളിക്കുമ്പോൾ

ഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണംഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണം

Read more about: corona virus kochi travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X